x
ad
Sun, 15 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോ​ഗ്യസ്ഥിതിയിൽ ആശങ്ക

വെബ് ഡെസ്ക്
Published: November 15, 2026 07:07 PM IST | Updated: November 15, 2026 07:07 PM IST

വളർമതി

തിരുവനന്തപുരം: എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് സമര സമിതി സെക്രട്ടറി വളർമതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സെക്രട്ടേറിയറ്റിന് മുന്നിൽ 133 ദിവസമായി തുടരുന്ന സമരത്തിന്‍റെ ഭാഗമായി 22 ദിവസമായി നിരാഹാരത്തിലാണ് വളർമതി.

ജലപാനം പോലും വെടിഞ്ഞുള്ള സമരത്തെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായതിനെത്തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വളർമതിയെ മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം പരിശോധിച്ചു.

ഇനിയും നിരാഹാരം തുടർന്നാൽ ആരോഗ്യനില കൂടുതൽ സങ്കീർണ്ണമാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകി. ആരോഗ്യസ്ഥിതി വിലയിരുത്താൻ മന്ത്രി കെ. മുരളീധരന്‍റെ നിർദ്ദേശപ്രകാരം പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

നിലവിൽ ഡ്രിപ്പിലൂടെയാണ് ഫ്ലൂയിഡുകൾ നൽകുന്നത്. വളർമതിയെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അവർ അതിന് തയാറായിട്ടില്ല. തിരുവനന്തപുരം ജില്ലാ കളക്ടർ കെ.എസ്. അഞ്ജു ആശുപത്രിയിലെത്തി വളർമതിയുടെ ആരോഗ്യവിവരങ്ങൾ നേരിൽ കണ്ട് വിലയിരുത്തി.

Tags : Protest LPSTProtest Valarmathi HealthCondition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up