x
ad
Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ട​ക​ര​യി​ൽ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​യ്ക്ക് ഇ​ടി​ച്ച് ക​യ​റി; അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്‌ക്
Published: September 9, 2026 08:48 AM IST | Updated: September 9, 2026 08:51 AM IST

പ്രതീകാത്മക ചിത്രം

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ലെ തി​രു​വ​ള്ളൂ​രി​ൽ അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ആ​ള്‍​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്ക് പാ​ഞ്ഞ് ക​യ​റി അ​ഞ്ച് പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​മി​ത വേ​ഗ​ത​യി​ല്‍ എ​ത്തി​യ കാ​ര്‍ ഓ​ട്ടോ​റി​ക്ഷ​യെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും റോ​ഡ​രി​കി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി അ​വി​ടെ നി​ന്നി​രു​ന്ന​വ​രെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. സ​മീ​പ​ത്ത് പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും കാ​ര്‍ ഇ​ടി​ച്ചു.

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ന്‍ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്ന് വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്.

Tags : Car Control Crashes Crowd Vadakara Injury

Recent News

Corehub Up