National
ന്യൂഡൽഹി: ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി. ദേവരാജൻ ചുമതലയേറ്റു.
കേരള ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി ഒ.ജെ. ജനീഷ്, ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎമാരായ ചാണ്ടി ഉമ്മൻ, അബിൻ വർക്കി, കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ്, ഫോർവേഡ് ബ്ലോക്ക് ഡൽഹി സംസ്ഥാന സെക്രട്ടറി ധർമേന്ദ്ര കുമാർ, സംഘടനാനേതാക്കളായ അനിൽ ബോസ്, ബാബു പണിക്കർ, കെ. രഘുനാഥ്, എൻ. അശോകൻ, അമിത് സിംഗ്, കളത്തിൽ വിജയൻ, ബി.രാജേന്ദ്രൻ നായർ, ബൈജു മേനാച്ചേരി, ആർ.എസ്. ഹരി, ലോനപ്പൻ ചക്കച്ചാംപറമ്പിൽ, പാളയം സതീഷ്, ഫ്രാൻസീസ് പിൻഹിറോ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്പ്പെടെയുള്ളവർ ഡൽഹിയിലേക്ക്.
എ.പി. അനില്കുമാർ, പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, റോജി എം. ജോണ് എന്നിവരും നാളെയോടെ ഡൽഹിയിലെത്തും. കഴിഞ്ഞ ദിവസം ചേർന്ന കെപിസിസി ഓൺലൈൻ യോഗത്തിൽ കേരളത്തിൽ നിന്ന് പരമാവധി നേതാക്കള് പങ്കെടുക്കണമെന്ന് നിർദേശമുണ്ടായിരുന്നു.
നാളെ ജില്ലകളിൽ ജനാധിപത്യ സംരക്ഷണ സദസുകള് നടത്താനും തീരുമാനിച്ചിട്ടുണ്ട്. എസ്ഐആര് സമരമല്ലാതെ മറ്റു വിഷയങ്ങളൊന്നും ചര്ച്ച ചെയ്യേണ്ടെന്ന് നേതൃത്വം യോഗത്തിൽ നിര്ദേശിച്ചെന്നാണ് വിവരം.
NRI
ദിൽഷാദ് ഗാർഡൻ: സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിലെ സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് അധ്യക്ഷത വഹിച്ചു. സുപ്രീംകോടതി അഭിഭാഷക എ. എൽ. ദേവിക പരിപാടി ഉദ്ഘാടനം ചെയ്ത് ബോധവത്കരണ ക്ലാസ് നയിച്ചു.
ലഹരിവസ്തുക്കളുടെ ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും യുവതലമുറയെ ലഹരിയിൽനിന്ന് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവർ വിശദീകരിച്ചു.
വർഗീസ് ടി. നൈനാൻ കവിതാപാരായണം നടത്തി. തുടർന്ന് നടന്ന സംവാദത്തിൽ പങ്കെടുത്തവർ ആശയങ്ങൾ പങ്കുവച്ചു. പരിപാടിയുടെ ഭാഗമായി പ്രചോദനാത്മക പ്രഭാഷകരെ ആദരിച്ചു.
ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനും യുവതലമുറയിൽ ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. സെന്റ് ഡയനേഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് യൂണിറ്റ് സെക്രട്ടറി ഷാജി പോൾ നന്ദി രേഖപ്പെടുത്തി.
Kerala
തിരുവനന്തപുരം: ഡൽഹി പൂർണമായും ഒരു പൊലിസ് സ്റ്റേറ്റായി മാറിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. രാജ്യതലസ്ഥാനത്ത് ജനാധിപത്യവിരുദ്ധമായ നടപടികളാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഡൽഹിയിൽ ചീഫ് ഇലക്ഷൻ കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി തന്നെ വിഷയത്തിൽ ഇടപെട്ടിട്ടും, കോടതിയുടെ വാക്കുകൾക്ക് വില നൽകാൻ കേന്ദ്ര സർക്കാർ തയാറായില്ലെന്ന് പിണറായി പറഞ്ഞു.
ഡൽഹിയിൽ എല്ലായിടത്തും പൊലിസും കേന്ദ്ര സേനകളും നിറഞ്ഞിരിക്കുകയാണെന്നും സഞ്ചാര സ്വാതന്ത്ര്യം പോലുമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം.എ. ബേബി അടക്കമുള്ള നേതാക്കൾ കേരള ഹൗസിന് പുറത്തേക്ക് ഇറങ്ങിയപ്പോൾ തന്നെ പൊലിസ് തടയുകയും ഓരോരുത്തരെയായി റാഞ്ചിയെടുത്തെന്നും പിണറായി വ്യക്തമാക്കി.
ജനറൽ സെക്രട്ടറിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു. കൊടും ക്രിമിനലുകളെ കൊണ്ടുപോകുന്നതുപോലെയാണ് ആദ്യം അറസ്റ്റ് ചെയ്തവരെ കൊണ്ടുപോയതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനും പൊലിസിനുമെതിരെ രൂക്ഷവിമർശനവുമായി ഇൻഫ്ലുവൻസര് ധ്രുവ് റാഠി രംഗത്ത്. മുതിർന്ന അഭിഭാഷകൻ കപിൽ സിബലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വിഷയത്തിൽ പ്രതികരണവുമായി ധ്രുവ് റാഠി രംഗത്തെത്തിയത്.
രാജ്യത്ത് നിലവിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് അദ്ദേഹം ആരോപിച്ചു. തന്റെ ആദ്യ വാർത്താസമ്മേളനമാണിതെന്ന് പറഞ്ഞ ധ്രുവ് കഴിഞ്ഞ 10 വർഷമായി നമ്മുടെ പ്രധാനമന്ത്രി ഒരു വാർത്താസമ്മേളനം പോലും നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി.
തന്റേത് കേവലം പൊലിസ് കസ്റ്റഡി ആയിരുന്നില്ലെന്നും പൊലിസ് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും ധ്രുവ് റാഠി പറഞ്ഞു. ഇരുപതോളം പൊലിസുകാർ വീട്ടിൽ ഇരച്ചുകയറി ഉപദ്രവിക്കുകയായിരുന്നു. പലർക്കും യൂണിഫോം പോലും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അച്ഛനും അമ്മയും വീട്ടിലുള്ളപ്പോഴായിരുന്നു ഈ അതിക്രമം. ഒരു ഗുണ്ടയോടെന്ന പോലെയാണ് പൊലിസ് പെരുമാറിയത്. ചെരുപ്പിടാനോ വെള്ളം കുടിക്കാനോ പോലും അനുവദിച്ചില്ലെന്നും ഫോൺ പിടിച്ചെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് വമ്പൻ വരവേൽപ്പുമായി സിപിഎം പ്രവർത്തകർ.
ആവേശത്തോടെയാണ് പ്രവർത്തകർ വിമാനത്താവളത്തിലെത്തിയ പിണറായി വിജയനെ സ്വീകരിച്ചത്. കണ്ണേ കരളേ പിണറായി എന്ന മുദ്രാവാക്യത്തോടെ ആയിരുന്നു പ്രവർത്തകർ പിണറായിയെ വരവേറ്റത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു.
പിണറായിയെ ഇന്നലെ രാവിലെ 10.30 ഓടെയാണ് ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തത്. എട്ട് മണിക്കൂറിന് ശേഷം രാത്രി ഏഴോടെയാണ് പിണറായിയെ വിട്ടയച്ചത്.
National
ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം കനക്കുന്നു. രാത്രിയിലും വിദ്യാർഥി സംഘടനകൾ സമരം തുടരുകയാണ്. കൊണാട്ട്പ്ലേസിലേക്ക് വീണ്ടും വിദ്യാർഥികൾ മാർച്ചുമായെത്തി.
എസ്എഫ്ഐ വനിതകളുടെ തിരംഗ മാർച്ചുമായി പ്രതിഷേധിക്കുന്നുണ്ട്. എസ്എഫ്ഐ നേതാവ് ഐഷി ഘോഷിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. അതേസമയം സംഘടിച്ചെത്തിയ വിദ്യാർഥികളെ പൊലീസ് ബലംപ്രയോഗിച്ച് നീക്കുകയാണ്. വിദ്യാർഥികൾ പൊലിസ് ബസിന് മുകളിൽ കയറി നിന്നും പ്രതിഷേധിക്കുന്നുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിൽ മെട്രോ സ്റ്റേഷനുകൾ തുറന്നു. ശനിയാഴ്ച രാവിലെ മുതൽ അടച്ചിട്ട 45 മെട്രോ സ്റ്റേഷനുകൾ പ്രവർത്തനസജ്ജമാണെന്ന് ഡൽഹി റെയിൽ മെട്രോ കോർപ്പറേഷൻ അറിയിച്ചു.
സിജെപിയും ഇടത് വിദ്യാർഥി സംഘടനകളും ചേർന്ന് നടത്തിയ പ്രതിഷേധം തടയുന്നതിന്റെ ഭാഗമായാണ് മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടത്. ശനിയാഴ്ച വൈകുന്നേരം ആറിന് സ്റ്റേഷനുകൾ തുറക്കുമെന്നായിരുന്നു ആദ്യത്തെ അറിയിപ്പെങ്കിലും നിയന്ത്രണം തുടർന്നു.
രാത്രി പത്ത് വരെ നിയന്ത്രണം തുടർന്നശേഷമാണ് മെട്രോ സ്റ്റേഷനുകൾ തുറക്കുന്നതായി ഡിഎംആർസി പ്രഖ്യാപിച്ചത്.
National
ന്യൂഡൽഹി: ഡൽഹിയിലെ വൻ പ്രതിഷേധങ്ങളെത്തുടർന്ന് നേതാക്കളെയും മാധ്യമപ്രവർത്തകരെയും കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത ഡൽഹി പോലീസിന്റെ നടപടിയിൽ ഐക്യരാഷ്ട്രസഭ (യുഎൻ) ഹ്യൂമൻ റൈറ്റ്സ് ആശങ്ക രേഖപ്പെടുത്തി.
സമാധാനപരമായ പ്രതിഷേധിക്കാനുള്ള അവകാശം മാനിക്കണമെന്നും അനിയന്ത്രിതമായി കസ്റ്റഡിയിലെടുത്ത എല്ലാവരെയും ഉപാധികളില്ലാതെ ഉടൻ മോചിപ്പിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണമെന്നും തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്ഐആർ) നടപടികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നടന്ന സമരത്തിൽ ഏഴായിരത്തോളം പേരെയാണ് കസ്റ്റഡിയിലെടുത്തത്.
National
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് സുതാര്യതയിൽ ഉത്തരവാദിത്തം ആവശ്യപ്പെടുന്നവരെ ഭരണകൂടത്തിന്റെ അടിച്ചമർത്തലിലൂടെ നിശബ്ദരാക്കാനാകില്ലെന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെരഞ്ഞെടുപ്പ് സുതാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്ന് ബിജെപിക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. ഡൽഹിയിൽ ജനാധിപത്യത്തിന് നേരെ മോദി സർക്കാർ ക്രൂരമായ അടിച്ചമർത്തൽ നടത്തുകയാണെന്നും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെപ്പോലും പിടിച്ചുകൊണ്ടുപോകുന്നു.
കോക്ക് റോച്ച് ജനത പാര്ട്ടിക്ക് ഐക്യദാര്ഢ്യവുമായി ഇറങ്ങിയ പിണറായി വിജയനടക്കം നാല് മുന് മുഖ്യമന്ത്രിമാരെയാണ് ഡൽഹി പൊലിസ് കസ്റ്റഡിയിലെടുത്തത്. ഡൽഹിയുടെ പ്രാന്ത പ്രദേശങ്ങളിലൂടെ വാഹനത്തില് മൂന്നര മണിക്കൂറോളം വട്ടം കറക്കിയാണ് പിണറായി വിജയനെ മന്ദിര്മാര്ഗ് പോലീസ് സ്റ്റേഷനിലെത്തിച്ചത്.
മമത ബാനര്ജിയെ ബസ് സ്റ്റോപ്പില് വച്ചും ജന്തര്മന്തറിലേക്ക് മാര്ച്ച ചെയ്യാനൊരുങ്ങുന്നതിനിടെ അരവിന്ദ് കെജരിവാളിനെ വീടിനടുത്ത് വച്ചുമാണ് കസ്റ്റഡിയിലെടുത്തത്. ത്രിപുര മുന് മുഖ്യമന്ത്രി മണിക് സര്ക്കാരും മണിക്കൂറുകളോളം പോലീസ് കസ്റ്റഡിയില് തുടര്ന്നു.
Kerala
കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു നടത്തിയ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മറ്റ് നേതാക്കളെയും കസ്റ്റഡിയിൽ എടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് എറണാകുളത്ത് സിപിഎം, ഡിവൈഎഫ്ഐ സംഘടനകളുടെ മാർച്ച്.
സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, എം.വി. ഗോവിന്ദൻ, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, പി. രാജീവ്, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എംപി, വി. ശിവദാസൻ എംപി എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്.
ജനാധിപത്യപരമായ സമരത്തെ ഭയപ്പെടുന്ന കേന്ദ്രസർക്കാരിന്റെ ഫാസിസ്റ്റ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് സിപിഎം എറണാകുളം ജില്ല സെക്രട്ടറി എസ്. സതീഷ് പറഞ്ഞു. ജനാധിപത്യപരമായി സമരം നടത്തിയ സിപിഎം, ഡിവൈഎഫ്ഐ നേതാക്കളെ അതിക്രൂരമായാണ് ആക്രമിച്ചത്. ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടി സമരം ചെയ്യുന്നവരെ അടിച്ചൊതുക്കി ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷ്ണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്ട്ടി നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി പൊലിസ്. പ്രതിഷേധത്തിനായി ഡൽഹിയിലെത്തിയവരെ പൊലിസ് പലയിടങ്ങളിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയാണ്. ഇതുവരെ 150 പേരെ കസ്റ്റഡിയിലെടുത്തതായി പൊലിസ് അറിയിച്ചു.
