x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ട്ടി​ച്ചേ​ർ​ത്തും നീ​ക്കം ചെ​യ്തും എ​ട്ടാം ക്ലാ​സ് പാ​ഠ​പു​സ്ത​കം പ​രി​ഷ്ക​രി​ച്ച് എ​ൻ​സി​ഇ​ആ​ർ​ടി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: July 10, 2026 12:30 AM IST | Updated: July 10, 2026 12:30 AM IST

എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി.

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജു​​​​ഡീ​​​​ഷ​​​​റി​​​​യി​​​​ലെ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​രാ​​​​ർ​​​​ശ​​​​ങ്ങ​​​​ളു​​​​ടെ പേ​​​​രി​​​​ൽ വി​​​​വാ​​​​ദ​​​​ത്തി​​​​ലാ​​​​യ എ​​​​ട്ടാം ക്ലാ​​​​സ് സാ​​​​മൂ​​​​ഹ്യ​​​​ശാ​​​​സ്ത്ര പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ത്തി​​​​ൽ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്തി എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി.

ജു​​​​ഡീ​​​​ഷ​​​​റി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വാ​​​​ദ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ നീ​​​​ക്കം ചെ​​​​യ്ത പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച പ​​​​തി​​​​പ്പി​​​​ൽ 1947ലെ ​​​​വി​​​​ഭ​​​​ജ​​​​ന​​​​ത്തി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​നെ നേ​​​​ര​​​​ത്തേ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​ൽ മാ​​​​റ്റം വ​​​​രു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

ജാ​​​​തി, മ​​​​തം, വം​​​​ശം, വ​​​​ർ​​​​ഗം, ശാ​​​​രീ​​​​രി​​​​ക​​​​പ​​​​രി​​​​മി​​​​തി, ശാ​​​​രീ​​​​രി​​​​ക​​​​രൂ​​​​പം, ലൈം​​​​ഗി​​​​ക​​​​ത, ലിം​​​​ഗ​​​​ഭേ​​​​ദം എ​​​​ന്നീ വി​​​​വേ​​​​ച​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു​​​​പു​​​​റ​​​​മെ സാ​​​​മ്പ​​​​ത്തി​​​​ക​​​​സ്ഥി​​​​തി​​​​യു​​​​ടെ പേ​​​​രി​​​​ൽ മോ​​​​ശ​​​​മാ​​​​യി പെ​​​​രു​​​​മാ​​​​റു​​​​ന്ന​​​​തും വി​​​​വേ​​​​ച​​​​ന​​​​മാ​​​​ണെ​​​​ന്ന് പു​​​​തു​​​​ക്കി​​​​യ പ​​​​തി​​​​പ്പി​​​​ൽ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തി​​​​ട്ടു​​​​ണ്ട്.

പ​​​​രി​​​​ഷ്ക​​​​രി​​​​ച്ച പാ​​​​ഠ​​​​പു​​​​സ്ത​​​​ത്തി​​​​ൽ 1947ലെ ​​​​വി​​​​ഭ​​​​ജ​​​​ന​​​​ത്തെ ഇ​​​​ന്ത്യ​​​​ൻ നാ​​​​ഷ​​​​ണ​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സും വ്യാ​​​​പ​​​​ക​​​​മാ​​​​യി എ​​​​തി​​​​ർ​​​​ത്തി​​​​രു​​​​ന്നു​​​​വെ​​​​ന്നും അ​​​​തു സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തു മാ​​​​ത്ര​​​​മാ​​​​ണോ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​നു​​​​ള്ള ഏ​​​​ക പോം​​​​വ​​​​ഴി എ​​​​ന്ന​​​​ത് ഇ​​​​പ്പോ​​​​ഴും സം​​​​വാ​​​​ദ​​​​വി​​​​ഷ​​​​യ​​​​മാ​​​​ണെ​​​​ന്നു​​​​മാ​​​​ണ് പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ള്ള​​​​ത്. മു​​​​ന്പു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ഹി​​​​റ്റ്‌ലർ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ൾ നീ​​​​ക്കം ചെ​​​​യ്ത പു​​​​തി​​​​യ പു​​​​സ്ത​​​​കം വി.​​​​ഡി. സ​​​​വ​​​​ർ​​​​ക്ക​​​​റു​​​​ടെ പേ​​​​ര് പു​​​​തു​​​​താ​​​​യി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

Tags : NCERT Textbook Revised Learning Education Courses Career CareerAdvice Job JobSearch EdTech Leadership Management ProfessionalDevelopment Mentorship

Recent News

Corehub Up