Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NCERT

അ​​​ജ​​​ൻ​​​ഡയോ? എൻസിഇആർടി പാഠപുസ്തക സമിതിയിൽ ആർഎസ്എസ് പശ്ചാത്തലമുള്ളവർ

ന്യൂ​​​ഡ​​​ൽ​​​ഹി: ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി ക്ലാ​​​സു​​​ക​​​ളി​​​ലെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ പ​​​രി​​​ഷ്‌​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച പാ​​​ഠ​​​പു​​​സ്ത​​​ക വി​​​ക​​​സ​​​ന​​​സ​​​മി​​​തി​​​യി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സും ബി​​​ജെ​​​പി​​​യു​​​മാ​​​യും നേ​​​രി​​​ട്ടു ബ​​​ന്ധ​​​മു​​​ള്ള​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​യി ആ​​​രോ​​​പ​​​ണം.

കേ​​​ന്ദ്ര വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ സീ​​​നി​​​യ​​​ർ ക​​​ൺ​​​സ​​​ൾ​​​ട്ട​​​ന്‍റും മു​​​ൻ എ​​​ബി​​​വി​​​പി നേ​​​താ​​​വും ബി​​​ജെ​​​പി​​​യു​​​ടെ രാ​​​ഷ്‌​​​ട്രീ​​​യ ഉ​​​പ​​​ദേ​​​ശ​​​ക​​​നു​​​മാ​​​യ യ​​​ദു​​​നാ​​​ഥ് ദേ​​​ശ്പാ​​​ണ്ഡെ, ആ​​​ർ​​​എ​​​സ്എ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പൂ​​​ന ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള ജ്ഞാ​​​നപ്ര​​​ബോ​​​ധി എ​​​ന്ന പ്ര​​​സ്ഥാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്ന പ്ര​​​ശാ​​​ന്ത് ദി​​​വേ​​​ക്ക​​​ർ, എ​​​ബി​​​വി​​​പി മു​​​ൻ ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി​​​യും ജെ​​​എ​​​ൻ​​​യു പ്ര​​​ഫ​​​സ​​​റു​​​മാ​​​യ വ​​​ന്ദ​​​ന മി​​​ശ്ര, ആ​​​ർ​​​എ​​​സ്എ​​​സ് അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​വു​​​മാ​​​യി ചേ​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ര​​​വി ര​​​മേ​​​ശ് ച​​​ന്ദ്ര ശു​​​ക്ല എ​​​ന്നി​​​വ​​​രാ​​​ണു സ​​​മി​​​തി​​​യി​​​ലു​​​ള്ള അം​​​ഗ​​​ങ്ങ​​​ൾ.

തീ​​​വ്ര വ​​​ല​​​തു​​​പ​​​ക്ഷ രാ​​​ഷ്‌​​​ട്രീ​​​യം വ​​​രും​​​ത​​​ല​​​മു​​​റ​​​യി​​​ലേ​​​ക്ക് അ​​​ടി​​​ച്ചേ​​​ൽ​​​പ്പി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് ഇ​​​വ​​​രെ സ​​​മി​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. സ്കൂ​​​ൾ പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ ച​​​രി​​​ത്ര​​​വും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ ത​​​ത്വ​​​ങ്ങ​​​ളും വ​​​സ്തു​​​നി​​​ഷ്ഠ​​​മാ​​​യി പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ഒ​​​രു പ്ര​​​ത്യേ​​​ക രാ​​​ഷ്‌​​​ട്രീ​​​യ അ​​​ജ​​​ൻ​​​ഡ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​തെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.

പു​​​തി​​​യ ദേ​​​ശീ​​​യ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം സാം​​​സ്കാ​​​രി​​​ക​​​ത്ത​​​നി​​​മ​​​യും ബ​​​ഹു​​​ഭാ​​​ഷാ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി പു​​​സ്ത​​​ക​​​ങ്ങ​​​ൾ കാ​​​ലാ​​​നു​​​സൃ​​​ത​​​മാ​​​യി പ​​​രി​​​ഷ്ക​​​രി​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണു സ​​​മി​​​തി പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തെ​​​ന്നാ​​​ണ് എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണം.

