Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RailwayStation

സ്റ്റേഷനുകളിൽ ശുദ്ധമായ കുടിവെള്ളം: കർമപദ്ധതിയുമായി റെയിൽവേ

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ശു​​​ദ്ധ​​​മാ​​​യ കു​​​ടി​​​വെ​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ന് ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​യു​​​മാ​​​യി റെ​​​യി​​​ൽ​​​വേ. കു​​​ടി​​​വെ​​​ള്ള ജ​​​ല ടാ​​​ങ്കു​​​ക​​​ളും ഫി​​​ൽ​​​റ്റ​​​റു​​​ക​​​ളും ശു​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക, കു​​​ടി​​​വെ​​​ള്ള സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​മ​​​​ഗ്ര​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന പ്ര​​​ത്യേ​​​ക യ​​​ജ്ഞ​​​മാ​​​ണ് ശു​​​ദ്ധ​​​മാ​​​യ കു​​​ടി​​​വെ​​​ള്ളം യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി റെ​​​യി​​​ൽ​​​വേ ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പാ​​​ല​​​ക്കാ​​​ട് ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലെ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​ൽ വ​​​യ​​​റി​​​ള​​​ക്കം, വൃ​​​ക്ക ത​​​ക​​​രാ​​​റു​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കു കാ​​​ര​​​ണ​​​മാ​​​യേ​​​ക്കാ​​​വു​​​ന്ന ഇ ​​​കോ​​​ളി ബാ​​​ക്‌​​​ടീ​​​രി​​​യ​​​യു​​​ടെ സാ​​​ന്നി​​​ധ്യം ക​​​ണ്ടെ​​​ത്തി​​​യെ​​​ന്ന സി​​​എ​​​ജി റി​​​പ്പോ​​​ർ​​​ട്ട് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പു​​​റ​​​ത്തു​​​വ​​​ന്ന​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് റെ​​​യി​​​ൽ​​​വേ ശു​​​ദ്ധീ​​​ക​​​ര​​​ണ​​​യ​​​ജ്ഞം ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കു​​​ടി​​​വെ​​​ള്ള ടാ​​​ങ്കു​​​ക​​​ളി​​​ലെ വെ​​​ള്ളം ക​​​ള​​​ഞ്ഞ് ചെ​​​ളി​​​യും മ​​​റ്റ് അ​​​ഴു​​​ക്കു​​​ക​​​ളും നീ​​​ക്കം ചെ​​​യ്ത് ടാ​​​ങ്ക് അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്ന് റെ​​​യി​​​ൽ​​​വേ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച ഔ​​​ദ്യോ​​​​ഗി​​​ക പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ പ​​​റ​​​യു​​​ന്നു. പ​​​ക്ഷി​​​ക​​​ൾ, മൃ​​​ഗ​​​ങ്ങ​​​ൾ, പാ​​​യ​​​ലു​​​ക​​​ൾ എ​​​ന്നി​​​വ​​​യി​​​ൽ​​​നി​​​ന്നു സം​​​ര​​​ക്ഷ​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ടാ​​​ങ്കി​​​ന്‍റെ അ​​​ട​​​പ്പു​​​ക​​​ൾ, വെ​​​ന്‍റു​​​ക​​​ൾ, ഓ​​​വ​​​ർ​​​ഫ്ലോ പോ​​​യി​​​ന്‍റു​​​ക​​​ൾ എ​​​ന്നി​​​വ​​​യും റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ പ​​​രി​​​ശോ​​​ധി​​​ക്കും.

കു​​​ടി​​​വെ​​​ള്ള​​​ത്തി​​​ലെ ചോ​​​ർ​​​ച്ച​​​ക​​​ൾ​​​ക്കാ​​​യി റെ​​​യി​​​ൽ​​​വേ തു​​​ട​​​ർ​​​ച്ച​​​യാ​​​യി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ച ടാ​​​ങ്കു​​​ക​​​ളും പൈ​​​പ്പ് ലൈ​​​നു​​​ക​​​ളും ഫി​​​ൽ​​​റ്റ​​​റു​​​ക​​​ളും മാ​​​റ്റി​​​സ്ഥാ​​​പി​​​ക്കു​​​ക​​​യും ചെ​​​യ്യും.

തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു ശേ​​​ഖ​​​രി​​​ക്കു​​​ന്ന ജ​​​ല സാ​​​ന്പി​​​ളു​​​ക​​​ളു​​​ടെ ഭൗ​​​തി​​​ക, രാ​​​സ, ബാ​​​ക്‌​​​ടീ​​​രി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യും റെ​​​യി​​​ൽ​​​വേ ന​​​ട​​​ത്തും. ദി​​​വ​​​സേ​​​ന​​​യു​​​ള്ള ക്ലോ​​​റി​​​ൻ നി​​​രീ​​​ക്ഷ​​​ണ​​​വും പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​​ഗ​​​മാ​​​യി ന​​​ട​​​ത്തും.

ആ​​​വ​​​ശ്യ​​​മു​​​ള്ളി​​​ട​​​ത്തെ​​​ല്ലാം പു​​​ന​​​ർ-​​​ക്ലോ​​​റി​​​നേ​​​ഷ​​​നോ മ​​​റ്റു പ​​​രി​​​ഹാ​​​ര​​​ന​​​ട​​​പ​​​ടി​​​ക​​​ളോ സ്വീ​​​ക​​​രി​​​ക്കും. ക​​​ർ​​​മ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ക​​​ണ്ടെ​​​ത്തി​​​യ പോ​​​രാ​​​യ്മ​​​ക​​​ളു​​​ടെ സ്റ്റേ​​​ഷ​​​ൻ തി​​​രി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും അ​​​തി​​​നാ​​​യി സ്വീ​​​ക​​​രി​​​ച്ച പ​​​രി​​​ഹാ​​​ര​​​ന​​​ട​​​പ​​​ടി​​​ക​​​ളും സോ​​​ണ​​​ൽ റെ​​​യി​​​ൽ​​​വേ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കും.

പ്ര​​​ശ്ന​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കാ​​​നും പ​​​രി​​​ഹാ​​​ര​​​ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡി​​​ന് ഉ​​​റ​​​പ്പാ​​​ക്കാ​​​നും ഇ​​​തു​​​വ​​​ഴി സ​​​ഹാ​​​യി​​​ക്കും.

Latest News

Corehub Up