x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല​ക്‌ട്രോ​ണി​ക്സ് നി​ർ​മാ​ണ മേ​ഖ​ല​യ്ക്ക് ക​രു​ത്ത്; ക​സ്റ്റം​സ് തീ​രു​വ ഇ​ള​വു​ക​ളു​ടെ കാ​ലാ​വ​ധി നീ​ട്ടി

വെബ്ഡെസ്ക്
Published: July 10, 2026 01:42 AM IST | Updated: July 10, 2026 01:42 AM IST

ഇ​​ല​​ക്‌ട്രോ​​ണി​​ക്സ്

മും​​ബൈ: ഇ​​ന്ത്യ​​യി​​ലെ ഇ​​ല​​ക്‌ട്രോ​​ണി​​ക്സ് നി​​ർ​​മാ​​ണം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി, ലി​​ഥി​​യം-​​അ​​യ​​ണ്‍ ബാ​​റ്റ​​റി​​ക​​ൾ, സ്മാ​​ർ​​ട്ട്ഫോ​​ണ്‍ വ​​യ​​ർ​​ലെ​​സ് ചാ​​ർ​​ജിം​​ഗ് സി​​സ്റ്റ​​ങ്ങ​​ൾ, ഡി​​സ്പ്ലേ അ​​സം​​ബ്ലി​​ക​​ൾ, ഇ​​ൻ​​ഡ​​ക്ട​​ർ കോ​​യി​​ൽ മൊ​​ഡ്യൂ​​ളു​​ക​​ൾ എ​​ന്നി​​വ​​യു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന നി​​ര​​വ​​ധി പ്ര​​ധാ​​ന ഘ​​ട​​ക​​ങ്ങ​​ളു​​ടെ ക​​സ്റ്റം​​സ് ഡ്യൂ​​ട്ടി (ഇ​​റ​​ക്കു​​മ​​തി തീ​​രു​​വ) ഇ​​ള​​വു​​ക​​ൾ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ നീ​​ട്ടി.

ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് നി​​ർ​​മാ​​ണ​​ത്തി​​നാ​​വ​​ശ്യ​​മാ​​യ യ​​ന്ത്ര​​സാ​​മ​​ഗ്രി​​ക​​ൾ​​ക്കും ഘ​​ട​​ക​​ങ്ങ​​ൾ​​ക്കും ന​​ല്കിവ​​രു​​ന്ന ക​​സ്റ്റം​​സ് തീ​​രു​​വ ഇ​​ള​​വു​​ക​​ൾ 2029 മാ​​ർ​​ച്ച് 31 വ​​രെ നീ​​ട്ടി​​യാ​​ണ് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ ഉ​​ത്ത​​ര​​വി​​റ​​ക്കി​​യ​​ത്. ഈ ​​ഇ​​ള​​വു​​ക​​ൾ ഉ​​ട​​ന​​ടി പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​രും. നി​​കു​​തി​​യി​​ള​​വ് ഇ​​റ​​ക്കു​​മ​​തി​​യെ ആ​​ശ്ര​​യി​​ക്കു​​ന്ന​​ത് കു​​റ​​യ്ക്കാ​​നും ആ​​ഭ്യ​​ന്ത​​ര നി​​ർ​​മാ​​ണം പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നും സ​​ഹാ​​യി​​ക്കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്. സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ൾ, ലാ​​പ്ടോ​​പ്പു​​ക​​ൾ, ടെ​​ലി​​വി​​ഷ​​നു​​ക​​ൾ തു​​ട​​ങ്ങി​​യ ഇ​​ല​​ക്ട്രോ​​ണി​​ക് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ഉ​​ത്പാ​​ദ​​ന​​ച്ചെ​​ല​​വ് ഗ​​ണ്യ​​മാ​​യി കു​​റ​​യ്ക്കാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ട്.

ഓ​​ട്ടോ​​മോ​​ട്ടീ​​വ്, മെ​​ഡി​​ക്ക​​ൽ, വ്യാ​​വ​​സാ​​യി​​ക ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഡി​​സ്പ്ലേ അ​​സം​​ബ്ലി​​ക​​ളു​​ടെ നി​​ർ​​മാ​​താ​​ക്ക​​ൾ​​ക്കാ​​ണ് ഈ ​​ഇ​​ള​​വു കൊ​​ണ്ട് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പ്ര​​യോ​​ജ​​നം ല​​ഭി​​ക്കു​​ക. ഈ ​​ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണ​​ത്തി​​നാ​​യി ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്ന ഡി​​സ്പ്ലേ സെ​​ല്ലു​​ക​​ൾ, ബാ​​ക്ക്‌ലൈറ്റ് യൂ​​ണി​​റ്റു​​ക​​ൾ, ഫ്ലെ​​ക്സി​​ബി​​ൾ പ്രി​​ന്‍റ​​ഡ് സ​​ർ​​ക്യൂ​​ട്ട് അ​​സം​​ബ്ലി​​ക​​ൾ, ഫ്രെ​​യി​​മു​​ക​​ൾ, അ​​നൈസോ​​ട്രോ​​പി​​ക് ക​​ണ്ട​​ക്ടീ​​വ് ഫി​​ലിം തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന ഘ​​ട​​ക​​ങ്ങ​​ളു​​ടെ ക​​സ്റ്റം​​സ് ഡ്യൂ​​ട്ടി​​യാ​​ണ് സ​​ർ​​ക്കാ​​ർ ഒ​​ഴി​​വാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ൾ, ടെ​​ലി​​വി​​ഷ​​നു​​ക​​ൾ, സ്മാ​​ർ​​ട്ട് വാ​​ച്ചു​​ക​​ൾ, സ്മാ​​ർ​​ട്ട് മീ​​റ്റ​​റു​​ക​​ൾ അ​​ല്ലെ​​ങ്കി​​ൽ ഇ​​ന്‍റ​​റാ​​ക്ടീ​​വ് ഫ്ലാ​​റ്റ് പാ​​ന​​ൽ ഡി​​സ്പ്ലേ​​ക​​ൾ എ​​ന്നി​​വ​​യ്ക്കാ​​യി ഉ​​ദ്ദേ​​ശി​​ച്ചി​​ട്ടു​​ള്ള ഡി​​സ്പ്ലേ അ​​സം​​ബ്ലി​​ക​​ൾ​​ക്ക് ഈ ​​നി​​കു​​തി​​യി​​ള​​വ് ബാ​​ധ​​ക​​മ​​ല്ല.

