ഐജി എസ്. അജിതാബീഗം
തിരുവനന്തപുരം: പരീക്ഷാക്രമക്കേടുണ്ടെന്നു പരാതി ലഭിച്ച തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം പിഎസ്സിക്ക് കത്ത് നൽകും.
പരാതിയുയർന്ന തസ്തികകളിലെ എഴുത്തുപരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാൻ നിർദേശിച്ചാകും പ്രത്യക അന്വേഷണസംഘം മേധാവി ഐജി എസ്. അജിതാബീഗത്തിന്റെ നേതൃത്വത്തിൽ പിഎസ്സി സെക്രട്ടറിക്ക് കത്ത് നൽകുക.
അതിനിടെ, എസ്പിയെയും ഡിവൈഎസ്പിയെയും ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കുകയും ഇന്നലെ രാത്രി ആദ്യയോഗം ചേരുകയും ചെയ്തു. പോലീസ് ആസ്ഥാനത്തെ എൻആർഐ സെൽ എസ്പി സക്കറിയ മാത്യു, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഡിവൈഎസ്പി ജി. അജയ്നാഥ് എന്നിവരെ ഉൾപ്പെടുത്തിയാണ് സംസ്ഥാന പോലീസ് മേധാവി ഇന്നലെ ഉത്തരവിറക്കിയത്.
ക്രൈംബ്രാഞ്ച് എഡിജിപി എച്ച്. വെങ്കടേഷിനാണ് അന്വേഷണ മേൽനോട്ട ചുമതല.
Tags : PSC exam cheating CrimeBranch expands investigation team