x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​സ​വ​ത്തി​നി​ടെ കു​ഞ്ഞ് മ​രി​ച്ചു; ചി​കി​ത്സാ​പി​ഴ​വ് മൂ​ല​മെ​ന്ന് ആ​രോ​പ​ണം.

വെബ് ഡെസ്‌ക്
Published: September 9, 2026 12:34 PM IST | Updated: September 9, 2026 12:34 PM IST

പു​ന​ലൂ​ര്‍ താലൂക്ക് ആശുപത്രി

കൊ​ല്ലം: പു​ന​ലൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ​ത്തി​നി​ടെ കു​ഞ്ഞ് മ​രി​ച്ച​ത് ചി​കി​ത്സ​പി​ഴ​വ് മൂ​ല​മെ​ന്ന് ആ​രോ​പ​ണം. പു​ന​ലൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ അ​നൂ​പ്, സു​ധി ദ​മ്പ​തി​ക​ളു​ടെ കു​ഞ്ഞാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ​യോ​ടെ മ​രി​ച്ച​ത്.

പ്ര​സ​വ​ത്തി​നാ​യി ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ഭാ​ര്യ​യെ ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​ണെ​ന്നും ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ സ​ങ്കീ​ർ​ണ​ത​ക​ള്‍ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റ​മാ​യി​രു​ന്നു​വെ​ന്നും അ​നൂ​പ് പ്ര​തി​ക​രി​ച്ചു. ഡോ​ക്ട​ര്‍ കൈ​ക്കൂ​ലി വാ​ങ്ങി​യ​താ​യും അ​നൂ​പ് ആ​രോ​പി​ച്ചു.

ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ നാ​ലി​ന് ഭാ​ര്യ​യെ ഓ​പ്പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ല്‍ ക​യ​റ്റി. ഒ​രു ഒ​പ്പ് പോ​ലും എ​ന്‍റെ പ​ക്ക​ല്‍ നി​ന്ന് വാ​ങ്ങി​യി​ട്ടി​ല്ല. ഇ​ന്ന​ലെ വൈ​കി​ട്ട് ഡോ​ക്ട​റെ കാ​ണാ​ന്‍ ക​ണ്‍​സ​ള്‍​ട്ടിം​ഗ് മു​റി​യി​ല്‍​പോ​യി​രു​ന്നു. 500 രൂ​പ കൊ​ടു​ത്ത​പ്പോ​ള്‍ എ​ന്നെ നോ​ക്കി. 2,500 രൂ​പ​യാ​ണ് കൈ​ക്കൂ​ലി​യാ​യി ഞാ​ന്‍ കൊ​ടു​ത്ത​ത്. ഒ​രു കു​ഴ​പ്പ​വു​മി​ല്ല.

ഓ​പ്പ​റേ​ഷ​ന്‍ വേ​ണ്ടി വ​ന്നേ​ക്കാ​മെ​ന്നേ പ​റ​ഞ്ഞു​ള്ളൂ. സ​ങ്കീ​ര്‍​ണ​ത​യു​ണ്ടെ​ങ്കി​ല്‍ പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ വേ​റെ ആ​ശു​പ​ത്രി​യി​ല്‍ പോ​യേ​നെ. കൊ​ച്ചി​നെ പോ​ലും കാ​ണി​ച്ചി​ട്ടി​ല്ല. മ​രി​ച്ചു​പോ​യെ​ന്നാ​ണ് പ​റ​യു​ന്ന​ത്', അ​നൂ​പ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം വി​മ​ര്‍​ശ​നം ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ നി​ഷേ​ധി​ച്ചു. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കു​ഞ്ഞി​ന്റെ മൃ​ത​ദേ​ഹം പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ല്‍ പു​ന​ലൂ​ര്‍ പൊ​ലി​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Infant dies Punalur Taluk Hospital allegations

Recent News

Corehub Up