രാവിലെ പത്തിന് ജന്തര് മന്തറിലേക്ക് എത്തിച്ചേരാനാണ് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ സിജെപി പ്രതിഷേധത്തിന് ഇതുവരെ അനുമതി നല്കിയിട്ടില്ല. നിലവില് ജന്തര് മന്തറില് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ജന്തര് മന്തറിന്റെ നാല് കിലോമീറ്റര് ചുറ്റളവില് 24 മണിക്കൂര് ഇന്റര്നെറ്റ് സേവനങ്ങള്ക്ക് നിരോധനമേര്പ്പെടുത്തിയിട്ടുണ്ട്.ലവില് ജന്തര് മന്തറില് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ന് രാത്രി 10 വരെയാണ് നിയന്ത്രണമുള്ളത്.
പ്രതിഷേധക്കാരെ നേരിടാനായി ഡൽഹി പൊലിസിന്റെയും കേന്ദ്രസേനയുടെയും 40,000ത്തിലധികം ഉദ്യോഗസ്ഥരെ ആണ് വിന്യസിച്ചിരിക്കുന്നത്. ബാരിക്കേഡുകൾക്ക് പുറമേ, റോഡുകളിൽ താൽകാലിക മുള്ളുകമ്പികൾ അടക്കം സ്ഥാപിച്ചുതുടങ്ങി. വാഹങ്ങൾ കടത്തിവിടാതിരിക്കാൻ പൊലിസിന്റെ നീക്കം. പ്രതിഷേധത്തിന് മുന്നോടിയായി മാൻഡി ഹൗസിൽ ആർഎഎഫ് ഫ്ലാഗ് മാർച്ച് നടത്തി.
National
ന്യൂഡൽഹി: വോട്ടർ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണത്തിലെ (എസ്ഐആർ) ക്രമക്കേടുകൾക്കെതിരേയും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും നടന്ന പ്രതിഷേധങ്ങളിൽ ഡൽഹി പൊലിസ് 25 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ രണ്ടുമുതലുള്ള സംഭവങ്ങളിലാണ് കേസെടുത്തിരിക്കുന്നത്.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി തുടങ്ങി പ്രമുഖ നേതാക്കൾക്കെതിരേയും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, നിരോധനാജ്ഞ ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണു കേസെടുത്തിട്ടുള്ളത്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടിയും (സിജെപി) വിദ്യാർഥി സംഘടനകളും തലസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്റെ ഔദ്യോഗിക പരിപാടികളും കൂടിക്കാഴ്ചകളും റദ്ദാക്കി.
ഡൽഹിയിലെ ക്രമസമാധാന നിലയും സുരക്ഷാ നടപടികളും നേരിട്ടു വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ആഭ്യന്തരമന്ത്രിയുടെ ഈ നിർണായക നീക്കം.
കഴിഞ്ഞ രണ്ടു ദിവസമായി അമിത് ഷാ മുതിർന്ന പൊലിസ്, സുരക്ഷാ ഉദ്യോഗസ്ഥരുമായി നിരന്തരം അവലോകനം നടത്തുകയും സ്ഥിതിഗതികൾ നേരിട്ടു നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സിജെപി) ഇന്നു പ്രഖ്യാപിച്ചിരിക്കുന്ന ജന്തർ മന്തറിലെ പ്രതിഷേധ പരിപാടി തടയാൻ ഡൽഹിയിൽ യുദ്ധസമാനമായ സുരക്ഷാസന്നാഹങ്ങൾ.
പൊലിസിന്റെ അനുമതിയില്ലെങ്കിലും പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് സംഘാടകർ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്കു സമാനമായ നിയന്ത്രണങ്ങളാണ് കേന്ദ്രസർക്കാരും പൊലിസും ഏർപ്പെടുത്തിയിരിക്കുന്നത്.
സിജെപിക്കു പുറമെ വിദ്യാർഥിസംഘടനകളായ എസ്എഫ്ഐ, ഐസ, എഐഎസ്എഫ്, ആം ആദ്മി പാർട്ടിയുടെ വിദ്യാർഥിവിഭാഗമായ എഎഎസ്എപി എന്നിവർ പ്രക്ഷോഭത്തിൽ പങ്കാളികളാകും. പ്രതിഷേധത്തിനു പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും സിപിഎമ്മും സംയുക്ത കിസാൻ മോർച്ച (എസ്കെഎം) ഉൾപ്പടെയുള്ള കർഷക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
പ്രതിഷേധത്തിൽ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നതിനാൽ ഡൽഹിയിൽ ഇന്നു നടക്കാനിരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം മാറ്റിവച്ചു. തൃണമൂൽ കോൺഗ്രസ് നേതാക്കളായ മമത ബാനർജി, മഹുവ മൊയ്ത്ര, സാമൂഹിക പ്രവർത്തകരായ യോഗേന്ദ്ര യാദവ്, അഞ്ജലി ഭരദ്വാജ്, പ്രശാന്ത് ഭൂഷൺ, കപിൽ സിബൽ എംപി തുടങ്ങിയവരും സമരത്തിന്റെ ഭാഗമായേക്കും.
മെട്രോയും ട്രെയിനുകളും റദ്ദാക്കി
പ്രതിഷേധക്കാർ തലസ്ഥാനത്തേക്ക് എത്താതിരിക്കാൻ ഡൽഹിയിലെ 45 മെട്രോ സ്റ്റേഷനുകൾ അടച്ചു. ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിലേക്കു രാവിലെ എത്തേണ്ട പ്രധാന എക്സ്പ്രസ്, മെയിൽ ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. ക്യാബ് സർവീസുകൾക്കും ഹോട്ടലുകളിലെ പുതിയ ബുക്കിംഗുകൾക്കും നിയന്ത്രണമേർപ്പെടുത്തി.
ചില്ല, ഗാസിപ്പുർ, അപ്സര, സിംഫു തുടങ്ങിയ അതിർത്തി പോയിന്റുകളിൽ കർഷകസംഘടനകളുടെ പിന്തുണ കണക്കിലെടുത്ത് ദ്വിതല ബാരിക്കേഡിംഗ് സ്ഥാപിച്ചു. ജന്തർ മന്തറിന്റെ നാലു കിലോമീറ്റർ ചുറ്റളവിൽ ഇന്റർനെറ്റിനും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
കരുതൽ തടങ്കലും
ഡൽഹി പൊലിസ് കമ്മിഷണർ നൂപുർ പ്രസാദിന്റെ നിർദേശപ്രകാരം 23,000 മുതൽ 25,000 വരെയുള്ള കേന്ദ്രസേനയെയാണ് ഡൽഹിയിൽ വിന്യസിച്ചിരിക്കുന്നത്. ഇതിൽ 7,000 സിആർപിഎഫ് ഭടന്മാരും ഉൾപ്പെടുന്നു. പ്രതിഷേധക്കാരെ പാർപ്പിക്കാൻ 15 താത്കാലിക തടങ്കൽ കേന്ദ്രങ്ങളും സജ്ജമാക്കി.
പത്തു ദിവസത്തെ മുൻകൂർ അനുമതി തേടിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് പൊലിസ് അനുമതി നിഷേധിച്ചതെങ്കിലും രാജ്യത്തുടനീളം വൻ അറസ്റ്റും കസ്റ്റഡിയും നടക്കുകയാണ്. സിജെപി നാഷണൽ ഓർഗനൈസേഷൻ ഇൻ ചാർജ് ദീപക് ബലിയാനെ വീട്ടുതടങ്കലിലാക്കി.
പൂനയിൽനിന്നു വരികയായിരുന്ന എഐഎസ്എഫിന്റെ 22 വനിതാ പ്രവർത്തകരെ മധ്യപ്രദേശ് പൊലിസ് ഭോപ്പാലിൽ വച്ച് ട്രെയിനിൽനിന്നു കസ്റ്റഡിയിലെടുത്തു.
എസ്എഫ്ഐ ഗുജറാത്ത് സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എന്നിവരടക്കം രാജ്യത്തുടനീളം ആയിരത്തിലധികം പേർ കസ്റ്റഡിയിലായതായി സമരക്കാർ അറിയിച്ചു.
National
ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേടുകൾക്കെതിരേ കോക്രോച്ച് ജനതാ പാർട്ടി(സിജെപി) നാളെ തലസ്ഥാനത്തു നടത്താൻ നിശ്ചയിച്ചിരിക്കുന്ന പ്രതിഷേധ സമരത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള നിരവധി ട്രെയിൻ സർവീസുകൾ റെയിൽവേ റദ്ദാക്കി.
നാളെ പുലർച്ചെ നാലു മുതൽ ഉച്ചകഴിഞ്ഞു രണ്ടു വരെയുള്ള 10 മണിക്കൂർ സമയത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ന്യൂഡൽഹി , ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ടതും ഇവിടെനിന്നു പുറപ്പെടേണ്ടതുമായ മെയിൽ, എക്സ്പ്രസ് ട്രെയിനുകൾക്കാണ് റദ്ദാക്കൽ ബാധകമാകുക.
ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു പുറപ്പെടുകയും നാളെ പുലർച്ചെ നാലിനും ഉച്ചകഴിഞ്ഞു രണ്ടിനുമിടയിൽ ഈ രണ്ടു സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ടതുമായ ട്രെയിനുകൾ പുറപ്പെടുന്ന കേന്ദ്രത്തിൽ വച്ചു തന്നെ റദ്ദാക്കാനാണു നിർദേശം. സമരത്തിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകൾക്കു ചുറ്റുമുള്ള റോഡുകളിൽ കടുത്ത ഗതാഗതക്കുരുക്ക് ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് ഈ മുൻകരുതൽ നടപടിയെന്നു റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.
യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരമാവധി കുറയ്ക്കുന്നതിനാണ് സർവീസുകൾ നിർത്തലാക്കുന്നതെന്നു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ച സമരം കാരണം 5000ത്തോളം യാത്രക്കാർക്കു ട്രെയിൻ നഷ്ടമായിരുന്നു. യാത്ര പുറപ്പെടുന്നതിനു മുമ്പ് ട്രെയിൻ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നു റെയിൽവേ അധികൃതർ യാത്രക്കാരോട് അഭ്യർഥിച്ചു.
അതേസമയം,ഡൽഹിയിലേക്ക് എത്താൻ സമരക്കാർ ട്രെയിൻ ഉപയോഗിക്കാതിരിക്കാനുള്ള തന്ത്രം കൂടിയാണ് ട്രെയിൻ റദ്ദാക്കൽ എന്നു സിജെപി സമരത്തെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. എങ്കിലും പിന്നോട്ടില്ലെന്നും സമരം നടക്കുക തന്നെ ചെയ്യുമെന്നുമാണ് സമരക്കാരുടെ നിലപാട്.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്ദ്രപ്രസ്ഥത്തിലെ അംബേദ്കർ സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബോൾ ടൂർണമെന്റിന് ശനിയാഴ്ച രാവിലെ 7.30ന് വിസിൽ മുഴങ്ങും.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ, ഡൽഹി പൊലിസ് അഡീഷണൽ സിപി - സ്പെഷ്യൽ ബ്രാഞ്ച് നിധിൻ വത്സൻ ഐപിഎസ് ഉദ്ഘാടനം നിർവഹിക്കും.
സ്പോർട്സ് മാനേജ്മെന്റ് വിദഗ്ധനും സാമൂഹ്യ പ്രവർത്തകനുമായ ഡോ. രമേഷ് നമ്പ്യാർ മത്സരം കിക്ക്ഓഫ് ചെയ്യും. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും ഫുട്ബോൾ ടൂർണമെന്റ് കൺവീനറുമായ കെ.ജി. രഘുനാഥൻ നായർ തുടങ്ങിയവർ ആശംസകൾ നേരും.
ഗ്രാൻഡ് ഫിനാലെ നടക്കുന്ന ഞായറാഴ്ച ഏഷ്യൻ ഫുട്ബോൾ കോൺഫഡറേഷൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ഷാജി പ്രഭാകരൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും.
ഫാന്റം എഫ് സി, ഡിഎംഎ മെഹ്റോളി എഫ്സി, ഡിസി വാരിയേഴ്സ്, എഫ്സി അംബേദ്കർ നഗർ, വികാസ്പുരി -ഹസ്താൽ എഫ്സി, ഡിഎംഎ ആർകെ പുരം, യൂണിറ്റ്-96 എഫ്സി എംവി-3, അമൃത എഫ്സി, എഫ്സി മീഡിയ, അയ്മ, പാലക്കാടൻ കൂട്ടായ്മ, അപ്പെക്സ് എഫ്സി, ഡബ്ലിയുഎംസി എഫ്സി, സാം എഫ്സി, സൺഡേ ക്ലബ്, ഡീപ് സ്ട്രൈക്കേഴ്സ് എന്നീ ടീമുകൾ ഏറ്റുമുട്ടും.
ചാമ്പ്യന്മാർക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും ട്രോഫിയുമാണ് ലഭിക്കുക. കൂടാതെ മികച്ച ഗോൾ കീപ്പർ, കളിക്കാരൻ, കൂടുതൽ ഗോൾ നേടുന്ന വ്യക്തി എന്നിവർക്ക് ട്രോഫിയും 5,000 രൂപ കാഷ് അവാർഡും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9810791770, 9818750868.
National
ന്യൂഡൽഹി: ഡല്ഹിയിൽ കെട്ടിടം തകർന്ന അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. സീമാപുരിയിലാണ് അപകടമുണ്ടായത്.
മരിച്ചവരില് ഗര്ഭിണിയായ സ്ത്രീയും കുഞ്ഞുമുണ്ട്. ഗുരുതരമായി പരിക്കേറ്റ എട്ടുപേര് ആശുപത്രിയില് ചികിത്സയിലാണ്. കെട്ടിടം തകര്ന്ന് വീണതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല.