National

എൻസിഇആർടി വിവാദം; പാഠ്യപദ്ധതി സമിതി പുനഃസംഘടിപ്പിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ട്ടാം ക്ലാ​​​സ് പാ​​​ഠ​​​പു​​​സ്ത​​​ക വി​​​വാ​​​ദ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി ഇ​​​ട​​​പെ​​​ട​​​ലി​​​നു പി​​​ന്നാ​​​ലെ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി സ​​​മി​​​തി പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച് എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി.

നി​​​ല​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന 22 അം​​​ഗ സ​​​മി​​​തി​​​ക്കു പ​​​ക​​​ര​​​മാ​​​യി 20 അം​​​ഗ​​​ങ്ങ​​​ളു​​​ള്ള നാ​​​ഷ​​​ണ​​​ൽ സി​​​ല​​​ബ​​​സ് ആ​​​ൻ​​​ഡ് ടീ​​​ച്ചി​​​ഗ് ലേ​​​ണിം​​​ഗ് മെ​​​റ്റീ​​​രി​​​യ​​​ൽ ക​​​മ്മി​​​റ്റി (എ​​​ൻ​​​എ​​​സ്ടി​​​സി) എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി രൂ​​​പീ​​​ക​​​രി​​​ച്ചു.

ഐ​​​ഐ​​​ടി മ​​​ദ്രാ​​​സ് ഡ​​​യ​​​റ​​​ക്‌​​​ട​​​ർ വി. ​​​കാ​​​മ​​​കോ​​​ടി, ഐ​​​സി​​​എ​​​ച്ച്ആ​​​ർ ചെ​​​യ​​​ർ​​​മാ​​​ൻ രാ​​​ഘ​​​വേ​​​ന്ദ്ര ത​​​ൻ​​​വാ​​​ർ തു​​​ട​​​ങ്ങി​​​യ പ്ര​​​മു​​​ഖ​​​ർ പു​​​തി​​​യ സ​​​മി​​​തി​​​യി​​​ലു​​​ണ്ട്. സു​​​പ്രീം​​​കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മി​​​ഷേ​​​ൽ ഡാ​​​നി​​​നോ, എം.​​​ഡി. ശ്രീ​​​നി​​​വാ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​രെ സ​​​മി​​​തി​​​യി​​​ൽ​​​നി​​​ന്നു നീ​​​ക്കം ചെ​​​യ്തു.

സി​​​ല​​​ബ​​​സ് കൂ​​​ടു​​​ത​​​ൽ കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നും ആ​​​വ​​​ശ്യ​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​ണ് സ​​​മി​​​തി പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​തെ​​​ന്ന് എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി അ​​​റി​​​യി​​​ച്ചു. മൂ​​​ന്നു മു​​​ത​​​ൽ 12 വ​​​രെ​​​യു​​​ള്ള ക്ലാ​​​സു​​​ക​​​ളി​​​ലെ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യും പു​​​സ്ത​​​ക​​​ങ്ങ​​​ളും ത​​​യാ​​​റാ​​​ക്കാ​​​നും ഒ​​​ന്ന്, ര​​​ണ്ട് ക്ലാ​​​സു​​​ക​​​ളി​​​ലെ പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ പ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ വ​​​രു​​​ത്താ​​​നും ഈ ​​​സ​​​മി​​​തി​​​ക്ക് അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്.

