Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Compensation

Europe

കെ​യ​ർ ക​മ്പ​നി​യു‌​ടെ വ​ഞ്ച​ന; മ​ല​യാ​ളി യു​വാ​വി​ന് 30 ല​ക്ഷം ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കാ​ൻ ഉ​ത്ത​ര​വ്

ല​ണ്ട​ൻ: യു​കെ​യി​ൽ കെ​യ​ർ വീ​സ​യി​ലെ​ത്തി ജോ​ലി ല​ഭി​ക്കാ​തെ ക​ടു​ത്ത ദാ​രി​ദ്ര്യ​ത്തി​ലാ​യ മ​ല​യാ​ളി യു​വാ​വി​ന് നി​യ​മ​പോ​രാ​ട്ട​ത്തി​ൽ ച​രി​ത്ര വി​ജ​യം. ഒ​രൊ​റ്റ ദി​വ​സം പോ​ലും ജോ​ലി ന​ൽ​കാ​തെ ഒ​രു വ​ർ​ഷ​ത്തോ​ളം വ​ഞ്ചി​ച്ച യു​കെ​യി​ലെ കെ​യ​ർ ക​മ്പ​നി, യു​വാ​വി​ന് 30 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വേ​ത​ന​മാ​യി ന​ൽ​കാ​ൻ ബ്രി​ട്ട​നി​ലെ എം​പ്ലോ​യ്‌​മെ​ന്‍റ് ട്രി​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ടു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് ബി​രു​ദ​ധാ​രി​യാ​യ ഷ​ബി​ൻ ഷാ​ജി (33) എ​ന്ന യു​വാ​വാ​ണ് യു​കെ​യി​ലെ റി​ക്രൂ​ട്ട്മെ​ന്‍റ് ത​ട്ടി​പ്പി​നെ​തി​രേ പോ​രാ​ടി ഈ ​ലാ​ൻ​ഡ്മാ​ർ​ക്ക് വി​ധി (Landmark case) സ്വ​ന്ത​മാ​ക്കി​യ​ത്. "സ്വാ​ൻ കെ​യ​ർ സൊ​ല്യൂ​ഷ​ൻ​സ് ലി​മി​റ്റ​ഡ്' എ​ന്ന ക​മ്പ​നി​ക്കെ​തി​രേ​യാ​ണ് കോ​ട​തി വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

യു​കെ​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ വ​ലി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഉ​ണ്ടെ​ന്ന പ​ര​സ്യ​ങ്ങ​ൾ ക​ണ്ട്, ഒ​രു യൂ​ട്യൂ​ബ് ഇ​ൻ​ഫ്ലു​വ​ൻ​സ​ർ വ​ഴി പ​രി​ച​യ​പ്പെ​ട്ട ഏ​ജ​ന്‍റു​മാ​ർ​ക്ക് 17 ല​ക്ഷം രൂ​പ​യോ​ളം ന​ൽ​കി​യാ​ണ് ഷ​ബി​ൻ യു​കെ​യി​ലെ​ത്തി​യ​ത്.

വാ​ട്സ്ആ​പ് വ​ഴി ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ന് ശേ​ഷം സ്വാ​ൻ കെ​യ​ർ സൊ​ല്യൂ​ഷ​ൻ​സ് ക​മ്പ​നി ഇ​ദ്ദേ​ഹ​ത്തി​ന് സ്പോ​ൺ​സ​ർ​ഷി​പ്പ് സ​ർ​ട്ടി​ഫി​ക്ക​റ്റ് (CoS) ന​ൽ​കി. എ​ന്നാ​ൽ 2023-ൽ ​യു​കെ​യി​ലെ സ്റ്റാ​ഫോ​ർ​ഡി​ൽ എ​ത്തി​യ ഷ​ബി​ന്, ഡ്രൈ​വിംഗി​നാ​യി കാ​ർ വാ​ങ്ങു​ക​യും ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ക​യും ചെ​യ്തി​ട്ടും ക​മ്പ​നി ഷി​ഫ്റ്റു​ക​ൾ ഒ​ന്നും ന​ൽ​കി​യി​ല്ല.

ജോ​ലി ചോ​ദി​ച്ച​പ്പോ​ഴൊ​ക്കെ "നി​ങ്ങ​ളു​ടെ ഊ​ഴം വ​രു​മ്പോ​ൾ അ​റി​യി​ക്കാം' എ​ന്ന് പ​റ​ഞ്ഞ് ക​മ്പ​നി അ​ധി​കൃ​ത​ർ കൈ​മ​ല​ർ​ത്തു​ക​യാ​യി​രു​ന്നു. സ്പോ​ൺ​സേ​ർ​ഡ് വി​സ​യി​ലാ​യ​തി​നാ​ൽ ആ​ഴ്ച​യി​ൽ 20 മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ മ​റ്റ് ജോ​ലി​ക​ൾ ചെ​യ്യാ​നും ഇ​ദ്ദേ​ഹ​ത്തി​ന് നി​യ​മ​പ​ര​മാ​യി സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല.

ജോ​ലി​യും കൂ​ലി​യു​മി​ല്ലാ​തെ യു​കെ​യി​ൽ അ​ക​പ്പെ​ട്ടു​പോ​യ ത​ന്‍റെ ദു​രി​ത​കാ​ല​ത്തെ​ക്കു​റി​ച്ച് ഷ​ബി​ൻ കോ​ട​തി​യി​ൽ പ​റ​ഞ്ഞ​ത് ക​ണ്ണീ​ര​ണി​യി​ക്കു​ന്ന​താ​യി​രു​ന്നു. "പ​ണ​മി​ല്ലാ​തെ പൂ​ർ​ണ​മാ​യും ഞാ​ൻ ത​ക​ർ​ന്നു​പോ​യി. വെ​ള്ളം കു​ടി​ച്ചും കാ​ലാ​വ​ധി തീ​രാ​റാ​യ വി​ല​കു​റ​ഞ്ഞ ബ്രെ​ഡ് വാ​ങ്ങി​യു​മാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തി​യ​തെന്നും ഷ​ബി​ൻ ഷാ​ജി പ​റ​ഞ്ഞു.

യു​കെ​യി​ലെ തൊ​ഴി​ലാ​ളി സം​ര​ക്ഷ​ണ ചാ​രി​റ്റി​യാ​യ വ​ർ​ക്ക് റൈ​റ്റ്സ് സെ​ന്‍റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഷ​ബി​ൻ നി​യ​മ​പോ​രാ​ട്ടം ന​ട​ത്തി​യ​ത്. ഒ​രു തൊ​ഴി​ലാ​ളി ജോ​ലി ചെ​യ്യാ​ൻ ത​യാ​റാ​യി ഇ​വി​ടെ​യു​ള്ള​പ്പോ​ൾ അ​വ​ർ​ക്ക് വേ​ത​നം ന​ൽ​കാ​തി​രി​ക്കു​ന്ന​ത് ക​ടു​ത്ത നി​യ​മ​ലം​ഘ​ന​മാ​ണെ​ന്ന് എം​പ്ലോ​യ്‌​മെന്‍റ് ജ​ഡ്ജ് കേ​റ്റ് എ​ഡ്മ​ണ്ട്സ് വ്യ​ക്ത​മാ​ക്കി. ക​മ്പ​നി ഷ​ബി​നെ ഒ​രു സീ​റോഅ​വ​ർ തൊ​ഴി​ലാ​ളി​യെ​പ്പോ​ലെ​യാ​ണ് പ​രി​ഗ​ണി​ച്ച​തെ​ന്നും എ​ന്നാ​ൽ വീ​സ നി​യ​മ​പ്ര​കാ​രം അ​ത് തെ​റ്റാ​ണെ​ന്നും ജ​ഡ്ജി ചൂ​ണ്ടി​ക്കാ​ട്ടി.

ശ​മ്പ​ള കു​ടി​ശി​ക​യ്ക്ക് പു​റ​മെ, കൃ​ത്യ​മാ​യ തൊ​ഴി​ൽ ക​രാ​ർ ന​ൽ​കാ​ത്ത​തി​നും പ​രാ​തി പ​രി​ഹ​രി​ക്കാ​തി​രു​ന്ന​തി​നും ക​മ്പ​നി​ക്ക് കോ​ട​തി പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. കൂ​ടാ​തെ ഈ ​ക​മ്പ​നി​യു​ടെ വീ​സ സ്പോ​ൺ​സ​ർ​ഷി​പ്പ് ലൈ​സ​ൻ​സ് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം റ​ദ്ദാ​ക്കു​ക​യും ചെ​യ്തു.

യു​കെ​യി​ൽ കെ​യ​ർ വീ​സ വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ വാ​ങ്ങി ആ​ളു​ക​ളെ എ​ത്തി​ക്കു​ക​യും പി​ന്നീ​ട് ജോ​ലി ന​ൽ​കാ​തെ വ​ഞ്ചി​ക്കു​ക​യും ചെ​യ്യു​ന്ന കെ​യ​ർ ക​മ്പ​നി​ക​ൾ​ക്കു​ള്ള ശ​ക്ത​മാ​യ താ​ക്കീ​താ​ണ് ഈ ​വി​ധി​യെ​ന്ന് ല​ണ്ട​നി​ലെ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ വി​ല​യി​രു​ത്തി.

വീസ നി​യ​മ​ങ്ങ​ളി​ൽ അ​ടി​യ​ന്തി​ര പ​രി​ഷ്കാ​രം കൊ​ണ്ടു​വ​ര​ണ​മെ​ന്ന് വ​ർ​ക്ക് റൈ​റ്റ്സ് സെ​ന്‍റ​ർ ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഡോ​റ ഒ​ലി​വി​യ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

വാ​ഹ​ന​പ​ക​ട​ത്തി​ല്‍ കൈ ​അ​റ്റ യു​വാ​വി​ന് ഒ​ന്ന​ര​ക്കോ​ടി ന​ഷ്ട​പ​രി​ഹാ​രം

വ​യ​നാ​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഇ​ട​തു​കൈ മു​ട്ടി​നു മു​ക​ളി​ല്‍ അ​റ്റു​പോ​യ യു​വാ​വി​ന് കെ​എ​സ്ആ​ര്‍​ടി​സി 1.5 കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ വ​യ​നാ​ട് മോ​ട്ടോ​ര്‍ ആ​ക്‌​സി​ഡ​ന്‍റ് ക്ല​യിം​സ് ട്രി​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വാ​യി.

അ​മ്പ​ല​വ​യ​ല്‍ മാ​ളി​ക കു​ന്ന​ത്തൊ​ടി മു​ഹ​മ്മ​ദ് അ​സ്‌​ല​മി​ന്‍റെ ഹ​ര്‍​ജി​യി​ലാ​ണ് എം​എ​സി​ടി ജ​ഡ്ജ് എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ ഉ​ത്ത​ര​വ്. 1,40,34,550 രൂ​പ​യും ഈ ​തു​ക​യു​ടെ എ​ട്ട് ശ​ത​മാ​നം പ​ലി​ശ​യും കോ​ട​തി ചെ​ല​വു​മാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന് കോ​ര്‍​പ​റേ​ഷ​ന്‍ ന​ല്‍​കേ​ണ്ട​ത്.

ബ​ത്തേ​രി ബാ​റി​ലെ അ​ഡ്വ.​ടി.​ആ​ര്‍. ബാ​ല​കൃ​ഷ്ണ​ന്‍ മു​ഖേ​ന​യാ​ണ് ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ച​ത്. 2023 ജ​നു​വ​രി 17ന് ​മാ​ളി​ക​ളി​ല്‍​നി​ന്ന് ബ​ത്തേ​രി​ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ യാ​ത്ര​ചെ​യ്യ​വേ മം​ഗ​ലം​കാ​പ്പി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് മു​ഹ​മ്മ​ദ് അ​സ്‌​ല​മി​ന്‍റെ ഇ​ട​തു​കൈ അ​റ്റ​ത്.

എ​തി​രേ വ​ന്ന വാ​ഹ​ന​ത്തി​ന് ഡ്രൈ​വ​ര്‍ അ​ശ്ര​ദ്ധ​മാ​യി അ​രി​കു​കൊ​ടു​ത്ത​പ്പോ​ള്‍ ബ​സ് മു​ഹ​മ്മ​ദ് അ​സ്‌​ല​മി​ന്‍റെ ഇ​ട​ത് കൈ ​ചേ​ര്‍​ത്ത് ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ ഉ​ര​യു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ബ​ത്തേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യെ​ങ്കി​ലും കൈ ​തു​ന്നി​ച്ചേ​ര്‍​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല.

അ​പ​ക​ട​സ​മ​യം ബ​ത്തേ​രി കേ​ര​ള അ​ക്കാ​ദ​മി ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ ഫാ​ര്‍​മ​സി കോ​ഴ്‌​സ് വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു മു​ഹ​മ്മ​ദ് അ​സ്‌​ലം. ബ​സി​ന് ഇ​ന്‍​ഷ്വ​റ​ന്‍​സ് ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Kerala

ലൈംഗികാതിക്രമ ഇരകൾക്കുള്ള നഷ്‌ടപരിഹാരം വേഗത്തില്‍ വിതരണം ചെയ്യണം: ഹൈക്കോടതി

കൊ​​​ച്ചി: ലൈം​​​ഗി​​​കാ​​​തി​​​ക്ര​​​മ​​​ത്തി​​​ന് ഉ​​​ള്‍പ്പെ​​​ടെ ഇ​​​ര​​​യാ​​​യ സ്ത്രീ​​​ക​​​ള്‍ക്കും കു​​​ട്ടി​​​ക​​​ള്‍ക്കു​​​മ​​​ട​​​ക്കം സം​​​സ്ഥാ​​​നം അം​​​ഗീ​​​ക​​​രി​​​ച്ച ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​വും മ​​​ധ്യ​​​സ്ഥ​​​ഫീ​​​സും വേ​​​ഗ​​​ത്തി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ സം​​​സ്ഥാ​​​ന ലീ​​​ഗ​​​ല്‍ സ​​​ര്‍വീ​​​സ​​​സ് അ​​​ഥോ​​​റി​​​റ്റി (കെ​​​ല്‍സ) മെം​​​ബ​​​ര്‍ സെ​​​ക്ര​​​ട്ട​​​റി​​​യോ​​​ട് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

അ​​​ടു​​​ത്ത സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ല്‍ ആ​​​വ​​​ശ്യ​​​മാ​​​യ തു​​​ക​​​ക​​​ള്‍ പ​​​രാ​​​മ​​​ര്‍ശി​​​ച്ച് ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് റി​​​പ്പോ​​​ര്‍ട്ട് സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

മ​​​ധ്യ​​​സ്ഥ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​സൗ​​​ക​​​ര്യ ആ​​​വ​​​ശ്യ​​​ക​​​ത​​​ക​​​ള്‍ അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ഷ​​​യ​​​ത്തി​​​ല്‍ സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ച്ച ഹ​​​ര്‍ജി ഉ​​​ള്‍പ്പെ​​​ടെ പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു ന​​​ട​​​പ​​​ടി. ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ല്‍ മ​​​ധ്യ​​​സ്ഥ​​​ഫീ​​​സ് വ​​​ര്‍ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഒ​​​രു ആ​​​വശ്യം.

Kerala

ആ​ന​ത്താ​ര പ​ദ്ധ​തി​ക്കാ​യി ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ; ക​ള​ക്‌ട‌​റു​ടെ വാ​ഹ​നം ഉ​ൾ​പ്പെ​ടെ ജ​പ്തി​ചെ​യ്തു ന​ഷ്‌ട‌‌​പ​രി​ഹാ​രം ന​ൽകാ​ൻ ഉ​ത്ത​ര​വ്

ഇ​​​രി​​​ട്ടി: ആ​​​ന​​​ത്താ​​​ര പ​​​ദ്ധ​​​തി​​​ക്കാ​​​യി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ത്ത വ​​​ക​​​യി​​​ൽ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കാ​​​ത്ത സ്ഥ​​​ല ഉ​​​ട​​​മ​​​യ്ക്ക് ക​​​ണ്ണൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​നം ഉ​​​ൾ​​​പ്പെ​​​ടെ ഏ​​​ഴു സ​​​ർ​​​ക്കാ​​​ർ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ജ​​​പ്തി ചെ​​​യ്ത് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കാ​​​ൻ ത​​​ല​​​ശേ​​​രി ലാ​​​ൻ​​​ഡ് അ​​​ക്വി​​​സി​​​ഷ​​​ൻ കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

കൊ​​​ട്ടി​​​യൂ​​​ർ നെ​​​ല്ലി​​​യോ​​​ടി സ്വ​​​ദേ​​​ശി കെ.​​​വി. സെ​​​ബാ​​​സ്റ്റ്യ​​​ൻ ന​​​ല്കി​​​യ എ​​​ക്‌​​​സി​​​ക്യൂ​​​ഷ​​​ൻ പ​​​രാ​​​തി​​​ലാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വ്.

