x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ട്രോ​യി​ൽ യു​വ​തി​യു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി; ബം​ഗ​ളൂ​രു പൊ​ലി​സ്‌ കേ​സെ​ടു​ത്തു

വെബ് ഡെസ്ക്
Published: October 28, 2026 12:39 PM IST | Updated: October 28, 2026 12:39 PM IST

യുവതി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ ദൃശ്യങ്ങളിൽ നിന്ന്

ബം​ഗ​ളൂ​രു: ന​ഗ​ര​ത്തി​ലെ മെ​ട്രോ ട്രെ​യി​നി​ൽ വ​ച്ച് യാ​ത്ര​ക്കാ​ര​ൻ ത​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ചു​വെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി യു​വ​തി രം​ഗ​ത്ത്. സൗ​പി​ക എ​ന്ന യു​വ​തി​യാ​ണ് ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. മാ​ന്യ​മാ​യ വ​സ്ത്രം ധ​രി​ച്ചി​ട്ടും ത​നി​ക്ക് ഈ ​അ​വ​സ്ഥ നേ​രി​ടേ​ണ്ടി​വ​ന്നു​വെ​ന്ന് യു​വ​തി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​ത​മാ​ണ് യു​വ​തി രം​ഗ​ത്തെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ വൈ​റ്റ്ഫീ​ൽ​ഡ് സ്റ്റേ​ഷ​നി​ൽ മെ​ട്രോ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ട്രെ​യി​നി​ൽ വ​ച്ച് ഒ​രു യാ​ത്ര​ക്കാ​ര​ൻ ത​ന്‍റെ ര​ഹ​സ്യ​മാ​യി ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് യു​വ​തി ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യും ഫോ​ൺ പി​ടി​ച്ചു​വാ​ങ്ങു​ക​യും ചെ​യ്തു. ലി​ഫ്റ്റി​ൽ വ​ച്ച് ഇ​യാ​ളോ​ട് കാ​ര്യം തി​ര​ക്കു​ന്ന​തും ചെ​യ്ത തെ​റ്റി​ന് ഇ​യാ​ൾ മാ​പ്പ് ചോ​ദി​ക്കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ൾ യു​വ​തി പു​റ​ത്തു​വി​ട്ട വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്.

തു​ട​ർ​ന്ന് യു​വ​തി ഇ​യാ​ളു​ടെ ഫോ​ൺ വാ​ങ്ങി സ്റ്റേ​ഷ​നി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ കൈ​വ​ശം ഏ​ൽ​പ്പി​ച്ചെ​ങ്കി​ലും സെ​ക്യൂ​രി​റ്റി​യു​ടെ കൈ​യി​ൽ നി​ന്നും ഫോ​ൺ ത​ട്ടി​​യെടുത്ത് യാ​ത്ര​ക്കാ​ര​ൻ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്ന് യു​വ​തി വെ​ളി​പ്പെ​ടു​ത്തി. മെ​ട്രോ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഏ​ഴ് ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യ​താ​യും യു​വ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

യു​വ​തി​യു​ടെ ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ച​തോ​ടെ ബം​ഗ​ളൂ​രു സി​റ്റി പൊ​ലി​സ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടു. സം​ഭ​വ​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​ൻ പൊ​ലി​സ് ക​മ​ന്‍റ് ബോ​ക്സി​ലൂ​ടെ യു​വ​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി സ്വീ​ക​രി​ച്ച പൊ​ലി​സ്, സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Metro Video Police

Recent News

Corehub Up