x
ad
Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​ലി​സ് അ​തി​ക്ര​മം; വ്യാ​ഴാ​ഴ്ച കോ​ൺ​ഗ്ര​സ് ക​രി​ദി​നം ആ​ച​രി​ക്കും

നാഷണൽ ഡെസ്ക്
Published: October 7, 2026 10:33 PM IST | Updated: October 7, 2026 10:33 PM IST

രാ​ഹു​ൽ ഗാ​ന്ധി​യെ പൊലിസ് കസ്റ്റഡിയിലെടുക്കുന്നു.

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്കും പ്രി​യ​ങ്ക ഗാ​ന്ധി​ക്കും നേ​രെ​യു​ണ്ടാ​യ പൊ​ലി​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് വ്യാ​ഴാ​ഴ്ച ക​രി​ദി​നം ആ​ച​രി​ക്കും. മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കു​നേ​രെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന, ജി​ല്ല, ബ്ലോ​ക്ക് ത​ല​ങ്ങ​ളി​ൽ ക​രി​ദി​നാ​ച​ര​ണം ന​ട​ത്താ​നാ​ണ് കോ​ൺ​ഗ്ര​സ് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ജ​ന്ത​ർ മ​ന്ത​റി​ലെ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ​ത്തി​നി​ടെ പൊ​ലി​സു​കാ​ർ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി ഡ​ൽ​ഹി പൊ​ലി​സ് ആ​രോ​പി​ച്ചു. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ആ​ക്ര​മി​ച്ചെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പൊ​ലി​സ് ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് ആ​ക്ര​മ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ൽ രാ​ജ്യ​ത​ല​സ്ഥാ​നം സ്തം​ഭി​ച്ചു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ എം​പി​മാ​രെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി ജ​ൻ​പ​ഥ് റോ​ഡി​ലെ ഹോ​ട്ട​ലി​ലേ​ക്ക് ക്ഷ​ണി​ച്ച​തോ​ടെ​യാ​ണ് ഇ​ന്ന​ത്തെ നീ​ക്ക​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്.

എം​പി​മാ​രു​ടെ നീ​ക്കം മു​ൻ​കൂ​ട്ടി മ​ന​സി​ലാ​ക്കി​യ പൊ​ലി​സ് ഹോ​ട്ട​ലി​ന് സ​മീ​പം ക​ന​ത്ത സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം അ​പ്ര​തീ​ക്ഷി​ത​മാ​യി എം​പി​മാ​ർ ബ​സു​ക​ളി​ൽ ക​യ​റി ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് നീ​ങ്ങി. താ​നും ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് പോ​കു​ക​യാ​ണെ​ന്നും ഇ​ന്നും പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി പ്ര​ഖ്യാ​പി​ച്ചു.

തു​ട​ർ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ബ​സി​ൽ​നി​ന്ന് ഇ​റ​ങ്ങി ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് പോ​കാ​ൻ ശ്ര​മി​ച്ച​തോ​ടെ പൊ​ലി​സ് ത​ട​ഞ്ഞു. ഇ​തോ​ടെ പ്ര​വ​ർ​ത്ത​ക​രും പൊ​ലി​സും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. രാ​ഹു​ൽ ഗാ​ന്ധി​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ത​ട​യാ​നു​ള്ള പൊ​ലി​സ് നീ​ക്ക​ത്തി​നെ​തി​രെ വ​ൻ പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റി​യ​ത്. ഇ​തി​നി​ടെ പ്രി​യ​ങ്ക ഗാ​ന്ധി, രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags : RahulGandhi DelhiProtest PoliceCustody DelhiPolice OppositionProtest GyaneshKumar Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up