കൊ​​​ട്ടി​​​യൂ​​​ർ നെ​​​ല്ലി​​​യോ​​​ടി​​​യി​​​ൽ അ​​റു​​പ​​തോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ 32 ഹെ​​​ക്ട​​​ർ ഭൂ​​​മി​​​യാ​​​ണ് ആ​​​ന​​​ത്താ​​​ര പ​​​ദ്ധ​​​തിക്കാ​​​യി 2012ൽ ​​​നാ​​​മ​​​മാ​​​ത്ര ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ല്കി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ ഭൂ​​വു​​ട​​​മ​​​ക​​​ൾ ത​​​ല​​​ശേ​​​രി എ​​​ൽ​​​എ​​​ആ​​​ർ കോ​​​ട​​​തി​​​യി​​​ൽ കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്തു. 2018ൽ ​​​ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​ത്തു​​​ക വ​​​ർ​​​ധി​​​പ്പി​​​ച്ച് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വാ​​​യി.

ത​​​ല​​​ശേ​​​രി സ​​​ബ് കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ അ​​​പ്പീ​​​ൽ ന​​​ല്കി. ഭൂ​​വു​​​ട​​​മ​​​ക​​​ളും കേ​​​സി​​​ൽ ക​​​ക്ഷി ചേ​​​ർ​​​ന്നു. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​പ്പീ​​ൽ പ​​​രി​​​ഗ​​​ണി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി സ​​​ബ് കോ​​​ട​​​തി വ​​​ർ​​​ധി​​​പ്പി​​​ച്ച തു​​​ക​​​യേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ തു​​​ക ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​മാ​​​യി നി​​​ശ്ച​​​യി​​​ച്ചു​​​കൊ​​​ണ്ട് സ​​​ർ​​​ക്കാ​​​ർ അ​​​പ്പീ​​​ൽ ത​​​ള്ളി. ര​​​ണ്ടു മാ​​​സ​​​ത്തി​​​നുള്ളി​​​ൽ സ്ഥ​​​ലം ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് പ​​​ണം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ഉ​​​ത്ത​​​ര​​​വ്.

ഒ​​​ന്ന​​​ര വ​​​ർ​​​ഷ​​​മാ​​​യി​​​ട്ടും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക അ​​​നു​​​വ​​​ദി​​​ക്കാ​​​ഞ്ഞ​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സ്ഥ​​​ലം ഉ​​​ട​​​മ​​​യാ​​​യ കെ.​​​വി. സെ​​​ബാ​​​സ്റ്റ്യ​​​ൻ, അ​​​ഡ്വ. ജോ​​​സ് കു​​​മ്പു​​​ക്ക​​​ൽ മു​​​ഖേ​​​ന ത​​​ല​​​ശേ​​​രി ലാ​​​ൻ​​​ഡ് അ​​​ക്വി​​​സി​​​ഷ​​​ൻ കോ​​​ട​​​തി​​​യി​​​ൽ എ​​​ക്‌​​​സി​​​ക്യൂ​​​ഷ​​​ൻ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്.

ഈ ​​​ഹ​​​ർ​​​ജി അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ജി​​​ല്ലാ ക​​​ള​​​ക്ട​​​റു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ഹ​​​നം ഉ​​​ൾ​​​പ്പെ​​​ടെ ജ​​​പ്തി​​​ചെ​​​യ്ത് ലേ​​​ലം ചെ​​​യ്തു വി​​​റ്റ് ഹ​​​ർ​​​ജി​​​ക്കാ​​​ര​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന് ഉ​​​ത്ത​​​ര​​​വാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

സൂ​ര​ജ് ലാ​മ​യു​ടെ മ​ര​ണം: ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഹൈക്കോടതിയിൽ ഹ​ര്‍​ജി നൽകി മ​കൻ

കൊ​ച്ചി: കു​വൈ​റ്റി​ല്‍​നി​ന്ന് നാ​ടു ക​ട​ത്തി കൊ​ച്ചി​യി​ലെ​ത്തി​യ ശേ​ഷം കാ​ണാ​താ​യ ബം​ഗ​ളൂ​രു സ്വ​ദേ​ശി സൂ​ര​ജ് ലാ​മ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ന്‍റെ ഹ​ര്‍​ജി. നേ​ര​ത്തെ ന​ല്‍​കി​യ ഹേ​ബി​യ​സ് കോ​ര്‍​പ​സ് ഹ​ര്‍​ജി​യി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് മ​ക​ന്‍ സാ​ന്‍റ​ന്‍ ലാ​മ ന​ഷ്ട​പ​രി​ഹാ​രം ഉ​ള്‍​പ്പെ​ടു​ത്തി ഹ​ര്‍​ജി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​ണ്ടാ​യ വീ​ഴ്ച മൂ​ലം ഒ​രു വ്യ​ക്തി​യു​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ടാ​നി​ട​യാ​യ​തി​നാ​ല്‍ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം സ​ര്‍​ക്കാ​റി​നു​ണ്ടെ​ന്നാ​ണ് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വു​ക​ള​ട​ക്കം നി​ര​ത്തി ഹ​ര്‍​ജി​യി​ലെ വാ​ദം. ഭേ​ദ​ഗ​തി അ​നു​വ​ദി​ച്ച ജ​സ്റ്റീ​സ് എ.​കെ. ജ​യ​ശ​ങ്ക​ര​ന്‍ ന​മ്പ്യാ​ര്‍, ജ​സ്റ്റീ​സ് ജോ​ബി​ന്‍ സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍​ബെ​ഞ്ച് ഹ​ര്‍​ജി പി​ന്നീ​ട് പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

കു​വൈ​റ്റി​ല്‍ നി​ന്ന് നാ​ടു​ക​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് പു​ല​ര്‍​ച്ചെ 2.15ന് ​കൊ​ച്ചി​യി​ല്‍ വി​മാ​ന​മി​റ​ങ്ങി​യ സൂ​ര​ജ് ലാ​മ​യെ സം​ര​ക്ഷി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ വി​മാ​ന​ത്താ​വ​ളം മു​ത​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വ​രെ വീ​ഴ്ച ഉ​ണ്ടാ​യെ​ന്ന് വി​ശ​ദീ​ക​രി​ച്ച് എ​റ​ണാ​കു​ളം റേ​ഞ്ച് ഡി​ഐ​ജി നേ​ര​ത്തെ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

Kerala

ഇ​ര​യാ​യ​വ​ർ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​രം ട്ര​ഷ​റി അ​ക്കൗ​ണ്ടി​ല്‍നി​ന്ന് ഈ​ടാ​ക്കും: ഹൈ​ക്കോ​ട​തി

കൊ​​​ച്ചി: കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ള്‍​ക്ക് ഇ​​​ര​​​യാ​​​കു​​​ന്ന സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളു​​​മ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​ര്‍​ക്ക് കോ​​​ട​​​തി​​​ക​​​ള്‍ വി​​​ധി​​​ച്ച ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്നി​​​ല്ലെ​​​ങ്കി​​​ല്‍ ട്ര​​​ഷ​​​റി അ​​​ക്കൗ​​​ണ്ടി​​​ല്‍ നി​​​ന്ന് ഈ​​​ടാ​​​ക്കാ​​​ന്‍ ഉ​​​ത്ത​​​ര​​​വി​​​ടു​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി.

തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ത്ത​​​തി​​​ന്‍റെ വി​​​ശ​​​ദീ​​​ക​​​ര​​​ണം ന​​​ല്‍​കാ​​​ന്‍ വീ​​​ണ്ടും ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന 23ന് ​​​നേ​​​രി​​​ട്ട് ഹാ​​​ജ​​​രാ​​​കാ​​​ന്‍ ധ​​​ന​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി​​​ക്ക് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൗ​​​മെ​​​ന്‍ സെ​​​ന്‍, ജ​​​സ്റ്റീ​​​സ് വി.​​​എം. ശ്യാം​​​കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.

തു​​​ക വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ത്ത​​​തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​ക്കി സ​​​ത്യ​​​വാ​​​ങ്മൂ​​​ലം ന​​​ല്‍​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.

വി​​​ക്ടിം കോം​​​പ​​​ന്‍​സേ​​​ഷ​​​ന്‍ സ്‌​​​കീം പ്ര​​​കാ​​​രം 2022 മു​​​ത​​​ല്‍ 47 കോ​​​ടി രൂ​​​പ​​​യും മീ​​​ഡി​​​യേ​​​റ്റ​​​ര്‍​മാ​​​രു​​​ടെ ഫീ​​​സ് ഇ​​​ന​​​ത്തി​​​ല്‍ 10 കോ​​​ടി രൂ​​​പ​​​യു​​​മാ​​​ണ് ന​​​ല്‍​കാ​​​നു​​​ള്ള​​​ത്. തു​​​ട​​​ര്‍​ന്ന് കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ച്ച ഹ​​​ര്‍​ജി​​​യാ​​​ണ് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

Business

ഡിജിറ്റൽ തട്ടിപ്പ്: ബാങ്കുകൾക്ക് കൈമലർത്താനാവില്ല; നഷ്ടപരിഹാരത്തിനു ചട്ടം വരുന്നു

കൊല്ലം: അനുദിനം വർധിച്ചുവരുന്ന ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകളിൽനിന്നു സാധാരണക്കാരായ ബാങ്ക് ഉപയോക്താക്കളെ സംരക്ഷിക്കാൻ വിപ്ലവാത്മകമായ നീക്കവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചെറിയ മൂല്യമുള്ള വഞ്ചനാപരമായ ഇലക്‌ട്രോണിക് ബാങ്കിംഗ് ഇടപാടുകൾക്കു നഷ്ടപരിഹാരം ഉറപ്പാക്കുന്ന പുതിയ കരട് ചട്ടങ്ങൾ ആർബിഐ പുറത്തിറക്കി.

ഇതനുസരിച്ച് 50,000 രൂപ വരെയുള്ള ഡിജിറ്റൽ തട്ടിപ്പ് ക്ലെയിമുകൾക്കു ഭാഗികമായോ പൂർണമായോ ഉള്ള നഷ്ടപരിഹാരം ലഭിക്കും. ഉപയോക്താക്കൾ നേരിടുന്ന അറ്റ നഷ്ടത്തിന്‍റെ 85 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ (ഏതാണോ കുറവ് അത്) തിരികെ നൽകാനാണ് റിസർവ് ബാങ്കിന്‍റെ നിർദേശം.

ഡിജിറ്റൽ ഇടപാടുകളിൽ തട്ടിപ്പ് നടന്നാൽ പലപ്പോഴും ഉപയോക്താവ് അശ്രദ്ധ കാണിച്ചുവെന്ന പേരിൽ ബാങ്കുകൾ കൈമലർത്തുന്ന രീതിക്ക് ഇതോടെ മാറ്റം വരും. ഒരു ഇടപാടിൽ ഉപയോക്താവിന് ബാധ്യതയുണ്ടെന്നു തെളിയിക്കേണ്ട ഉത്തരവാദിത്തം ഇനി മുതൽ ബാങ്കുകൾക്കായിരിക്കും. 2026 ജൂലൈ ഒന്നു മുതലോ അതിനു ശേഷമോ നടത്തുന്ന ഇടപാടുകൾക്കായിരിക്കും ഈ പുതിയ നിയമം ബാധകമാകുക.

രാജ്യത്തു നടക്കുന്ന മൊത്തം സൈബർ തട്ടിപ്പുകളിൽ 65 ശതമാനത്തോളവും 50,000 രൂപയിൽ താഴെയുള്ള തുകകളാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് ആർബിഐ ഇത്തരമൊരു പരിധി നിശ്ചയിച്ചിരിക്കുന്നത്. ബാങ്കിന്‍റെ അശ്രദ്ധ മൂലമോ അല്ലെങ്കിൽ ഏതെങ്കിലും മൂന്നാം കക്ഷിയുടെ സുരക്ഷാ വീഴ്ച മൂലമോ തട്ടിപ്പ് നടന്നാൽ ഉപയോക്താവിനു യാതൊരു ബാധ്യതയും ഉണ്ടാകില്ലെന്ന് മാത്രമല്ല, ആ ഇടപാട് പൂർണമായും റദ്ദാക്കാനും അവർക്ക് അവകാശമുണ്ട്.

നഷ്‌ടപരിഹാരം കിട്ടാൻ

നഷ്ടപരിഹാരം ലഭിക്കാനായി ഉപയോക്താക്കൾ പാലിക്കേണ്ട കൃത്യമായ നിബന്ധനകളും ആർബിഐ മുന്നോട്ടുവച്ചിട്ടുണ്ട്. തട്ടിപ്പ് നടന്ന വിവരം ശ്രദ്ധയിൽപ്പെട്ട് അഞ്ചു ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ബാങ്കിലും നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈനിലും (1930) റിപ്പോർട്ട് ചെയ്തിരിക്കണം.
ബാങ്കിന്‍റെ ആന്തരിക പരിശോധനയിൽ നഷ്ടം യഥാർഥമാണെന്നു ബോധ്യപ്പെട്ടാൽ മാത്രമേ ക്ലെയിം അനുവദിക്കൂ.

പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ ബാങ്കുകൾ അതു പരിശോധിച്ചു നടപടി സ്വീകരിക്കണം. ഒരാൾക്കു തന്‍റെ ജീവിതകാലത്ത് ഒരേയൊരു തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ എന്ന നിബന്ധനയും കരട് ചട്ടത്തിലുണ്ട്. 2026 ഏപ്രിൽ ആറു വരെ പൊതുജനങ്ങളിൽനിന്നും വിവിധ പങ്കാളികളിൽനിന്നും നിർദേശങ്ങൾ സ്വീകരിച്ച ശേഷമായിരിക്കും ഇത് അന്തിമമാക്കുക.

അശ്രദ്ധ കാണിച്ചാൽ

നഷ്ടപരിഹാര തുക എങ്ങനെ പങ്കിടണം എന്നതിനെക്കുറിച്ചും ആർബിഐ കൃത്യമായ ചട്ടക്കൂട് തയാറാക്കിയിട്ടുണ്ട്. 29,412 രൂപയിൽ താഴെയുള്ള നഷ്ടങ്ങൾക്ക് 65 ശതമാനം ആർബിഐ നേരിട്ട് വഹിക്കും. ബാക്കി തുക ഉപഭോക്താവിന്‍റെ ബാങ്കും തുക എത്തിയ ഗുണഭോക്തൃ ബാങ്കും പത്തു ശതമാനം വീതം വഹിക്കണം. വലിയ തുകകളുടെ കാര്യത്തിലും ആർബിഐയുടെയും ബാങ്കുകളുടെയും വിഹിതം കൃത്യമായി നിർവചിച്ചിട്ടുണ്ട്.

അതേസമയം, പാസ്‌വേഡ്, ഒടിപി, കാർഡ് വിവരങ്ങൾ തുടങ്ങിയവ തട്ടിപ്പുകാർക്കു കൈമാറുന്നതും ബാങ്കുകളിൽ നിന്നുള്ള ഔദ്യോഗിക മുന്നറിയിപ്പുകൾ അവഗണിച്ച് സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതും ഉപയോക്തൃ അശ്രദ്ധയായി കണക്കാക്കും. എന്നാൽ, കൃത്യമായ ഇടപാട് അലേർട്ടുകൾ അയയ്ക്കാതിരിക്കുന്നതും സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയും ബാങ്കുകളുടെ ഭാഗത്തെ പിഴവായി കണക്കാക്കി ഉപയോക്താവിനെ സംരക്ഷിക്കുകയും ചെയ്യും.

District News

ക​ടുത്ത വ​ര​ൾ​ച്ചയിൽ വാ​ഴ​ക്കൃഷി ന​ശി​ച്ചു ന​ഷ്‌ടപ​രി​ഹാ​രം തേ​ടി ക​ർ​ഷ​ക​ർ

നെ​​ടും​​കു​​ന്നം: നെ​​ടും​​കു​​ന്നം ഫാ​​ർ​​മേ​​ഴ്‌​​സ് ക്ല​​ബ്‌ സൊ​​സൈ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ഞ്ച് ഏ​​ക്ക​​റോ​​ളം സ്ഥ​​ല​​ത്ത് കൃ​​ഷി ചെ​​യ്ത 3000 ത്തോ​​ളം ഏ​ത്ത​​വാ​​ഴ വ​​ര​​ൾ​​ച്ച മൂ​​ലം ന​​ശി​​ച്ചു.