നാല് നില കെട്ടിടത്തിന്റെ മുന്ഭാഗമാണ് ഇടിഞ്ഞുവീണത്. ബുധനാഴ്ച വൈകുന്നേരം മൂന്നേകാലോടെയാണ് അപകടം നടന്നത്. നാല് ഫയര്ഫോഴ്സ് വാഹനങ്ങള് ഉടന് സ്ഥലത്തെത്തി രക്ഷാപ്രവര്ത്തനം നടത്തിയിരുന്നു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയിൽനിന്ന് ഒരടി പിന്നോട്ടില്ലെന്നു തീരുമാനമെടുത്തതോടെ രൂപവും ഭാവവും മാറി പ്രതിപക്ഷ പ്രതിഷേധം. വോട്ടുകൊള്ള നടത്തിയ ആരെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനം അടിവരയിടുന്ന തരത്തിലാണ് തുടർച്ചയായ രണ്ടാം ദിനവും രാജ്യ തലസ്ഥാനം സമരത്തീയിൽ ഉരുകിയത്.
പ്രതിപക്ഷ ഇന്ത്യാ സഖ്യത്തിലെ എംപിമാർക്ക് രാജ്യസഭാ പ്രതിപക്ഷനേതാവ് മല്ലികാർജുൻ ഖാർഗെ നൽകിയ ഉച്ചഭക്ഷണത്തിനു പിന്നാലെയാണ് മിന്നൽ പ്രതിഷേധവുമായി പ്രതിപക്ഷ എംപിമാർ കേന്ദ്രസർക്കാരിനെയും പൊലിസിനെയും വട്ടം കറക്കിയത്.
◄ബസുകൾ തടഞ്ഞതോടെ പ്രതിഷേധം
കൊണാട്ട് പ്ലേസിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ജന്തർ മന്തറിലേക്ക് മൂന്നു ബസുകളിലായി പോകാനുള്ള പ്രതിപക്ഷ എംപിമാരുടെ നീക്കം പാതിവഴിയിൽവച്ച് പൊലിസ് തടഞ്ഞതോടെ പ്രതിഷേധം അണപൊട്ടി. പ്രവർത്തകരും പൊലിസും നടുറോഡിൽ ഏറ്റുമുട്ടി. പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമുൾപ്പടെയുള്ള നേതാക്കളെ പൊലിസ് വലിച്ചിഴച്ചു കസ്റ്റഡിയിലെടുത്തതോടെ ഡൽഹിയിലെ തിരക്കേറിയ മേഖലകളിൽ മണിക്കൂറോളം അരങ്ങേറിയത് നാടകീയ രംഗങ്ങൾ.
◄രാഹുലിനെ കൊണ്ടുപോയ വാൻ പഞ്ചറാക്കി
രാഹുലിനെ കസ്റ്റഡിയിലെടുത്തുകൊണ്ടുപോയ വാനിന്റെ ടയർ പാതിവഴിയിൽ കോൺഗ്രസ് പ്രവർത്തകർ പഞ്ചറാക്കിയതോടെ പൊലിസ് കൂടുതൽ പ്രതിരോധത്തിലായി. പിന്നീട് മറ്റൊരു വാഹനം എത്തിച്ചാണ് രാഹുലിനെ മാത്രമായി ബാരക്കമ്പ പൊലിസ് സ്റ്റേഷനിലേക്കു കൊണ്ടുപോയത്. കസ്റ്റഡിയിലെടുത്ത രാഹുൽ ഉൾപ്പടെയുള്ള നേതാക്കളെ പിന്നീട് വിട്ടയച്ചു.
പതിവു തെറ്റിച്ച് സ്വന്തം വസതിയിൽ നൽകേണ്ടിയിരുന്ന വിരുന്ന് തിരക്കേറിയ കൊണാട്ട് പ്ലേസിലെ ഹോട്ടലിലേക്കു മാറ്റിയതോടെ സമരത്തിനുള്ള കോപ്പുകൂട്ടലാണെന്ന അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ സമരം ഏതു രീതിയിലായിരിക്കും എന്നതിനെപ്പറ്റി ഒരു സൂചനപോലും പുറത്തുവിട്ടിരുന്നില്ല.
◄നാടകീയ രംഗങ്ങൾ
ഉച്ചഭക്ഷണം കൊണാട്ട് പ്ലേസിലാണു ക്രമീകരിച്ചിരിക്കുന്നതെന്ന് അറിഞ്ഞതിനു പിന്നാലെ വൻ പൊലിസ് സന്നാഹത്തെ പ്രദേശത്തു വിന്യസിച്ചിരുന്നു. നടക്കാൻ മാത്രം ദൂരമുള്ള സമര സിരാകേന്ദ്രമായ ജന്തർ മന്തറിലേക്ക് കൊണാട്ട് പ്ലേസിൽനിന്നുള്ള റോഡും പൊലിസ് ബാരിക്കേഡ് നിരത്തി തടഞ്ഞു.
ഭക്ഷണത്തിനുശേഷം ജന്തർ മന്തർ ലക്ഷ്യമാക്കി മൂന്നു ബസുകളിലായാണ് എംപിമാർ പുറപ്പെട്ടത്. ആദ്യത്തെ ബസിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെ തുടങ്ങിയ നേതാക്കളുണ്ടായിരുന്നു.
ബസുകൾക്കു മുന്നിൽ കേന്ദ്രസർക്കാരിനെതിരേയും തെരഞ്ഞെടുപ്പു കമ്മിഷണർക്കെതിരേയും മുദ്രാവാക്യങ്ങളുമായി പ്രവർത്തകരും അണിചേർന്നു. ജന്തർ മന്തറിന് നൂറ് മീറ്ററോളം അകലെ എംപിമാരുടെ വാഹനം പൊലിസ് തടഞ്ഞതോടെ പ്രതിഷേധം അണപൊട്ടി.
പ്രവർത്തകരെ ബലമായി പൊലിസ് നീക്കാൻ ശ്രമിക്കുന്നതിനിടെ രാഹുൽ ഗാന്ധി റോഡിലിറങ്ങി ജന്തർ മന്തറിലേക്കു പോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലിസ് അനുവദിച്ചില്ല. പിന്നാലെ പ്രിയങ്ക ഉൾപ്പടെ വനിതാ എംപിമാരും ബസിനു പുറത്തിറങ്ങി. പൊലിസ് നേതാക്കളെ ബലമായി നീക്കാൻ ശ്രമിച്ചതോടെ ഉന്തും തള്ളുമായി.
◄രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ
രാഹുലിനെ പൊലിസ് വലിച്ചിഴച്ച് വാനിൽ കയറ്റുകയായിരുന്നു. റോഡിൽ കിടന്നു പ്രതിഷേധിച്ച പ്രിയങ്കയെയും പൊലിസ് ബലമായി കസ്റ്റഡിയിലെടുത്തു നീക്കി. എന്നാൽ, സമരപ്രദേശം പ്രവർത്തകരെക്കൊണ്ടു വളഞ്ഞതോടെ നേതാക്കളെ സ്റ്റേഷനിലേക്കു നീക്കാൻ പൊലിസ് ഏറെ പാടുപെട്ടു. ഇതിനിടെയാണ് രാഹുലിനെ കൊണ്ടുപോയ വാനിന്റെ ടയർ പ്രവർത്തകർ പഞ്ചറാക്കിയത്.
തൊട്ടടുത്ത് കേരള ഹൗസിലുണ്ടായിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും സമരം നടന്ന സ്ഥലത്തേക്കു കാൽനടയായി എത്തി. രാഹുലിനെ കൊണ്ടുപോയ ബാരകമ്പ പൊലിസ് സ്റ്റേഷനിലും നാടകീയരംഗങ്ങളാണ് അരങ്ങേറിയത്. രാഹുലിനെ കാണാനെത്തിയ വി.ഡി. സതീശൻ ഉൾപ്പടെയുള്ളവരെ പൊലിസ് തടഞ്ഞു. ഏറെനേരത്തെ വാക്കേറ്റത്തിനുശേഷമാണ് അദ്ദേഹത്തെ അകത്തേക്കു കടത്തിവിട്ടത്.
National
ന്യൂഡൽഹി: അഞ്ചുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മൂന്നുവയസുള്ള കുട്ടി ഉൾപ്പെടെ രണ്ടുപേർക്ക് ദാരുണാന്ത്യം. വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിലുണ്ടായ സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അപകടമുണ്ടായത്.
കെട്ടിടത്തിന്റെ മുൻഭാഗം പൂർണമായും നിലത്തേക്ക് പതിക്കുകയായിരുന്നു. നിരവധി പേർ ഇനിയും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. അഞ്ച് പേരെ കാണാനില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. അപകടത്തെ തുടർന്ന് സീമാപുരി ഗോൾചക്കർ, ഡിഎൽഎഫ് ഭോപുര റോഡുകളിലെ ഗതാഗതം പൂർണമായും നിരോധിച്ചു.
ചൊവ്വാഴ്ച രാത്രി ഉത്തരാഖണ്ഡിലുണ്ടായ ഭൂചലനത്തെ തുടർന്ന് ഡൽഹി-എൻസിആർ മേഖലയിലുണ്ടായ പ്രകമ്പനങ്ങളിൽ കെട്ടിടത്തിന് വിള്ളലുകൾ രൂപപ്പെട്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. വിശദമായ അന്വേഷണത്തിന് ശേഷമേ ദുരന്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്ന് അധികൃതർ അറിയിച്ചു.
Kerala
ന്യൂഡൽഹി: സമര കലുഷിതമായി രാജ്യതലസ്ഥാനം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അറസ്റ്റിൽ. സ്ഥലത്ത് പ്രവർത്തകരും പൊലിസും തമ്മിൽ വാക്കേറ്റമുണ്ടായി.
രാഹുൽ ഗാന്ധിയെ അറസ്റ്റുചെയ്ത് പൊലിസ് വാഹനത്തിൽ കയറ്റിയെങ്കിലും വാഹനം മുന്നോട്ടെടുക്കാൻ പൊലിസ് വളരെ പണിപ്പെട്ടിരുന്നു. പ്രവർത്തകർ വാഹനം തടഞ്ഞിരുന്നു. രാഹുലിനെ അറസ്റ്റുചെയ്ത് കയറ്റിയ വാഹനത്തിന് മുകളിൽ കയറി എൻഎസ്യു പ്രവർത്തകർ പ്രതിഷേധിക്കുന്നുണ്ട്.
സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. നേരത്തെ സ്ഥലത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുൽ ഗാന്ധിക്ക് ചുറ്റും പ്രവർത്തകർ വലയമൊരുക്കിയിരുന്നു. പ്രിയങ്ക ഗാന്ധിയെ അറസ്റ്റുചെയ്ത് വാഹനത്തിൽ കയറ്റിയതിന് പിന്നാലെ ഭരണഘടന ഉയർത്തിക്കാട്ടി പ്രതിഷേധിച്ചു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജസോള ഏരിയയുടെ ഓണാഘോഷം ജസോള പോക്കറ്റ് 10-ബി കമ്യൂണിറ്റി സെന്ററിൽ അരങ്ങേറി.
ഏരിയ ചെയർമാൻ പി.ഡി. പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളത്തിൽ ഡിഎംഎ അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി നിലവിളക്കു കൊളുത്തി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.
ഫെഡറൽ ബാങ്ക് സീനിയർ മാനേജരും ഓഖ്ല ബ്രാഞ്ച് ഹെഡുമായ സന്ധ്യാ ദേവി വിശിഷ്ടാതിഥിയായിരുന്നു. ഏരിയ സെക്രട്ടറി തോമസ് മാമ്പിള്ളി, ട്രെഷറർ തോമസ് വർഗീസ്, വനിത വിഭാഗം കൺവീനർ റിൻസി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ഓണസദ്യയോടുകൂടിയാണ് ചടങ്ങുകൾ സമാപിച്ചത്.
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ യുഡിഎഫ് കണ്വീനർ അടൂർ പ്രകാശിന്റെ തുറന്നുപറച്ചിലിനെ തുടർന്നുണ്ടായ പോര് ഒടുങ്ങാതെ കോണ്ഗ്രസ് സംസ്ഥാന ഘടകം.
ഇനി സംസ്ഥാന തലത്തിൽ സമവായത്തിനില്ലെന്ന ഉറച്ച നിലപാടിലാണ് ഇരു വിഭാഗങ്ങളും. ഹൈക്കമാൻഡിനു പരാതി നൽകുമെന്ന അടൂർ പ്രകാശിന്റെ പ്രഖ്യാപനത്തിനുപിന്നാലെ മുഖ്യമന്ത്രി വി.ഡി. സതീശനും അടുത്ത ദിവസം ഡൽഹിക്കു പോകുന്നുണ്ട്. ഹൈക്കമാൻഡ് നടത്തുന്ന ചർച്ചകളുടെ അടിസ്ഥാനത്തിലുള്ള നിർദേശങ്ങളിൽ മാത്രം സമവായം മതിയെന്നാണ് ഇരു വിഭാഗങ്ങളുടെയും നിലപാട്.
ചർച്ചയില്ലാതെയുള്ള മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരേ നേരത്തേതന്നെ ഇടപെടീൽ വേണ്ടിയിരുന്നെന്ന നിലപാടാണ് വി.ഡി. സതീശൻ വിരുദ്ധ പക്ഷത്തിനുള്ളത്. നേരത്തേതന്നെ പരസ്യ വിമർശനം നടത്തിയിരുന്നെങ്കിൽ കാര്യങ്ങൾ ഇത്രത്തോളം കൈവിടുന്ന സാഹചര്യമുണ്ടാകുമായിരുന്നില്ലെന്നും അവർ വിലയിരുത്തുന്നു.
കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ അറിയിക്കാതെ കെപിസിസി എക്സിക്യൂട്ടീവ് യോഗം വിളിച്ചപ്പോൾതന്നെ ഇതിനെതിരേ പ്രതികരണം വേണ്ടിയിരുന്നു. പ്രശ്നങ്ങൾ വഷളാക്കേണ്ടെന്നു കരുതി അന്നു മിണ്ടാതിരുന്നപ്പോൾ, പ്രശ്നങ്ങൾ അതീവ സങ്കീർണാവസ്ഥയിലേക്കു വളർന്നു.
എന്നാൽ, മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഉന്നതതല അട്ടിമറി നീക്കങ്ങളാണ് എതിർ വിഭാഗം നടത്തിയതെന്നാണ് വി.ഡി. ക്യാന്പിന്റെ ആരോപണം. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനടക്കം എല്ലാ കാര്യങ്ങളും യുഡിഎഫ് ഉഭയകകക്ഷി ചർച്ചകൾ നടത്തിയാണ് തീരുമാനിച്ചത്.
വി.ഡി. സതീശനെ പിന്തുണച്ചു പ്രമുഖ ഘടകകക്ഷിയായ മുസ്ലിം ലീഗും രംഗത്തെത്തിയിട്ടുണ്ട്. ചർച്ചകളിലൂടെയാണ് ഭരണപരിഷ്കാര കമ്മിഷൻ അടക്കമുള്ള പദവികളിൽ തീരുമാനമെടുത്തതെന്നാണ് ലീഗിന്റെയും നിലപാട്. വരുന്ന ചൊവ്വാഴ്ച വൈകുന്നേരം മുഖ്യമന്ത്രി വി.ഡി. സതീശൻ ഡൽഹിക്കു പോകുന്നുണ്ട്. ഏഴിനു നടക്കുന്ന ജിഎസ്ടി കൗണ്സിൽ യോഗത്തിൽ പങ്കെടുക്കാനാണെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലെ മുഖ്യമന്ത്രിയുടെ ഡൽഹി യാത്ര ഏറെ നിർണായകമാണ്. കെപിസിസിക്ക് പുതിയ അധ്യക്ഷൻ വേണമെന്ന ആവശ്യവും മുഖ്യമന്ത്രിയും കേരളത്തിലെ മുതിർന്ന നേതാക്കളും നേരത്തേതന്നെ ഹൈക്കമാൻഡിനു മുന്നിൽ വച്ചിരുന്നു.
സർക്കാർ-പാർട്ടി ഏകോപനത്തിന് നാലോ അഞ്ചോ മുതിർന്ന നേതാക്കൾ അടങ്ങിയ സമിതി വേണമെന്ന ആവശ്യം നേരത്തേ കെപിസിസി രാഷ്ട്രീയകാര്യ സമിതിയും ആവശ്യം ഉന്നയിച്ചിരുന്നു. ഇതെല്ലാം ഹൈക്കമാൻഡിന്റെ കോർട്ടിൽ പൊടിപിടിച്ചു കിടക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ തീരുമാനമുണ്ടാകുന്നതിന് അനുസരിച്ചു മാത്രമേ ഇനി കേരളത്തിലെ കോണ്ഗ്രസിൽ സമവായ നീക്കം നടക്കുകയുള്ളുവെന്നാണ് വിലയിരുത്തൽ.
National
ന്യൂഡൽഹി: ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രതിഷേധം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോൾ തലസ്ഥാനത്ത് സംഘർഷാവസ്ഥ. ജന്തർ മന്തറിലേക്ക് മാർച്ച് നടത്തിയ നൂറുകണക്കിന് പ്രതിഷേധക്കാരെയും വിദ്യാർഥി സംഘടന പ്രവർത്തകരെയും ഡൽഹി പോലിസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു.
പ്രമുഖ രാഷ്ട്രീയ-നിയമ വിദഗ്ധരായ കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരടക്കമുള്ളവരെ പൊലിസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകളുണ്ട്.
പ്രതിഷേധം ശക്തമായതോടെ ഡൽഹിയിലുടനീളം കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജന്തർ മന്തറിലേക്കുള്ള എല്ലാ വഴികളും പൊലിസ് ബാരിക്കേഡുകൾ ഉപയോഗിച്ച് പൂർണമായി അടച്ചു.
ക്രമസമാധാന പാലനത്തിനായി അയ്യായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി ഡൽഹി പരിസരത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യത്തിൽ രാജ്യതലസ്ഥാനം സമരകലുഷിതം. ഡൽഹിയിലെ ജന്തർ മന്തറിലേക്ക് യുവജന-വിദ്യാർഥി സംഘടനകൾ നടത്തിയ മാർച്ച് പൊലിസ് തടഞ്ഞു.
ഇന്ത്യാസഖ്യത്തിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കമായി. ഉച്ചതിരിഞ്ഞാണ് മുംബൈയിൽ കോക്രോച്ച് ജനാതാ പാർട്ടിയുടെ ജയിൽനിറയ്ക്കൽ സമരം.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് ജന്തർ മന്തറിൽ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു. സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് പൊലിസ് തടഞ്ഞു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. രാവിലെ ജന്തർ മന്തറിലേക്കെത്തിയ ആംആദ്മി പാർട്ടി പ്രവർത്തകരേയും പൊലിസ് തടഞ്ഞു.
ബാരിക്കേഡുകൾ വച്ചും മെട്രോ അടച്ചും സമരക്കാരെ പൊലിസ് തടഞ്ഞു. ഇന്റർനെറ്റും വിച്ഛേദിച്ചു. എന്നാൽ ഇതു കണക്കിലെടുക്കാതെ പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ ജന്തർ മന്തറിലേക്ക് ചെറു സംഘമായും കൂട്ടമായും എത്തുകയായിരുന്നു. ജില്ലാ കളക്ട്രേറ്റുകളിലേക്ക് ഇന്ത്യാ സഖ്യം പ്രഖ്യാപിച്ച് പ്രതിഷേധമാർച്ചുകൾക്ക് ഇന്ന് തുടക്കമായി. വൈകുന്നേരം മുംബൈ ദാദറിലെ ശിവാജി പാർക്കിലാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ ജയിൽ നിറയ്ക്കൽ സമരം.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 2013 മുതൽ 2025 വരെയുള്ള കാലയളവിൽ 26,582 ബലാത്സംഗക്കേസുകൾ രജിസ്റ്റർ ചെയ്തതായി ഡൽഹി പൊലിസിന്റെ കണക്കുകൾ.
കോവിഡ് ലോക്ഡൗൺ നിലനിന്നിരുന്ന 2020 ഒഴികെയുള്ള ഭൂരിഭാഗം വർഷങ്ങളിലും പ്രതിവർഷം 2000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തതായി ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നു.
2013ൽ 1,636 ആയിരുന്ന കേസുകളുടെ എണ്ണം 2014ൽ 2,166 ആയി വർധിച്ചു. തുടർന്ന് 2015ൽ 2,199, 2016ൽ 2,155, 2017ൽ 2,146, 2018ൽ 2,135, 2019ൽ 2,168 എന്നിങ്ങനെയായിരുന്നു കണക്കുകൾ. കോവിഡ് വ്യാപനത്തെത്തുടർന്ന് 2020ൽ കേസുകൾ 1,699 ആയി കുറഞ്ഞെങ്കിലും തൊട്ടടുത്ത വർഷങ്ങളിൽ വീണ്ടും ഉയർന്നു.
National
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ രാജിയിൽ മുറവിളി ശക്തമാകുന്നതിനിടയിൽ പ്രതിപക്ഷ ഐക്യം ഊട്ടിയുറപ്പിക്കാൻ ഇന്ത്യാ സഖ്യം.
ഗ്യാനേഷ് കുമാറിനെതിരായ നീക്കത്തിൽ ഒന്നിക്കാൻ 30ന് ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ മുന്നണി യോഗം ചേരും.
എസ്ഐആറിൽ ഗ്യാനേഷ് കുമാറിനെതിരായ ആരോപണം പുറത്തുവന്നതിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായും സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായും ഫോണിൽ സംസാരിച്ചിരുന്നു. തുടർന്നാണ് അടിയന്തര യോഗം വിളിച്ചുചേർക്കാൻ ധാരണയായത്.
National
ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ കൽക്കാജി മന്ദിറിന് സമീപമുള്ള ആസ്ഥ കുഞ്ച് പാർക്കിൽ 17 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിന് പിന്നാലെ, നഗരത്തിലെ പൊതു പാർക്കുകളിൽ സുരക്ഷാ നിയന്ത്രണങ്ങൾ കടുപ്പിച്ച് ഡൽഹി ഡെവലപ്മെന്റ് അതോറിറ്റി. സൂര്യാസ്തമയത്തിന് ശേഷം പ്രത്യേക ഗേറ്റുകളിലൂടെയുള്ള പ്രവേശനം പരിമിതപ്പെടുത്താനും കൂടുതൽ സിസിടിവി ക്യാമറകളും വിളക്കുകളും സ്ഥാപിക്കാനും രാത്രികാല പട്രോളിംഗ് ശക്തമാക്കാനും ഡിഡിഎ ഉത്തരവിട്ടു.
തിങ്കളാഴ്ച വൈകുന്നേരമാണ് കൂട്ടുകാരനൊപ്പം പാർക്കിലെത്തിയ പെൺകുട്ടിയെ പൊലിസുകാരെന്ന വ്യാജേനയെത്തിയ മൂന്നംഗ സംഘം തടഞ്ഞുവെച്ച് പീഡിപ്പിച്ചത്. കേസിൽ പ്രതികളായ മൂന്ന് പേരെയും പൊലിസ് അറസ്റ്റ് ചെയ്തു. ഒന്നിലധികം കവാടങ്ങളുള്ള പാർക്കുകളിൽ വൈകുന്നേരത്തിന് ശേഷം തെരഞ്ഞെടുത്ത പ്രധാന ഗേറ്റുകളിലൂടെ മാത്രമേ പ്രവേശനം അനുവദിക്കു.
പാർക്കുകളിലെ ഇരുണ്ട ഭാഗങ്ങൾ കണ്ടെത്തി അടിയന്തരമായി ലൈറ്റുകളും ഫ്ലഡ്ലൈറ്റുകളും സ്ഥാപിക്കും. പ്രധാന കവാടങ്ങളിലും സുരക്ഷിതമല്ലാത്ത ഇടങ്ങളിലും കൂടുതൽ സിസിടിവി ക്യാമറകൾ ഘടിപ്പിക്കും. ഡൽഹി പൊലിസുമായി സഹകരിച്ച് ബൈക്ക് പട്രോളിംഗും സുരക്ഷാ ജീവനക്കാരുടെ പരിശോധനയും ശക്തമാക്കും.
ഏഴ് ദിവസത്തിനകം എല്ലാ ഡിഡിഎ പാർക്കുകളിലും അടിയന്തര ബന്ധപ്പെടൽ നമ്പറുകളും സുരക്ഷാ നിർദേശങ്ങളും അടങ്ങിയ ബോർഡുകൾ സ്ഥാപിക്കും. സംഭവത്തെ തുടർന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ തരൻജിത് സിംഗ് സന്ധുവിന്റെ നിർദേശപ്രകാരം നഗരത്തിലെ മുഴുവൻ പാർക്കുകളിലും സമഗ്രമായ സുരക്ഷാ ഓഡിറ്റിംഗിനും ഉത്തരവിട്ടിട്ടുണ്ട്.
National
ജമ്മു: രണ്ടു പാക് പൗരന്മാർക്കൊപ്പം ജമ്മുവിലെ ആർകെ പുരയിലുള്ള ഒബ്സർവേഷൻ ഹോമിൽനിന്നു രക്ഷപ്പെട്ട ഭീകരസംഘാംഗം ഏഴു മാസത്തിനുശേഷം ഡൽഹിയിൽ പിടിയിലായി.
ആർകെ പുര സ്വദേശിയായ ഗുഗ്ഗ എന്ന കരൺജിത് സിംഗ് ആണ് അറസ്റ്റിലായത്.
ആർകെ പുരയിൽ ഒരു കൊലക്കേസിൽ അറസ്റ്റിലാകുന്പോൾ കരൺജിത് പ്രായപൂർത്തിയായിരുന്നില്ല.
Kerala
കണ്ണൂർ: ഡൽഹി കേന്ദ്രീകരിച്ച് മാരക ലഹരിവസ്തുവായ എംഡിഎംഎ നിർമിച്ചും വിദേശത്തുനിന്ന് എത്തിച്ചും ഇന്ത്യയിൽ വിതരണം ചെയ്യുന്ന വിദേശ വനിതകളെ കണ്ണൂർ സിറ്റി പൊലിസ് സ്ക്വാഡ് പിടികൂടി.
നൈജീരിയൻ സ്വദേശിനി ചിനെലോ ലിലിയൻ (36), കാമറൂണിലെ ഫിലോമെനെ ചാൻസെലിൻ (30) എന്നിവരാണ് ഡൽഹി ബുരാരിയിൽ പിടിയിലായതെന്നു കണ്ണൂർ റേഞ്ച് ഡിഐജി കെ. കാർത്തികും സിറ്റി പൊലിസ് കമ്മിഷണർ ബി.വി. വിജയ ഭരത് റെഡ്ഢിയും കമ്മിഷണർ ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു.
ന്യൂമാഹിയില് മിഠായി കടലാസിൽ പൊതിഞ്ഞ് 0.6 ഗ്രാം എംഡിഎംഎയുമായി രജിനാസ് എന്നയാള് പിടിയിലായതാണ് കേസില് നിര്ണായക വഴിത്തിരിവായത്. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥർ രജിനാസിനെ ചോദ്യം ചെയ്തതില്നിന്ന് ലഹരി എത്തിച്ചത് കണ്ണൂർ ചിറയ്ക്കൽ സ്വദേശി മുഹമ്മദ് സമീലാണെന്നു വ്യക്തമായി. ഇതേത്തുടര്ന്ന് സമീലിന്റെ വീട്ടില്നിന്നും വാഹനത്തില്നിന്നുമായി 185 ഗ്രാം എംഡിഎംഎ പൊലിസ് പിടിച്ചെടുക്കുകയും ചെയ്തു.
