x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ20 ​പെ​ട്രോ​ൾ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​രം; നി​ർ​ദേ​ശ​വു​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ

വെബ് ഡെസ്‌ക്
Published: November 19, 2026 12:16 PM IST | Updated: November 19, 2026 12:16 PM IST

പ്രതീകാത്മക ചിത്രം

ബം​ഗ​ളു​രു: എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ ഇ20 ​പെ​ട്രോ​ളി​നെ​തി​രെ നി​ർ​ണാ​യ​ക തീ​രു​മാ​ന​വു​മാ​യി ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ. ഇ20 ​പെ​ട്രോ​ൾ‌ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ട്പാ​ടു​ക​ൾ സം​ഭ​വി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന് ക​ത്ത‍​യ​ച്ചു.

ന​ഷ്ട​പ​രി​ഹാ​ര​ത്തി​നു​ള്ള സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് സി​വി​ൽ സ​പ്ലൈ​സ് ഉ​പ​ഭോ​ക്തൃ​കാ​ര്യ മ​ന്ത്രി റി​സ്വാ​ൻ അ​ർ​ഷാ​ദ് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ്‌​സിം​ഗ് പു​രി​ക്ക് അ​യ​ച്ച ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ20 ​ന​ഷ്ട​പ​രി​ഹാ​ര ഫ​ണ്ട് രൂ​പീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ത്തി​ലെ ആ​വ​ശ്യം.

സം​സ്ഥാ​ന​ത്തെ വി​വി​ധ പെ​ട്രോ​ൾ പ​മ്പു​ക​ളി​ൽ നി​ന്ന് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ളി​ൽ അ​ള​വി​ൽ കൂ​ടു​ത​ൽ എ​ഥ​നോ​ൾ ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന​ഫ​ല​വും കേ​ന്ദ്ര​മ​ന്ത്രി​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ അ​ഞ്ച് ആ​വ​ശ്യ​ങ്ങ​ളും ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

എ​ല്ലാ പ​മ്പി​ലും പെ​ട്രോ​ളി​ലെ എ​ഥ​നോ​ളി​ന്‍റെ അ​ള​വ് പ​ര​സ്യ​പ്പെ​ടു​ത്ത​ണം. ബി​ല്ലി​നൊ​പ്പ​വും എ​ഥ​നോ​ൾ അ​ള​വ് കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. എ​ഥ​നോ​ൾ ക​ല​ർ​ത്താ​ത്ത പെ​ട്രോ​ളും വി​പ​ണി​യി​ൽ ഉ​റ​പ്പാ​ക്ക​ണം. അം​ഗീ​കൃ​ത ലാ​ബു​ക​ൾ​മു​ഖേ​ന സ്വ​ത​ന്ത്ര പ​രി​ശോ​ധ​ന ന​ട​ത്ത​ണം എ​ന്നി​വ​യാ​ണ് ആ​വ​ശ്യ​ങ്ങ​ൾ.

 

Tags : Karnataka E20 Petrol Compensation Congress BJP

Recent News

Corehub Up