മ​​ഴ​​യു​​ടെ അ​​ഭാ​​വ​​വും കാ​​ലാ​​വ​​സ്ഥ വ്യ​​തി​​യാ​​ന​​വും ക​​ന​​ത്ത ചൂ​​ടു​​മാ​​ണ് കൃ​​ഷി ന​​ശി​​ക്കാ​​ൻ കാ​​ര​​ണം.​ ആ​​യി​​ര​​ക്ക​​ണ​​ക്കി​​ന് ഏ​​ത്ത​​വാ​​ഴ കു​​ല​​ക​​ൾ ഒ​​ടി​​ഞ്ഞു​​വീ​​ണ് ന​​ശി​​ച്ചു.
വ​​ര​​ൾ​​ച്ച​മൂ​​ലം ന​​ശി​​ച്ച വാ​​ഴ​​ത്തോ​​ട്ടം ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്തം​​ഗം എ​​ൻ.​ അ​​ജി​​ത് മു​​തി​​ര​​മ​​ല, കൃ​​ഷി വ​​കു​​പ്പ് ജി​​ല്ലാ ഓ​​ഫീ​​സ​​ർ ഡോ. ​​ലെ​​ൻ​​സി തോ​​മ​​സ്, കോ​​ട്ട​​യം കൃ​​ഷി ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ പി.​​ജി. സീ​​ന, വാ​​ഴൂ​​ർ കൃ​​ഷി അ​​സി​.​ഡ​​യ​​റ​​ക്ട​​ർ സി​​മി ഇ​​ബ്രാ​​ഹിം, നെ​​ടും​​കു​​ന്നം കൃ​​ഷി ഓ​​ഫീ​​സ​​ർ അ​​നി​​ൽ സെ​​ബാ​​സ്റ്റ്യ​​ൻ എ​​ന്നി​​വ​​ർ സ​​ന്ദ​​ർ​​ശി​​ച്ചു. നെ​​ടും​​കു​​ന്നം പ​​ഞ്ചാ​​യ​​ത്ത് വ​​ര​​ൾ​​ച്ചാ​​ബാ​​ധി​​ത പ്ര​​ദേ​​ശ​​മാ​​യി പ്ര​​ഖ്യാ​​പി​​ക്ക​​ണ​​മെ​​ന്ന് നെ​​ടും​​കു​​ന്നം ഫാ​​ർ​​മേ​​ഴ്‌​​സ് സൊ​​സൈ​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു.


സൊ​​സൈ​​റ്റി പ്ര​​സി​​ഡ​​ന്‍റ് വി.​വി. സാ​​ബു അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. പി.​​സി. മാ​​ത്യു, വി. ​​എ. ചാ​​ക്കോ, സി.​​ബി. സ​​ദാ​​ശി​​വ​​ൻ , കെ.​​ഡി. സാ​​ബു, ജോ​​സ​​ഫ് ജോ​​ൺ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

Kerala

ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​തി​രേ കെ​എ​സ്ഇ​ബി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വൈ​​​ദ്യു​​​തി ക​​​ണ​​​ക്‌​​​ഷ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട സേ​​​വ​​​ന​​​ങ്ങ​​​ൾ ഉ​​​പ​​​യോ​​​ക്താ​​​വി​​​ന് ല​​​ഭ്യ​​​മാ​​​ക്കേ​​​ണ്ട സ​​​മ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തു​​​ന്ന​​​തി​​​നും സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ ഉ​​​പ​​​യോ​​​ക്താ​​​വി​​​നു ന​​​ൽ​​​കേ​​​ണ്ട ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന നി​​​ർ​​​ദേ​​​ശ​​​ത്തി​​​നു​​​മെ​​​തി​​​രേ കെ​​​എ​​​സ്ഇ​​​ബി.

ഉ​​​പ​​​യോ​​​ക്താ​​​വ് അ​​​പേ​​​ക്ഷി​​​ക്കാ​​​തെ ത​​​ന്നെ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം നേ​​​രി​​​ട്ടോ വൈ​​​ദ്യു​​​തി ബി​​​ല്ലി​​​ൽ ഇ​​​ള​​​വു ചെ​​​യ്തോ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​വും ക​​​ര​​​ട് ച​​​ട്ട​​​ത്തി​​​ലു​​​ണ്ട്. ഇ​​​തി​​​ൽ സ​​​മ​​​യ​​​പ​​​രി​​​ധി കു​​​റ​​​ച്ച​​​തും ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തു​​​മാ​​​യ നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു കെ​​​എ​​​സ്ഇ​​​ബി​​​യു​​​ടെ ആ​​​വ​​​ശ്യം.

Kerala

ഏ​ലം കൃ​ഷി​നാ​ശം:​അ​ഞ്ച് കോ​ടി ന​ഷ്ട​പ​രി​ഹാ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ഏ​​​ലം കൃ​​​ഷി​​​ക്കു​​​ണ്ടാ​​​യ നാ​​​ശ​​​ത്തി​​​ന് ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ തീ​​​രു​​​മാ​​​നം.

ഏ​​​ലം കൃ​​​ഷിനാ​​​ശ​​​ത്തി​​​ന് ഒ​​​റ്റ​​​ത്ത​​​വ​​​ണ തീ​​​ർ​​​പ്പാ​​​ക്ക​​​ൽ പ​​​ദ്ധ​​​തി​​​യാ​​​യി അ​​​ഞ്ച് കോ​​​ടി രൂ​​​പ ഇ​​​ടു​​​ക്കി പാ​​​ക്കേ​​​ജി​​​ന്‍റെ മാ​​​ർ​​​ഗ​​​രേ​​​ഖ​​​യി​​​ൽ ഇ​​​ള​​​വു ന​​​ൽ​​​കി അ​​​നു​​​വ​​​ദി​​​ച്ചു.

ഫ​​​ണ്ട് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി കൃ​​​ഷിവ​​​കു​​​പ്പി​​​ന് ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്.

Kerala

വ​ലി​യ​ങ്ങാ​ടി അ​പ​ക​ടം; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് മേ​യ​ർ

കോ​ഴി​ക്കോ​ട്: വ​ലി​യ​ങ്ങാ​ടി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് മ​രി​ച്ച നാ​ലു​പേ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഒ​രു ല​ക്ഷം രൂ​പ വീ​ത​വും പ​രി​ക്കേ​റ്റ​യാ​ൾ​ക്ക് 50,000 രൂ​പ​യും ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് കോ​ഴി​ക്കോ​ട് കോ​ർ​പ്പ​റേ​ഷ​ൻ മേ​യ​ർ ഒ. ​സ​ദാ​ശി​വ​ൻ.

കോ​ർ​പ്പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് സ്ലാ​ബ് ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​ത്തോ​ളി സ്വ​ദേ​ശി​ക​ളാ​യ കൊ​ള​ക്കാ​ട് കൊ​ടു​വ​മ്പ​ത്ത് താ​ഴെ​കു​നി അ​ഷ്റ​ഫ് (56), കൊ​ങ്ങ​ന്നൂ​ർ കു​നി​യി​ൽ ക​ട​വ് മ​ല്ലി​ശ്ശേ​രി താ​ഴെ നു​ജൂം വീ​ട്ടി​ൽ ബ​ഷീ​ർ (65), കി​ണാ​ശേ​രി കു​ളം​കു​ഴി​നി​ലം ബൈ​ത്തു​ൽ ഹു​ദ​യി​ൽ ജ​ബ്ബാ​ർ (60), തി​രു​വ​ങ്ങൂ​ർ സ്വ​ദേ​ശി വി​നോ​ദ് (55) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്‌.

അ​തേ​സ​മ​യം, പൊ​ളി​ച്ചു​പ​ണി​യാ​ൻ തീ​രു​മാ​നി​ച്ച കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​തെ​ന്നും എ​ന്നാ​ൽ ലൈ​സ​ൻ​സു​ള്ള​വ​രെ ഇ​റ​ക്കി​വി​ട്ടി​രു​ന്നി​ല്ലെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

അ​പ​ക​ട​മു​ണ്ടാ​യ കെ​ട്ടി​ടം അ​ൺ​ഫി​റ്റ് പ​ട്ടി​ക​യി​ൽ ഇ​ല്ല. റി​പ്പോ​ർ​ട്ട് കി​ട്ടി​യ ഉ​ട​ൻ ആ​ളു​ക​ളെ ഇ​റ​ക്കി​വി​ടാ​ൻ ക​ഴി​യി​ല്ല. കോ​ർ​പ​റേ​ഷ​നി​ൽ 16 കെ​ട്ടി​ട​ങ്ങ​ൾ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്ന് 2022ൽ ​ക​ണ്ടെ​ത്തി​യി​രു​ന്ന​വെ​ന്നും മേ​യ​ർ പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. താ​ഴെ​നി​ല​യി​ലെ ഗോ​ഡൗ​ണി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​നെ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളും ഏ​ജ​ന്‍റു​മാ​ണ് മ​രി​ച്ച​ത്. താ​ഴെ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന തൊ​ഴി​ലാ​ളി​ക​ൾ, ത​ക​ർ​ന്നു​വീ​ണ സ​ൺ​ഷേ​ഡ് സ്ലാ​ബു​ക​ൾ​ക്ക് അ​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു.

നാ​ല് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ സ​മീ​പ​ത്തെ ബീ​ച്ച് ഗ​വ. ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

മു​​ണ്ട​​ക്കൈ -ചൂ​​ര​​ൽ​​മ​​ല ദു​​ര​​ന്ത​​ബാ​​ധി​​ത​​രാ​​യ ക​​ച്ച​​വ​​ട​​ക്കാ​​ർ​​ക്കും ന​​ഷ്ട​​പ​​രി​​ഹാ​​രം: മ​​ന്ത്രി

തൃ​​​​​​ശൂ​​​​​​ർ: വ​​​​​​യ​​​​​​നാ​​​​​​ട്ടി​​​​​​ലെ മു​​​​​​ണ്ട​​​​​​ക്കൈ-​​​​​​ചൂ​​​​​​ര​​​​​​ൽ​​​​​​മ​​​​​​ല ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​ൽ ക​​​​​​ട​​​​​​ക​​​​​​ളും സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ളും ന​​​​​​ഷ്ട​​​​​​പ്പെ​​​​​​ട്ട​​​​​​വ​​​​​​ർ​​​​​​ക്കും സ​​​​​​ർ​​​​​​ക്കാ​​​​​​ർ ധ​​​​​​ന​​​​​​സ​​​​​​ഹാ​​​​​​യം ന​​​​​​ൽ​​​​​​കു​​​​​​മെ​​​​​​ന്നു മ​​​​​​ന്ത്രി കെ. ​​​​​​രാ​​​​​​ജ​​​​​​ൻ.

2025 ജൂ​​​​​​ലൈ 30നു ​​​​​​ചേ​​​​​​ർ​​​​​​ന്ന യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ ന​​​​​​ഷ്ട​​​​​​പ​​​​​​രി​​​​​​ഹാ​​​​​​രം സം​​​​​​ബ​​​​​​ന്ധി​​​​​​ച്ചു പ​​​​​​ഠി​​​​​​ക്കാ​​​​​​നാ​​​​​​യി വ​​​​​​യ​​​​​​നാ​​​​​​ട് ജി​​​​​​ല്ലാ ക​​​​​​ള​​​​​​ക്ട​​​​​​റെ​​​​​​യും ജി​​​​​​ല്ലാ വ്യ​​​​​​വ​​​​​​സാ​​​​​​യ​​​​​​വ​​​​​​കു​​​​​​പ്പി​​​​​​ന്‍റെ മേ​​​​​​ധാ​​​​​​വി​​​​​​യെ​​​​​​യും ത​​​​​​ദ്ദേ​​​​​​ശ​​​​​​സ്വ​​​​​​യം​​​​​​ഭ​​​​​​ര​​​​​​ണ വ​​​​​​കു​​​​​​പ്പ് ജോ​​​​​​യി​​​​​​ന്‍റ് ഡ​​​​​​യ​​​​​​റ​​​​​​ക്ട​​​​​​റെ​​​​​​യും ചു​​​​​​മ​​​​​​ത​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​രു​​​​​​ന്നു. ഒ​​​​​​രു സ​​​​​​ബ് ക​​​​​​മ്മി​​​​​​റ്റി നി​​​​​​ശ്ച​​​​​​യി​​​​​​ച്ച് റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ലേ​​​​​​ക്കു ന​​​​​​ൽ​​​​​​കി. ഈ ​​​​​​റി​​​​​​പ്പേ​​​​​​ർ​​​​​​ട്ടി​​​​​​ന്‍റെ അ​​​​​​ടി​​​​​​സ്ഥാ​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് ഇ​​​​​​ന്ന​​​​​​ലെ ചേ​​​​​​ർ​​​​​​ന്ന മ​​​​​​ന്ത്രി​​​​​​സ​​​​​​ഭാ​​​​​​യോ​​​​​​ഗ​​​​​​ത്തി​​​​​​ൽ പ​​​​​​ര​​​​​​മാ​​​​​​വ​​​​​​ധി സ​​​​​​ഹാ​​​​​​യം ന​​​​​​ൽ​​​​​​കാ​​​​​​ൻ തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​​​​തെ​​​​​​ന്നും മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞു.

ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​ൽ 52 ക​​​​​​ട​​​​​​യു​​​​​​ട​​​​​​മ​​​​​​ക​​​​​​ളു​​​​​​ടെ 126 ക​​​​​​ട​​​​​​മു​​​​​​റി​​​​​​ക​​​​​​ളാ​​​​​​ണു​​​​ന​​​​​​ഷ്ട​​​​​​മാ​​​​​​യ​​​​​​ത്. 126 ക​​​​​​ട​​​​​​മു​​​​​​റി​​​​​​ക​​​​​​ളി​​​​​​ൽ 52 ക​​​​​​ടയു​​​​​​ട​​​​​​മ​​​​​​ക​​​​​​ളു​​​​​​ടെ ഓ​​​​​​രോ ക​​​​​​ട​​​​​​മു​​​​​​റി​​​​​​ക്ക് ഏ​​​​​​ഴു ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യും അ​​​​​​തി​​​​​​ൽ കൂ​​​​​​ടു​​​​​​ത​​​​​​ൽ വ​​​​​​രു​​​​​​ന്ന ഓ​​​​​​രോ ക​​​​​​ട​​​​​​മു​​​​​​റി​​​​കും 2.5 ല​​​​​​ക്ഷം രൂ​​​​​​പ വീ​​​​​​ത​​​​​​വും ന​​​​​​ൽ​​​​​​കു​​​​​​മെ​​​​​​ന്നും മ​​​​​​ന്ത്രി അ​​​​​​റി​​​​​​യി​​​​​​ച്ചു.

72 പേ​​​​​​രു​​​​​​ടെ 83 സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ൾ അ​​​​​​വി​​​​​​ടെ ആ​​​​​​രം​​​​​​ഭി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​താ​​​​​​യും അ​​​​​​തി​​​​​​ൽ ഇ​​​​​​ൻ​​​​​​ഡ​​​​​​സ്ട്രി​​​​​​യ​​​​​​ൽ രം​​​​​​ഗ​​​​​​ത്തു​​​​​​ള്ള സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ന​​​​​​ഷ്ട​​​​​​ത്തി​​​​​​ന്‍റെ 50 ശ​​​​​​ത​​​​​​മാ​​​​​​നം തു​​​​​​ക​​​​​​യോ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടി​​​​​​യ​​​​​​ത് 20 ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യോ ന​​​​​​ൽ​​​​​​കാ​​​​​​നും കൊ​​​​​​മേ​​​​​​ഴ്സ്യ​​​​​​ൽ സ​​​​​​ർ​​​​​​വീ​​​​​​സ് രം​​​​​​ഗ​​​​​​ത്തു​​​​​​ള്ള സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ന​​​​​​ഷ്ട​​​​​​ത്തി​​​​​​ന്‍റെ 50 ശ​​​​​​ത​​​​​​മാ​​​​​​നം തു​​​​​​ക​​​​​​യോ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടി​​​​​​യാ​​​​​​ൽ പ​​​​​​ത്തു​​​​​​ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യോ ന​​​​​​ൽ​​​​​​കാ​​​​​​നും ട്രേ​​​​​​ഡ് രം​​​​​​ഗ​​​​​​ത്തു​​​​​​ള്ള സം​​​​​​രം​​​​​​ഭ​​​​​​ങ്ങ​​​​​​ൾ​​​​​​ക്കു ന​​​​​​ഷ്ട​​​​​​ത്തി​​​​​​ന്‍റെ 50 ശ​​​​​​ത​​​​​​മാ​​​​​​നം തു​​​​​​ക​​​​​​യോ ഏ​​​​​​റ്റ​​​​​​വും കൂ​​​​​​ടി​​​​​​യ​​​​​​ത് ഏ​​​​​​ഴു ​​​ല​​​​​​ക്ഷം രൂ​​​​​​പ​​​​​​യോ ന​​​​​​ൽ​​​​​​കാ​​​​​​നും തീ​​​​​​രു​​​​​​മാ​​​​​​നി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി​​​​​​യു​​​​​​ടെ ദു​​​​​​രി​​​​​​താ​​​​​​ശ്വാ​​​​​​സ ഫ​​​​​​ണ്ടി​​​​​​ൽ​​​​​​നി​​​​​​ന്നെ​​​​​​ടു​​​​​​ത്താ​​​​​​യി​​​​​​രി​​​​​​ക്കും ആ ​​​​​​പ​​​​​​ണം ല​​​​​​ഭ്യ​​​​​​മാ​​​​​​ക്കു​​​​​​ക.