 

National

എ​ൻ​സി​ഇ​ആ​ർ​ടി ഇ​നി 'ഡീം​ഡ് യൂ​ണി​വേ​ഴ്സി​റ്റി'; ബി​രു​ദ​ങ്ങ​ൾ ന​ൽ​കാ​ൻ അ​ധി​കാ​രം ന​ൽ​കി കേ​ന്ദ്ര വി​ജ്ഞാ​പ​നം

ന്യൂ​ഡ​ൽ​ഹി: എ​ൻ​സി​ഇ​ആ​ർ​ടി​ക്ക് ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല പ​ദ​വി ന​ൽ​കി കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം. ഇ​തോ​ടെ സ്വ​ന്ത​മാ​യി കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കാ​നും ബി​രു​ദ​ങ്ങ​ൾ ന​ൽ​കാ​നു​മു​ള്ള അ​ധി​കാ​രം എ​ൻ​സി​ഇ​ആ​ർ​ടി​ക്ക് ല​ഭി​ക്കും.

എ​ൻ​സി​ഇ​ആ​ർ​ടി​ക്ക് സ​ർ​വ​ക​ലാ​ശാ​ലാ പ​ദ​വി ന​ൽ​കാ​നു​ള്ള വി​ദ​ഗ്ദ സ​മി​തി​യു​ടെ ശി​പാ​ർ​ശ ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ന്‍റ്സ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മാ​ർ​ച്ച് 30ന് ​മ​ന്ത്രാ​ല​യം ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്.

പു​തി​യ കോ​ഴ്സു​ക​ളും ബി​രു​ദ​ങ്ങ​ളും യു​ജി​സി മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ന് അ​നു​സൃ​ത​മാ​യി​രി​ക്ക​ണം. ലാ​ഭേ​ച്ഛ​യോ​ടെ​യു​ള്ള​തോ വാ​ണി​ജ്യ​പ​ര​മാ​യ​തോ ആ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​ൻ എ​ൻ​സി​ഇ​ആ​ർ​ടി​ക്ക് അ​നു​വാ​ദ​മു​ണ്ടാ​കി​ല്ല.

 

National

പു​​​സ്ത​​​ക വി​​​വാ​​​ദ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​ക്ക് വീ​​​ണ്ടും അ​​​തൃ​​​പ്തി

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ട്ടാം ക്ലാ​​​സ് പാ​​​ഠ​​​പു​​​സ്ത​​​ക വി​​​വാ​​​ദ​​​ത്തി​​​ൽ എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​ൽ അ​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ചു സു​​​പ്രീം​​​കോ​​​ട​​​തി. പാ​​​ഠ​​​ഭാ​​​ഗ​​​ത്ത് ‘വി​​​ദ​​​ഗ്ധ​​​ർ ശ​​​രി​​​യാ​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ’ ന​​​ട​​​ത്തി​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​ൻ​​​സി​​​ആ​​​ർ​​​ടി ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ദി​​​നേ​​​ശ് പ്ര​​​സാ​​​ദ് സ​​​ക്ലാ​​​നി സ​​​മ​​​ർ​​​പ്പി​​​ച്ച സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​നെ​​​തി​​​രേ​​​യാ​​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് സൂ​​​ര്യ​​​കാ​​​ന്ത് അ​​​ധ്യ​​​ക്ഷ​​​നാ​​​യ മൂ​​​ന്നം​​​ഗ ബെ​​​ഞ്ച് അ​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.

കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​നു​​​ശേ​​​ഷം ആ​​​രാ​​​ണ് പു​​​സ്ത​​​കം മാ​​​റ്റി​​​യെ​​​ഴു​​​തി​​​യ​​​തെ​​​ന്നും അ​​​തി​​​നു സ്വീ​​​ക​​​രി​​​ച്ച രീ​​​തി എ​​​ന്താ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ബെ​​​ഞ്ച് എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി ഡ​​​യ​​​റ​​​ക്‌​​​ട​​​റോ​​​ടു ചോ​​​ദി​​​ച്ചു. എ​​​ന്നാ​​​ൽ ത​​​ങ്ങ​​​ളു​​​ടെ വി​​​ദ​​​ഗ്ധ​​​ർ ആ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ലു​​​ക​​​ൾ വ​​​രു​​​ത്തി​​​യ​​​താ​​​യി സ​​​ക്ലാ​​​നി വാ​​​മൊ​​​ഴി​​​യാ​​​യി മ​​​റു​​​പ​​​ടി ന​​​ൽ​​​കി. പാ​​​ഠ​​​പു​​​സ്ത​​​ക വി​​​വാ​​​ദ​​​ത്തി​​​ൽ എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി ക്ഷ​​​മാ​​​പ​​​ണം ന​​​ട​​​ത്തി പ്ര​​​സ്താ​​​വ​​​ന പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​ത്തി​​​നെ​​​തി​​​രേ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ർ​​​ശ​​​നം.

