x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശിവസേന നഗരസഭാംഗം ആക്രമിച്ച രണ്ട് ഡോക്ടർമാർ രാജിവച്ചു

വെബ്ഡെസ്ക്
Published: July 10, 2026 02:19 AM IST | Updated: July 10, 2026 02:19 AM IST

ശി​​​വ​​​സേ​​​ന ന​​ഗ​​ര​​സ​​ഭാം​​ഗം ര​​​മേ​​​ശ് മ​​​ഹ​​​ത്രെ ഡോക്ടർമാരെ മ​​​ർ​​​ദി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ

താ​​​നെ: ശി​​​വ​​​സേ​​​ന ന​​ഗ​​ര​​സ​​ഭാം​​ഗ​​ത്തി​​ന്‍റെ​​യും കൂ​​​ട്ടാ​​​ളി​​​ക​​​ളു​​​ടെ​​​യും അ​​​തി​​​ക്ര​​​മ​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ ര​​​ണ്ട് ഡോ​​​ക്ട​​​ർ​​​മാ​​​ർ രാ​​​ജി​​​വ​​​ച്ചു.

ക​​​ല്യാ​​​ൺ ഡോം​​​ബി​​​വി​​​ലി മു​​​നി​​​സി​​​പ്പ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ശാ​​​സ്ത്രി​​​ന​​​ഗ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​വൈ​​​ഭ​​​വ് സ​​​ലും​​​ഖെ, റ​​​സി​​​ഡ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ ഡോ. ​​​സൃ​​​ഷ്ടി ഭ​​​വി​​​ഷ്ക​​​ർ, ഒ​​​രു വ​​​നി​​​ത ഡോ​​​ക്ട​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് പ​​​രി​​​ക്കേ​​​റ്റ​​​ത്. ശി​​​വ​​​സേ​​​ന ന​​ഗ​​ര​​സ​​ഭാം​​ഗം ര​​​മേ​​​ശ് മ​​​ഹ​​​ത്രെ മൂ​​​വ​​​രെ​​​യും മ​​​ർ​​​ദി​​​ക്കു​​​ന്ന ദൃ​​​ശ്യ​​​ങ്ങ​​​ൾ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി​​​രു​​​ന്നു.

Tags :

Recent News

Corehub Up