‌ക​​​​​​ഴി​​​​​​ഞ്ഞ​​​​​​ത​​​​​​വ​​​​​​ണ ദു​​​​​​ര​​​​​​ന്ത​​​​​​ബാ​​​​​​ധി​​​​​​ത​​​​​​രു​​​​​​ടെ വാ​​​​​​യ്പ​​​​​​മേ​​​​​​ലു​​​​​​ള്ള പ​​​​​​ലി​​​​​​ശ എ​​​​​​ഴു​​​​​​തി​​​​​​ത്ത​​​​​​ള്ള​​​​​​ണ​​​​​​മെ​​​​​​ന്ന സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​ന്‍റെ അ​​​​​​ഭി​​​​​​പ്രാ​​​​​​യം ബാ​​​​​​ങ്കു​​​​​​ക​​​​​​ൾ പൊ​​​​​​തു​​​​​​വാ​​​​​​യി അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​താ​​​​​​യും മ​​​​​​ന്ത്രി പ​​​​​​റ​​​​​​ഞ്ഞു. സി​​​​​​ബി​​​​​​ൽ സ്കോ​​​​​​ർ കുറയുന്നത് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കു​​​​​​ന്ന കാ​​​​​​ര്യ​​​​​​വും പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കാ​​​​​​മെ​​​​​​ന്ന് അ​​​​​​റി​​​​​​യി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ടെ​​​​​​ന്നും മ​​​​​​ന്ത്രി പ​​​​​​ത്ര​​​​​​സ​​​​​​മ്മേ​​​​​​ള​​​​​​ന​​​​​​ത്തി​​​​​​ൽ പ​​​​​​റ​​​​​​ഞ്ഞു.

Kerala

ഡോക്ടർക്കെതിരേ നടപടിയെടുക്കണം, നഷ്ടപരിഹാരം വേണം: ഉഷയുടെ മകന്‍ ഷിബിന്‍

കൊച്ചി: ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇന്നു തന്നെ പരാതി നല്‍കി നിയമപരമായി മുന്നോട്ടു പോകുമെന്നു ഉഷ ജോസഫിന്‍റെ മകന്‍ ഷിബിന്‍. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണമെന്നും നഷ്‌ടപരിഹാരം വേണമെന്നും ഷിബിന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

അമ്പലപ്പുഴ പോലീസിലും എറണാകുളം പോലീസിനും പരാതി കൊടുക്കും. നമ്മള്‍ക്കു വന്നതു പോലെ മറ്റാര്‍ക്കും വരാന്‍ പാടില്ലെന്നു കരുതിയാണ് കേസുമായി മുന്നോട്ടുപോകുന്നത്. ഡോക്ടര്‍ക്കെതിരെ നടപടി എടുക്കണം. നഷ്ടപരിഹാരം വേണം. പല സ്ഥലത്തും ചികിത്സയ്ക്കായി പോയി. അമ്മ ഒരുപാട് അനുഭവിച്ചു. ഇതാണ് പ്രശ്‌നമെന്നു കണ്ടുപിടിക്കാനായില്ല. ഇപ്പോഴാണ് അറിയുന്നത്.

വീട്ടിൽ പോയി കണ്ടു

ഡോക്ടറുടെ വീട്ടില്‍പോയി പൈസ കൊടുത്തു കണ്‍സൾട്ട് ചെയ്ത ശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. വീട്ടില്‍ പോയി കണ്ടതിനു ശേഷമാണ് ഡോക്ടര്‍ ലളിതാംബിക വണ്ടാനത്തേക്കു റെഫര്‍ ചെയ്തത്. ഇനി വണ്ടാനം മെഡിക്കല്‍ കോളജിലേക്കുതന്നെ പോയി ഓപ്പറേഷന്‍ നടത്താൻ അമ്മയ്ക്കു നല്ല പേടിയുണ്ട്.
ഇടയ്ക്കു വേദന വരുമ്പോള്‍ ഓപ്പറേഷന്‍ ചെയ്തതു കൊണ്ടായിരിക്കുമെന്നാണ് കരുതിയത്.

വേദന വന്ന് ആശുപത്രിയില്‍ പോയപ്പോള്‍ മൂത്രത്തില്‍ കല്ലാണെന്നായിരുന്നു അവർ സംശയിച്ചിരുന്നത്. അതിനു വേണ്ടി എക്‌സറേ എടുത്തപ്പോഴാണ് കത്രിക കണ്ടെത്തിയത്. വേദന വരുമ്പോഴൊക്കെ ആശുപത്രിയില്‍നിന്നു മരുന്നു തന്നു വിടുകയാണ് ചെയ്തിട്ടുള്ളത്. ആശുപത്രിയില്‍നിന്ന് ആരും ബന്ധപ്പെട്ടിട്ടില്ല. ഞങ്ങള്‍ അങ്ങോട്ടു പോയപ്പോള്‍ തിങ്കളാഴ്ച വന്നാല്‍ മതി സര്‍ജറി ചെയ്തു മാറ്റി തരാമെന്നാണ് പറഞ്ഞതെന്നും ഷിബിന്‍ പറഞ്ഞു.

Kerala

വ​ന്യ​ജീ​വി ആ​ക്ര​മ​ണം ; വി​ള​നാ​ശ​ത്തി​നു​ള്ള ന​ഷ്‌ടപ​രി​ഹാ​രം വ​ർ​ധി​പ്പി​ക്കും: ധ​ന​മ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​കു​​​ന്ന വി​​​ള​​​നാ​​​ശ​​​ത്തി​​​നു​​​ള്ള ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ.

വ​​​ള​​​ർ​​​ത്തു​​​മൃ​​​ഗ​​​ങ്ങ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടാ​​​ൽ ന​​​ൽ​​​കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​ര​​​ത്തു​​​ക​​​യും വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ് ദീ​​​ർ​​​ഘ​​​കാ​​​ല ചി​​​കി​​​ത്സ​​​യി​​​ലാ​​​കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​​വും വ​​​ർ​​​ധി​​​പ്പി​​​ക്കു​​​മെ​​​ന്നും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി.

സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കും. സം​​​സ്ഥാ​​​ന​​​ത്തെ ക​​​രാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ​​​യും ദി​​​വ​​​സ​​​വേ​​​ത​​​ന​​​ക്കാ​​​രു​​​ടെ​​​യും വേ​​​ത​​​നം അ​​​ഞ്ചു ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചു. പ്രീ​​​പ്രൈ​​​മ​​​റി ആ​​​യ​​​മാ​​​രു​​​ടെ പ്ര​​​തി​​​മാ​​​സ വേ​​​ത​​​ന​​​ത്തി​​​ൽ 500 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​ വ​​​രു​​​ത്തി.

ലം​​​പ്സം​​​ഗ്രാ​​​ന്‍റ് പ​​​ത്ത് ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ച്ചു. എ​​​സ്‌​​​സി എ​​​സ്ടി പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ അ​​​ല​​​വ​​​ൻ​​​സ് ആ​​​യി​​​രം രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ച്ച​​​താ​​​യും മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ഇ​​​തു​​​ൾ​​​പ്പെ​​​ടെ ബ​​​ജ​​​റ്റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി എ​​​ഴു​​​പ​​​തോ​​​ളം പു​​​തി​​​യ പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളും ധ​​​ന​​​മ​​​ന്ത്രി സ​​​ഭ​​​യി​​​ൽ ന​​​ട​​​ത്തി.

കാ​​​ഷ്യു കോ​​​ർ​​​പറേ​​​ഷ​​​നി​​​ലെ​​​യും കാ​​​പെ​​​ക്സി​​​ലെ​​​യും തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ഗ്രാ​​​റ്റു​​​വി​​​റ്റി ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. നോ​​​ണ്‍ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് പെ​​​ൻ​​​ഷ​​​ൻ വ​​​ർ​​​ധി​​​പ്പി​​​ക്കും. ക​​​യ​​​ർ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് ബെ​​​നി​​​ഫി​​​റ്റ് കു​​​ടി​​​ശി​​​ക ന​​​ൽ​​​കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

കൈ​​​ത്ത​​​റി നെ​​​യ്ത്തു​​​കാ​​​ർ​​​ക്കും അ​​​നു​​​ബ​​​ന്ധ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു​​​മു​​​ള്ള പ്രൊ​​​ഡ​​​ക്‌​​​ഷ​​​ൻ ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് തു​​​ക ന​​​ൽ​​​കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ക​​​ള​​​മ​​​ശേ​​​രി മ​​​ണ്ഡ​​​ല​​​ത്തി​​​ലെ ആ​​​ലു​​​വ ആ​​​ല​​​ങ്ങാ​​​ട് റോ​​​ഡി​​​ന്‍റെ വീ​​​തി കൂ​​​ട്ടു​​​ന്ന​​​തി​​​നും ക​​​ള​​​മ​​​ശേ​​​രി പോ​​​ളി​​​ടെ​​​ക്നി​​​ക്കി​​​ന്‍റെ ഓ​​​ഡി​​​റ്റോ​​​റി​​​യം നി​​​ർ​​​മാ​​​ണം പൂ​​​ർ​​​ത്തീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മുള്ള തു​​​ക അ​​​നു​​​വ​​​ദി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

National

പു​തി​യ ആ​ദാ​യ​നി​കു​തി നി​യ​മം 2026 ഏ​പ്രി​ൽ മു​ത​ൽ; വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​രത്തിന്‍റെ പലിശയ്ക്ക് ഇ​നി നി​കു​തി​യി​ല്ല

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ആ​ദാ​യ​നി​കു​തി ഘ​ട​ന​യി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. 2026 ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ പു​തി​യ ആ​ദാ​യ​നി​കു​തി നി​യ​മം നി​ല​വി​ൽ വ​രു​മെ​ന്ന് മ​ന്ത്രി സ​ഭ​യി​ൽ അ​റി​യി​ച്ചു. നി​കു​തി​ദാ​യ​ക​ർ​ക്ക് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കു​ന്ന​തി​നും നി​യ​മ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​പു​തി​യ മാ​റ്റം.

നി​ല​വി​ലെ രീ​തി​യി​ൽത​ന്നെ ജൂ​ലൈ 31 വ​രെ ടാ​ക്സ് റി​ട്ടേ​ണു​ക​ൾ സ​മ​ർ​പ്പി​ക്കാ​ൻ നി​കു​തി​ദാ​യ​ക​ർ​ക്ക് സ​മ​യം ല​ഭി​ക്കും. വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന ന​ഷ്ട​പ​രി​ഹാ​ര തു​കയുടെ പലിശയ്ക്കുള്ള ആ​ദാ​യ​നി​കു​തി​ ഒ​ഴി​വാ​ക്കി. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും വ​ലി​യ ആ​ശ്വാ​സം ന​ൽ​കു​ന്ന പ്ര​ഖ്യാ​പ​ന​മാ​ണി​ത്. വിദേശ ആസ്തി വെളിപ്പെടുത്താത്തവർക്ക് ആറു മാസം സമയം നൽകും. 

 

National

മോശം സേവനം: നഷ്‌ടപരിഹാരം നൽകാൻ എയർ ഇന്ത്യയോട് ഉപഭോക്തൃ കമ്മീഷൻ

ന്യൂ​​​ഡ​​​ൽ​​​ഹി: ദീ​​​ഘ​​​ദൂ​​​ര വി​​​മാ​​​ന​​​യാ​​​ത്ര​​​യി​​​ൽ മോ​​​ശം സേ​​​വ​​​നത്തിന്‍റെ പേ​​​രി​​​ൽ ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന് 1.5 ല​​​ക്ഷം രൂ​​​പ ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ ഡ​​​ൽ​​​ഹി ഉ​​​പ​​​ഭോ​​​ക്തൃ ത​​​ർ​​​ക്കപ​​​രി​​​ഹാ​​​ര ക​​​മ്മീ​​​ഷ​​​ൻ എ​​​യ​​​ർ ഇ​​​ന്ത്യ​​​യോ​​​ടു നി​​​ർ​​​ദേ​​​ശി​​​ച്ചു.

ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മി​​​ല്ലാ​​​ത്ത സീ​​​റ്റു​​​ക​​​ൾ, പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യ വി​​​നോ​​​ദ​​​ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ, മോ​​​ശം ഭ​​​ക്ഷ​​​ണ​​​വും ശു​​​ചി​​​മു​​​റി​​​യും, പ്ര​​​തി​​​ക​​​ര​​​ണ​​​മി​​​ല്ലാ​​​ത്ത കാ​​​ബി​​​ൻ ക്രൂ ​​​തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു പ​​​രാ​​​തി​​​ക്കാ​​​ര​​​ൻ ഉ​​​ന്ന​​​യി​​​ച്ച​​​ത്.

വ​​​ലി​​​യ തു​​​ക യാ​​​ത്ര​​​യ്ക്കാ​​​യി ന​​​ൽ​​​കി​​​യി​​​ട്ടും അ​​​ത്യാ​​​വ​​​ശ്യ ​​​സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു​​​വെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യ ക​​​മ്മീ​​​ഷ​​​ൻ പ​​​രാ​​​തി​​​ക്കാ​​​രാ​​​യ പി​​​താ​​​വി​​​നും മ​​​ക​​​ൾ​​​ക്കും 50,000 രൂ​​​പ വീ​​​തം ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര​​​വും 50,000 രൂ​​​പ കോ​​​ട​​​തി​​​ച്ചെ​​​ല​​​വാ​​​യും ന​​​ൽ​​​കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

2023ൽ ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ​​​നി​​​ന്നു ന്യൂ​​​യോ​​​ർ​​​ക്കി​​​ലേ​​​ക്ക് യാ​​​ത്ര ചെ​​​യ്യു​​​ന്പോ​​​ഴാ​​​ണ് പ​​​രാ​​​തി​​​ക്കാ​​​ർ​​​ക്കു വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​യി​​​ൽ​​​നി​​​ന്ന് മോ​​​ശ​​​മാ​​​യ അ​​​നു​​​ഭ​​​വം നേ​​​രി​​​ട്ട​​​ത്. അ​​​തേ​​​സ​​​മ​​​യം ബി​​​സി​​​ന​​​സ് ക്ലാ​​​സി​​​ലേ​​​ക്ക് അ​​​പ്ഗ്രേ​​​ഡ് ചെ​​​യ്യാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു നി​​​ര​​​സി​​​ച്ച​​​താ​​​ണ് പ​​​രാ​​​തി​​​ക്കു കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് എ​​​യ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ വാ​​​ദം.

എ​​​ന്നാ​​​ൽ, ഇ​​​തു നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​ത​​​ല്ലെ​​​ന്നു നി​​​രീ​​​ക്ഷി​​​ച്ച ക​​​മ്മീ​​​ഷ​​​ൻ പ​​​ണം ന​​​ൽ​​​കി​​​യ യാ​​​ത്ര​​​ക്കാ​​​ര​​​ന് അ​​​ടി​​​സ്ഥാ​​​ന​​​ സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഒ​​​രു​​​ക്കാ​​​ൻ വി​​​മാ​​​ന​​​ക്ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കു നി​​​യ​​​മ​​​പ​​​ര​​​മാ​​​യ ബാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന് നി​​​രീ​​​ക്ഷി​​​ച്ചു.

എ​​​ന്നാ​​​ൽ, ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യാ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത പ്ലാ​​​റ്റ്ഫോ​​​മി​​​ൽ​​​നി​​​ന്നും ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ക​​​മ്മീ​​​ഷ​​​ൻ അ​​​തു നി​​​ര​​​സി​​​ച്ചു. യാ​​​ത്ര പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ടി​​​ക്ക​​​റ്റ് ചാ​​​ർ​​​ജ് തി​​​രി​​​കെ ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന പ​​​രാ​​​തി​​​ക്കാ​​​ര​​​ന്‍റെ ആ​​​വ​​​ശ്യ​​​വും കോ​​​ട​​​തി ത​​​ള്ളി.

Kerala

പേവിഷബാധയേറ്റ് പത്തുവർഷത്തിനിടെ സംസ്ഥാനത്ത് മരിച്ചത് 118 പേർ; നഷ്‌ടപരിഹാരവുമില്ല


കോ​​​​ട്ട​​​​യം: ക​​​​​ഴി​​​​​ഞ്ഞ പ​​ത്തു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ കേ​​​​​ര​​​​​ള​​​​​ത്തി​​​​​ൽ പേ​​വി​​ഷ​​ബാ​​ധ​​മൂ​​ലം മ​​​​​രി​​​​ച്ച​​​​ത് 118 പേ​​​​​ർ. ഇ​​വ​​രി​​ൽ മി​​ക്ക​​വ​​ർ​​ക്കും തെ​​​​​രു​​​​​വു​​​​നാ​​​​യ്ക്ക​​​​​ളു​​​​​ടെ ക​​​​​ടി​​​​​യേ​​​​​റ്റാ​​ണ് പേ​​വി​​ഷ​​ബാ​​ധ​​യു​​ണ്ടാ​​യ​​ത്. ഇ​​​​​ത്ത​​​​​ര​​ത്തി​​ൽ തെ​​​​​രു​​​​​വു​​​​നാ​​​​യ്ക്ക​​​​​ളു​​​​​ടെ ക​​​​​ടി​​​​​യേ​​​​​റ്റു മ​​​​​രി​​ക്കു​​ന്ന​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്ക് ന​​ഷ്ട​​പ​​രി​​ഹാ​​ര​​മോ പ​​രി​​ക്കേ​​ൽ​​ക്കു​​ന്ന​​വ​​ർ​​ക്ക് ചി​​​​​കി​​​​​ത്സ​​​ച്ചെല​​വോ കി​​ട്ടു​​ന്നു​​മി​​ല്ല.

