x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡ​ൽ​ഹി കേ​ര​ള ക്ല​ബ്ബിന് ഒ​ഴി​പ്പി​ക്ക​ൽ നോ​ട്ടീ​സ്

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: July 10, 2026 12:41 AM IST | Updated: July 10, 2026 12:41 AM IST

കേ​​​​ര​​​​ള ക്ല​​​​ബ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ളം രൂ​​​​പംകൊ​​​​ള്ളു​​​​ന്ന​​​​തി​​​​നു​​​​ മു​​​​ന്പേ ഡ​​​​ൽ​​​​ഹി​​​​യു​​​​ടെ ഹൃ​​​​ദ​​​​യ​​​​ഭാ​​​​ഗ​​​​ത്ത് 1939ൽ ​​​​മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ സ്ഥാ​​​​പി​​​​ച്ച കേ​​​​ര​​​​ള ക്ല​​​​ബ്ബിന് കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ൽ നോ​​​​ട്ടീ​​​​സ്.

ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ ച​​​​രി​​​​ത്ര​​​​പ്ര​​​​സി​​​​ദ്ധ​​​​മാ​​​​യ രാ​​​​ജീ​​​​വ് ചൗ​​​​ക്കി​​​​ൽ (പ​​​​ഴ​​​​യ കൊ​​​​ണോ​​​​ട്ട് സ​​​​ർ​​​​ക്കി​​​​ൾ) സ്ഥി​​​​തി​​​​ചെ​​​​യ്യു​​​​ന്ന പൈ​​​​തൃ​​​​ക​​​​മു​​​​ള്ള കേ​​​​ര​​​​ള ക്ല​​​​ബി​​​​നാ​​​​ണ് ഉ​​​​ട​​​​ൻ ഒ​​​​ഴി‍​ഞ്ഞു​​​​ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി​​​​യ​​​​ത്.

കേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ അ​​​​ന്യാ​​​​യ​​​​മാ​​​​യ ഒ​​​​ഴി​​​​പ്പി​​​​ക്ക​​​​ലി​​​​നെ​​​​തി​​​​രേ കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ക്കു​​​​മെ​​​​ന്ന് കേ​​​​ര​​​​ള ക്ല​​​​ബ് ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ അ​​​​റി​​​​യി​​​​ച്ചു.

വൈ​​​​സ്രോ​​​​യ് മൗ​​​​ണ്ട്ബാ​​​​റ്റ​​​​ണി​​​ന്‍റെ സെ​​​​ക്ര​​​​ട്ട​​​​റി​​​​മാ​​​​രി​​​​ലൊ​​​​രാ​​​​ളും ഇ​​​​ട​​​​ക്കാ​​​​ല കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​സ​​​​ഭ​​​​യു​​​​ടെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​യി​​​​രു​​​​ന്ന മ​​​​ല​​​​യാ​​​​ളി വി.​​​​പി. മേ​​​​നോ​​​​ൻ സ്ഥാ​​​​പി​​​​ച്ച​​​​താ​​​​ണ് കേ​​​​ര​​​​ള ക്ല​​​​ബ്. സ്വാ​​​​ത​​​​ന്ത്ര്യാ​​​​ന​​​​ന്ത​​​​ര രാ​​​​ജ്യ​​​​ത്ത് അ​​​​ഞ്ഞൂ​​​​റി​​​​ല​​​​ധി​​​​കം നാ​​​​ട്ടു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളെ ഒ​​​​ന്നി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ൽ മു​​​​ഖ്യ​​​​പ​​​​ങ്ക് വ​​​​ഹി​​​​ച്ച​​​​യാ​​​​ളാ​​​​ണു മേ​​​​നോ​​​​ൻ.

ഒ.​​​​വി. വി​​​​ജ​​​​യ​​​​ൻ, വി.​​​​കെ.​​​​എ​​​​ൻ, കാ​​​​ക്ക​​​​നാ​​​​ട​​​​ൻ, ഓം​​​​ചേ​​​​രി എ​​​​ൻ.​​​​എ​​​​ൻ.​​​​പി​​​​ള്ള, സ​​​​ക്ക​​​​റി​​​​യ, എം. ​​​​മു​​​​കു​​​​ന്ദ​​​​ൻ, ചെ​​​​റി​​​​യാ​​​​ൻ കെ.​​​​ ചെ​​​​റി​​​​യാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യ സാം​​​​സ്കാ​​​​രി​​​​ക​​​​പ്ര​​​​മു​​​​ഖ​​​​രു​​​​ടെ സാ​​​​ന്നി​​​​ധ്യം​​​​കൊ​​​​ണ്ട് ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യി​​​​രു​​​​ന്നു. രാ​​​​ജ്യ​​​​ത​​​​ല​​​​സ്ഥാ​​​​ന​​​​ത്തെ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ സാം​​​​സ്കാ​​​​രി​​​​ക ഒ​​​​ത്തു​​​​കൂ​​​​ട​​​​ലി​​​​നു വേ​​​​ദി​​​​യാ​​​​യ കേ​​​​ര​​​​ള ക്ല​​​​ബ്ബിൽ ഇ​​​​പ്പോ​​​​ഴും ആ​​​​ഴ്ച​​​​തോ​​​​റും സാ​​​​ഹി​​​​ത്യ​​​​ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്.‌

മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ ആ​​​​ത്മാ​​​​വി​​​​നെ തൊ​​​​ട്ട​​​​റി​​​​ഞ്ഞ കേ​​​​ര​​​​ള ക്ല​​​​ബി​​​​നെ ഇ​​​​ല്ലാ​​​​യ്മ ചെ​​​​യ്യാ​​​​നു​​​​ള്ള നീ​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ നാ​​​​ളെ ഡ​​​​ൽ​​​​ഹി മ​​​​ല​​​​യാ​​​​ളി പ്ര​​​​മു​​​​ഖ​​​​രു​​​​ടെ യോ​​​​ഗം വി​​​​ളി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് കേ​​​​ര​​​​ള ക്ല​​​​ബ് പ്ര​​​​സി​​​​ഡ​​​​ന്‍റ് എ.​​​​ജെ.​​​​ഫി​​​​ലി​​​​പ്പ് അ​​​​റി​​​​യി​​​​ച്ചു.

കേ​​​​ര​​​​ള ക്ല​​​​ബി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണ​​​​ത്തി​​​​നാ​​​​യി സ​​​​മാ​​​​ന​​​​മ​​​​ന​​​​സ്ക​​​​രു​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്തു നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും പ്ര​​​​തി​​​​ഷേ​​​​ധ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് ആ​​​​ലോ​​​​ച​​​​ന.

Tags : Delhi KeralaClub eviction notice

Recent News

Corehub Up