x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ത​ക​ർ​ന്നു​വീ​ണ ക്ലോ​ക്ക് ട​വ​റി​ന്‍റെ ബാ​ക്കി ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി​ത്തു​ട​ങ്ങി 

വെബ് ഡെസ്ക്
Published: July 10, 2026 07:47 AM IST | Updated: July 10, 2026 07:47 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ ത​ക​ർ​ന്നു​വീ​ണ ക്ലോ​ക്ക് ട​വ​റി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ബാ​ക്കി ഭാ​ഗ​ങ്ങ​ൾ പൊ​ളി​ച്ചു​നീ​ക്കി​ത്തു​ട​ങ്ങി. ഇ​ന്ന​ലെ രാ​ത്രി വ​ടം ഉ​പ​യോ​ഗി​ച്ച് മൂ​ന്ന് ത​വ​ണ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ വ​ലി​ച്ചു താ​ഴെ​യി​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കം ചെ​യ്താ​ൽ മാ​ത്ര​മേ ര​ണ്ട്, മൂ​ന്ന് ട്രാ​ക്കു​ക​ളി​ലൂ​ടെ​യു​ള്ള ട്രെ​യി​ൻ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ സാ​ധി​ക്കൂ. നി​ല​വി​ൽ ഷൊ​ർ​ണൂ​ർ ഭാ​ഗ​ത്തേ​ക്കു​ള്ള ട്രെ​യി​നു​ക​ൾ ഒ​ന്നാം പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യും മം​ഗ​ലാ​പു​രം ഭാ​ഗ​ത്തേ​ക്കു​ള്ള​വ നാ​ലാം പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യു​മാ​ണ് തി​രി​ച്ചു​വി​ടു​ന്ന​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ സ​ർ​വീ​സു​ക​ൾ വൈ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ച്ച് ഗ​താ​ഗ​തം പൂ​ർ​ണ​സ്ഥി​തി​യി​ലാ​ക്കി​യ ശേ​ഷം ക്ലോ​ക്ക് ട​വ​ർ ത​ക​ർ​ന്നു​വീ​ണ സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​നം.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Train RailwayStation

Recent News

Corehub Up