പിന്നീട് അന്താരാഷ്ട്ര ലഹരി മാഫിയയുടെ വേരുകൾ തേടിയുള്ള കണ്ണൂർ പൊലിസിന്റെ അന്വേഷണമാണ് ഒടുവിൽ പ്രതികളായ വിദേശ വനിതകളിൽ എത്തിച്ചേർന്നത്. മുഹമ്മദ് സമീലിന്റെ ഫോൺ, ബാങ്ക് രേഖകൾ എന്നിവ പരിശോധിച്ചതോടെയാണ് തബു എന്ന മുജിതാബയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. ഇടനിലക്കാർ വഴി ആളൊഴിഞ്ഞ കേന്ദ്രങ്ങളിൽ എംഡിഎംഎ ഒളിപ്പിച്ചുവച്ച് ലൊക്കേഷൻ മാത്രം കൈമാറുന്ന ഹൈടെക് രീതിയാണ് തബു അനുവർത്തിച്ചിരുന്നത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ബംഗളൂരുവിൽനിന്ന് തബുവിനെ നേരത്തേ കണ്ണൂർ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി അന്ന് തബുവും കൂട്ടാളികളും വ്യാജമായി ഉപയോഗിച്ചിരുന്ന 20 വ്യാജ ബാങ്ക് അക്കൗണ്ടുകൾ പൊലിസ് മരവിപ്പിച്ചിരുന്നു, കൂടാതെ 50 വ്യാജ ആധാർ കാർഡുകൾ, 15 പാൻ കാർഡുകൾ, 10 ചെക്ക് ബുക്ക്, വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുകൾ എന്നിവയും കണ്ടെടുത്തു. പിന്നാലെ ലഹരി വ്യാപാരത്തിനു വ്യാജരേഖകളും സിം കാർഡുകളും മ്യൂൾ അക്കൗണ്ടുകളും ഒരുക്കിനൽകിയ അബ്ദുൾ റഹ്മാൻ, എറണാകുളം സ്വദേശി റിഷാദ് എന്നിവരും പിടിയിലായി.
National
ന്യൂഡൽഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ വിദ്യാർഥി പ്രവർത്തകൻ ഷർജീൽ ഇമാമിന് ഇടക്കാല ജാമ്യം. ഡൽഹി കോടതിയാണ് ജാമ്യം അനുവദിച്ചത്. ബന്ധുക്കളുടെ വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഒക്ടോബർ നാല് മുതൽ ഒക്ടോബർ 10 വരെ ഒരാഴ്ചത്തെ ജാമ്യമാണ് കോടതി അനുവദിച്ചത്. നേരത്തെ മാർച്ച് മാസത്തിലും സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഷർജീൽ ഇമാമിന് 10 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
യുഎപിഎ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ഷർജീൽ ഇമാമിനെതിരെ കേസെടുത്തിരിക്കുന്നത്. 2020 ജനുവരിയിലാണ് ഷർജീലിനെ കസ്റ്റഡിയിലെടുത്തത്.
NRI
ന്യൂഡല്ഹി: ന്യൂഡല്ഹിയിലെ ഗായത്രി എന്ന സമുദായിക സാംസ്കാരിക കൂട്ടായ്മയുടെ പുതിയ ഭാരവാഹികള്ക്കായുള്ള തെരഞ്ഞെടുപ്പും ഓണഘോഷ പരിപാടികളും പുരസ്കാരദാന ചടങ്ങളും നടന്നു.
പുതിയ ഭാരവാഹികള്: പി.എൻ. സതീശന് - പ്രസിഡന്റ്, പി.എൻ. വെങ്കിടേശ്വരൻ പോറ്റി - സെക്രട്ടറി, ആര്യാ വാസുദേവന് - വെെസ് പ്രസിഡന്റ്, ആശ രാമന്, കിരണ് സൂര്യ (ജോയിന്റ് സെക്രട്ടറി), അഭിരാം (ട്രഷറർ).
ഗായത്രി കൂട്ടായ്മയുടെ ഓണാഘോഷവും ആനുവൽ ജനറൽ ബോഡി മീറ്റിംഗും നോയിഡ അയ്യപ്പ ടെംമ്പിളിലെ ശബരി ഓഡിറ്റോറിയത്തില് വച്ച് നടന്നു. ഡല്ഹിയിലെ മലയാള സാമുദായിക സംഘടനാ ഭാരവാഹികളെ പരിപാടിയിൽ ആദരിച്ചു.
ഒപ്പം ഡല്ഹിയിലെ വിവിധ കേരള സ്കൂളുകളില് നിന്നും മലയാളത്തിന് ഏറ്റവും കൂടുതല് മാര്ക്ക് വാങ്ങിയ കുട്ടിക്ക് (പ്രജിത്ത് - ആർകെ പുരം കേരള സ്കൂൾ) അകവൂര് നാരായണന് സ്മാരക മലയാള പഠന പുരസ്കാരം നൽകി.
ഗായത്രി കൂട്ടായ്മ അംഗങ്ങളുടെ കുട്ടികളില് 10, 12 ക്ലാസുകളില് ഏറ്റവും കൂടുതല് മാര്ക്ക് വാങ്ങുന്ന കുട്ടികള്ക്കുള്ള വിനായക് മെമ്മോറിയൽ, വിഷ്ണു മെമ്മോറിയൽ അവാര്ഡുകളും കൊടുത്തു.
ഓണസദ്യയോടും ഒപ്പം കുട്ടികളുടെ കലാപരിപാടികളോടും കൂടി വൈകുന്നേരം നാലോടെ ആഘോഷം പര്യവസാനിച്ചു.
തന്ത്രിമുഖ്യന് മുണ്ടക്കൊടി ഇല്ലത്ത് ബ്രഹ്മശ്രീ വിഷ്ണു നമ്പൂതിരിയുടെ സ്മരണാര്ഥം ഗായത്രി കൂട്ടായ്മ നല്കി വരുന്ന "ബ്രഹ്മശ്രീ മുണ്ടക്കൊടി ഇല്ലത്ത് വിഷ്ണു നമ്പൂതിരി സ്മാരക പുരസ്കാരം' തൃശൂര് നാമംഗലത്ത് മന പരമേശ്വരന്റെയും ജിഷയുടെയും മകള് വന്ദന ഏറ്റുവാങ്ങുന്നു.
ഏതെങ്കിലും പ്രത്യേക വിഭാഗത്തില് ഉന്നത വിജയം കരസ്ഥമാക്കുന്ന ഗായത്രി കുടുംബത്തിലെ കുട്ടികള്ക്കാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. കാഷ് അവാര്ഡും ഫലകവും ആണ് ആദരവായി നൽകുന്നത്.
ഗായത്രി അധ്യക്ഷന് പി.എന്. സതീശനും മുഖ്യ കാര്യദര്ശി പി.എന്. വെങ്കിടേശ്വരനും പരേതന്റെ മകന് എം.വി. രാമന് നമ്പൂതിരിയുടെ സാന്നിധ്യ-ത്തിലായിരുന്നു ഉപഹാരം സമര്പ്പിച്ചത്.
NRI
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി ഇടവക ദിനാഘോഷം സെന്റ് സ്റ്റീഫൻസ് കോളജ് പ്രിൻസിപ്പാൾ പ്രഫ. സൂസൻ ഏലിയാസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
വികാരി റവ. ഫാ. ജോയ്സൺ തോമസ്, സി.ഐ. ഐപ്പ്, സാബു എബ്രഹാം, ഷാജി ജോർജ്, ഷാജി ഫിലിപ്പ് കടവിൽ, ചെറിയാൻ ബേബി എന്നിവർ പങ്കെടുത്തു.
NRI
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്-വൺ ഏരിയയുടെ ഓണാഘോഷം മയൂർ വിഹാർ ഫേസ് വണിലെ ഉത്തര ഗുരുവായൂരപ്പൻ ക്ഷേത്രാങ്കണത്തിലെ കാർത്യായനി ഓഡിറ്റോറിയത്തിൽ അരങ്ങേറി.
ഏരിയ ചെയർമാൻ ആർ.കെ. മേനോൻ അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനം മീരാ രവീന്ദ്രന്റെ പ്രാർഥനാ ഗീതാലാപനത്തോടെ ആരംഭിച്ചു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ചടങ്ങുകൾ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ജനറൽ സെക്രട്ടറി പി.എൻ. ഷാജി, ഡിനിപ് കെയർ ജനറൽ സെക്രട്ടറി കെ.വി. ഹംസ, സെന്റ് ജോൺസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാ. ജേക്കബ് ജോർജ്, കേരള ആയുർവേദ ലൈഫ് മാനേജിംഗ് ഡയറക്ടർ ഡൊമിനിക് ജോസഫ്, ഏരിയ സെക്രട്ടറി വി. രഘുനാഥൻ, ട്രഷറർ സുനിൽ തോമസ്, വനിതാ വിഭാഗം കൺവീനർ ശ്രീരേഖ പ്രിൻസ്, ഓണാഘോഷ കൺവീനർ എം.കെ. മധു തുടങ്ങിയവർ പ്രസംഗിച്ചു.
പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ. ചടങ്ങിൽ കേന്ദ്രക്കമ്മിറ്റി നടത്തിയ പൂക്കള മത്സരത്തിലും രണ്ടാം സമ്മാനാർഹമായ തിരുവാതിരകളി മത്സരത്തിലും പങ്കെടുത്ത അംഗങ്ങളെയും ആദരിച്ചു.
തുടർന്ന് വാണി ജീവൻദാസ്, വിധുബാലാ രാജീവ് എന്നിവർ അവതരിപ്പിച്ച ഗണേശ സ്തുതിയോടെ കലാപരിപാടികൾ ആരംഭിച്ചു.
Kerala
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ കൻഹയ്യ നഗറിലുള്ള മദ്യഷോപ്പിന് സമീപമുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഒരാൾ കുത്തേറ്റു മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു.
ഉത്തർപ്രദേശ് സ്വദേശിയായ ഭവാനി പ്രസാദ് ആണ് മരിച്ചത്. പരിക്കേറ്റ ആശാറാം ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ പൊലിസ് സ്ഥലത്തെത്തുകയും റോഡിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ രണ്ട് പേരെയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
സംഭവസ്ഥലത്തുണ്ടായിരുന്നവരാരും സഹായിക്കാൻ മുന്നോട്ട് വരാത്തതിനെ തുടർന്ന് ഒരു ഓട്ടോറിക്ഷ തടഞ്ഞുനിർത്തിയാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചതെന്ന് പൊലിസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭവാനി പ്രസാദിന്റെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ആശാറാം ചികിത്സയിലാണ്.
നടന്നുപോകുന്നതിനിടെ ചിലരുമായി ഇവർക്ക് വാക്കുതർക്കമുണ്ടായതായും തുടർന്ന് അക്രമികൾ ഇവരെ കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നുമാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലിസ് പറഞ്ഞു.
തർക്കത്തിന്റെ യഥാർഥ കാരണവും ആക്രമണത്തിൽ പങ്കെടുത്തവരുടെ എണ്ണവും ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
National
ന്യൂഡല്ഹി: ഷാഹ്ദാരയിലുള്ള ഗാന്ധിനഗര് മേഖലയില് നാലുനില കെട്ടിടം ചെരിഞ്ഞതിനെത്തുടര്ന്ന് ആളുകളെ ഒഴിപ്പിച്ചു.
കെട്ടിടം പെട്ടെന്ന് പൂര്ണമായും ചെരിയുകയും വിള്ളല് കാണപ്പെടുകയും ചെയ്തതിനെത്തുടര്ന്ന് പരിഭ്രാന്തരായ താമസക്കാരും പരിസരവാസികളും ഡല്ഹി പൊലിസിനെയും മറ്റ് അധികൃതരെയും അറിയിക്കുകയായിരുന്നു.
മുന്കരുതല് നടപടിയെന്ന നിലയില് പൊലിസ് കെട്ടിടത്തിനു സമീപത്തേക്ക് ആളുകള് എത്തുന്നത് തടഞ്ഞിരിക്കുകയാണ്.
മുനിസിപ്പല് കോര്പറേഷന് അധികൃതര് സ്ഥലത്തെത്തുകയും കെട്ടിടത്തിന്റെ അവസ്ഥ പരിശോധിക്കുകയും ചെയ്തു. കെട്ടിടം സ്വമേധയാ പൊളിച്ചുനീക്കാന് എംസിഡി അധികൃതര് കെട്ടിട ഉടമയോടു നിര്ദേശിച്ചിട്ടുണ്ട്. അതിനു തയാറായില്ലെങ്കില് ചട്ടപ്രകാരമുള്ള നടപടികള് സ്വീകരിക്കുമെന്ന് അധികൃതര് വ്യക്തമാക്കി.
കെട്ടിടത്തിന്റെ താഴത്തെ നിലയില് മൂന്ന് കടകള് പ്രവര്ത്തിച്ചിരുന്നു. മുകളില് മൂന്ന് കുടുംബങ്ങളായിരുന്നു താമസിച്ചിരുന്നത്. സുരക്ഷാകാരണങ്ങള് കണക്കിലെടുത്ത് കെട്ടിടം നിലവില് പൂര്ണമായും ഒഴിപ്പിച്ചിരിക്കുകയാണ്. റോഡ് നിര്മാണവുമായി ബന്ധപ്പെട്ട മെഷീനുകള് ഉപയോഗിച്ചതിന്റെ പ്രകമ്പനം കൊണ്ടാണ് കെട്ടിടം അപകടാവസ്ഥയിലായതെന്നും കെട്ടിടത്തിന്റെ അടിത്തറയ്ക്കു ബലക്ഷയമുണ്ടായിരുന്നുവെന്നും പരിസരവാസികള് പറയുന്നു.