2016 ഏ​​പ്രി​​ൽ ഒ​​ന്നു മു​​ത​​ൽ 2025 ഒക്‌ടോബർ 30 വ​​രെ​​യു​​ള്ള ക​​ണ​​ക്ക​​നു​​സ​​രി​​ച്ച് ഏ​​​​​റ്റ​​​​​വും കൂ​​​​​ടു​​​​​ത​​​​​ൽ പേ​​​​​ർ പേ​​വി​​ഷ​​ബാ​​ധ​​യേ​​റ്റു മ​​​​​രി​​ച്ച​​ത് കൊ​​​​​ല്ലം ജി​​​​​ല്ല​​​​​യി​​​​​ലാ​​ണ്; 21 പേ​​ർ. തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം -16, പാ​​​​​ല​​​​​ക്കാ​​​​​ട് -13, ആ​​​​​ല​​​​​പ്പു​​​​​ഴ -12, തൃ​​​​​ശൂ​​​​​ർ -11, എ​​​​​റ​​​​​ണാ​​​​​കു​​​​​ളം -ഒ​​മ്പ​​ത്, കോ​​​​​ഴി​​​​​ക്കോ​​​​​ട് -ഒ​​മ്പ​​ത്, പ​​​​​ത്ത​​​​​നം​​​​​തി​​​​​ട്ട -എ​​ഴ്, ക​​​​​ണ്ണൂ​​​​​ർ -ഏ​​ഴ്, മ​​​​​ല​​​​​പ്പു​​​​​റം -നാ​​ല്, ഇ​​​​​ടു​​​​​ക്കി -മൂ​​ന്ന്, വ​​​​​യ​​​​​നാ​​​​​ട് -മൂ​​ന്ന്, കോ​​​​​ട്ട​​​​​യം -ര​​ണ്ട്, കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ് -ഒ​​ന്ന് എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് മ​​​​​ര​​​​​ണ​​മു​​ണ്ടാ​​യ​​ത്.

ഒ​​​​​ന്നേ​​​​​കാ​​​​​ൽ വ​​​​​യ​​​​​സു​​​​​ള്ള പി​​​​​ഞ്ചു​​കു​​ഞ്ഞു മു​​ത​​ൽ 90 വ​​​​​യ​​​​​സു​​​​​ള്ള വ​​​​​യോ​​​​​ധി​​​​​ക വ​​​​​രെ ഈ ​​​​​കാ​​​​​ല​​​​​ഘ​​​​​ട്ട​​​​​ത്തി​​​​​ൽ തെ​​​​​രു​​​​​വു​​നാ​​​​​യ്ക്ക​​ളു​​​​​ടെ ക​​​​​ടി​​​​​യേ​​​​​റ്റു മ​​​​​രി​​ച്ചു. പ​​​​​ത്തു വ​​​​​യ​​​​​സി​​​​​ൽ താ​​​​​ഴെ​​​​​യു​​​​​ള്ള 12 കു​​​​​ട്ടി​​​​​ക​​​​​ളും 10 മു​​​​​ത​​​​​ൽ 20 വ​​​​​യ​​​​​സു​​വ​​​​​രെ​​​​​യു​​​​​ള്ള​​​ ഒ​​മ്പ​​ത് പേ​​രും മ​​രി​​ച്ച​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. മു​​​​​പ്പ​​​​​തുവ​​യ​​സു വ​​​​​രെ-​​ആ​​റ്, 40 വ​​​​​രെ-17, 50 വ​​​​​രെ -24, 60 വ​​​​​രെ-27, 70 വ​​​​​രെ-15, 80 വ​​​​​രെ-​​നാ​​ല്, 80നു ​​​​​മു​​​​​ക​​​​​ളി​​​​​ൽ പ്രാ​​​​​യ​​​​​മു​​​​​ള്ള​​​​​വ​​​​​ർ മൂ​​ന്ന് എ​​​​​ന്നി​​​​​ങ്ങ​​​​​നെ​​​​​യാ​​​​​ണ് മ​​​​​രണസംഖ്യ.

ആ​​​​​രോ​​​​​ഗ്യ​​കേ​​​​​ര​​​​​ളം ലോ​​​​​ക​​നി​​ല​​വാ​​ര​​ത്തി​​ലാണെന്ന് അ​​​​​വ​​​​​കാ​​ശ​​പ്പെ​​​​​ടു​​​​​മ്പോ​​​​​ഴും പേ​​​​​വി​​​​​ഷ​​​​​ബാ​​​​​ധ​​​​​യേ​​​​​റ്റ 95 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​ർ​​​​​ക്കും വാ​​​​​ക്സി​​​​​ൻ എ​​​​​ടു​​​​​ക്കാ​​​​​ൻ ക​​​​​ഴി​​​​​ഞ്ഞി​​​​​രു​​​​​ന്നി​​​​​ല്ല എ​​ന്നും ഫാ​​​​​ർ​​​​​മേ​​​​​ഴ്‌​​​​​സ് അ​​​​​വ​​​​​യ​​​​​ർ​​​​​ന​​​​​സ് റി​​​​​വൈ​​​​​വ​​​​​ൽ മൂ​​​​​വ്മെ​​​​​ൻ​​​​​റ്റ് (ഫാം) ​​​​​ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി സി​​​​​ജു​​​​​മോ​​​​​ൻ ഫ്രാ​​​​​ൻ​​​​​സി​​​​​സി​​​​​ന് ല​​​​​ഭി​​​​​ച്ച വി​​​​​വ​​​​​രാ​​​​​വ​​​​​കാ​​​​​ശ രേ​​ഖ​​പ്ര​​കാ​​ര​​മു​​ള്ള മ​​​​​റു​​​​​പ​​​​​ടി​​യി​​ൽ പ​​റ​​യു​​ന്നു.

തെ​​രു​​വു​​നാ​​യ ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ സം​​ബ​​ന്ധി​​ച്ച കാ​​​​​ര്യ​​​​​ങ്ങ​​​​​ൾ നോ​​​​​ക്കാ​​​​​ൻ ചു​​​​​മ​​​​​ത​​​​​ല ഏ​​​​​ൽ​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത് ത​​​​​ദ്ദേ​​​​​ശ സ്വ​​​​​യം​​ഭ​​​​​ര​​​​​ണ വ​​​​​കു​​​​​പ്പി​​​​​നെ​​​​​യാ​​​​​ണ്. ​​​ വ​​​​​കു​​​​​പ്പി​​​​​ന്‍റെ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ ഡ​​​​​യ​​​​​റ​​​​​ക്ട​​​​​റേ​​​​​റ്റി​​​​​ൽ​​നി​​​​​ന്നു സി​​​​​ജു​​​​​മോ​​​​​ൻ ഫ്രാ​​​​​ൻ​​​​​സി​​​​​സി​​​​​ന് ല​​​​​ഭി​​​​​ച്ച മ​​​​​റു​​​​​പ​​​​​ടി പ്ര​​​​​കാ​​​​​രം ത​​ദ്ദേ​​ശ വ​​​​​കു​​​​​പ്പി​​​​​ൽ​​​​​നി​​​​​ന്നോ ദു​​​​​രി​​​​​താ​​​​​ശ്വാ​​​​​സ നി​​​​​ധി​​​​​യി​​​​​ൽ​​നി​​​​​ന്നോ ഇ​​​​​ത്ത​​​​​രം മ​​​​​ര​​​​​ണ​​ങ്ങ​​​​​ൾ​​​​​ക്കും ചി​​​​​കി​​​​​ത്സച്ചെല​​​​​വി​​​​​നും ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ല്കു​​​​​ന്നി​​​​​ല്ല.

എ​​​​​ന്നാ​​​​​ൽ, സു​​​​​പ്രീം​​കോ​​​​​ട​​​​​തി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ച​​​​​ത​​നു​​സ​​രി​​ച്ച് രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച ജ​​​​​സ്റ്റീ​​​​​സ് സി​​​​​രി​​​​​ജ​​​​​ഗ​​​​​ൻ ക​​​​​മ്മി​​​​​റ്റി​​​​​യാ​​​​​ണ് ചി​​​​​കി​​​​​ത്സ​​​​​യ്ക്കാ​​​​​യി ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം കൊ​​​​​ടു​​​​​ക്കാ​​​​​ൻ പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ൾ​​​​​ക്ക് നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ല്കി​​​​​വ​​​​​ന്നി​​​​​രു​​​​​ന്ന​​​​​ത്.

സി​​​​​രി​​​​​ജ​​​​​ഗ​​​​​ൻ ക​​​​​മ്മി​​​​​റ്റി തു​​​​​ട​​​​​ര​​​​​ണോ വേ​​​​​ണ്ട​​​​​യോ എ​​​​​ന്ന് നി​​​​​ർ​​​​​ദേ​​​​​ശി​​​​​ക്കാ​​​​​തെ കേ​​​​​സ് സു​​​​​പ്രീം​​കോ​​​​​ട​​​​​തി തീ​​​​​ർ​​​​​പ്പാ​​​​​ക്കി​​​​​യ​​​​​തി​​​​​നാ​​​​​ൽ ക​​​​​മ്മി​​​​​റ്റി​​​​​യു​​​​​ടെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം നി​​​​​ല​​​​​ച്ചു. പ​​​​​ക​​​​​രം കേ​​​​​ര​​​​​ളാ ലീ​​​​​ഗ​​​​​ൽ സ​​​​​ർ​​​​​വീ​​​​​സ് അ​​​​​തോ​​​​​റി​​​​​റ്റി​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ൽ എ​​​​​ല്ലാ ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ലും ഡി​​​​​സ്ട്രി​​​​​ക്‌ട് സ്‌​​​​​ട്രേ ഡോ​​​​​ഗ് വി​​​​​ക്‌​​​​​ടിം ക​​​​​മ്മി​​​​​റ്റി രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച് സ​​​​​ർ​​​​​ക്കാ​​​​​ർ ഉ​​​​​ത്ത​​​​​ര​​​​​വ് പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ച്ചെ​​​​​ങ്കി​​​​​ലും ഇ​​​​​തു​​​​​വ​​​​​രെ​​​​​യും പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​നം ആ​​​​​രം​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ല . ഫ​​​​​ല​​​​​ത്തി​​​​​ൽ , തെ​​രു​​വു​​നാ​​യ​​യു​​ടെ ക​​​​​ടി​​​​​യേറ്റാൽ സ്വ​​​​​ന്ത​​​​​മാ​​​​​യി ചി​​​​​കി​​​​​ത്സി​​​​​ച്ച് ര​​​​​ക്ഷ​​​​​പ്പെ​​​​​ടു​​​​​ക എ​​​​​ന്നു​​​​​ള്ള​​​​​താ​​​​​ണ് കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ അ​​​​​വ​​​​​സ്ഥ. എ​​​​​ന്നാ​​​​​ൽ, ക​​​​​ർ​​​​​ണാ​​​​​ട​​​​​ക​​​​​യി​​​​​ൽ തെ​​​​​രു​​​​​വു​​നാ​​യ ​​​ക​​​​​ടി​​​​​ച്ച് മ​​​​​രി​​ച്ചാ​​ൽ സ​​​​​ർ​​​​​ക്കാ​​​​​ർ അ​​ഞ്ചു ല​​​​​ക്ഷം രൂ​​പ ന​​​​​ഷ്ട​​​​​പ​​​​​രി​​​​​ഹാ​​​​​രം ന​​​​​ൽ​​​​​കും.

Kerala

പ്ര​വാ​സി​യെ പ്ര​തി​യാ​ക്കി​യ സം​ഭ​വം;14 ലക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കണമെന്നു കോട​തി

കൊ​​​ച്ചി: വി​​​ദേ​​​ശ​​​ത്തു​​​നി​​​ന്നു മ​​​ക​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​നാ​​​യി എ​​​ത്തി​​​യ​​​യാ​​​ളെ മാ​​​ല പൊ​​​ട്ടി​​​ക്ക​​​ല്‍ കേ​​​സി​​​ല്‍ പ്ര​​​തി​​​യാ​​​ക്കി​​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ ന​​​ഷ്ട പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട് ഹൈ​​​ക്കോ​​​ട​​​തി.

15 ദി​​​വ​​​സ​​​ത്തെ അ​​​വ​​​ധി​​​ക്കെ​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ കേ​​​സി​​​ല്‍ തെ​​​റ്റാ​​​യി പ്ര​​​തി​​ചേ​​​ര്‍​ത്ത​​​തി​​​ലൂ​​​ടെ മാ​​​ന​​​സി​​​ക​​പീ​​​ഡ​​​ന​​​ത്തി​​​നി​​​ര​​​യാ​​കു​​​ക​​​യും പൊ​​​തു മ​​​ധ്യ​​​ത്തി​​​ല്‍ അ​​​വ​​​ഹേ​​​ളി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു​​​വെ​​​ന്നു വി​​​ല​​​യി​​​രു​​​ത്തി​​​യാ​​ണു ത​​​ല​​​ശേ​​​രി ത​​​ജ്‌​​​നാ​​​സി​​​ല്‍ വി.​​​കെ. താ​​​ജു​​​ദീ​​​ന് 10 ല​​​ക്ഷം രൂ​​​പ​​​യും ഭാ​​​ര്യ​​​ക്കും മൂ​​​ന്നു മ​​​ക്ക​​​ള്‍​ക്കു​​​മാ​​​യി ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​ത​​​വും ന​​​ല്‍​കാ​​​ന്‍ ജ​​​സ്റ്റീ​​​സ് പി.​​​എം. മ​​​നോ​​​ജ് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

താ​​​ജു​​​ദ്ദീ​​​നും ഭാ​​​ര്യ​​​യും മൂ​​​ന്ന് മ​​​ക്ക​​​ളു​​​മാ​​​ണു ഹ​​​ര്‍​ജി ന​​​ല്‍​കി​​​യ​​​ത്. എ​​​തി​​​ര്‍​ക​​​ക്ഷി​​​ക​​​ളാ​​​യ എ​​​സ്‌​​​ഐ പി. ​​​ബി​​​ജു, എ​​​എ​​​സ്‌​​​ഐ​​​മാ​​​രാ​​​യ യോ​​​ഗേ​​​ഷ്, ടി. ​​​ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ന്‍ എ​​​ന്നി​​​വ​​​രി​​​ല്‍നി​​​ന്ന് ഈ ​​​തു​​​ക നി​​​യ​​​മ​​​പ​​​ര​​​മാ​​​യി ഈ​​​ടാ​​​ക്കു​​​ന്ന കാ​​​ര്യം സ​​​ര്‍​ക്കാ​​​രി​​​ന് തീ​​​രു​​​മാ​​​നി​​​ക്കാ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ല്‍ പ​​​റ​​​യു​​​ന്നു.

2018 ജൂ​​​ണ്‍ 11ന് ​​​പു​​​ല​​​ര്‍​ച്ചെ സ​​​ഹോ​​​ദ​​​രി​​​യു​​​ടെ വീ​​​ട്ടി​​​ല്‍നി​​​ന്നു മ​​​ട​​​ങ്ങു​​​മ്പോ​​​ള്‍ ക​​​തി​​​രൂ​​​രി​​​ല്‍ വ​​​ച്ച് ച​​​ക്ക​​​ര​​​ക്ക​​​ല്‍ എ​​​സ്‌​​​ഐ​​​യാ​​​യി​​​രു​​​ന്ന ബി​​​ജു​​​വും സം​​​ഘ​​​വും കാ​​​ര്‍ ത​​​ട​​​ഞ്ഞ് താ​​​ജു​​​ദീ​​​നെ​​​യും കു​​​ടും​​​ബ​​​ത്തെ​​​യും ബ​​​ല​​​മാ​​​യി സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നെ ക​​​ള്ള​​​നെ​​​ന്നു വി​​​ളി​​​ച്ച് ആ​​​ക്ഷേ​​​പി​​​ച്ച പോ​​​ലീ​​​സ് സം​​​ഘം ആ​​​റ് ദി​​​വ​​​സം മു​​​മ്പ് ഒ​​​രു യു​​​വ​​​തി​​​യു​​​ടെ അ​​​ഞ്ച​​​ര​​​പ്പ​​​വ​​​ന്‍റെ മാ​​​ല പൊ​​​ട്ടി​​​ച്ച​​​തി​​​ല്‍ കു​​​റ്റ​​​സ​​​മ്മ​​​തം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്തു. വെ​​​ള്ള സ്‌​​​കൂ​​​ട്ട​​​റി​​​ലെ​​​ത്തി​​​യ ഒ​​​രാ​​​ള്‍ മാ​​​ല​​​പൊ​​​ട്ടി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ളും കാ​​​ണി​​​ച്ചു. അ​​​ത് മ​​​റ്റൊ​​​രാ​​​ളാ​​​ണെ​​​ന്നും ട​​​വ​​​ര്‍ ലൊ​​​ക്കേ​​​ഷ​​​ന​​​ട​​​ക്കം പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര​​​നും കു​​​ടും​​​ബ​​​വും അ​​​പേ​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും അ​​​വ​​​ഗ​​​ണി​​​ച്ചു.