സ്മാ​​ർ​​ട്ട്ഫോ​​ണു​​ക​​ളു​​ടെ വ​​യ​​ർ​​ലെ​​സ് ചാ​​ർ​​ജിം​​ഗ് മോ​​ഡ്യു​​ളു​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ഘ​​ട​​ക​​ങ്ങ​​ളു​​ടെ ക​​സ്റ്റം​​സ് ഡ്യൂ​​ട്ടി ഇ​​ള​​വു​​ക​​ളും സ​​ർ​​ക്കാ​​ർ നീ​​ട്ടി​​യി​​ട്ടു​​ണ്ട്. നാ​​നോ-​​ക്രി​​സ്റ്റ​​ലി​​ൻ അ​​സം​​ബ്ലി​​ക​​ൾ, ഇ-​​ഷീ​​ൽ​​ഡു​​ക​​ൾ, പി​​ഇ​​ടി ലൈ​​ന​​റു​​ക​​ൾ, പി​​സി ഷി​​മ്മു​​ക​​ൾ, കോ​​യി​​ലു​​ക​​ൾ, നി​​യോ​​ഡി​​മി​​യം അ​​യ​​ണ്‍ ബോ​​റോ​​ണ്‍ കാ​​ന്ത​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ എ​​ൻ​​എ​​ഫ്സി, ഇ​​ൻ​​ഡ​​ക്ട​​ർ കോ​​യി​​ൽ എ​​ന്നി​​വ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ഭാ​​ഗ​​ങ്ങ​​ൾ ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു. ഇ​​ള​​വു​​ക​​ൾ ന​​ൽ​​കി​​യി​​ട്ടു​​ള്ള ഘ​​ട​​ക​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ൽ കൃ​​ത്യ​​ത ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​നാ​​യി സെ​​ൻ​​ട്ര​​ൽ ബോ​​ർ​​ഡ് ഓ​​ഫ് ഇ​​ൻ​​ഡ​​യ​​റ​​ക്ട് ടാ​​ക്സ​​സ് ആ​​ൻ​​ഡ് ക​​സ്റ്റം​​സ് ഇ​​വ​​യ്ക്ക് സാ​​ങ്കേ​​തി​​ക നി​​ർ​​വ​​ച​​ന​​ങ്ങ​​ളും ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

ലി​​ഥി​​യം-​​അ​​യ​​ണ്‍ ബാ​​റ്റ​​റി നി​​ർ​​മാ​​ണ​​ത്തി​​നാ​​യി കു​​റ​​ഞ്ഞ നി​​കു​​തി​​യി​​ള​​വി​​ന് അ​​ർ​​ഹ​​ത​​യു​​ള്ള യ​​ന്ത്ര​​സാ​​മ​​ഗ്രി​​ക​​ളു​​ടെ പ​​ട്ടി​​ക കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ വി​​പു​​ലീ​​ക​​രി​​ച്ചു. പ​​രി​​ഷ്ക​​രി​​ച്ച വി​​ജ്ഞാ​​പ​​ന പ്ര​​കാ​​രം ഇ​​പ്പോ​​ൾ 85 വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​പ്പെ​​ട്ട ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ​​ക്ക് ഈ ​​ഇ​​ള​​വ് ല​​ഭി​​ക്കും. അ​​സം​​സ്കൃ​​ത വ​​സ്തു​​ക്ക​​ൾ മി​​ക്സ് ചെ​​യ്യു​​ന്ന​​ത് മു​​ത​​ൽ കോ​​ട്ടിം​​ഗ്, വെ​​ൽ​​ഡിം​​ഗ്, ടെ​​സ്റ്റിം​​ഗ്, ഇ​​ൻ​​സ്പെ​​ക‌്ഷ​​ൻ, പാ​​ക്കേ​​ജിം​​ഗ് വ​​രെ​​യു​​ള്ള ഏ​​താ​​ണ്ട് മു​​ഴു​​വ​​ൻ ബാ​​റ്റ​​റി ഉ​​ത്പാ​​ദ​​ന പ്ര​​ക്രി​​യ​​ക​​ളും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു.

Tags : electronics manufacturing sector Customsduty Business Entrepreneur Startup Market Money Commodity Economy MarketWatch TradePolicy Growth Sales Finance ECommerce Budgeting SavingMoney Stocks RealEstate Investment Income Funds

Recent News

Corehub Up