x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; അ​ഞ്ച് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് 

വെബ് ഡെസ്ക്
Published: July 10, 2026 07:26 AM IST | Updated: July 10, 2026 07:26 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ ഇ​ന്ന് ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ ഉ​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ട് ദി​വ​സ​മാ​യി ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഉ​രു​ൾ​പൊ​ട്ട​ൽ, മ​ണ്ണി​ടി​ച്ചി​ൽ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് മാ​റി താ​മ​സി​ക്കാ​ൻ ആ​ളു​ക​ൾ​ക്ക് ദു​ര​ന്ത​നി​വാ​ര​ണ സേ​ന നി​ർ​ദേ​ശം ന​ൽ​കി.

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ് ഇ​ന്ന​ലെ മ​ഴ​ക്കെ​ടു​തി​ക​ൾ കൂ​ടു​ത​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ജി​ല്ല​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട ന​ദി​ക​ളെ​ല്ലാം ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ​യ​നാ​ട്ടി​ൽ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്ക് ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​മെ​ന്നാ​ണ് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് പ്ര​വ​ചി​ച്ചി​രു​ന്ന​ത്. വ​യ​നാ​ട്ടി​ല്‍ ഇ​ന്ന് യെ​ല്ലോ അ​ല​ര്‍​ട്ടാ​ണ്.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash rain

Recent News

Corehub Up