x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ക്ലോ​ക്ക് ട​വ​ർ പ്ലാറ്റ്ഫോമിലേക്കു ത​ക​ർ​ന്നു​വീ​ണു

വെബ് ഡെസ്ക്
Published: July 9, 2026 11:51 AM IST | Updated: July 9, 2026 01:06 PM IST

കോഴിക്കോട് റെയിൽവെ സ്റ്റേഷനിലെ ക്ലോക്ക് ടവർ തകർന്നപ്പോൾ

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു. മൂ​ന്നാം ന​മ്പ​ർ പ്ലാ​റ്റ്ഫോ​മി​ലെ ക്ലോ​ക്ക് ട​വ​റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ഇ​ന്ന് രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം.

ഒ​രു തീ​വ​ണ്ടി ഈ ​പ്ലാ​റ്റ്ഫോ​മി​ൽ നി​ര്‍​ത്തി​യി​ട്ടി​രു​ന്നു. അ​തി​ൽ ആ​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ര​ണ്ടും മൂ​ന്നും പ്ലാ​റ്റ്ഫോ​മു​ക​ള്‍​ക്കി​ട​യി​ലാ​ണ് ക്ലോ​ക്ക് ട​വ​ര്‍ സ്ഥി​തി ചെ​യ്തി​രു​ന്ന​ത്. മു​ക​ളി​ലെ മേ​ൽ​ക്കൂ​ര ഉ​ള്‍​പ്പെ​ടെ​യാ​ണ് ര​ണ്ടാം ന​മ്പ​ര്‍ പ്ലാ​റ്റ്ഫോ​മി​ലേ​ക്ക് ത​ക​ര്‍​ന്നു​വീ​ണി​രി​ക്കു​ന്ന​ത്. 

അപകടത്തെത്തുടർന്ന് രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലെ ഷെഡ്ഡിന്‍റെ ഒരു ഭാഗം പൂർണമായും തകർന്നു. കെട്ടിടത്തിന്‍റെ ഭാഗങ്ങൾ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനു മുകളിലേക്കും വീണിട്ടുണ്ട്.
സംഭവത്തെത്തുടർന്ന് റെയിൽവേ അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു. 

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ര​ണ്ട് മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. രാ​വി​ലെ​യും ശ​ക്ത​മാ​യ മ​ഴ​യാ​യി​രു​ന്നു. കെ​ട്ടി​ട​ത്തി​ന് വി​ള്ള​ലു​ണ്ടെ​ന്നും കാ​ല​പ്പ​ഴ​ക്കം മൂ​ലം ത​ക​ര്‍​ച്ച​യി​ലാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നെ തു​ട​ര്‍​ന്ന് പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു​ള്ള ആ​ലോ​ച​ന​ക​ള്‍ ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

രാ​വി​ലെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര്‍ ഇ​വി​ടെ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യി​രു​ന്നു. അ​പ​ക​ടം ന​ട​ക്കു​ന്ന സ​മ​യ​ത്ത് പ്ലാ​റ്റ്ഫോ​മു​ക​ളി​ലൊ​ന്നും യാ​ത്ര​ക്കാ​ര്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ത​ന്നെ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്.

 

 

Tags : kozhikode railwaystation clocktower collapses platform

Recent News

Corehub Up