ഡല്ഹി യൂണിവേഴ്സിറ്റിക്കു സമീപം സത്യനികേതനില് പിജി ഹോസ്റ്റല് തകർന്നുവീണ് ഏഴുപേര് മരിച്ച ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് സമാനമായ പുതിയ സംഭവം.
National
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹി-ഹരിയാന അതിർത്തിയായ സിംഗുവിൽ പ്രകോപനപരമായ ചുവരെഴുത്തുകൾ നടത്തിയ സംഭവത്തിൽ മൂന്നുപേരെ ഡൽഹി പൊലിസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു.
ഖലിസ്ഥാൻ അനുകൂല ആശയങ്ങളും ബ്രിക്സ് വിരുദ്ധ മുദ്രാവാക്യങ്ങളും ആക്ഷേപകരമായ പരാമർശങ്ങളും ചുവരിൽ എഴുതിയതിനാണു നടപടി.
സംഭവത്തിന്റെ മുഖ്യ സൂത്രധാരൻ വിദേശത്തുള്ള ഒരാളുമായി നേരിട്ടു ബന്ധപ്പെടുകയും ധനസഹായം കൈപ്പറ്റി ഇന്ത്യയിൽ എസ്എഫ്ജെയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തതായി പൊലിസ് ആരോപിക്കുന്നു.
സിസിടിവി ദൃശ്യങ്ങളും മറ്റു വിവരങ്ങളും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
National
ന്യൂഡൽഹി: പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ സ്വദേശിയായ എയർ ഇന്ത്യ പൈലറ്റ് ക്യാപ്റ്റൻ സണ്ണി അസൽദേകർ ആണ് മരിച്ചത്. ഡൽഹി വസന്ത് കുഞ്ചിലെ ഹോട്ടൽ ദി ഗ്രാൻഡിലാണ് സംഭവം.
ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. സെപ്റ്റംബർ 10ന് ആയിരുന്നു സണ്ണി ഹോട്ടലിൽ മുറിയെടുത്തത്. അടുത്ത ദിവസം ഫോണിൽ വിളിച്ചിട്ട് ലഭിക്കാതായതോടെ സഹോദരൻ ഹോട്ടൽ മാനേജരെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ഹോട്ടൽ ജീവനക്കാർ മുറി തുറന്നുപരിശോധിക്കുമ്പോഴായിരുന്നു സണ്ണിയെ അനക്കമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിൽ ജോലി ചെയ്തിരുന്ന സണ്ണി അസൽദേകർ ഏതാനും മാസങ്ങൾ മുമ്പാണ് എയർ ഇന്ത്യയിലേക്ക് മാറിയത്.
Business
ന്യൂഡൽഹി: ചൈനയിലെ ഗ്വാംഗ്ചൗവിനും ന്യൂഡൽഹിക്കുമിടയിലുള്ള നേരിട്ടുള്ള വിമാന സർവീസുകൾ ആറു വർഷത്തെ ഇടവേളയ്ക്കുശേഷം പുനരാരംഭിക്കുന്നു.
ചൈനീസ് വിമാനക്കമ്പനിയായ ചൈന സതേൺ എയർലൈൻസാണ് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തുന്നതിന് തൊട്ടുമുമ്പാണ് ഈ നിർണായക പ്രഖ്യാപനം.
2020ൽ കോവിഡ് വ്യാപനവും ഡൊക്ലാം, ഗാൽവാൻ അതിർത്തി സംഘർഷങ്ങളും കാരണമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യോമഗതാഗതം നിർത്തിവച്ചിരുന്നത്. തുടർന്ന്, 2024ലും 2025-ലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിൻപിംഗും തമ്മിൽ നടത്തിയ കൂടിക്കാഴ്ചകളെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലായതോടെയാണ് സർവീസുകൾ ഘട്ടം ഘട്ടമായി പുനഃസ്ഥാപിക്കുന്നത്.
ഈമാസം 21 മുതല് ഡല്ഹി-ഗ്വാംഗ്ചൗ യാത്രാസര്വീസുകള് പുനരാരംഭിക്കുന്നതോടെ, ദക്ഷിണേഷ്യയിലെ തങ്ങളുടെ എട്ട് റൗണ്ട്-ട്രിപ്പ് റൂട്ടുകളിലായി പ്രതിവാരം നൂറിലധികം സര്വീസുകള് നടത്താനാണ് ലക്ഷ്യമിടുന്നതെന്ന് എയര്ലൈന് അധികൃതര് അറിയിച്ചു.
ഈ വര്ഷം ഫെബ്രുവരിയില് എയര് ഇന്ത്യ ഡല്ഹിയില്നിന്നുള്ള ചൈനീസ് സര്വീസുകള് പുനരാരംഭിച്ചിരുന്നു. പിന്നാലെ കോല്ക്കത്തയില്നിന്ന് ഷാങ്ഹായിലേക്ക് മാര്ച്ച് 30ന് ഇന്ഡിഗോ പ്രതിദിന നോണ് സ്റ്റോപ്പ് സര്വീസും ആരംഭിച്ചു. എയര് ചൈന ഏപ്രിലില് ബെയ്ജിംഗ്-ഡല്ഹി സര്വീസും, ചൈന ഈസ്റ്റേണ് എയര്ലൈന്സ് കുന്മിംഗ്-കോല്ക്കത്ത സര്വീസും പുനരാരംഭിച്ചിരുന്നു.
National
ന്യൂഡൽഹി: പതിനെട്ടാം ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ഇന്ത്യയിലെത്തി. 2019ന് ശേഷം ആദ്യമായാണ് ഷി ജിൻപിംഗ് ഇന്ത്യയിലെത്തുന്നത്. ഷി ജിൻപിംഗുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉഭയകക്ഷി ചർച്ച നടത്തും.
വൈകിട്ട് 5.45നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക സ ഹകരണത്തിനുള്ള ചർച്ചകളാണ് പ്രധാന അജൻഡയെന്ന് സൂചന.
ഉയർന്ന വ്യാപാര കമ്മി, ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെ നിക്ഷേപങ്ങളുടെ അഭാവം, വീസ നിയന്ത്രണങ്ങൾ, ഇന്ത്യയിലെ ചൈനീസ് കമ്പനികളുടെ പ്രവർത്തനം എന്നിവയിൽ മഞ്ഞുരുക്കത്തിന് ശ്രമം നടക്കുന്നുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിൽ തോക്ക് ചൂണ്ടി വൻകവർച്ച. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ബിസിനസുകാരന്റെ ജീവനക്കാരിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. സെൻട്രൽ ഡൽഹിയിലെ ഐടിഒയ്ക്ക് സമീപമാണ് സംഭവം.
തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു ബൈക്കിലെത്തിയ രണ്ടുപേർ തോക്കുചൂണ്ടി ഭീഷണി മുഴക്കിയശേഷം പണമടങ്ങിയ ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ബിസിനസുകാരന്റെ ജീവനക്കാരൻ മൂന്ന് കോടി രൂപയുമായാണ് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നത്.
ഇതിൽ നിന്ന് ഒരു കോടി രൂപ ഉൾപ്പെട്ട ബാഗ് ആണ് കവർച്ചസംഘം തട്ടിയെടുത്തത്. സംഭവത്തിൽ ഡൽഹി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇത്രയും വലിയ തുക പണമായി കൊണ്ടുപോയതും പൊലിസ് വിശദമായി പരിശോധിക്കുന്നുണ്ട്.
National
ന്യൂഡൽഹി: പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപിയായ രാഘവ് ചദ്ദയുടെ പേര് ഡൽഹിയിലെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയ നടപടിയെച്ചൊല്ലി ആം ആദ്മി പാർട്ടി വൻ ആരോപണങ്ങളുമായി രംഗത്തെത്തി. ഡൽഹി രാജീന്ദർ നഗർ അസംബ്ലി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ചദ്ദയുടെ പേര് ചേർത്തത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന് എഎപി നേതാക്കൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഡൽഹിയിൽ നടന്നു വരുന്ന പ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ഭാഗമായാണ് ചദ്ദയുടെ പേര് പുതുതായി ചേർത്തത്. ആഗസ്റ്റ് 31-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 746 വോട്ടർമാരാണുണ്ടായിരുന്നതെന്നും, എന്നാൽ രാഘവ് ചദ്ദയുടെ പേര് 747-ാമത്തെ വോട്ടറായി ഉൾപ്പെടുത്തിയത് എങ്ങനെയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നും എഎപി ഡൽഹി ഘടകം അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു.
എന്നാൽ, കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ് രാഘവ് ചദ്ദയുടെ പേര് ഉൾപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുൻപ് എഎപി പ്രതിനിധിയായി പഞ്ചാബിൽ നിന്ന് രാജ്യസഭയിലെത്തിയ ചദ്ദയുടെ പേര് അവിടെയുള്ള വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.
NRI
ന്യൂഡൽഹി: ഫരിദാബാദ് അതിരൂപത കാറ്റകിസം ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ സെന്റ് ഫ്രാൻസിസ് അസിസി ചർച്ച് ദിൽഷാദ് ഗാർഡനിൽ എട്ടാം ക്ലാസിലെ വിദ്യാർഥികൾക്ക് വേണ്ടി നടത്തപ്പെട്ട "എലൈവ്: എ ഡേ വിത്ത് ദ ആർച്ച്ബിഷപ്' എന്ന പരിപാടി ഫരിദാബാദ് അതിരൂപത അധ്യക്ഷൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു.
ദിൽഷാദ് ഗാർഡൻ ഇടവക വികാരി ഫാ. എബ്രഹാം ചെമ്പൊട്ടിക്കൽ, കാറ്റകിസം ഡയറക്ടർ ഫാ. ജിന്റോ റ്റോം, ഫാ. ഫ്രിജോ തറയിൽ എന്നിവർ പങ്കെടുത്തു.
National
ന്യൂഡൽഹി: പന്ത്രണ്ടോളം പ്രമുഖ കോളജുകൾ ചുറ്റുവട്ടത്തുള്ള തെക്കൻ ഡൽഹിയിലെ സത്യനികേതനിൽ വിദ്യാർഥികൾ താമസിക്കുന്നത് മരണക്കെണിയിൽ.
ഇടുങ്ങിയ തെരുവുകളിൽ തൊട്ടുരുമ്മി നിൽക്കുന്ന പേയിംഗ് ഗസ്റ്റ് (പിജി) ഹോസ്റ്റലുകളിൽ ഭൂരിഭാഗവും പ്രാഥമിക സുരക്ഷാ മാനദണ്ഡങ്ങൾ പോലും പാലിക്കാത്തവയാണ്. ഇരുമ്പുജനാലകൾ ദ്രവിച്ചും ഭിത്തികൾ വിണ്ടുകീറിയും നിൽക്കുന്ന ഇത്തരം കെട്ടിടങ്ങളിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽനിന്നുള്ള ആയിരക്കണക്കിനു വിദ്യാർഥികളാണ് കഴിയുന്നത്.
കഴിഞ്ഞ ഞായറാഴ്ച ഉച്ചവരെ സജീവമായിരുന്ന ‘ഹോസ്റ്റൽ ഡേയ്സ്’എന്ന അഞ്ചുനില പിജി കെട്ടിടം നിലംപൊത്തി ഏഴു ജീവനുകൾ പൊലിഞ്ഞ സംഭവം ഇതിലെ ഒടുവിലത്തെ ഉദാഹരണം മാത്രം.
പേരിനു മാത്രം അറ്റകുറ്റപ്പണി; സുരക്ഷ കടലാസിൽ
പ്രധാനമന്ത്രി ഒരിക്കൽ "മിനി ഇന്ത്യ’ എന്നു വിശേഷിപ്പിച്ച ഡൽഹിയിൽ ഡൽഹി സർവകലാശാല, ജെഎൻയു, ഐഐടി, എയിംസ് തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽ പഠിക്കാനെത്തുന്ന ലക്ഷക്കണക്കിനു വിദ്യാർഥികൾക്ക് മതിയായ താമസസൗകര്യമില്ല എന്നതാണു യാഥാർഥ്യം. കെട്ടുറപ്പുള്ള തൂണുകളോ ശക്തമായ അസ്തിവാരമോ ഇല്ലാത്ത കെട്ടിടങ്ങളിൽ പുതുക്കിപ്പണിയൽ എന്നപേരിൽ വെറും പെയിന്റിംഗ് ജോലികൾ മാത്രമാണു നടക്കുന്നതെന്ന് തകർന്ന കെട്ടിടത്തിന് തൊട്ടടുത്ത് താമസിക്കുന്ന എസ്. സിംഹ എന്ന വിദ്യാർഥി സാക്ഷ്യപ്പെടുത്തുന്നു.
കൂടാതെ, കൃത്യമായ രേഖകളോ കസ്റ്റമർ രജിസ്റ്ററുകളോ ഇല്ലാതെയാണു പല പിജികളും പ്രവർത്തിക്കുന്നത്. ആധാർ കാർഡ് നൽകി ഒരു മാസത്തേക്ക് കരാറിലെത്തുന്ന വിദ്യാർഥികൾ പിന്നീട് രേഖകളൊന്നുമില്ലാതെ തുടരുകയാണു പതിവ്. അതിനാൽ അപകടമുണ്ടായാൽ കെട്ടിടത്തിനുള്ളിൽ എത്ര പേരുണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കാൻ പോലും അധികൃതർക്കു കഴിയാത്ത അവസ്ഥയാണ്.
