x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​രി​ൽ 16 വ​യ​സു​ക​രാ​ൻ കാ​റും ബൈ​ക്കും ഓ​ടി​ച്ച് റീ​ൽ​സ് ചി​ത്രീ​ക​രി​ച്ചു; ര​ക്ഷ​ക​ർ​ത്താ​വി​നെ​തി​രെ കേ​സ്

വെബ് ഡെസ്ക്
Published: October 28, 2026 10:36 AM IST | Updated: October 28, 2026 10:36 AM IST

16-കാരൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങളിൽനിന്ന്

അ​ടൂ​ർ: പ​ത്ത​നം​തി​ട്ട​യി​ൽ 16-കാ​ര​ൻ കാ​റോ​ടി​ച്ച് ക​റ​ങ്ങി​ന​ട​ക്കു​ക​യും, സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ റീ​ൽ​സ് പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി പൊ​ലി​സ്. ലൈ​സ​ൻ​സി​ല്ലാ​തെ വാ​ഹ​ന​മോ​ടി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കി​യ വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷ​ക​ർ​ത്താ​വി​നെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്തു.

ഏ​ഴം​കു​ളം നെ​ടു​മ​ൺ പാ​ല​മൂ​ട്ടി​ൽ റ​ജീ​ന നൗ​ഷാ​ദ് (52), കൊ​ല്ലം പാ​തി​രി​ക്ക​ൽ സ്വ​ദേ​ശി ര​വീ​ന്ദ്ര​ൻ (65) എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. റ​ജീ​ന​യു​ടെ പേ​രി​ലു​ള്ള കാ​റും ര​വീ​ന്ദ്ര​ന്‍റെ പേ​രി​ലു​ള്ള ബൈ​ക്കും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ന്നാ​ൽ, ഈ ​ബൈ​ക്ക് കു​റ​ച്ചു നാ​ളു​ക​ൾ​ക്ക് മു​ൻ​പ് വി​റ്റ​താ​ണെ​ന്ന് ര​വീ​ന്ദ്ര​ൻ പോ​ലി​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​ടൂ​ർ, കൊ​ടു​മ​ൺ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി നി​ര​ന്ത​രം കാ​റോ​ടി​ക്കു​ന്ന​താ​യി അ​ടൂ​ർ ട്രാ​ഫി​ക് എ​സ്ഐ ജി. ​സു​രേ​ഷ് കു​മാ​റി​ന് ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. ന​ഗ​ര​ത്തി​ലെ തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ പോ​ലും കു​ട്ടി കാ​റു​മാ​യി എ​ത്താ​റു​ണ്ടാ​യി​രു​ന്നു. ഇ​ത് കൂ​ടാ​തെ, വാ​ഹ​നം ഓ​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ റീ​ൽ​സാ​യി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി പൊ​ലി​സ് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ടോ​ടെ പ​റ​ക്കോ​ട്-​ഏ​ഴം​കു​ളം ഭാ​ഗ​ത്തു​വ​ച്ച് പൊ​ലി​സ് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ കാ​ർ ക​ണ്ടെ​ത്തു​ക​യും ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ ആ ​സ​മ​യ​ത്ത് സ്ഥി​ര​മാ​യി വാ​ഹ​നം ഓ​ടി​ച്ചി​രു​ന്ന പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി ആ​യി​രു​ന്നി​ല്ല കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​ക​രം, നെ​ടു​മ​ൺ സ്വ​ദേ​ശി​യാ​യ ബേ​സി​ൽ (18) എ​ന്ന യു​വാ​വാ​ണ് കാ​റോ​ടി​ച്ചി​രു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ ഇ​യാ​ൾ​ക്കും ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് ഇ​ല്ലെ​ന്ന് വ്യ​ക്ത​മാ​യി.

ഈ ​സം​ഭ​വ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ, പൊ​ലി​സ് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്ന 16-കാ​ര​ൻ ഒ​രു ബൈ​ക്കി​ൽ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് എ​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് കാ​റോ​ടി​ച്ച യു​വാ​വി​നെ​യും പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി ഇ​ത്ത​ര​ത്തി​ൽ മ​റ്റ് പ​ല വാ​ഹ​ന​ങ്ങ​ളും ഓ​ടി​ച്ചി​രു​ന്ന​താ​യി പൊ​ലി​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഈ ​വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത 16-കാ​ര​നെ പി​ന്നീ​ട് ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വി​ട്ട​യ​ച്ചു.

Tags : Reel Car Drive Bike Parent

Recent News

Corehub Up