ജ​​​യി​​​ലി​​​ലാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്ത് തി​​​രി​​​കെ എ​​​ത്താ​​​ത്ത​​​തി​​​നാ​​​ല്‍ ഖ​​​ത്ത​​​ര്‍ അ​​​ധി​​​കൃ​​​ത​​​രും 23 ദി​​​വ​​​സം ജ​​​യി​​​ലി​​​ലാ​​​ക്കി. ജോ​​​ലി ന​​​ഷ്ട​​​മാ​​​യ​​​തോ​​​ടെ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ച​​​യ​​​ച്ചു. ഭാ​​​ര്യ ന​​​സ്രീ​​​ന മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ന​​​ല്‍​കി​​​യ നി​​​വേ​​​ദ​​​ന​​​ത്തെ തു​​​ട​​​ര്‍​ന്ന് ഡി​​​വൈ​​​എ​​​സ്പി വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി.

പോ​​​ലീ​​​സി​​നു പി​​​ഴ​​​വ് പ​​​റ്റി​​​യ​​​താ​​​യി റി​​​പ്പോ​​​ര്‍​ട്ട് ന​​​ല്‍​കി​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് എ​​​സ്‌​​​ഐ ബി​​​ജു​​​വി​​​നെ​​​യ​​​ട​​​ക്കം സ്ഥ​​​ലം മാ​​​റ്റി. ഇ​​​തി​​​നി​​​ടെ യ​​​ഥാ​​​ര്‍​ഥ പ്ര​​​തി​​​യു​​​ടെ ഭാ​​​ര്യ വി​​​വ​​​രം പു​​​റ​​​ത്തു​​​വി​​​ട്ട​​​തി​​​നെ തു​​​ട​​​ര്‍​ന്ന് കേ​​​സി​​​ന്‍റെ വ​​​സ്തു​​​ത പു​​​റ​​​ത്തു വ​​​ന്നു. തു​​​ട​​​ര്‍​ന്നാ​​​ണ് താ​​​ജു​​​ദീ​​​നും കു​​​ടും​​​ബ​​​വും ഒ​​​രു കോ​​​ടി രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് അ​​​ഡ്വ. ടി. ​​​ആ​​​സ​​​ഫ​​​ലി മു​​​ഖേ​​​ന ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

Kerala

നടക്കാവ് കസ്റ്റഡി മര്‍ദനം;നഷ്ടപരിഹാരം പോലീസുകാരില്‍നിന്ന് ഈടാക്കും

കോ​​ഴി​​ക്കോ​​ട്: ന​​ട​​ക്കാ​​വ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ ന​​ട​​ന്ന ക​​സ്റ്റ​​ഡി മ​​ര്‍ദ​​ന​​ക്കേ​​സി​​ല്‍ കു​​റ്റ​​ക്കാ​​രാ​​യ ഡി​​വൈ​​എ​​സ്പി, മു​​ന്‍ എ​​സി​​പി എ​​ന്നി​​വ​​രി​​ല്‍നി​​ന്ന് തു​​ക ഈ​​ടാ​​ക്കി പ​​രാ​​തി​​ക്കാ​​ര​​നു ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍കാ​​ന്‍ ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പി​​ന്‍റെ അ​​നു​​മ​​തി.

ന​​ട​​ക്കാ​​വ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ലെ മു​​ന്‍ എ​​സ്‌​​ഐ ജീ​​വ​​ന്‍ ജോ​​ര്‍ജ്, മു​​ന്‍ കോ​​ഴി​​ക്കോ​​ട് നോ​​ര്‍ത്ത് എ​​സി​​പി സി.​​എം. പ്ര​​ദീ​​പ് കു​​മാ​​ര്‍ എ​​ന്നി​​വ​​രി​​ല്‍നി​​ന്ന് 25,000 രൂ​​പ വീ​​തം ഈ​​ടാ​​ക്കി പ​​രാ​​തി​​ക്കാ​​ര​​നാ​​യ രാ​​ജേ​​ഷി​​നാ​​ണു ന​​ല്‍കു​​ക.

2008 ന​​ട​​ന്ന ഹി​​യ​​റിം​​ഗി​​ല്‍ രാ​​ജേ​​ഷി​​ന് 50,000 രൂ​​പ ന​​ഷ്ട​​പ​​രി​​ഹാ​​രം ന​​ല്‍ക​​ണ​​മെ​​ന്ന് സം​​സ്ഥാ​​ന മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍ ഉ​​ത്ത​​ര​​വി​​ട്ടി​​രു​​ന്നു. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു വ​​ര്‍ഷ​​ങ്ങ​​ള്‍ നീ​​ണ്ട നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ള്‍ക്കു ശേ​​ഷ​​മാ​​ണ് മ​​നു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീ​​ഷ​​ന്‍റെ ഉ​​ത്ത​​ര​​വ് ന​​ട​​പ്പാ​​ക്കാ​​ന്‍ ആ​​ഭ്യ​​ന്ത​​ര വ​​കു​​പ്പ് അ​​നു​​മ​​തി ന​​ല്‍കി​​യ​​ത്. പ്ര​​ദീ​​പ് കു​​മാ​​ര്‍ പോ​​ലീ​​സ് സേ​​ന​​യി​​ല്‍നി​​ന്നു വി​​ര​​മി​​ച്ച​​തി​​നാ​​ല്‍ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഡി​​ആ​​ര്‍ കു​​ടി​​ശി​​ക​​യി​​ല്‍നി​​ന്ന് 25,000 രൂ​​പ ഈ​​ടാ​​ക്കാ​​നാ​​ണ് അ​​നു​​മ​​തി.

ജീ​​വ​​ന്‍ ജോ​​ര്‍ജ് നി​​ല​​വി​​ല്‍ ഡി​​വൈ​​എ​​സ്പി​​യാ​​ണ്. അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ശ​​മ്പ​​ള​​ത്തി​​ല്‍നി​​ന്ന് 25,000 രൂ​​പ ഈ​​ടാ​​ക്കും. ന​​ട​​ക്കാ​​വ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍വ​​ച്ച് നി​​യ​​മ​​വി​​രു​​ദ്ധ​​മാ​​യി ക​​സ്റ്റ​​ഡി​​യി​​ല്‍ വ​​യ്ക്കു​​ക​​യും ശാ​​രീ​​രി​​ക​​മാ​​യി പീ​​ഡി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു​​വെ​​ന്നാ​​യി​​രു​​ന്നു രാ​​ജേ​​ഷി​​ന്‍റെ പ​​രാ​​തി.

District News

ജി​ല്ല​യി​ലെ തെ​രു​വുനാ​യ ആ​ക്ര​മ​ണം: ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ശി​പാ​ർ​ശ

മ​ഞ്ചേ​രി: ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് 5,29,766 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് സ്ട്രേ ​ഡോ​ഗ് വി​ക‌്ടിം കോന്പ​ൻ​സേ​ഷ​ൻ ക​മ്മി​റ്റി സ​ർ​ക്കാ​രി​ലേ​ക്ക് ശി​പാ​ർ​ശ ചെ​യ്തു.

ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി ചെ​യ​ർ​പേ​ഴ്സ​ണും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യു​ള്ള ക​മ്മി​റ്റി​യു​ടെ മൂ​ന്നാ​മ​ത് സി​റ്റിം​ഗി​ലാ​ണ് ശി​പാ​ർ​ശ.

സി​റ്റിം​ഗ് പ​രി​ഗ​ണി​ച്ച 19 പ​രാ​തി​ക​ളി​ൽ 11 എ​ണ്ണ​ത്തി​ലാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന് ശി​പാ​ർ​ശ ന​ൽ​കി​യ​ത്.മ​ഞ്ചേ​രി ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന സി​റ്റിം​ഗി​ൽ അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സീ​നി​യ​ർ ഡി​വി​ഷ​ൻ സി​വി​ൽ ജ​ഡ്ജു​മാ​യ ഷാ​ബി​ർ ഇ​ബ്രാ​ഹിം മു​ണ്ടേ​ക്കാ​ട്ട്, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ടി.​കെ.​ ജ​യ​ന്തി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​വ​കു​പ്പ് ജി​ല്ലാ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ വി.​കെ. മു​ര​ളി, ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​സ​ക്ക​റി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

തെ​രു​വുനാ​യ ആ​ക്ര​മ​ണം: ഹർ​ജി ന​ൽ​കാം


മ​ഞ്ചേ​രി: ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ജി​ല്ല​യി​ൽ തെ​രു​വ്നാ​യ ആ​ക്ര​മ​ണം മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​രം നി​ജ​പ്പെ​ടു​ത്തു​ന്ന​ത് സ്ട്രേ ​ഡോ​ഗ് വി​ക‌്ടിം കോന്പ​ൻ​സേ​ഷ​ൻ ക​മ്മി​റ്റി​യാ​ണ്.

ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി മ​ഞ്ചേ​രി​യി​ലെ ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി​യി​ലോ താ​ലൂ​ക്ക് നി​യ​മ​സേ​വ​ന ക​മ്മി​റ്റി​ക​ളി​ലോ ഹ​ർ​ജി ന​ൽ​കാം.

ജ​സ്റ്റി​സ് സി​രി​ജ​ഗ​ൻ ക​മ്മി​റ്റി മു​ന്പാ​കെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ജി​ല്ല​യി​ലെ 283 ഹ​ർ​ജി​ക​ൾ ജി​ല്ലാ നി​യ​മ​സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ പ​രി​ഗ​ണ​നയ്​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ഫോ​ണ്‍:9188127501.

Kerala

ലി​ഫ്റ്റി​ൽ 42 മ​ണി​ക്കൂ​ർ രോ​ഗി കു​ടു​ങ്ങി​യ സം​ഭ​വം; അ​ഞ്ചു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ ലി​​​​ഫ്റ്റി​​​​ൽ 42 മ​​​​ണി​​​​ക്കൂ​​​​ർ രോ​​​​ഗി കു​​​​ടു​​​​ങ്ങി​​​​യ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ഞ്ചു ല​​​​ക്ഷം രൂ​​​​പ സ​​​​ർ​​​​ക്കാ​​​​ർ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്ന് മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ ജ​​​​സ്റ്റീ​​​​സ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ തോ​​​​മ​​​​സ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

പോ​​​​ങ്ങും​​​​മൂ​​​​ട് സ്വ​​​​ദേ​​​​ശി ര​​​​വീ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​ർ​​​​ക്ക് ര​​​​ണ്ടു​​​​മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​ക​​​​ണം. അ​​​​തി​​​​നു​​​​ശേ​​​​ഷം ഈ ​​​​തു​​​​ക ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ളി​​​​ൽനി​​​​ന്നും നി​​​​യ​​​​മാ​​​​നു​​​​സൃ​​​​തം ഈ​​​​ടാ​​​​ക്കാം. ലി​​​​ഫ്റ്റി​​​​ന്‍റെ സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന ക​​​​ന്പ​​​​നി​​​​ക്കു വീ​​​​ഴ്ച സം​​​​ഭ​​​​വി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ നി​​​​യ​​​​മാ​​​​നു​​​​സൃ​​​​തം ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള സ്വാ​​​​ത​​​​ന്ത്ര്യം സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​ണ്ട്. ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ൽ​​​​കി​​​​യ ശേ​​​​ഷം ന​​​​ട​​​​പ​​​​ടി റി​​​​പ്പോ​​​​ർ​​​​ട്ട് ക​​​​മ്മീ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​ൽ സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​ണം.

ര​​​​വീ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​ർ​​​​ക്കു ലി​​​​ഫ്റ്റി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള ശാ​​​​രീ​​​​രി​​​​ക, മാ​​​​ന​​​​സി​​​​ക ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ൾ​​​​ക്കു സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ ചി​​​​കി​​​​ത്സ​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജ് ആ​​​​ശു​​​​പ​​​​ത്രി സൂ​​​​പ്ര​​​​ണ്ട് സൗ​​​​ജ​​​​ന്യ​​​​മാ​​​​യി ന​​​​ൽ​​​​ക​​​​ണം. ക്ലി​​​​നി​​​​ക്ക​​​​ൽ സൈ​​​​ക്കോ​​​​ള​​​​ജി​​​​സ്റ്റി​​​​ന്‍റെ സേ​​​​വ​​​​നം ആ​​​​വ​​​​ശ്യ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ അ​​​​തും ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സ് അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ തോ​​​​മ​​​​സ് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​ഞ്ഞു.

ര​​​​വീ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​ർ ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ജൂ​​​​ലൈ 13ന് ​​​​രാ​​​​വി​​​​ലെ 11.15 മു​​​​ത​​​​ൽ ജൂ​​​​ലൈ 15 രാ​​​​വി​​​​ലെ ആ​​​​റു വ​​​​രെ ലി​​​​ഫ്റ്റി​​​​ൽ കു​​​​ടു​​​​ങ്ങി​​​​യെ​​​​ന്ന വ​​​​സ്തു​​​​ത​​​​യി​​​​ൽ എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​ക​​​​ൾ​​​​ക്ക് ത​​​​ർ​​​​ക്ക​​​​മി​​​​ല്ലെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​ഞ്ഞു. ത​​​​ക​​​​രാ​​​​റി​​​​ലാ​​​​യ ലി​​​​ഫ്റ്റ് ലോ​​​​ക്ക് ചെ​​​​യ്യു​​​​ക​​​​യോ സൂ​​​​ച​​​​നാ​​​​ബോ​​​​ർ​​​​ഡ് സ്ഥാ​​​​പി​​​​ക്കു​​​​ക​​​​യോ ചെ​​​​യ്തി​​​​രു​​​​ന്നി​​​​ല്ല.

രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചു വ​​​​രെ​​​​യെ​​​​ങ്കി​​​​ലും ലി​​​​ഫ്റ്റ് ഓ​​​​പ്പ​​​​റേ​​​​റ്റ​​​​റെ നി​​​​യ​​​​മി​​​​ക്കാ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​നു​​​​ണ്ട്. അ​​​​തു പാ​​​​ലി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ല്ല. ഈ ​​​​ലി​​​​ഫ്റ്റ് അ​​​​ടി​​​​ക്ക​​​​ടി ത​​​​ക​​​​രാ​​​​റി​​​​ലാ​​​​വു​​​​ന്ന​​​​തും ന​​​​ന്നാ​​​​ക്കി​​​​യാ​​​​ൽ വീ​​​​ണ്ടും ത​​​​ക​​​​രാ​​​​റി​​​​ലാ​​​​വു​​​​ന്ന​​​​തും പ​​​​തി​​​​വാ​​​​ണെ​​​​ന്ന് അ​​​​ന്വേ​​​​ഷ​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ലു​​​​ണ്ട്. അ​​​​പ്പോ​​​​ൾ കൂ​​​​ടു​​​​ത​​​​ൽ ജാ​​​​ഗ്ര​​​​ത കാ​​​​ണി​​​​ക്കേ​​​​ണ്ട​​​​താ​​​​യി​​​​രു​​​​ന്നു. ദി​​​​വ​​​​സ​​​​വും ആ​​​​യി​​​​ര​​​​ക​​​​ണ​​​​ക്കി​​​​നു രോ​​​​ഗി​​​​ക​​​​ളെ​​​​ത്തു​​​​ന്ന മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജി​​​​ൽ ഇ​​​​ത്ത​​​​രം ഒ​​​​രു സം​​​​ഭ​​​​വം ന​​​​ട​​​​ന്ന​​​​ത് ഗൗ​​​​ര​​​​വ​​​​ത്തോ​​​​ടെ ക​​​​മ്മീ​​​​ഷ​​​​ൻ കാ​​​​ണു​​​​ന്നു.

ര​​​​വീ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​രു​​​​ടെ ജീ​​​​വ​​​​ൻ ത​​​​ന്നെ അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ലാ​​​​വു​​​​മാ​​​​യി​​​​രു​​​​ന്നു. ഭാ​​​​ഗ്യം കൊ​​​​ണ്ടു മാ​​​​ത്ര​​​​മാ​​​​ണ് അ​​​​ദ്ദേ​​​​ഹം ര​​​​ക്ഷ​​​​പ്പെ​​​​ട്ട​​​​ത്. ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്ത് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ കൃ​​​​ത്യ​​​​വി​​​​ലോ​​​​പ​​​​വും വീ​​​​ഴ്ച​​​​യും ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്.

