x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യ്ക്ക് മ​ണ​ർ​കാ​ട് ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പ്പ്; സ്വീ​ക​രി​ക്കാ​ൻ ഒ​ഴു​കി​യെ​ത്തി​യ​ത് ആ​യി​ര​ങ്ങ​ൾ

വെബ് ഡെസ്ക്
Published: November 15, 2026 06:04 PM IST | Updated: November 15, 2026 06:09 PM IST

ആ​ഗോ​ള സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യ്ക്ക് മ​ണ​ർ​കാ​ട് ന​ൽ​കി​യ സ്വീ​ക​ര​ണം.

കോ​ട്ട​യം: ആ​ഗോ​ള സു​റി​യാ​നി ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് അ​പ്രേം ദ്വി​തീ​യ​ൻ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യ്ക്ക് മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ വ​ര​വേ​ൽ​പ്പ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ മു​ത​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളാ​ണ് ബാ​വാ​യെ സ്വീ​ക​രി​ക്കാ​നാ​യി പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ എ​ത്തി​യ​ത്. 

രാ​വി​ലെ ഒ​മ്പ​തോ​ടെ ക​ത്തീ​ഡ്ര​ലി​ലെ​ത്തി​യ പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യെ​യും അ​ന്ത്യോ​ഖ്യാ പ്ര​തി​നി​ധി സം​ഘ​ത്തെ​യും ശ്രേ​ഷ്ഠ കാ​തോ​ലി​ക്കാ ബ​സേ​ലി​യോ​സ് ജോ​സ​ഫ് ബാ​വാ​യെ​യും മെ​ത്രാ​പ്പോ​ലീ​ത്ത​മാ​രെ​യും ഇ​ട​വ​ക വി​കാ​രി കെ. ​കു​ര്യാ​ക്കോ​സ് കോ​ർ എ​പ്പി​സ്‌​കോ​പ്പ കി​ഴ​ക്കേ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ന്നു.  വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം പ​ള്ളി​മു​റ്റ​ത്ത് പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ൽ വി​ശ്വാ​സി​സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കോ​ട്ട​യം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ ലോ​ഗോ​യു​ടെ പ്ര​കാ​ശ​ന​വും ച​ട​ങ്ങി​ൽ  പാ​ത്രി​യ​ർ​ക്കീ​സ് ബാ​വാ നി​ർ​വ​ഹി​ച്ചു. മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച ബ്ലോ​ക്കി​ന്‍റെ ഉ​ദ്ഘാ​ട​ന​വും മ​ല​ത്ത് നി​ർ​മി​ച്ച കു​രി​ശി​ൻ​തൊ​ട്ടി​യി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള കു​രി​ശി​ന്‍റെ ആ​ശീ​ർ​വാ​ദ​വും അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ചു.

Tags : holy qurbana ManarcadChurch Patriarch SyriacOrthodoxChurch Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up