x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൃ​ഗ​ശാ​ല​യി​ൽ ഹ​നു​മാ​ൻ കു​ര​ങ്ങ് വീ​ണ്ടും പു​റ​ത്തു​ചാ​ടി; കൂ​ട്ടി​ൽ ക​യ​റ്റാ​ൻ ശ്ര​മം

വെബ് ഡെസ്ക്
Published: November 23, 2026 03:13 PM IST | Updated: November 23, 2026 03:13 PM IST

ഹനുമാൻ കുരങ്ങ്

തി​രു​വ​ന​ന്ത​പു​രം: മൃ​ഗ​ശാ​ല​യി​ലെ കൂ​ട്ടി​ൽ നി​ന്ന് ഹ​നു​മാ​ൻ കു​ര​ങ്ങ് വീ​ണ്ടും പു​റ​ത്തു​ചാ​ടി. മു​ൻ​പ് ചാ​ടി​പ്പോ​യ അ​തേ കു​ര​ങ്ങാ​ണ് ഇ​ന്നും ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. രാ​വി​ലെ എ​ട്ട​ര​യോ​ടെ​യാ​ണ് കു​ര​ങ്ങ് കൂ​ട്ടി​ൽ നി​ന്ന് പു​റ​ത്തേ​ക്ക് ചാ​ടി​യ​ത്.

പി​ന്നാ​ലെ മൃ​ഗ​ശാ​ല വ​ള​പ്പി​ലെ വ​ലി​യൊ​രു മ​ര​ത്തി​ൽ ഇ​ത് ക​യ​റി​ക്കൂ​ടി. കു​ര​ങ്ങ് മൃ​ഗ​ശാ​ല​യ്ക്ക് പു​റ​ത്തേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്ന് സൂ​പ്ര​ണ്ട് അ​നി​ൽ​കു​മാ​ർ അ​റി​യി​ച്ചു. നി​ല​വി​ൽ ഭ​ക്ഷ​ണം ന​ൽ​കി കു​ര​ങ്ങി​നെ തി​രി​കെ കൂ​ട്ടി​ലേ​ക്ക് എ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷി​ക്കാ​ൻ ര​ണ്ട് സൂ ​കീ​പ്പ​ർ​മാ​രെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

2023-ൽ ​തി​രു​പ്പ​തി​യി​ൽ നി​ന്ന് എ​ത്തി​ച്ച കു​ര​ങ്ങാ​ണി​ത്. മു​ൻ​പും ഇ​തേ കു​ര​ങ്ങ് കൂ​ട്ടി​ൽ നി​ന്ന് പു​റ​ത്തു​ചാ​ടി ന​ഗ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് ഏ​റെ സാ​ഹ​സ​പ്പെ​ട്ടാ​ണ് കു​ര​ങ്ങി​നെ തി​രി​കെ പി​ടി​കൂ​ടി കൂ​ട്ടി​ല​ട​ച്ച​ത്.

Tags : Hanuman langur zoo Thiruvananthapuram escapes

Recent News

Corehub Up