തു​​​ട​​​ർ​​​ന്ന് തി​​​രു​​​ത്ത​​​ൽ വ​​​രു​​​ത്തി​​​യ പാ​​​ഠ​​​ഭാ​​​ഗം വി​​​ദ​​​ഗ്ധ​​​രു​​​ടെ ക​​​മ്മി​​​റ്റി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​വ​​​രെ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്ന് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഇ​​​തി​​​നാ​​​യി റി​​​ട്ട. ജ​​​ഡ്ജി, അ​​​റി​​​യ​​​പ്പെ​​​ട്ട അ​​​ക്കാ​​​ദ​​​മി​​​ഷ്യ​​​ൻ, നി​​​യ​​​മ​​​വി​​​ദ​​​ഗ്ധ​​​ൻ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി രൂ​​​പ​​​വ​​​ത്ക​​​രി​​​ക്കാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. എ​​​ട്ടാം ക്ലാ​​​സി​​​ലെ നി​​​യ​​​മ​​​പ​​​ഠ​​​ന​​​ത്തി​​​ന്‍റെ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി മാ​​​ത്ര​​​മ​​​ല്ല, മ​​​റ്റു ക്ലാ​​​സു​​​ക​​​ളി​​​ലെ​​​യും പാ​​​ഠ്യ​​​പ​​​ദ്ധ​​​തി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് ക​​​മ്മി​​​റ്റി​​​ക്ക് ദേ​​​ശീ​​​യ ജു​​​ഡീ​​​ഷ​​​ൽ അ​​​ക്കാ​​​ദ​​​മി​​​യു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കാ​​​മെ​​​ന്ന് കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി.

വി​​​വാ​​​ദ പാ​​​ഠ​​​പു​​​സ്ത​​​കം ത​​​യാ​​​റാ​​​ക്കി​​​യ പ്ര​​​ഫ. മൈ​​​ക്ക​​​ൽ ഡാ​​​നി​​​നോ, അ​​​ധ്യാ​​​പി​​​ക സു​​​പ​​​ർ​​​ണ ദി​​​വാ​​​ക​​​ർ, നി​​​യ​​​മ ഗ​​​വേ​​​ഷ​​​ക​​​ൻ അ​​​ലോ​​​ക് പ്ര​​​സ​​​ന്ന കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​മാ​​​യി പൊ​​​തു​​​ഫ​​​ണ്ട് സീ​​​ക​​​രി​​​ക്കു​​​ന്ന ഒ​​​രു സ്ഥാ​​​പ​​​ന​​​വും സ​​​ഹ​​​ക​​​രി​​​ക്ക​​​രു​​​തെ​​​ന്ന് കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ​​​ക്ക് കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

