x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

20ന് ​പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി

വെബ് ഡെസ്ക്
Published: July 10, 2026 06:35 AM IST | Updated: July 10, 2026 06:35 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ൽ​ഹി: വ​ർ​ഷ​കാ​ല സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ന്ന ദി​വ​സം പാ​ർ​ല​മെ​ന്‍റി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി). കേ​ന്ദ്ര​വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ സോ​നം വാം​ഗ്ചു​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന നി​രാ​ഹാ​ര​സ​മ​രം 12 ദി​വ​സം പി​ന്നി​ട്ടി​ട്ടും കേ​ന്ദ്ര​സ​ർ​ക്കാ​ർ മൗ​നം തു​ട​രു​ന്ന​തി​നി​ട​യി​ലാ​ണു പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ച്.

അ​തി​നി​ടെ സോ​നം വാം​ഗ്ചു​ക്കി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് ഡ​ൽ​ഹി ജ​ന്ത​ർ മ​ന്ത​റി​ൽ നി​രാ​ഹാ​രം ന​ട​ത്തു​ക​യാ​യി​രു​ന്ന എ​ഐ​എ​സ്എ വി​ദ്യാ​ർ​ഥി​സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ൻ ഹൃ​ഷി​കേ​ശി​നെ മോ​ശം ആ​രോ​ഗ്യ​നി​ല​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up