പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഡൽഹിയിൽ തോക്ക് ചൂണ്ടി വൻകവർച്ച. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓട്ടോറിക്ഷയിൽ സഞ്ചരിച്ച ബിസിനസുകാരന്റെ ജീവനക്കാരിൽ നിന്ന് ഒരു കോടി രൂപ തട്ടിയെടുത്തതായാണ് പരാതി. സെൻട്രൽ ഡൽഹിയിലെ ഐടിഒയ്ക്ക് സമീപമാണ് സംഭവം.
തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു ബൈക്കിലെത്തിയ രണ്ടുപേർ തോക്കുചൂണ്ടി ഭീഷണി മുഴക്കിയശേഷം പണമടങ്ങിയ ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു. ബിസിനസുകാരന്റെ ജീവനക്കാരൻ മൂന്ന് കോടി രൂപയുമായാണ് ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്നത്.
ഇതിൽ നിന്ന് ഒരു കോടി രൂപ ഉൾപ്പെട്ട ബാഗ് ആണ് കവർച്ചസംഘം തട്ടിയെടുത്തത്. സംഭവത്തിൽ ഡൽഹി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം ഇത്രയും വലിയ തുക പണമായി കൊണ്ടുപോയതും പൊലിസ് വിശദമായി പരിശോധിക്കുന്നുണ്ട്.
Tags : Delhi DelhiPolice Crime Police Investigation CaseFile FIR