x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തമ്പാനൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് മാലിന്യത്തിന് തീപിടിച്ചു

തിരുവനന്തപുരം ബ്യൂറോ
Published: November 23, 2026 03:05 PM IST | Updated: November 23, 2026 03:05 PM IST

Image for representation

പേരൂർക്കട: തമ്പാനൂർ റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിന് സമീപം മാലിന്യത്തിന് തീപിടിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് സ്റ്റേഷൻ ഓഫീസർ രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം എത്തി തീയണച്ചു.

കോമ്പൗണ്ടിന് സമീപം കൂട്ടിയിട്ടിരുന്ന മാലിന്യത്തിനാണ് തീപിടിച്ചത്. ആരെങ്കിലും സിഗരറ്റ് കുറ്റിയോ മറ്റോ വലിച്ചെറിഞ്ഞതാകാം തീപിടിത്തത്തിന് കാരണമെന്ന് അനുമാനിക്കുന്നു. ഫയർ സ്റ്റേഷനിൽ നിന്ന് രണ്ട് യൂണിറ്റ് എത്തി അരമണിക്കൂർ പരിശ്രമിച്ചാണ് തീപൂർണമായും കെടുത്തിയത്.

Tags : Fire Waste Thampanoor RailwayStation

Recent News

Corehub Up