Thu, 15 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NedumbasseryAccident

നെ​ടു​മ്പാശേരി അ​പ​ക​ടം: പ്ര​തി​ക​ൾ​ക്ക് പ​ര​മാ​വ​ധി ശി​ക്ഷ ഉറപ്പാക്കു​മെ​ന്ന് ആ​ഭ്യ​ന്ത​രമ​ന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നെ​​​ടു​​​മ്പാശേരിയിൽ മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ചു മൂ​​​ന്നു പേ​​​രു​​​ടെ ജീ​​​വ​​​നെ​​​ടു​​​ത്ത കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ൾ​​​ക്കു പ​​​ര​​​മാ​​​വ​​​ധി ശി​​​ക്ഷ വാ​​​ങ്ങി​​​ക്കൊ​​​ടു​​​ക്കു​​​മെ​​​ന്നും കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. മ​​​ദ്യ​​​പി​​​ച്ചു വാ​​​ഹ​​​ന​​​മോ​​​ടി​​​ക്കു​​​ന്ന​​​ത് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നു​​​ള്ള ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​കും.

18 മു​​​ത​​​ൽ 21 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള പ്ര​​​തി​​​ക​​​ളെ ജ​​​യി​​​ലി​​​ല​​​ട​​​യ്ക്കു​​​ന്ന​​​തി​​​നു പ​​​ക​​​രം ബോ​​​സ്റ്റ​​​ൽ സ്കൂ​​​ളി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാ​​​നു​​​ള്ള നി​​​ല​​​വി​​​ലെ നി​​​യ​​​മം മാ​​​റ്റു​​​ന്ന​​​ത് ആ​​​ലോ​​​ചി​​​ക്കും. കേ​​​സി​​​ന്‍റെ പ്രാ​​​ധാ​​​ന്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സ്പെ​​​ഷ​​​ൽ പ്രോ​​​സി​​​ക്യൂ​​​ട്ട​​​റെ നി​​​യ​​​മി​​​ക്കും. 10 വ​​​ർ​​​ഷം​​​വ​​​രെ ശി​​​ക്ഷ​​​ കി​​​ട്ടാ​​​വു​​​ന്ന വ​​​കു​​​പ്പു​​​ക​​​ളാ​​​ണു ചു​​​മ​​​ത്തി​​​യ​​​ത്.

പൊ​​​ലി​​​സ് ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ വീ​​​ഴ്ച ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. മെ​​​ഡി​​​ക്ക​​​ൽ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ലം ല​​​ഭി​​​ച്ച​​​ശേ​​​ഷം മോ​​​ട്ടോ​​​ർ​​​വാ​​​ഹ​​​ന നി​​​യ​​​മ​​​ത്തി​​​ലേ​​​ത് അ​​​ട​​​ക്കം കൂ​​​ടു​​​ത​​​ൽ വ​​​കു​​​പ്പു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. കു​​​റ്റ​​​ക​​​ര​​​മാ​​​യ ന​​​ര​​​ഹ​​​ത്യ​​​ക്കാ​​​ണ് കേ​​​സ്. കാ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റു മൂ​​​ന്നു​​​പേ​​​ർ ഒ​​​ന്നാം​​​പ്ര​​​തി സു​​​ഹൈ​​​ലി​​​ന് പ്രേ​​​ര​​​ണ ന​​​ൽ​​​കി​​​യെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി അ​​​വ​​​ർ​​​ക്കെ​​​തിരേ​​​യും കേ​​​സെ​​​ടു​​​ത്തു.

സു​​​ഹൈ​​​ലി​​​ന്‍റെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കാ​​​ൻ മോ​​​ട്ടോ​​​ർ​​​ വാ​​​ഹ​​​ന​​​ വ​​​കു​​​പ്പി​​​നു ക​​​ത്തു ന​​​ൽ​​​കി. കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം ആ​​​ലു​​​വ ഡി​​​വൈ​​​എ​​​സ്പി ബൈ​​​ജു പൗ​​​ലോ​​​സി​​​ന് കൈ​​​മാ​​​റി. മ​​​രി​​​ച്ച​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ പ​​​രാ​​​തി പ​​​രി​​​ശോ​​​ധി​​​ച്ച് ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ലാ ഐ​​​ജി നി​​​ശാ​​​ന്തി​​​നി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി.

നാ​​​ട്ടു​​​കാ​​​ർ പി​​​ടി​​​കൂ​​​ടി പ്ര​​​തി​​​യെ കൈ​​​യോ​​​ടെ പൊ​​​ലി​​​സി​​​ൽ ഏ​​​ൽ​​​പ്പി​​​ച്ചി​​​ട്ടും എ​​​ഫ്ഐ​​​ആ​​​ർ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​തി​​​ലും അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​ലും കാ​​​ല​​​താ​​​മ​​​സ​​​മു​​​ണ്ടാ​​​യെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ സ​​​ബ്മി​​​ഷ​​​നി​​​ൽ ആ​​​രോ​​​പി​​​ച്ചു. കൃ​​​ത്യ​​​സ​​​മ​​​യ​​​ത്തു പ്ര​​​തി​​​യു​​​ടെ വൈ​​​ദ്യപ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യി​​​ല്ല. പ്ര​​​തി​​​യെ മാ​​​റ്റാ​​​നു​​​ള്ള ശ്ര​​​മ​​​മു​​​ണ്ടാ​​​യോ​​​യെ​​​ന്നു സം​​​ശ​​​യി​​​ക്ക​​​ണ​​​മെ​​​ന്നും പി​​​ണ​​​റാ​​​യി പ​​​റ​​​ഞ്ഞു.

വ​​​ർ​​​ഗീ​​​യപ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ അ​​​പ​​​ല​​​പി​​​ച്ച് നി​​​യ​​​മ​​​സ​​​ഭ

നെ​​​ടു​​​ന്പാ​​​ശേ​​​രി അ​​​പ​​​ക​​​ട​​​ത്തി​​​നു ശേ​​​ഷ​​​മു​​​ണ്ടാ​​​യ വ​​​ർ​​​ഗീ​​​യ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ നി​​​യ​​​മ​​​സ​​​ഭ അ​​​പ​​​ല​​​പി​​​ക്കു​​​ന്ന​​​താ​​​യി സ്പീ​​​ക്ക​​​ർ തി​​​രു​​​വ​​​ഞ്ചൂ​​​ർ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.

Latest News

Corehub Up