ആവർത്തിക്കുന്ന അപകടങ്ങൾ
സത്യനികേതനിൽ കെട്ടിടങ്ങൾ തകർന്നുവീഴുന്നത് ഇതാദ്യമല്ല. 2022ൽ തകർന്ന കെട്ടിടത്തിൽനിന്ന് മീറ്ററുകൾ മാത്രം അകലെ മറ്റൊരു കെട്ടിടം തകർന്ന് രണ്ടു തൊഴിലാളികൾ മരിച്ചിരുന്നു. രണ്ടു വർഷം മുമ്പ് സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മലയാളി ഉൾപ്പടെ മൂന്ന് യുപിഎസ്സി വിദ്യാർഥികൾ മരിച്ച ദുരന്തത്തിനു പിന്നിലും അനധികൃത നിർമാണം തന്നെയായിരുന്നു വില്ലൻ.
അനധികൃത നിർമാണത്തിന് രാഷ്ട്രീയ സംരക്ഷണം
വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടതായി രാഷ്ട്രീയ പാർട്ടികളും ആരോപിക്കുന്നു. അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കാതെ നടത്തുന്ന അമിത സ്വകാര്യവത്കരണവും കെട്ടിട ഉടമകളുടെ രാഷ്ട്രീയ സ്വാധീനവുമാണ് ദുരന്തങ്ങൾക്കു കാരണമെന്ന് കോൺഗ്രസ് നേതാവ് കനയ്യ കുമാറും എൻഎസ്യുഐ നേതാവ് വിനോദ് ജാഖറും കുറ്റപ്പെടുത്തി.
അപകടസ്ഥലം സന്ദർശിച്ച സിപിഐ നേതാവ് പി. സന്തോഷ് കുമാർ, ഡൽഹിയിലെ മുഴുവൻ പിജി ഹോസ്റ്റലുകളുടെയും അടിയന്തര സ്ട്രക്ചറൽ ഓഡിറ്റിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ടു.
NRI
ന്യൂഡൽഹി: അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘം (AMOSS) ഡൽഹി ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ഏകദിന സമ്മേളനം സംഘടിപ്പിച്ചു. രാവിലെ 6.30ന് പ്രഭാത പ്രാർഥനയോടെ സമ്മേളനത്തിന് തുടക്കമായി.
തുടർന്ന് വിശുദ്ധ കുർബാനയും ശേഷം രാവിലെ 10ന് ഉദ്ഘാടനം സമ്മേളനവും നടന്നു. സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് ദിൽഷാദ് ഗാർഡൻ വികാരി റവ. ഫാ. ജോയ്സൺ തോമസ് സ്വാഗതപ്രസംഗം നടത്തി.
ഡൽഹി ഭദ്രാസനാധിപൻ ഡോ. യോഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു. രാവിലെ 10.30 മുതൽ 11.45 വരെ റവ. ഫാ. ജോൺ സാമുവൽ (മാർ കുര്യാക്കോസ് ആശ്രമം, മൈലപ്ര) വിഷയാവതരണം (തീയെല്ലോ ഈ മദ്ബഹാ, ഈ ബലിപീഠം തീയാകുന്നു) നടത്തി.
തുടർന്ന് ഉച്ചയ്ക്ക് 12 മുതൽ 12.30 വരെയും 1.30 മുതൽ 3.15 വരെയും റവ. ഫാ. ജോൺ സാമുവലിന്റെ നേതൃത്വത്തിൽ ഗാനശുശ്രൂഷ നടത്തി.
വൈകുന്നേരം 3.15 മുതൽ 3.50 വരെ ചോദ്യോത്തരവേള, റിപ്പോർട്ട് അവതരണം, ബിസിനസ് സെഷൻ, ഭാവി പ്രവർത്തനങ്ങളുടെ ആസൂത്രണം എന്നിവ ഉണ്ടായിരുന്നു.
തുടർന്ന് AMOSS ഡൽഹി ഭദ്രാസന സെക്രട്ടറി കുര്യാക്കോസ് ഫിലിപ്പ് നന്ദി രേഖപ്പെടുത്തി.
National
ന്യൂഡൽഹി: ഡൽഹിയിൽ കെട്ടിടം തകർന്നുവീണ് അഞ്ച് പേർ മരിച്ച സംഭവത്തിന് വഴിവെച്ചത് അശ്രദ്ധയും ലാഭക്കൊതിയും. കാലപ്പഴക്കത്താൽ ജീർണിച്ച കെട്ടിടം അറ്റകുറ്റപ്പണികൾ നടത്തി വിദ്യാർഥികൾക്കായി വാടകയ്ക്ക് നൽകുകയായിരുന്നു.
ഓഗസ്റ്റ് മാസത്തിൽ വിദ്യാർഥികൾ താമസത്തിനെത്തിയെങ്കിലും കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പൂർണമായിരുന്നില്ല. രണ്ട് ദിവസമായി പെയ്ത കനത്ത മഴയിൽ ബേസ്മെന്റിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും തൊഴിലാളികളെക്കൊണ്ട് പണി തുടർന്നതാണ് അപകടത്തിന് വഴിവെച്ചതെന്ന് ആരോപണമുണ്ട്.
കെട്ടിട ഉടമയായ ഹരി റാം ബൻസാൽ വർഷങ്ങൾക്ക് മുൻപ് ഗുഡ്ഗാവിലേക്ക് മാറിയതാണ്. ഓൺലൈൻ വഴി വാടക പിരിക്കുക മാത്രമാണ് ഇയാൾ ചെയ്തിരുന്നത്. സംഭവത്തിൽ അധികൃതർ ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
താമസ ആവശ്യത്തിനുള്ള കെട്ടിടം അനുമതിയില്ലാതെ വാണിജ്യാവശ്യത്തിനായി ഹോസ്റ്റലാക്കി മാറ്റുകയായിരുന്നു. ബേസ്മെന്റിലെ ഭിത്തി നീക്കം ചെയ്യുന്ന പണികൾ നടക്കുന്നതിനിടെയാണ് ദുരന്തം. ദുരന്തത്തിൽ മരിച്ചവരിൽ ഒരു നിർമാണത്തൊഴിലാളിയും ഉൾപ്പെടുന്നു.
രക്ഷപ്പെടുത്തിയ ആറുപേരിൽ രണ്ടുപേർ തൊഴിലാളികളാണ്. ഡൽഹി സർവകലാശാലയ്ക്ക് സമീപമുള്ള 'ഹോസ്റ്റൽ ഡേസ്' എന്ന പേയിംഗ് ഗസ്റ്റ് ഹോസ്റ്റലാണ് തകർന്നുവീണത്.
National
ന്യൂഡൽഹി: ഡൽഹി സർവകലാശാലയ്ക്കു സമീപത്തെ സ്വകാര്യ ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരേ വ്യാപക പ്രതിഷേധം.
ഒഴിവാക്കാമായിരുന്ന ദുരന്തമാണ് അധികൃതരുടെ നിഷ്ക്രിയത്വം മൂലം സംഭവിച്ചതെന്ന് വിദ്യാർഥികളും പ്രദേശവാസികളും ആരോപിക്കുന്നു. സർവകലാശാലയിൽ ആവശ്യത്തിനു ഹോസ്റ്റൽ സൗകര്യമില്ലാത്തതാണ് വിദ്യാർഥികളെ സുരക്ഷിതമല്ലാത്ത ഇത്തരം സ്വകാര്യ കെട്ടിടങ്ങളിൽ അഭയം തേടാൻ നിർബന്ധിതരാക്കുന്നത്.
മേഖലയിൽ യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാത്ത നിരവധി അനധികൃത ഹോസ്റ്റലുകളാണു പ്രവർത്തിക്കുന്നത്. ഏതു നിമിഷവും പൊളിഞ്ഞുവീഴാറായ മൂന്നു മുതൽ ആറു നിലകൾ വരെയുള്ള കെട്ടിടങ്ങളിലാണ് പല വിദ്യാർഥികളും കഴിയുന്നത്.
വായുസഞ്ചാരമോ ജനലുകളോ ഇല്ലാത്ത ഇടുങ്ങിയ മുറികൾക്ക് 15,000 മുതൽ 20,000 രൂപ വരെയാണു മാസവാടക. ഒരു മുറിയിൽ രണ്ടും നാലും വിദ്യാർഥികളെയാണു താമസിപ്പിച്ചിരിക്കുന്നത്. സുരക്ഷിതമായ മറ്റു താമസസൗകര്യങ്ങൾ ലഭ്യമല്ലാത്തതിനാൽ കെട്ടിട ഉടമകൾ വിദ്യാർഥികളെ കടുത്ത രീതിയിൽ ചൂഷണം ചെയ്യുകയാണ്.
കെട്ടിടങ്ങളുടെ മോശം അവസ്ഥയെക്കുറിച്ച് മുന്പും നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും അധികൃതർ മൗനം പാലിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറയുന്നു.
പ്രദേശത്തെ മുഴുവൻ സ്വകാര്യ ഹോസ്റ്റലുകളിലും അടിയന്തരമായി സുരക്ഷാ പരിശോധന നടത്തണമെന്നും അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നും വിദ്യാർഥികളും രക്ഷിതാക്കളും ആവശ്യപ്പെട്ടു.
National
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണ് അഞ്ചു പേർ മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണെന്നും 20 പേരെ രക്ഷപ്പെടുത്തിയെന്നും അധികൃതർ പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
75 കിടക്കകളുള്ള പേയിംഗ് ഗസ്റ്റ് താമസസൗകര്യമായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തകർന്നത്. പ്രാഥമിക അന്വേഷണത്തിൽ കെട്ടിടത്തിന് 40 വർഷം വരെ പഴക്കമുണ്ടെന്ന് കണ്ടെത്തിയതായി ഡൽഹി പൊലിസ് അറിയിച്ചു. അപകടസമയത്ത് ബേസ്മെന്റിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയായിരുന്നു. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി തെരച്ചിൽ തുടരുകയാണ്.
ഡൽഹി സർവകലാശാലയുടെ സൗത്ത് കാമ്പസിന് സമീപമാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. സർവകലാശാലയ്ക്ക് സമീപമായതിനാൽ കോളേജ് വിദ്യാർഥികളാണ് ഇവിടെ താമസിച്ചിരുന്നത്. അപകടസമയത്ത് വിദ്യാർഥികൾ ഉൾപ്പെടെ മുപ്പതോളം പേർ ഇവിടെ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.
മരണസംഖ്യയും പരിക്കേറ്റവരുടെ എണ്ണവും കൂടാനുള്ള സാധ്യത കണക്കിലെടുത്ത് എയിംസിൽ കൂടുതൽ കിടക്കകൾ സജീകരിക്കാനും അവധിയിലുണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാൻ സർക്കാർ നിർദേശം നൽകി. കെട്ടിട ഉടമയായ നോയിഡ സ്വദേശിക്കെതിരെ കേസെടുത്തെന്ന് പൊലിസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതനിൽ വിദ്യാർഥികൾ താമസിച്ചിരുന്ന അഞ്ചുനില ഹോസ്റ്റൽ കെട്ടിടം തകർന്നുവീണ് ഒരാൾ മരിച്ചു. നിരവധി വിദ്യാർഥികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുവെന്ന സൂചനയെ തുടർന്ന് പരിശോധന തുടരുകയാണ്.
15 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഡൽഹി സർവകലാശാല സൗത്ത് കാമ്പസ് പൊലിസ് സ്റ്റേഷൻ പരിധിയിൽ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. സത്യനികേതന് സമീപമുള്ള ഹോട്ടൽ ഡെയ്സ് എന്ന ബോയ്സ് ഹോസ്റ്റൽ കെട്ടിടമാണ് തകർന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു.
അപകടസമയത്ത് വിദ്യാർഥികൾ ഉൾപ്പെടെ മുപ്പതോളം പേർ ഹോസ്റ്റലിൽ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് അവധിയിലായിരുന്ന ആരോഗ്യപ്രവർത്തകരോട് അടിയന്തരമായി ജോലിയിൽ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ നിർദ്ദേശം നൽകി. രക്ഷാപ്രവർത്തനം ഊർജിതമായി നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു.
ഞായറാഴ്ചയായിരുന്നതിനാൽ കെട്ടിടങ്ങളിൽ പതിവിലും കൂടുതൽ ആളുകൾ ഉണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ട്. ഹോസ്റ്റൽ റജിസ്റ്റർ പരിശോധിച്ചാൽ മാത്രമേ എത്ര പേർ കുടുങ്ങിയെന്ന് കൃത്യമായി പറയാനാകൂവെന്ന് അധികൃതർ വ്യക്തമാക്കി. കേന്ദ്ര ദ്രുത കർമ സേനയുൾപ്പെടെ സ്ഥലത്തെത്തി.
National
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതന് സമീപം കെട്ടിടം തകർന്നുവീണ് വൻ അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ദുരന്തമുണ്ടായത്. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഡൽഹി ഫയർ സർവീസും പൊലിസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.
തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് വ്യക്തമാകുന്നത്. നിലവിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് അഞ്ച് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ ആളുകൾക്കായി തെരച്ചിൽ തുടരുകയാണ്.
ഡൽഹി യൂണിവേഴ്സിറ്റിയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള സത്യനികേതനിൽ വിദ്യാർത്ഥികൾ താമസിക്കുന്ന പേയിംഗ് ഗസ്റ്റ് (പിജി) കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ചയായതിനാൽ ഭൂരിഭാഗം വിദ്യാർത്ഥികളും മുറികളിൽ തന്നെയുണ്ടായിരുന്നു.
