x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെടുമ്പാശേരി അപകടം: സുഹൈലിന് ജാമ്യമില്ല, നാലു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കൊച്ചി ബ്യൂറോ
Published: October 28, 2026 11:46 AM IST | Updated: October 28, 2026 11:46 AM IST

സുഹെയ്ലിനെ പോലീസ് പിടികൂടിയപ്പോൾ (File photo)

കൊച്ചി: നെടുമ്പാശേരിയില്‍ മൂന്നു പേരുടെ മരണത്തിനിടയാക്കിയ മിനി കൂപ്പര്‍ അപകടത്തില്‍ പ്രതി സുഹൈല്‍ സജീവിന്‍റെയും മറ്റ് പ്രതികളുടെയും ജാമ്യം കോടതി തള്ളി. നാലു പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് തള്ളിയത്.

നേരത്തെ അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയും ജാമ്യം തള്ളിയിരുന്നു. ഒക്ടോബര്‍ 11ന് നെടുമ്പാശേരി എയര്‍പോര്‍ട്ട് റോഡില്‍ വാളെപ്പുറത്ത് നടന്ന അപകടത്തില്‍ ദക്ഷിണ കന്നഡ സുള്ളിയ സ്വദേശി ഇയ്യാസ് ഇബ്രാഹിം (21), കല്‍പ്പറ്റ സ്വദേശിനി ദേവിക (21), മണ്ണാര്‍ക്കാട് സ്വദേശിനി ഗോപിക (21) എന്നിവരാണ് മരിച്ചത്.

അന്വേഷണം നിര്‍ണായക ഘട്ടത്തിലൂടെയാണ് പോകുന്നതെന്നും വാഹനത്തിന്‍റെ ഇഡിആര്‍ പരിശോധനാഫലം വരാനിരിക്കുകയാണെന്നും സുഹൈല്‍ സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിച്ചിട്ടുണ്ടോ എന്ന പരിശോധനയുടെ ഫലവും വരാനുണ്ടെന്നും ഈ സാഹചര്യത്തില്‍ ജാമ്യം നല്‍കരുത് എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് ശരിവച്ചാണ് പ്രതികളുടെ ജാമ്യാപേക്ഷകള്‍ തള്ളിയത്.

അതേസമയം, അപകടത്തിന് പിന്നാലെ മൂന്നു പേര്‍ മരിച്ച വിവരം പ്രതികള്‍ സുഹൃത്തുക്കളെ അറിയിച്ചതിന്‍റെ നിര്‍ണായക ശബ്ദരേഖ പൊലിസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസിലെ മൂന്നാം പ്രതി ജോയലിന്‍റെ ശബ്ദസന്ദേശമാണ് പൊലിസിന് ലഭിച്ചത്.

Tags : NedumbasseryAccident SuhailSajeev Bail Court

Recent News

Corehub Up