ന​​​​ഷ്ട​​​​പ​​​​രി​​​​ഹാ​​​​രം ല​​​​ഭി​​​​ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ന്യാ​​​​യ​​​​മാ​​​​ണെ​​​​ന്നും രോ​​​​ഗി മ​​​​രി​​​​ക്കാ​​​​നു​​​​ള്ള സാ​​​​ധ്യ​​​​ത വ​​​​രെ​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം പോ​​​​ലെ സ്റ്റേ​​​​റ്റി​​​​നും ബാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​ഞ്ഞു. ​​​പ​​​​ത്ര​​​​വാ​​​​ർ​​​​ത്ത​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ സ്വ​​​​മേ​​​​ധ​​​​യാ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സി​​​​നു പു​​​​റ​​​​മെ ര​​​​വീ​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​രും പ​​​​രാ​​​​തി ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

District News

ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജി​ൽ തീ​രു​മാ​നം ഉ​ട​ന്‍

ഇ​രി​ട്ടി: സ്ഥാ​ലം ഉ​ട​മ​ക​ളു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് നി​ർ​ത്തി​വ​ച്ചി​രു​ന്ന വ​യ​നാ​ട് ക​രി​ന്ത​ളം 400 കെ.​വി. ലൈ​ൻ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് സം​ബ​ന്ധി​ച്ച മ​ന്ത്രി​സ​ഭ​യു​ടെ തീ​രു​മാ​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന് സൂ​ച​ന . ന​ഷ്ട​പ​രി​ഹാ​രം സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഉ​ഡു​പ്പി-​ക​രി​ന്ത​ളം പ്ര​ഖ്യാ​പ​നം വ​ന്ന​തോ​ടെ​യാ​ണ് വ​യ​നാ​ട് ക​രി​ന്ത​ളം ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജും ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന പു​റ​ത്തു​വ​രു​ന്ന​ത്.

സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന പാ​ക്കേ​ജ് അ​നു​സ​രി​ച്ചാ​യി​രി​ക്കും ക​ർ​ഷ​ക​രു​ടെ പ്ര​തി​ക​ര​ണ​വും പ​ദ്ധ​തി യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​വും. ഇ​പ്പോ​ൾ പ്ര​ഖ്യാ​പി​ച്ച ഉ​ഡു​പ്പി- ക​രി​ന്ത​ളം പാ​ക്കേ​ജ് വ​യ​നാ​ട്- ക​രി​ന്ത​ളം പ​വ​ർ ഹൈ​വേ​യി​ൽ ഭൂ​മി ന​ഷ്ട​മാ​കു​ന്ന ക​ർ​ഷ​ക​ർ നേ​ര​ത്തെ ത​ന്നെ ത​ള്ളി​യി​രു​ന്നു . നി​ല​വി​ലെ ഉ​ഡു​പ്പി-​ക​രി​ന്ത​ളം പാ​ക്കേ​ജി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചാ​ൽ മാ​ത്ര​മേ ക​ർ​ഷ​ക​ർ പ്ര​തി​രോ​ധം അ​വ​സാ​നി​പ്പി​ക്കു​ക​യു​ള്ളൂ​വെ​ന്നാ​ണ് ആ​ക്ഷ​ൻ ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം .

നി​ല​വി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പാ​ക്കേ​ജ് വ​യ​നാ​ട് -ക​രി​ന്ത​ളം റീ​ച്ചി​ലെ ക​ർ​ഷ​ക​ർ​ക്ക് സ്വീ​കാ​ര്യ​മ​ല്ലെ​ന്നും ട​വ​ർ സ്ഥാ​പി​ക്കു​ന്ന സ്ഥ​ല​ത്തി​ന് സെ​ന്‍റി​ന് ഒ​രു​ല​ക്ഷം രൂ​പ​യും ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ത്തി​ന് സെ​ന്‍റി​ന് 50,000 രൂ​പ​യും ന​ൽ​ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. കൂ​ടാ​തെ ലൈ​ൻ വീ​ടി​ന് മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ച​തു​ര​ശ്ര അ​ടി​ക്ക് 2000 രൂ​പ​യും ന​ല്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.

ഉ​ഡു​പ്പി ക​രി​ന്ത​ളം പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ മ​റ​വി​ൽ വ​യ​നാ​ട് ക​രി​ന്ത​ളം റീ​ച്ചി​ൽ അ​തേ പാ​ക്കേ​ജ് കൊ​ണ്ടു​വ​രാ​നു​ള്ള കെ​എ​സ്ഇ​ബി​യു​ടെ​യും സ​ർ​ക്കാ​രി​ന്‍റേ​യും ഒ​ത്തു​ക​ളി​യാ​ണെ​ന്ന ആ​ക്ഷേ​പ​വും ക​ർ​ഷ​ക​ർ ഉ​യ​ത്തു​ന്നു​ണ്ട് .

വ​യ​നാ​ട് -ക​രി​ന്ത​ളം പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്കാ​ത്ത സ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നെ​തി​രേ പ്ര​തി​ക​രി​ക്കേ​ണ്ടെ​ന്നാ​ണ് ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ തീ​രു​മാ​നം. ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​തെ കൃ​ഷി​ഭൂ​മി​യി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണ് ക​ർ​ഷ​ക​ർ.

Kerala

സ്റ്റേ​ഡി​യ​ത്തി​ൽനി​ന്നു വീണ സം​ഭ​വം; ര​ണ്ട് കോ​ടി ന​ഷ്ട​പ​രി​ഹാ​രം തേടി ഉ​മാ തോ​മ​സ് എം​എ​ൽ​എ

കൊ​ച്ചി: ക​ലൂ​ർ ജ​വാ​ഹ​ർ​ലാ​ൽ നെ​ഹ്‌​റു ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഗാ​ല​റി​യി​ൽ​നി​ന്നു​വീ​ണ് പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ര​ണ്ടു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഉ​മാ​ തോ​മ​സ് എം​എ​ൽ​എ സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഉ​ട​മ​ക​ളാ​യ ജി​സി​ഡി​എ​യ്ക്ക് വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ചു.

ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ നി​യ​മ​പ​ര​മാ​യ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് അ​ഡ്വ. പോ​ൾ ജേ​ക്ക​ബ് വ​ഴി ന​ൽ​കി​യ വ​ക്കീ​ൽ​നോ​ട്ടീ​സി​ൽ പ​റ​യു​ന്നു.

ഗി​ന്ന​സ് റി​ക്കാ​ഡ് ല​ക്ഷ്യ​മി​ട്ട് സം​ഘ​ടി​പ്പി​ച്ച മൃ​ദം​ഗ​നാ​ദം നൃ​ത്ത​സ​ന്ധ്യ​യ്ക്കി​ടെ​യാ​യി​രു​ന്നു എം​എ​ൽ​എ ഗാ​ല​റി​യി​ൽ താ​ത്കാ​ലി​ക​മാ​യി ഒ​രു​ക്കി​യ ഉ​ദ്ഘാ​ട​ന​വേ​ദി​യി​ൽ​നി​ന്ന് വീ​ണ​ത്.

മൃ​ദം​ഗ വി​ഷ​ൻ ആ​ൻ​ഡ് ഓ​സ്‌​ക​ർ ഇ​വ​ന്‍റ് മാ​നേ​ജു​മെ​ന്‍റാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ. ഒ​ൻ​പ​ത് ല​ക്ഷം​രൂ​പ വാ​ട​ക​യ്ക്കാ​യി​രു​ന്നു സ്റ്റേ​ഡി​യം നൃ​ത്ത​പ​രി​പാ​ടി​ക്കാ​യി ന​ൽ​കി​യ​ത്.

12,000 പേ​ർ ഒ​രു​മി​ച്ച് നൃ​ത്തം ചെ​യ്യു​ന്ന​താ​യി​രു​ന്നു പ​രി​പാ​ടി. സം​ഘാ​ട​ക​രു​ടെ വി​ശ്വാ​സ്യ​ത​പോ​ലും പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് ജി​സി​ഡി​എ സ്റ്റേ​ഡി​ത്തി​ൽ പ​രി​പാ​ടി അ​നു​വ​ദി​ച്ച​തെ​ന്ന് നോ​ട്ടീ​സി​ൽ ആ​രോ​പി​ക്കു​ന്നു.

ഗാ​ല​റി​യു​ടെ മു​ക​ളി​ൽ താ​ത്കാ​ലി​ക​മാ​യി ത​യ്യാ​റാ​ക്കി​യ വേ​ദി​ക്ക് യാ​തൊ​രു സു​ര​ക്ഷ​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ത​റ​നി​ര​പ്പി​ൽ​നി​ന്ന് 10.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലാ​യി​രു​ന്നു ഇ​ത്. കൈ​വ​രി ഉ​ണ്ടാ​യി​രു​ന്നി​ല്ല. മു​ൻ​നി​ര സീ​റ്റി​നു​മു​ൻ​പി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത് 50 സെ​ന്‍റീ മീ​റ്റ​ർ സ്ഥ​ല​മാ​ണ്. ഇ​തി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴാ​ണ് ത​ല​യ​ടി​ച്ച് താ​ഴോ​ട്ടു​വീ​ണ​ത്. സ്‌​ട്രെ​ച്ച​ർ പോ​ലും അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

10 മി​നി​റ്റ് എ​ടു​ത്തു അ​പ​ക​ട​ത്തി​നു​ശേ​ഷം സ്റ്റേ​ഡി​യ​ത്തി​ന് പു​റ​ത്ത് എ​ത്തി​ക്കാ​ൻ. ഒ​ൻ​പ​തു​ദി​വ​സ​ത്തി​നു​ശേ​ഷ​മാ​ണ് ബോ​ധം വീ​ണ്ടെ​ടു​ക്കാ​നാ​യ​ത്. മാ​സ​ങ്ങ​ൾ എ​ടു​ത്തു സ്വ​ത​ന്ത്ര​മാ​യി ന​ട​ക്കാ​ൻ. ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യും ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നാ​യി​ട്ടി​ല്ല. അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​തം ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

സ്റ്റേ​ഡി​യം വാ​ട​ക​യ്ക്ക് ന​ൽ​കു​മ്പോ​ൾ അ​വി​ടെ എ​ത്തു​ന്ന​വ​ർ സു​ര​ക്ഷി​ത​രാ​യി​രി​ക്കും എ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ജി​സി​ഡി​എ​യ്ക്ക് ബാ​ധ്യ​ത​യു​ണ്ട്.

എ​ന്തി​നു​വേ​ണ്ടി​യാ​ണോ സ്റ്റേ​ഡി​യം ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്, അ​ത്ത​രം ആ​വ​ശ്യ​ങ്ങ​ൾ​ക്കേ ന​ൽ​കാ​വു. അ​ര​ല​ക്ഷ​ത്തോ​ളം ആ​ളു​ക​ൾ ഒ​ത്തു​കൂ​ടി​യ പ​രി​പാ​ടി​യി​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ വീ​ഴ്ച​യു​ണ്ടാ​യി. ജി​സി​ഡി​എ​യു​ടെ അ​റി​വോ​ടെ​യാ​ണ് സ്റ്റേ​ഡി​യം സം​ഘാ​ട​ക​ർ നി​യ​മ​വി​രു​ദ്ധ​മാ​യി ഉ​പ​യോ​ഗി​ച്ച​ത് എ​ന്നേ ക​രു​താ​നാ​കൂ.

ഇ​താ​ണ് ത​ന്‍റെ അ​പ​ക​ട​ത്തി​നും അ​തി​ലൂ​ടെ തൃ​ക്കാ​ക്ക​ര നി​യ​മ​സ​ഭാ​മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക​ട​ക്കം ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ ഇ​ട​യാ​ക്കി​യ​തും. അ​തി​നാ​ൽ ര​ണ്ടു​കോ​ടി രൂ​പ ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

 

Kerala

വാ​ള​യാ​റി​ലെ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം; രാം​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​ന് 30 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം  

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട രാം​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ. 30 ല​ക്ഷം രൂ​പ​യാ​ണ് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം. ഇ​ന്ന് ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

ഛത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​യാ​യ രാം​നാ​രാ​യ​ണ​നെ ഇ​ക്ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ആ​യി​രു​ന്നു മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തി മ​ർ​ദ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. അ​വ​ശ​നി​ല​യി​ലാ​യ രാം​നാ​രാ​യ​ണ​ൻ പി​റ്റേ​ന്ന് രാ​ത്രി​യോ​ടെ പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു.

രാം​നാ​രാ​യ​ണ​ന്‍റെ കൊ​ല​പാ​ത​കം സം​സ്ഥാ​ന​ത്ത് വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദം സൃ​ഷ്ടി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​സ്ഥാ​ന സ‍​ർ​ക്കാ​ർ കു​ടും​ബ​ത്തി​ന് 30 ല​ക്ഷം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച​ത്. ഛത്തീ​സ്ഗ‍​ഡ് സ​ർ​ക്കാ​രും അ​ഞ്ച് ല​ക്ഷം ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Kerala

വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​കം: മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് കു​ടും​ബം; ന​ഷ്ട​പ​രി​ഹാ​രം വേ​ണ​മെ​ന്ന് ആ​വ​ശ്യം

പാ​ല​ക്കാ​ട്: വാ​ള​യാ​റി​ൽ ആ​ൾ​കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട അ​തി​ഥി തൊ​ഴി​ലാ​ളി രാം ​നാ​രാ​യ​ണ​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന് കു​ടും​ബം.

25 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്നും എ​സ്‌​സി, എ​സ്ടി നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്നും ബ​ന്ധു​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കും​വ​രെ കേ​ര​ള​ത്തി​ല്‍ തു​ട​രു​മെ​ന്നും ഇ​വ​ര്‍ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു.

ച​ത്തി​സ്ഗ​ഡ് സ്വ​ദേ​ശി രാം​നാ​രാ​യ​ണ​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. മോ​ഷ്ടാ​വാ​ണെ​ന്ന് സം​ശ​യി​ച്ച് ആ​ൾ​ക്കൂ​ട്ടം ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു​കൊ​ല്ലു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ഞ്ച് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ർ​ദ​ന​ത്തി​ൽ സ്ത്രീ​ക​ൾ​ക്കും പ​ങ്കു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ളാ​യ പ​തി​നാ​ല് പേ​ര്‍ ആ​ര്‍​എ​സ്എ​സ് അ​നു​ഭാ​വി​ക​ളെ​ന്ന് പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ. ​ത​ങ്ക​പ്പ​ന്‍ പ​റ​ഞ്ഞു. ഒ​രാ​ള്‍ സി​പി​എം അ​നു​ഭാ​വി​യാ​ണെ​ന്നും എ. ​ത​ങ്ക​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി.

വാ​ള​യാ​റി​ലെ ആ​ള്‍​ക്കൂ​ട്ട​ക്കൊ​ല കേ​ര​ള​ത്തെ ല​ജ്ജി​പ്പി​ക്കു​ന്ന​താ​ണ്. സം​ഭ​വ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​ന് വീ​ഴ്ച സം​ഭ​വി​ച്ചു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രെ ഉ​ട​ന്‍ അ​റ​സ്റ്റ് ചെ​യ്യ​ണം. മു​ഖം നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. പ്ര​തി​ക​ള്‍​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ വ​ഴി​യൊ​രു​ക്ക​രു​ത്. രാം​നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തി​ന് സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം ന​ല്‍​ക​ണ​മെ​ന്നും ത​ങ്ക​പ്പ​ന്‍ പ​റ​ഞ്ഞു.

Kerala

‘കര്‍മയോദ്ധ’യുടെ തിരക്കഥ അപഹരണമെന്ന് കോടതി: 30 ലക്ഷം രൂപ നഷ്‌ടപരിഹാരത്തിനു വിധി

കോ​ട്ട​യം: മോ​ഹ​ന്‍ലാ​ല്‍ നാ​യ​ക​നാ​യി മേ​ജ​ര്‍ ര​വി സം​വി​ധാ​നം ചെ​യ്ത ക​ര്‍മ​യോ​ദ്ധ സി​നി​മ​യു​ടെ തി​ര​ക്ക​ഥ അ​പ​ഹ​ര​ണ​മെ​ന്ന് കോ​ട്ട​യം കൊ​മേ​ഴ്‌​സ്യ​ല്‍ കോ​ട​തി വി​ധി​ച്ചു.