അപകടസമയത്ത് അൻപതോളം വിദ്യാർഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായി പ്രദേശവാസിയായ ദൃക്സാക്ഷി വെളിപ്പെടുത്തി. നിലവിൽ പന്ത്രണ്ടോളം ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്താണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
Kerala
ന്യൂഡൽഹി: കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് രാത്രി ഡൽഹിയിലെത്തും. തിങ്കളാഴ്ച നടക്കുന്ന യോഗത്തിന് ശേഷം അദ്ദേഹം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
സന്ദർശനത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങളും സംസ്ഥാനത്തെ പാർട്ടിയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളും ചർച്ചയായേക്കും. കെപിസിസി അധ്യക്ഷ നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ ഉന്നയിക്കപ്പെടുമെന്ന് സൂചനയുണ്ട്.
National
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. ബിഹാറിനും ഉത്തർപ്രദേശിനും പുറമേ ഉത്തരാഖണ്ഡിലും മഴ നാശം വിതച്ചു. സംസ്ഥാനത്ത് മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് 136 റോഡുകൾ അടച്ചതായി സർക്കാർ അറിയിച്ചു.
ഡൽഹിയിൽ ഇന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടത്തും വരുന്ന ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ പ്രധാന നദികൾ അപകടനിലയ്ക്കു മുകളിൽ ഒഴുകുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
Kerala
കൊച്ചി: മട്ടാഞ്ചേരിയിലെ എംഡിഎംഎ വേട്ടയില് അറസ്റ്റിലായ പ്രതി നൗഫല് ലഹരി എത്തിച്ചത് ഡല്ഹിയില് നിന്നാണെന്ന് വിവരം. കഴിഞ്ഞ നാലു മാസത്തിനിടെ മൂന്നു തവണ നൗഫല് ഡല്ഹിയിലേക്ക് പോയിട്ടുണ്ട്. ഇതിനിടെ എംഡിഎംഎ കൊച്ചിയില് എത്തിച്ചതായാണ് പൊലിസിന് ലഭിച്ച വിവരം.
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില് രണ്ടു കിലോയോളം എംഡിഎംഎയാണ് ഇന്നലെ പൊലിസ് പിടിച്ചെടുത്തത്. നിരവധി ലഹരി കേസുകളില് പ്രതികളായ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് പുതിയറോഡ് സ്വദേശി നൗഫല് (32), ചെന്നാലി പറമ്പില് താഴകത്ത് വീട്ടില് സഫീര് (33) എന്നിവരാണ് കൊച്ചി സിറ്റി പൊലിസിന്റെ വലയില് കുടുങ്ങിയത്.
മട്ടാഞ്ചേരി, തോപ്പുംപടി സ്റ്റേഷന് പരിധികളില് നിന്നായാണ് ലഹരിമരുന്ന് കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് നടത്തിയ അന്വേഷണത്തില്നൗഫലിന്റെ മട്ടാഞ്ചേരിയിലെ വീട്ടില് നിന്ന് 14 ഗ്രാം എംഡിഎംഎയുമായി പൊലിസ് പിടികൂടുകയായിരുന്നു. തുടര്ന്ന് നടത്തിയ ചോദ്യം ചെയ്യലില് പ്രതികള് കൊണ്ടു വന്ന കാറില് നിന്ന് വന് തോതില് ലഹരിമരുന്ന് കണ്ടെത്തി.
കാറില് ടവര് ഫാനിനകത്തും കൂളറിനകത്തും പായ്ക്ക് ചെയ്ത നിലയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. പ്രതികള് അഞ്ചു വര്ഷമായി ലഹരി വില്പനയില് സജീവമാണെന്നും ഓഗസ്റ്റിലും വന്തോതില് എംഡിഎംഎ എത്തിച്ചിരുന്നുവെന്ന വിവരവും പൊലിസിന് ലഭിച്ചു. ലഹരി മരുന്നിന്റെ സാമ്പത്തിക ഉറവിടം കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം നടക്കുകയാണ്.
National
ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴ. വെള്ളിയാഴ്ച ഉച്ചയോടെയാണ് തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും കനത്ത മഴ ആരംഭിച്ചത്. ഇടിമിന്നലോടു കൂടിയ മഴ ശക്തി പ്രാപിച്ചതോടെ ഇന്ത്യ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
കനത്ത മഴയെത്തുടർന്ന് കാഴ്ചപരിധി കുറഞ്ഞതും മോശം കാലാവസ്ഥയും കാരണം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ വൈകുകയും വ്യോമഗതാഗതം ഭാഗികമായി തടസപ്പെടുകയും ചെയ്തു.
അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലെ നോയിഡ, ഗാസിയാബാദ് എന്നീ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
NRI
ന്യൂഡൽഹി: അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷക സംഘത്തിന്റെ (AMOSS) ഡൽഹി ഭദ്രാസന ഏകദിന സമ്മേളനം വെള്ളിയാഴ്ച ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.
രാവിലെ 6.30ന് പ്രഭാത പ്രാർഥനയും വിശുദ്ധ കുർബ്ബാനയും തുടർന്ന് ഏകദിന സമ്മേളനവും നടക്കും. "തീയല്ലോ ഈ മദ്ബഹാ' (ഈ ബലിപീഠം തീയാകുന്നു) എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന സമ്മേളനത്തിന് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനാകും.
റവ.ഫാ. ജോൺ സാമുവൽ (മാർ കുര്യാക്കോസ് ആശ്രമം, മൈലപ്ര) മുഖ്യപ്രഭാഷണം നടത്തും. രാവിലെ ഒമ്പത് മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. ഡൽഹി ഭദ്രാസനത്തിലെ എല്ലാ ശുശ്രൂഷകരും സമ്മേളനത്തിൽ പങ്കെടുക്കും.
National
പനാജി: എൻജിൻ തകരാറിനെ തുടർന്ന് ഗോവ-ഡൽഹി ഇൻഗിഡോ വിമാനം അടിയന്തര ലാൻഡിംഗ് നടത്തി. ഗോവയിലെ മോപ വിമാനത്താവളത്തിൽ നിന്ന് രാവിലെ 9.15 ഓടെയാണ് വിമാനം പുറപ്പെട്ടത്. എന്നാൽ 10 മിനുറ്റിനുളളിൽ സാങ്കേതിക തകരാർ കണ്ടെത്തുകയായിരുന്നു. 2
29 യാത്രക്കാരുമായി 14000 അടി ഉയരത്തിൽ വച്ചുണ്ടായ എൻജിൻ തകരാർ ഏറെ നേരം പരിഭ്രാന്തി പടർത്തി. പിന്നാലെ മോപ എയർ ട്രാഫിക് കണ്ട്രോൾ റൂം വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
9.50 ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. രാവിലെ പത്തോടെ അടിയന്തരാവസ്ഥ പിൻവലിച്ചു. സാങ്കേതിക തകരാറുകൾ പരിഹരിക്കുന്നതായും വൈകുന്നേരം മൂന്നരയ്ക്ക് വിമാനം ഡൽഹിയിലേയ്ക്ക് പുറപ്പെടുമെന്നും ഇൻഡിഗോ അറിയിച്ചു.
National
ന്യൂഡൽഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. സിലിണ്ടര് ഒന്നിന് ഒമ്പത് രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ ഡല്ഹിയില് 19 കിലോഗ്രാം സിലിണ്ടറിന് 2,747 രൂപ 50 പൈസയായി.
മുംബൈയില് വാണിജ്യ സിലിണ്ടര് വില 2,701 രൂപയായി ഉയര്ന്നു. ചെന്നൈയില് വില 2,916.50 രൂപയിലെത്തി. കൊച്ചിയില് സിലിണ്ടര് ഒന്നിന് 2783.50 രൂപയും നല്കേണ്ടി വരും. ഗാര്ഹിക എല്പിജിയുടെ വിലയില് മാറ്റമില്ല.
യുഎസ്-ഇറാന് സംഘര്ഷത്തിനും ഹോര്മുസ് കടലിടുക്കിലെ പ്രശ്നങ്ങള്ക്കും നേരിയ അയവ് വന്നതോടെ കുറച്ച വാണിജ്യ സിലിണ്ടര് വിലയിലാണ് വീണ്ടും വര്ധനവുണ്ടായിരിക്കുന്നത്. വില വര്ധന ഹോട്ടലുകള്, ഭക്ഷ്യസംസ്കരണ യൂണിറ്റുകള്, തട്ടുകടകള്, ബേക്കറികള്, കുടുംബശ്രീ ഭക്ഷ്യയൂണിറ്റുകള് തുടങ്ങിയവയ്ക്ക് തിരിച്ചടിയാകും. നേരത്തെ തുടര്ച്ചയായ വില വര്ധനയുണ്ടായപ്പോള് ഹോട്ടല് ഭക്ഷണത്തിന് വില ഉയര്ന്നിരുന്നു.
National
ന്യൂഡല്ഹി: രാജ്യത്തെ ഞെട്ടിച്ച് തലസ്ഥാനനഗരിയിൽ വീണ്ടും നിർഭയ മോഡൽ പീഡനം. സഞ്ചരിച്ചുകൊണ്ടിരുന്ന സ്ലീപ്പര് ബസില് ഉത്തര്പ്രദേശില്നിന്നുള്ള പതിനാറുകാരിയായ വിദ്യാർഥിനിയാണു ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായത്. കഴിഞ്ഞ നാലിനു നടന്ന സംഭവം ഇന്നലെയാണു ഡൽഹി പൊലിസ് പുറത്തുവിട്ടത്.
സംഭവദിവസം രാത്രി ഡല്ഹിയിലെ കാഷ്മീരി ഗേറ്റ് മേഖലയിലുള്ള ഒരു സ്ലീപ്പര് ബസിൽ സംഭവം നടന്നതായാണ് പൊലിസ് നൽകുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവര് കുല്ദീപ്, കണ്ടക്ടര് സന്ദീപ് എന്നിവരെ അറസ്റ്റ് ചെയ്തു.
ഗ്രേറ്റര് നോയിഡയിലെ പരി ചൗക്ക് മുതല് കാഷ്മീരി ഗേറ്റ് ടെര്മിനല് വരെയുള്ള 47 കിലോമീറ്റര് പെണ്കുട്ടിയുമായി ബസ് സഞ്ചരിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്യുകയായിരുന്നു. അർധരാത്രിയോടെ കാഷ്മീരി ഗേറ്റിനു സമീപമുള്ള റിംഗ് റോഡില് പെണ്കുട്ടിയെ ഉപേക്ഷിച്ച് പ്രതികള് സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഭയന്നുപോയ വിദ്യാര്ഥിനി കാഷ്മീരി ഗേറ്റ് പൊലിസുമായി ബന്ധപ്പെട്ട് വിവരങ്ങള് അറിയിക്കുകയായിരുന്നു.
പൊലിസ് വൃത്തങ്ങള് പറയുന്നതനുസരിച്ച്, ഉത്തര്പ്രദേശിലെ മൈന്പുരി ജില്ലക്കാരിയായ പതിനൊന്നാം ക്ലാസ് വിദ്യാര്ഥിനി വീട്ടുകാരുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്ന്ന് വീട്ടില്നിന്നിറങ്ങി നോയിഡയിലുള്ള ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. കനത്ത മഴയും ഇരുട്ടും കാരണം വഴിതെറ്റിയ പെണ്കുട്ടി പരി ചൗക്ക് എന്ന പ്രദേശത്ത് ഇറങ്ങി. തുടര്ന്ന് കനത്ത മഴയില് ഒറ്റപ്പെട്ടുപോയ പെണ്കുട്ടി സഹായത്തിനായി ഒരു സ്ലീപ്പര് ബസിന് കൈ കാണിക്കുകയും ബസ് നിര്ത്തുകയും ചെയ്തു.
നോയിഡ സെക്ടര് 63ലേക്കാണു പോകുന്നതെന്നു പറഞ്ഞാണ് ഡ്രൈവറും കണ്ടക്ടറും പെണ്കുട്ടിയെ ബസില് കയറ്റിയത്. ബസില് മറ്റു യാത്രകാരുണ്ടായിരുന്നില്ല. പെണ്കുട്ടിയുടെ മൊഴിപ്രകാരം ബസ് നീങ്ങിത്തുടങ്ങി അധികം വൈകാതെതന്നെ കണ്ടക്ടര് ലൈംഗികച്ചുവയോടെ മോശമായി പെരുമാറാനും ഡ്രൈവറുമായി ചേര്ന്ന് ബലാത്സംഗത്തിനു ശ്രമിക്കുകയും ചെയ്തു.
എതിര്ത്തപ്പോള് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തെന്നും കുട്ടി മൊഴി നൽകിയതായി പൊലിസ് പറഞ്ഞു.
National
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ശനിയാഴ്ച നടത്താനിരുന്ന ഡൽഹി മാർച്ച് മാറ്റിവച്ചേക്കുമെന്ന് സൂചനകൾ. കേന്ദ്രസർക്കാർ ഡൽഹിയിലെ കേസുകൾ പിൻവലിക്കാമെന്ന് കോടതിയെ അറിയിച്ചത് സ്വാഗതം ചെയ്യുന്നുവെന്ന് സിജെപി നേതാവ് സൗരവ് ദാസ് പറഞ്ഞു.
എല്ലാ എൻഡിഎ സംസ്ഥാനങ്ങളും ഇതേ കാര്യം സുപ്രീം കോടതിയെ അറിയിക്കണമെന്നും സിജെപി ആവശ്യപ്പെട്ടു. ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്നതിലും പുരോഗതിയുണ്ടെന്ന് സൗരവ് ദാസ് അറിയിച്ചു.
സർക്കാർ പ്രതിനിധികൾ പുതുച്ചേരിയിലേക്ക് പറന്നെത്തി താനടക്കം സിജെപി പ്രതിനിധികളുമായി ചർച്ച നടത്തിയെന്നും സൗരവ് വ്യക്തമാക്കി. സ്ഥിതി നിരീക്ഷിച്ച് തീരുമാനമെടുക്കുമെന്നും സുപ്രീംകോടതിയിൽ കേസ് കേൾക്കാനെത്തുമെന്നും സൗരവ് ദാസ് കൂട്ടിച്ചേർത്തു.