വസ്ത്രശാലയിലുണ്ടായ തീപിടിത്തം
ഗാന്ധിനഗർ: ഗുജറാത്തിലെ സൂറത്തിൽ വസ്ത്രവ്യാപാര കേന്ദ്രത്തിലുണ്ടായ വൻ തീപിടിത്തത്തിൽ പന്ത്രണ്ടിലധികം കടകൾ കത്തിനശിച്ചു. ശ്യാം സംഘിനി ടെക്സ്റ്റൈൽ മാർക്കറ്റിന്റെ ആറാം നിലയിലാണ് ബുധനാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത്. സംഭവത്തിൽ രക്ഷാപ്രവർത്തനത്തിനിടയിൽ ഒരു അഗ്നിശമന സേനാംഗത്തിന് പരിക്കേറ്റു.
ഏഴ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാൻ കഴിഞ്ഞത്. ആറാം നിലയിലെ കടകൾക്ക് പുറത്തുവച്ചിരുന്ന സിന്തറ്റിക് വസ്തുക്കളിലേക്ക് തീ പടരുകയും പിന്നീട് അത് മറ്റ് വ്യാപാര സ്ഥാപനങ്ങളിലേക്ക് വേഗത്തിൽ വ്യാപിക്കുകയുമായിരുന്നുവെന്ന് പ്രദേശത്തെ വ്യാപാരികൾ പറഞ്ഞു. പൊലിസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
Tags : Deepika BreakingNews Fire ClothingStore