വി​​​വാ​​​ദ പാ​​​ഠ​​​പു​​​സ്ത​​​കം ത​​​യാ​​​റാ​​​ക്കി​​​യ​​​തി​​​ൽ ഇ​​​വ​​​ർ​​​ക്കു പ​​​ങ്കു​​​ണ്ടെ​​​ന്ന് എ​​​ൻ​​​സി​​​ഇ​​​ആ​​​ർടി ​​​ഡ​​​യ​​​റ​​​ക്‌​​​ട​​​ർ കോ​​​ട​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ന​​​ട​​​പ​​​ടി. ഇ​​​തോ​​​ടൊ​​​പ്പം വി​​​വാ​​​ദ പു​​​സ്ത​​​കം നി​​​രോ​​​ധി​​​ച്ചു​​​ള്ള ഫെ​​​ബ്രു​​​വ​​​രി 26ലെ ​​​ഉ​​​ത്ത​​​ര​​​വി​​​നു പി​​​ന്നാ​​​ലെ നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യെ​​​ക്കു​​​റി​​​ച്ച് അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ കാ​​​ര്യ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന വെ​​​ബ്സൈ​​​റ്റു​​​ക​​​ളെ​​​യും വ്യ​​​ക്തി​​​ക​​​ളെ​​​യും ക​​​ണ്ടെ​​​ത്താ​​​ൻ കേ​​​ന്ദ്ര​​​ത്തോ​​​ട് സു​​​പ്രീം​​​കോ​​​ട​​​തി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കു​​​റ്റ​​​ക്കാ​​​ർ രാ​​​ജ്യ​​​ത്തി​​​നു പു​​​റ​​​ത്ത് ഒ​​​ളി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ൽ​​​പ്പോ​​​ലും അ​​​വ​​​രെ വെ​​​റു​​​തെ വി​​​ടി​​​ല്ലെ​​​ന്ന് കോ​​​ട​​​തി അ​​​റി​​​യി​​​ച്ചു. ദേ​​​ശീ​​​യ സി​​​ല​​​ബ​​​സ് ആ​​​ൻ​​​ഡ് ടീ​​​ച്ചിം​​​ഗ് ലേ​​​ണിം​​​ഗ് മെ​​​റ്റീ​​​രി​​​യ​​​ൽ ക​​​മ്മി​​​റ്റിയു​​​ടെ (എ​​​ൻ​​​എ​​​സ്ടി​​​സി) ഭ​​​ര​​​ണ​​​ഘ​​​ട​​​ന സ​​​ർ​​​ക്കാ​​​ർ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട സ​​​മ​​​യ​​​മാ​​​ണി​​​തെ​​​ന്ന് വാ​​​ദ​​​ത്തി​​​നി​​​ട​​​യി​​​ൽ കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

എ​​​ൻ​​​സി​​​ഇ​​​ആ​​​ർ​​​ടി​​​യു​​​ടെ ‘എ​​​ക്സ്പ്ലോ​​​റിം​​​ഗ് സൊ​​​സൈ​​​റ്റി, ഇ​​​ന്ത്യ ആ​​​ൻ​​​ഡ് ബി​​​യോ​​​ണ്ട്’ എ​​​ന്ന സാ​​​മൂ​​​ഹ്യ​​​ശാ​​​സ്ത്ര പു​​​സ്ത​​​കം പൂ​​​ർ​​​ണ​​​മാ​​​യും നി​​​രോ​​​ധി​​​ച്ച സു​​​പ്രീം​​​കോ​​​ട​​​തി പു​​​സ്ത​​​ക​​​ത്തി​​​ന്‍റെ പ്രി​​​ന്‍റ് ചെ​​​യ്ത പ​​​ക​​​ർ​​​പ്പു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നും ഡി​​​ജി​​​റ്റ​​​ൽ കോ​​​പ്പി​​​ക​​​ൾ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​തു ത​​​ട​​​യാ​​​നും നേ​​​ര​​​ത്തേ ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​രു​​​ന്നു. ’സ​​​മൂ​​​ഹ​​​ത്തി​​​ൽ ജു​​​ഡീ​​​ഷ​​​റി​​​യു​​​ടെ പ​​​ങ്ക്’ എ​​​ന്ന നാ​​​ലാം അ​​​ധ്യാ​​​യ​​​മാ​​​ണ് വി​​​വാ​​​ദ​​​ത്തി​​​നു വ​​​ഴി​​​വ​​​ച്ച​​​ത്.

Latest News

Corehub Up