x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല മി​ൽ​മ നെ​യ്യ് ക്ര​മ​ക്കേ​ട്: ക​രാ​റു​കാ​ര​ൻ വി​ജി​ല​ൻ​സ് ക​സ്റ്റ​ഡി​യി​ൽ

വെബ് ഡെസ്‌ക്
Published: October 28, 2026 01:23 PM IST | Updated: October 28, 2026 01:23 PM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: ശ​ബ​രി​മ​ല മി​ൽ​മ നെ​യ് ക്ര​മ​ക്കേ​ടി​ൽ റി​മാ​ൻ​ഡി​ലാ​യ ക​രാ​റു​കാ​ര​ൻ എ​സ്.​എ​സ്. ബി​നു​വി​നെ വി​ജി​ല​ൻ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ട് കോ​ട​തി. മൂ​ന്ന് ദി​വ​സ​ത്തേ​ക്കാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി ക​സ്റ്റ​ഡി​യി​ൽ ന​ൽ​കി​യ​ത്.

പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ന്ന​തി​നൊ​പ്പം ത​മി​ഴ്നാ​ട്ടി​ൽ ഉ​ൾ​പ്പെ​ടെ എ​ത്തി​ച്ച് തെ​ളി​വ് ശേ​ഖ​രി​ക്കാ​നാ​ണ് നീ​ക്കം. ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക്ര​മ​ക്കേ​ടി​ൽ പ​ങ്കു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.

പ്ര​തി​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളി​ലൂ​ടെ മ​റ്റ് ക​ണ്ണി​ക​ളി​ലേ​ക്ക് എ​ത്താ​നാ​കു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് വി​ജി​ല​ൻ​സ്. ക​ഴി​ഞ്ഞ മ​ണ്ഡ​ല- മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് സ​ന്നി​ധാ​ന​ത്ത് എ​ത്തേ​ണ്ടി​യി​രു​ന്ന മി​ൽ​മ നെ​യ്യ് ത​മി​ഴ്നാ​ട്ടി​ലെ ര​ണ്ട് ഏ​ജ​ൻ​സി​ക​ൾ​ക്ക് മ​റി​ച്ചു വി​റ്റെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ മോ​ശം നെ​യ്യാ​ണ് പ​ക​രം സ​ന്നി​ധാ​ന​ത്ത് എ​ത്തി​ച്ച​തെ​ന്നും ക​ണ്ടെ​ത്തി. ഇ​തി​ലൂ​ടെ ര​ണ്ട​ര കോ​ടി രൂ​പ​യു​ടെ ന​ഷ്ടം ദേ​വ​സ്വം ബോ​ർ​ഡി​ന് ഉ​ണ്ടാ​യെ​ന്നാ​ണ് നി​ഗ​മ​നം. ട്രാ​ൻ​സ്പോ​ർ​ട്ട് ക​രാ​റു​കാ​ര​നാ​യ എ​സ്.​എ​സ്. ബി​നു​വും ക്ര​മ​ക്കേ​ടി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ സ​മ്പാ​ദി​ച്ചെ​ന്നാ​ണ് വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

Tags : Sabarimala Milma ghee scam Contractor Vigilance custody

Recent News

Corehub Up