ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ അഞ്ചാം പതിപ്പ്, ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ പ്രഖ്യ
കൊച്ചി: ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ അഞ്ചാം പതിപ്പിന് ഒരുക്കങ്ങളായി. ഇടപ്പള്ളി മാരിയറ്റിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ മാരത്തണിന്റെ പ്രഖ്യാപനം നടത്തി.
‘മൂവ് വിത്ത് പർപ്പസ്’ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി ഫെബ്രുവരി 14 നാണ് മാരത്തൺ നടക്കുക. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള മാരത്തൺ കൊച്ചി കോർപറേഷന്റെ സഹകരണത്തോടെയാണു സംഘടിപ്പിക്കുന്നത്.
മേയർ വി.കെ. മിനിമോൾ, ഫെഡറൽ ബാങ്ക് സോണൽ ഹെഡും സീനിയർ വൈസ് പ്രസിഡന്റുമായ സി.എം. ശശിധരൻ, മാരത്തൺ ഗുഡ്വിൽ അംബാസഡർ പ്രാചി തെഹ്ലാൻ, സിറ്റി പൊലിസ് കമ്മിഷണർ എസ്. കാളിരാജ് മഹേഷ് കുമാർ, ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് വിദർശ കെ. വിനോദ്, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് കെ.ടി. ജയചന്ദ്രൻ, ഹഫീസ് ഹസൻ, ഡോ. ടോം ജോസഫ്, അനീഷ് പോൾ, ബൈജു പോൾ, ശബരി ആർ. നായർ തുടങ്ങിയവർ പ്രസംഗിച്ചു. മാരത്തൺ കോഫി ടേബിൾ ബുക്ക് പ്രകാശനം ചെയ്തു.
മാരത്തണിൽ പങ്കെടുക്കാൻ www.kochimarathon.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ഈമാസം 15 വരെ രജിസ്ട്രേഷൻ ഫീസിൽ പത്തു ശതമാനം ഇളവ് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Tags : FederalBank KochiMarathon Business