2012 ഡി​സം​ബ​റി​ല്‍ റി​ലീ​സ് ചെ​യ്ത ക​ര്‍മ​യോ​ദ്ധ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും അ​നു​മ​തി​യി​ല്ലാ​തെ ഉ​പ​യോ​ഗി​ച്ച് നി​ര്‍മി​ച്ച​താ​ണെ​ന്ന തി​ര​ക്ക​ഥാ​കൃ​ത്ത് റെ​ജി മാ​ത്യു​വി​ന്‍റെ പ​രാ​തി പ​രി​ഗ​ണി​ച്ചാ​ണ് ജ​ഡ്ജി ഡി.​എ. മ​നീ​ഷ് വി​ധി പ്ര​സ്താ​വി​ച്ച​ത്.
റി​ലീ​സ് ചെ​യ്യു​ന്ന​തി​ന് ഒ​രു മാ​സം മു​മ്പ് റി​ലീ​സ് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റെ​ജി മാ​ത്യു കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

ആ ​സ​മ​യം അ​ഞ്ചു ല​ക്ഷം രൂ​പ കോ​ട​തി​യി​ല്‍ കെ​ട്ടി​വ​ച്ച് സി​നി​മ റി​ലീ​സ് ചെ​യ്യാ​ന്‍ കോ​ട​തി അ​നു​വ​ദി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഉ​ത്ത​ര​വി​നു വി​രു​ദ്ധ​മാ​യി തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ള്‍ എ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട എ​സ്.​വി. ഷാ​ജി, സു​മേ​ഷ് വി. ​റോ​ബി​ന്‍ എ​ന്നി​വ​രു​ടെ പേ​ര് ചേ​ര്‍ത്ത് റി​ലീ​സ് ചെ​യ്തു പ്ര​ദ​ര്‍ശി​പ്പി​ച്ചെ​ന്ന് വ്യ​ക്ത​മാ​ക്കി 40 ല​ക്ഷം രൂ​പ ന​ഷ്‌ടപ​രി​ഹാ​രം ചോ​ദി​ച്ചും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ത​ന്‍റേ​താ​ണെ​ന്നു പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് റെ​ജി കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

ഒ​ന്നാം പ്ര​തി​യാ​യി മേ​ജ​ര്‍ ര​വി​യെയും ര​ണ്ടാം പ്ര​തി​യാ​യി റെ​ഡ് റോ​സ് ക​മ്പ​യി​ന്‍സ് പ്രൊ​ഡ​ക്‌ഷന്‍ സ്ഥാ​പ​നം ഉ​ട​മ ഹ​നീ​ഫ് മു​ഹ​മ്മ​ദി​നെ​യും ചേ​ര്‍ത്തി​രു​ന്നു. തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ഷാ​ജി, സു​മേ​ഷ് എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം മൂ​ന്നും നാ​ലും പ്ര​തി​ക​ളാ​യി​രു​ന്നു.

റെ​ജി മാ​ത്യു ഹ​ര്‍ജി​ക്കൊ​പ്പം ക​ഥാ​സം​ക്ഷി​പ്ത​വും തി​ര​ക്ക​ഥ​യു​ടെ​യും സം​ഭാ​ഷ​ണ​ത്തി​ന്‍റെ​യും കൈ​യെ​ഴു​ത്തു പ്ര​തി​ക​ളും കോ​ട​തി​യി​ല്‍ സ​മ​ര്‍പ്പി​ച്ചി​രു​ന്നു. സി​നി​മ ഷൂ​ട്ട് ചെ​യ്ത വേ​ള​യി​ല്‍ താ​ന്‍ എ​റി​ഞ്ഞു ക​ള​ഞ്ഞ സീ​നു​ക​ള്‍ ലൊ​ക്കേ​ഷ​നി​ല്‍നി​ന്നും സം​ഘ​ടി​പ്പി​ച്ച് റെ​ജി പ​കര്‍ത്തി എ​ഴു​തി​യ​താ​ണെ​ന്നാ​യി​രു​ന്നു മേ​ജ​ര്‍ ര​വി​യു​ടെ വാ​ദം. ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും റെ​ജി മാ​ത്യു​വി​ന്‍റേതാ​ണെ​ന്ന്് കണ്ടെത്തിയ കോടതി മേ​ജ​ര്‍ ര​വി ഉ​ള്‍പ്പെ​ടെ പ്ര​തി​ക​ളോ​ട് 30 ല​ക്ഷം രൂ​പ ന​ഷ്‌ടപ​രി​ഹാ​രം ന​ല്‍കാ​ൻ വി​ധി പ്ര​സ്താ​വി​ക്കു​ക​യും ചെ​യ്ത ു.

Movies

മേ​ജ​ർ ര​വി​ക്ക് തി​രി​ച്ച​ടി; ക​ർ​മ്മ​യോ​ദ്ധ​യു​ടെ തി​ര​ക്ക​ഥ അ​പ​ഹ​രി​ച്ചു, 30 ല​ക്ഷം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​ൻ കോ​ട​തി വി​ധി  

മോ​ഹ​ന്‍​ലാ​ല്‍ നാ​യ​ക​നാ​യ സി​നി​മ ക​ര്‍​മ്മ​യോ​ദ്ധ​യു​ടെ തി​ര​ക്ക​ഥ​യെ​ച്ചൊ​ല്ലി​യു​ള്ള നി​യ​മ​ത​ര്‍​ക്ക​ത്തി​ല്‍ സം​വി​ധാ​യ​ക​ന്‍ മേ​ജ​ര്‍ ര​വി​ക്ക് തി​രി​ച്ച​ടി. ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ പു​തു​പ്പ​ള്ളി സ്വ​ദേ​ശി​യും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ റെ​ജി മാ​ത്യു​വി​ന്‍റേ​താ​ണെ​ന്നാ​ണ് കോ​ട്ട​യം കൊ​മേ​ഷ്യ​ല്‍ കോ​ട​തി​യു​ടെ കണ്ടെത്തൽ. 

പ​രാ​തി​ക്കാ​ര​ന് മു​പ്പ​തു​ല​ക്ഷം രൂ​പ​യും സി​നി​മ​യു​ടെ പ​ക​ര്‍​പ്പ​വ​കാ​ശ​വും ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. 13 വ​ര്‍​ഷം നീ​ണ്ട കോ​ട​തി ന​ട​പ​ടി​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് വി​ധി. 2012-ലാ​യി​രു​ന്നു ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​ത്.

ത​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും അ​നു​മ​തി​യി​ല്ലാ​തെ ഉ​പ​യോ​ഗി​ച്ചാ​ണ് സി​നി​മ നി​ര്‍​മി​ച്ച​തെ​ന്ന റെ​ജി മാ​ത്യു​വി​ന്‍റെ പ​രാ​തി​യി​ലാ​ണ് കോ​ട്ട​യം കൊ​മേ​ഷ്യ​ല്‍ കോ​ട​തി ജ​ഡ്ജി മ​നീ​ഷ് ഡി.​എ​യു​ടെ വി​ധി.

സി​നി​മ​യു​ടെ റി​ലീ​സി​ന് ഒ​രു​മാ​സം മു​ൻ​പാ​ണ് റി​ലീ​സ് ത​ട​യ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റെ​ജി മാ​ത്യു കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ഞ്ചു​ല​ക്ഷം രൂ​പ കെ​ട്ടി​വെ​ച്ച ശേ​ഷം സി​നി​മ റി​ലീ​സ് ചെ​യ്യാ​ന്‍ കോ​ട​തി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു.

ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ന്നി​വ സം​ബ​ന്ധി​ച്ച് ത​ര്‍​ക്ക​മു​ണ്ട് എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി സി​നി​മ റി​ലീ​സ് ചെ​യ്യാ​നാ​യി​രു​ന്നു കോ​ട​തി അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ല്‍, തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളു​ടെ സ്ഥാ​ന​ത്ത് ഷാ​ജി, സു​മേ​ഷ് എ​ന്നി​വ​രു​ടെ പേ​ര് ചേ​ര്‍​ത്താ​യി​രു​ന്നു സി​നി​മ റി​ലീ​സ് ചെ​യ്ത​ത്.

ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി ഉ​ത്ത​ര​വ് ലം​ഘി​ച്ചു​വെ​ന്ന് കാ​ണി​ച്ച് 40 ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടാ​ണ് റെ​ജി മാ​ത്യു കോ​ട​തി​യെ സ​മീ​പി​ച്ച​ത്. തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ത​ന്‍റേ​താ​ണെ​ന്ന് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മേ​ജ​ര്‍ ര​വി ഒ​ന്നാം പ്ര​തി​യാ​യി​രു​ന്നു. നി​ര്‍​മാ​താ​വ് ഹ​നീ​ഫ് മു​ഹ​മ്മ​ദ്, ഷാ​ജി എ​സ്.​വി, സു​മേ​ഷ്, റോ​ബി​ന്‍ എ​ന്നി​വ​രും പ്ര​തി​ക​ളാ​യി​രു​ന്നു. ക​ഥ ത​ന്‍റേ​താ​ണെ​ന്ന് മേ​ജ​ര്‍ ര​വി വാ​ദി​ച്ചു. സി​നി​മ ര​ച​യി​താ​ക്ക​ളാ​യ മ​റ്റു​പ​ല​രോ​ടും ച​ര്‍​ച്ച ചെ​യ്ത കൂ​ട്ട​ത്തി​ല്‍ റെ​ജി മാ​ത്യു​വി​നോ​ടും ക​ഥ പ​റ​ഞ്ഞു​വെ​ന്നു​മാ​യി​രു​ന്നു മേ​ജ​ര്‍ ര​വി​യു​ടെ വാ​ദം.

National

യാ​ത്രാ പ്ര​തി​സ​ന്ധി​യി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ വൗ​ച്ച​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും

ന്യൂ​ഡ​ൽ​ഹി: യാ​ത്രാ പ്ര​തി​സ​ന്ധി​യി​ൽ വ​ല​ഞ്ഞ യാ​ത്ര​ക്കാ​ർ​ക്ക് 10,000 രൂ​പ​യു​ടെ യാ​ത്രാ വൗ​ച്ച​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​മെ​ന്ന് ഇ​ൻ​ഡി​ഗോ. ക​മ്പ​നി​യു​ടെ പ്ര​തി​സ​ന്ധി മൂ​ലം ഡി​സം​ബ​ർ മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ റ​ദ്ദാ​ക്കു​ക​യോ ദീ​ർ​ഘ​നേ​രം വൈ​കു​ക​യോ ചെ​യ്ത വി​മാ​ന​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​ണ് 10,000 രൂ​പ​യു​ടെ യാ​ത്രാ വൗ​ച്ച​ർ ന​ൽ​കു​മെ​ന്ന് ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

വി​മാ​നം റ​ദ്ദാ​ക്കു​മ്പോ​ൾ ഡി​ജി​സി​എ ച​ട്ട​പ്ര​കാ​രം യാ​ത്ര​ക്കാ​ർ​ക്ക് ന​ൽ​കേ​ണ്ട ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു പു​റ​മേ​യാ​ണി​ത്. വ​രു​ന്ന 12 മാ​സ​ത്തി​ൽ ഏ​തെ​ങ്കി​ലും ഇ​ൻ​ഡി​ഗോ വി​മാ​ന​യാ​ത്ര​യ്ക്ക് ഇ​തു​പ​യോ​ഗി​ക്കാം. പു​റ​പ്പെ​ടു​ന്ന​തി​ന് 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ റ​ദ്ദാ​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ​ക്ക് യാ​ത്രാ​ദൈ​ർ​ഘ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ 5000 രൂ​പ മു​ത​ൽ 10,000 രൂ​പ വ​രെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും.

പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്കെ​ത്തി​യെ​ന്നും സ​മ​യ​കൃ​ത്യ​ത തി​രി​ച്ചെ​ത്തി​യെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര കാ​ര​ണ​ങ്ങ​ളാ​ല​ല്ലാ​തെ യാ​ത്രാ​ദി​ന​ത്തി​ലു​ള്ള വി​മാ​ന റ​ദ്ദാ​ക്ക​ലു​ക​ൾ ന​ട​ത്തു​ന്നി​ല്ല. സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി മെ​ച്ച​പ്പെ​ടു​ക​യാ​ണെ​ന്നും 138 ല​ക്ഷ്യ​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വി​മാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ടെ​ന്നും ഇ​ൻ​ഡി​ഗോ അ​റി​യി​ച്ചു. ഇ​ൻ​ഡി​ഗോ സി​ഇ​ഒ പീ​റ്റ​ർ എ​ൽ​ബേ​ഴ്‌​സി​നോ​ട് വെ​ള്ളി​യാ​ഴ്ച​യും ഹാ​ജ​രാ​കാ​ൻ ഡി​ജി​സി​എ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Kerala

ഹെ​ല്‍​ത്ത് ഇ​ന്‍​ഷ്വ​റ​ന്‍​സ് ക്ലെ​യിം നി​ര​സി​ച്ചു; ക​ന്പ​നി 66,000 ന​ഷ്‌ട​പ​രി​ഹാ​രം ന​ല്‍​ക​ണം

കൊ​​​​ച്ചി: ഗ്രൂ​​​​പ്പ് ഹെ​​​​ല്‍​ത്ത് ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പോ​​​​ളി​​​​സി പ്ര​​​​കാ​​​​ര​​​​മു​​​​ള്ള ചി​​​​കി​​​​ത്സാ​​​ക്ലെ​​​​യിം നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​ന് ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​നു ക​​​​ന്പ​​​​നി 66,000 രൂപ ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​രം ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് എ​​​​റ​​​​ണാ​​​​കു​​​​ളം ജി​​​​ല്ലാ ഉ​​​​പ​​​​ഭോ​​​​ക്തൃ ത​​​​ര്‍​ക്ക​​​​പ​​​​രി​​​​ഹാ​​​​ര കോ​​​​ട​​​​തി.

വി​​​​ഷ്വ​​​​ല്‍ ഇ​​​​ന്‍റേ​​​​ണ​​​​ല്‍ യൂ​​​​റി​​​​ത്രോ​​​​ടോ​​​​മി (വി​​​​ഐ​​​​യു) എ​​​​ന്ന ശ​​​​സ്ത്ര​​​​ക്രി​​​​യ​​​​യ്ക്കു യൂ​​​​റി​​​​ന​​​​റി സ്റ്റോ​​​​ണ്‍ ചി​​​​കി​​​​ത്സ​​​​യ്ക്കു നി​​​​ഷ്‌​​​​ക​​​​ര്‍​ഷി​​​​ച്ച സ​​​​ബ്‌​​​​ലി​​​​മി​​​​റ്റ് ബാ​​​​ധ​​​​ക​​​​മാ​​​​ക്കി ക്ലെ​​​​യിം പ​​​​രി​​​​മി​​​​ത​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യി അ​​​​സ്വീ​​​​കാ​​​​ര്യ​​​​വും ക​​​​രാ​​​​ര്‍വ്യ​​​​വ​​​​സ്ഥ​​​​ക​​​​ളു​​​​ടെ ലം​​​​ഘ​​​​ന​​​​വു​​​​മാ​​​​ണെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വി​​​​ല്‍ കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

ചാ​​​​ല​​​​ക്കു​​​​ടി സ്വ​​​​ദേ​​​​ശി​​​​യാ​​​​യ ഐ​​​​പ്പ് പി. ​​​​ജോ​​​​സ​​​​ഫ്, ഫ്യൂ​​​​ച്ച​​​​ര്‍ ജ​​​​ന​​​​റ​​​​ലി ഇ​​​​ന്ത്യ ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി​​​​ക്കെ​​​​തി​​​​രേ സ​​​​മ​​​​ര്‍​പ്പി​​​​ച്ച പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്.

ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് പോ​​​​ളി​​​​സി​​​​യി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ അ​​​​വ്യ​​​​ക്ത​​​​മാ​​​​ണെ​​​​ങ്കി​​​​ല്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​ന് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യി പ​​​​രി​​​​ഗ​​​​ണി​​​​ക്ക​​​​ണ​​​​മെ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വും കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

മൂ​​​​ത്രാ​​​​ശ​​​​യ ക​​​​ല്ല് നീ​​​​ക്കം ചെ​​​​യ്യാ​​​​നു​​​​ള്ള പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ധി ഈ ​​​​ചി​​​​കി​​​​ത്സ​​​​യ്ക്കു ബാ​​​​ധ​​​​ക​​​​മാ​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ല. ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ക​​​​മ്പ​​​​നി​​​​യു​​​​ടെ ഇ​​​​ത്ത​​​​രം ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ അ​​​​നീ​​​​തി​​​​യും വൈ​​​​ദ്യ​​​​ശാ​​​​സ്ത്ര​​​​പ​​​​ര​​​​മാ​​​​യി അ​​​​സ്വീ​​​​കാ​​​​ര്യ​​​​വും ഇ​​​​ന്‍​ഷ്വ​​​​റ​​​​ന്‍​സ് ഉ​​​​ട​​​​മ്പ​​​​ടി​​​​ക്ക് വി​​​​രു​​​​ദ്ധ​​​​വു​​​​മാ​​​​ണ്.

ഇ​​​​തു സേ​​​​വ​​​​ന​​​​ത്തി​​​​ലെ ന്യൂ​​​​ന​​​​ത​​​​യും അ​​​​ധാ​​​​ര്‍​മി​​​​ക വ്യാ​​​​പാ​​​​ര​​​​രീ​​​​തി​​​​യു​​​മാ​​​​ണെ​​​​ന്ന് ഡി.​​​​ബി. ബി​​​​നു അ​​​​ധ്യ​​​​ക്ഷ​​​​നും വി. ​​​​രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, ടി.​​​​എ​​​​ന്‍. ശ്രീ​​​​വി​​​​ദ്യ എ​​​​ന്നി​​​​വ​​​​ർ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചു. ​പ​​​​രാ​​​​തി​​​​ക്കാ​​​​ര​​​​നു​​​വേ​​​​ണ്ടി അ​​​​ഡ്വ. വി​​​​നു എ​​​​ലി​​​​സ​​​​ബ​​​​ത്ത് ശ​​​​ശി കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​യി.

Latest News

Corehub Up