ടോറിനോയെ പരാജയപ്പെടുത്തിയ കോമോ താരങ്ങളുടെ ആഘോഷം
ടൂറിൻ: ഇറ്റാലിയൻ സീരി എ ലീഗ് ഫുട്ബോളിൽ കോമോയ്ക്ക് മിന്നും ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ടോറിനോയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ജാക്കോബോ റാമോനും നിക്കോ പാസും മാർട്ടിൻ ബാട്ടുരിനയും ആണ് കോമോയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ചെ ആദംസാണ് ടോറിനോയ്ക്കായി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ കോമോയ്ക്ക് 20 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് കോമോ.
Tags : Serie A League Football Match Como 1907 beats Torino