കെട്ടിടം തകർന്നുവീണ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
ന്യൂഡൽഹി: അഞ്ചുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മൂന്നുവയസുള്ള കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിലുണ്ടായ സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്.
കെട്ടിടത്തിന്റെ മുൻഭാഗം പൂർണമായും നിലത്തേക്ക് പതിക്കുകയായിരുന്നു. നിരവധി പേർ ഇനിയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അഞ്ച് പേരെ കാണാനില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. അപകടത്തെ തുടർന്ന് സീമാപുരി ഗോൾചക്കർ, ഡിഎൽഎഫ് ഭോപുര റോഡുകളിലെ ഗതാഗതം പൂർണമായും നിരോധിച്ചു.
ചൊവ്വാഴ്ച രാത്രി ഉത്തരാഖണ്ഡിലുണ്ടായ ഭൂചലനത്തെ തുടർന്ന് ഡൽഹി-എൻസിആർ മേഖലയിലുണ്ടായ പ്രകമ്പനങ്ങളിൽ കെട്ടിടത്തിന് വിള്ളലുകൾ രൂപപ്പെട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷമേ ദുരന്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.
Tags : building collapse delhi seemapur Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash