Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Metro

Middle East and Gulf

മെ​ട്രോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച

കു​വൈ​റ്റ് സി​റ്റി: കു​വൈറ്റി​ൽ റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലേ​ക്ക് പു​തി​യ ചു​വ​ടു​വ​യ്പ്പു​മാ​യി മെ​ട്രോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ്. ഗ്രൂ​പ്പി​ന്‍റെ ആ​ദ്യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​യ മെ​ട്രോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ഫ​ർ​വാ​നി​യ​യി​ലെ മ​ഗാ​തീ​ർ കോം​പ്ല​ക്സി​ന്‍റെ ബേ​സ്മെ​ന്‍റി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ അം​ബാ​സ​ഡ​ർ​മാ​ർ, എം​ബ​സി പ്ര​തി​നി​ധി​ക​ൾ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, സാ​മൂ​ഹി​ക - സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ, വ്യ​വ​സാ​യി​ക​ൾ, ക​മ്യൂ​ണി​റ്റി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ആ​രോ​ഗ്യ​പ​രി​ച​ര​ണ രം​ഗ​ത്ത് സാ​ന്നി​ധ്യം ഉ​റ​പ്പി​ച്ചു ക​ഴി​ഞ്ഞ മെ​ട്രോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ്, കു​ടും​ബ​ങ്ങ​ളു​ടെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​നാ​യി റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലേ​ക്കും പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ക്കു​ക​യാ​ണ്.

ഗു​ണ​മേ​ന്മ​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ, മ​ത്സ​രാ​ധി​ഷ്ഠി​ത വി​ല​ക​ൾ, പ്ര​ത്യേ​ക ഓ​ഫ​റു​ക​ൾ, ഉ​പ​ഭോ​ക്തൃ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ വ്യ​ത്യ​സ്ത​മാ​യ ഷോ​പ്പിം​ഗ് അ​നു​ഭ​വം ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഭാ​വി​യി​ൽ കു​വൈ​റ്റി​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല വ്യാ​പി​പ്പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.

മെ​ട്രോ ഹൈ​പ്പ​ർ പ​വ​ർ കാ​ർ​ഡി​ലൂ​ടെ വാ​യ്പാ രൂ​പ​ത്തി​ൽ പ​ർ​ച്ചെ​യ്സ് സൗ​ക​ര്യം, മെ​ട്രോ കെ​യ​ർ ചെ​ക്ക​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ നി​ശ്ചി​ത തു​ക​യ്ക്ക് മു​ക​ളി​ൽ ഷോ​പ്പിംഗ് ന​ട​ത്തു​ന്ന​വ​ർ​ക്ക് മെ​ട്രോ മെ​ഡി​ക്ക​ൽ സെ​ന്റ​റു​ക​ളി​ൽ ആ​രോ​ഗ്യ​പ​രി​ശോ​ധ​നാ സൗ​ക​ര്യം എ​ന്നി​വ ല​ഭ്യ​മാ​കും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ മെ​ട്രോ​യു​ടെ ഫ​ർ​വാ​നി​യ, ഖൈ​ത്താ​ൻ, ജ​ലീ​ബ് മെ​ഡി​ക്ക​ൽ സെന്‍ററു​ക​ളി​ൽ ആ​ണ് ഈ ​സേ​വ​നം ഒ​രു​ക്കു​ക. മെ​ട്രോ ഹൈ​പ്പ​ർ ഹ​ബീ​ബി പോ​യി​ന്‍റ്സ് പ​ദ്ധ​തി​യി​ലൂ​ടെ 100 സ്വാ​ഗ​ത പോ​യി​ന്‍റു​ക​ൾ ല​ഭി​ക്കു​ന്ന​തോ​ടൊ​പ്പം ഓ​രോ കു​വൈ​റ്റി ദി​നാ​റി​ന്‍റെ ഷോ​പ്പിം​ഗി​നും ഒ​രു പോ​യി​ന്‍റ് നേ​ടാം.

100 പോ​യി​ന്‍റു​ക​ൾ ഒ​രു കു​വൈ​റ്റി ദി​നാ​റി​ന്‍റെ വി​ല​ക്കി​ഴി​വാ​യി ഉ​പ​യോ​ഗി​ക്കാം. കൂ​ടാ​തെ, മെ​ട്രോ ഹൈ​പ്പ​ർ ഗോ​ൾ​ഡ​ൻ ട്രോ​ളി പ​ദ്ധ​തി​യി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ജ​യി​ക്ക് മു​ൻ ഷോ​പ്പിം​ഗി​ൽ ചെ​ല​വ​ഴി​ച്ച തു​ക​യ്ക്ക് തു​ല്യ​മാ​യ മൂ​ല്യ​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ൾ അ​ടു​ത്ത സ​ന്ദ​ർ​ശ​ന​ത്തി​ൽ സൗ​ജ​ന്യ​മാ​യി നേ​ടാ​നും അ​വ​സ​ര​മു​ണ്ടാ​കും.

മെ​ട്രോ ഹൈ​പ്പ​ർ ഫ്രൈ​ഡേ മാ​ർ​ക്ക​റ്റ് ഈ മാസം 23 മു​ത​ൽ രാ​വി​ലെ എ‌ട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് രണ്ട് വ​രെ പ്ര​വ​ർ​ത്തി​ക്കും. ഫ്ര​ഷ് ഉ​ത്പ​ന്ന​ങ്ങ​ളും പ്ര​ത്യേ​ക വി​ല​ക്കി​ഴി​വു​ക​ളും ല​ഭ്യ​മാ​ക്കു​ന്ന​തി​ലൂ​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ ലാ​ഭ​ക​ര​മാ​യ ഷോ​പ്പിംഗ് അ​നു​ഭ​വം ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം.

District News

മെ​ട്രോ ര​ണ്ടാം​ഘ​ട്ടം: ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ക​രാ​ര്‍ സീ​മെ​ന്‍​സി​ന്

കൊ​ച്ചി: കാ​ക്ക​നാ​ട്ടേ​ക്കു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട പാ​ത​യ്ക്കാ​യു​ള്ള ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ക​രാ​ര്‍ സീ​മെ​ന്‍​സ് ലി​മി​റ്റ​ഡി​ന്. 91.6 കോ​ടി രൂ​പ​യ്ക്കാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​തെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ അ​റി​യി​ച്ചു. ഓ​പ്പ​ണ്‍ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി ക്ര​മ​ത്തി​ലൂ​ടെ​യാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​ത്. സാ​ങ്കേ​തി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ വി​ല​യി​രു​ത്ത​ലു​ക​ള്‍​ക്കു ശേ​ഷ​മാ​ണ് സീ​മെ​ന്‍​സ് ലി​മി​റ്റ​ഡ് ഏ​റ്റ​വും യോ​ഗ്യ​മാ​യ സ്ഥാ​പ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്നും കെ​എം​ആ​ര്‍​എ​ല്‍ പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.
കോ​ര്‍​പ​റേ​റ്റ് ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കെ​എം​ആ​ര്‍​എ​ല്ലി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ചീ​ഫ് എ​ന്‍​ജി​നീ​യ​ര്‍ ടി.​സി. ജോ​ണ്‍​സ​ണും സീ​മെ​ന്‍​സ് ലി​മി​റ്റ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​മി​ത് ഭ​ര​ദ്വാ​ജ്, ഉ​ദ​യാ​ദി​ത്യ പ​ഥ​ക് എ​ന്നി​വ​രും ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചു. കെ​എം​ആ​ര്‍​എ​ല്‍ സി​സ്റ്റം​സ് ഡ​യ​റ​ക്ട​ര്‍ സ​ഞ്ജ​യ് കു​മാ​ര്‍, സി​ഗ്‌​ന​ലിം​ഗ് ആ​ന്‍​ഡ് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ജോ​യി​ന്‍റ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ വി. ​സ​ജി​ത്, ജ​ന​റ​ല്‍ ക​ണ്‍​സ​ള്‍​ട്ട​ന്‍റാ​യ സി​സ്ട്ര​യു​ടെ പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

സ​മ​ഗ്ര ആ​ശ​യ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഈ ​ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കു​ക. യാ​ത്ര​ക്കാ​ര്‍​ക്ക് കൃ​ത്യ​മാ​യ അ​റി​യി​പ്പു​ക​ള്‍ ന​ല്‍​കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍, ഡി​ജി​റ്റ​ല്‍ വി​വ​ര​ഫ​ല​ക​ങ്ങ​ള്‍, സി​സി​ടി​വി നി​രീ​ക്ഷ​ണം, അ​ടി​യ​ന്ത​ര ആ​ശ​യ​വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ള്‍, ഓ​ഫീ​സ് ഓ​ട്ടോ​മേ​ഷ​ന്‍ ശൃം​ഖ​ല, സൈ​ബ​ര്‍ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ള്‍ എ​ന്നി​വ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

NRI

മികവുറ്റ സേവനങ്ങളുമായി മ​ഹ്ബൂ​ല മെ​ട്രോ​യി​ലെ നേ​ത്ര​രോ​ഗ വി​ഭാ​ഗം

കു​വൈ​റ്റ് സി​റ്റി: മ​ഹ്ബൂ​ല​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച മെ​ട്രോ സൂ​പ്പ​ർ മെ​ഡി​ക്ക​ൽ കെ​യ​റി​ൽ വി​വി​ധ സ്പെ​ഷ്യാ​ലി​റ്റി വി​ഭാ​ഗ​ങ്ങ​ൾ​ക്കൊ​പ്പം ഒ​ഫ്താ​ൽ​മോ​ള​ജി വി​ഭാ​ഗ​വും പൂ​ർ​ണ രൂ​പ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

കാ​ഴ്ച സം​ര​ക്ഷ​ണ​ത്തി​നും ക​ണ്ണു​ക​ളു​ടെ സ​മ​ഗ്ര ആ​രോ​ഗ്യ പ​രി​പാ​ല​ന​ത്തി​നു​മാ​യി മി​ക​ച്ച ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ് ഈ ​വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​ശ​സ്ത ഒ​ഫ്താ​ൽ​മോ​ള​ജി​സ്റ്റാ​യ ഡോ. ​ഹു​ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വി​ഭാ​ഗം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നേ​ത്ര​സം​ബ​ന്ധ​മാ​യ രോ​ഗ​നി​ർ​ണ​യ​ത്തി​ലും ചി​കി​ത്സ​യി​ലും മി​ക​ച്ച അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള ഡോ. ​ഹു​ദ, ഇ​തി​നോ​ട​കം ത​ന്നെ രോ​ഗി​ക​ളു​ടെ വി​ശ്വാ​സം നേ​ടി​ക്ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്.

വി​വി​ധ നേ​ത്ര​രോ​ഗ​ങ്ങ​ൾ കൃ​ത്യ​മാ​യി നി​ർ​ണ​യി​ക്കു​ക​യും ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ൽ ഡോ​ക്ട​ർ​ക്ക് പ്ര​ത്യേ​ക പ്രാ​വീ​ണ്യ​മു​ണ്ട്.

 

National

ട്രെ​യി​നി​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ടു​പാ​ടി യാ​ത്ര​ക്കാ​രെ ശ​ല്യ​പ്പെ​ടു​ത്തി; യു​വ​തി​ക​ൾ​ക്കെ​തി​രെ കേ​സ്

ബം​ഗ​ളൂ​രു: മെ​ട്രോ ട്രെ​യി​നി​ൽ യാ​ത്ര​യ്ക്കി​ടെ ഉ​ച്ച​ത്തി​ൽ പാ​ട്ടു​പാ​ടി സ​ഹ​യാ​ത്രി​ക​ർ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കി​യ 11 യു​വ​തി​ക​ൾ​ക്കെ​തി​രെ കേ​സ്. മാ​ർ​ച്ച് 15ന് ​രാ​ത്രി ന​ട​ന്ന സം​ഭ​വ​ത്തി​ലാ​ണ് പീ​നി​യ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

പീ​നി​യ സ്റ്റേ​ഷ​നി​ൽ രാ​ത്രി 10.57ഓ​ടെ​യാ​ണ് സം​ഭ​വം. യു​വ​തി​ക​ൾ കോ​ച്ചി​നു​ള്ളി​ൽ ഉ​ച്ച​ത്തി​ൽ പാ​ട്ടു​പാ​ടാ​ൻ തു​ട​ങ്ങി​യ​ത് മ​റ്റ് യാ​ത്ര​ക്കാ​ർ ചോ​ദ്യം​ചെ​യ്തു. ഇ​തോ​ടെ യാ​ത്ര​ക്കാ​രും യു​വ​തി​ക​ളും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ക്കേ​റ്റ​മാ​യി. ഇ​തോ​ടെ ട്രെ​യി​ൻ യാ​ത്ര 20മി​നി​റ്റോ​ളം വൈ​കി. തു​ട​ർ​ന്ന് സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ ഇ​ട​പെ​ട്ടാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്.

യു​വ​തി​ക​ൾ ഗൊ​ര​ഗു​ണ്ടേ​പാ​ള​യ, സാ​ൻ​ഡ​ൽ സോ​പ്പ് ഫാ​ക്ട​റി, മ​ഹാ​ല​ക്ഷ്മി, കു​വേം​പു റോ​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ സ്റ്റേ​ഷ​നു​ക​ളി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ശ​ല്യ​മു​ണ്ടാ​ക്കി​യെ​ന്ന് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ മെ​ട്രോ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ പി. ​ഗ​ജേ​ന്ദ്ര ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പീ​നി​യ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ എ​ല്ലാ പ്ര​തി​ക​ളും പി​ന്നീ​ട് ക്ഷ​മാ​പ​ണം ന​ട​ത്തി​യെ​ങ്കി​ലും പി​ഴ അ​ട​യ്‌​ക്കേ​ണ്ടി​വ​രു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

National

പൂ​ന മെ​ട്രോ​യി​ൽ സ്ത്രീ​ക​ൾ​ക്കും മു​തി​ർ​ന്ന പൗ​ര​ൻ​ന്മാ​ർ​ക്കും സീ​റ്റു​ക​ൾ സം​വ​ര​ണം

മും​ബൈ: അ​ന്താ​രാഷ്‌ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ന മെ​ട്രോ​യി​ൽ സ്ത്രീ​ക​ൾ​ക്കും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും പ്ര​ത്യേ​ക സീ​റ്റ് സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്നു.

ഞാ​യ​റാ​ഴ്ച മു​ത​ൽ ന​ഗ​ര​ത്തി​ലെ ര​ണ്ട് റൂ​ട്ടു​ക​ളി​ലും ഓ​ടു​ന്ന മെ​ട്രോ ട്രെ​യി​നു​ക​ളി​ൽ പു​തി​യ ക്ര​മീ​ക​ര​ണം നി​ല​വി​ൽ വ​രും.

ഓ​രോ മെ​ട്രോ ട്രെ​യി​നു​ക​ളി​ലും സ്ത്രീ​ക​ൾ​ക്കാ​യി 46 സീ​റ്റു​ക​ളും മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കാ​യി എ​ട്ട് സീ​റ്റു​ക​ളു​മാ​ണ് സം​വ​ര​ണം ചെ​യ്യു​ന്ന​ത്. സം​വ​ര​ണം ചെ​യ്ത സീ​റ്റു​ക​ൾ തി​രി​ച്ച​റി​യു​ന്ന​തി​നാ​യി പ്ര​ത്യേ​ക സ്റ്റി​ക്ക​റു​ക​ൾ പ​തി​പ്പി​ക്കും.

കൂ​ടാ​തെ, സീ​റ്റു​ക​ളു​ടെ ലേ​ഔ​ട്ട് സ്റ്റേ​ഷ​നു​ക​ളി​ലും മെ​ട്രോ​യു​ടെ ഔ​ദ്യോ​ഗി​ക മൊ​ബൈ​ൽ ആ​പ്പി​ലും ല​ഭ്യ​മാ​കും. സു​ര​ക്ഷി​ത​വും സു​ഖ​ക​ര​വു​മാ​യി യാ​ത്ര ചെ​യ്യാ​ൻ ഈ ​നി​ർ​ദേ​ശ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് മ​ഹാ മെ​ട്രോ ഭ​ര​ണ​കൂ​ടം അ​ഭ്യ​ർ​ഥി​ച്ചു.

Kerala

കൊച്ചി മെട്രോ ഞായറാഴ്ച മുതൽ രാത്രി 11 വരെ

കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ സ്ഥിരമായ വർധനവും ഉയർന്നുവരുന്ന യാത്രാവശ്യവും പരിഗണിച്ച് കൊച്ചി മെട്രോ ട്രെയിൻ സർവീസ് രാത്രി 11 വരെ ദീർഘിപ്പിച്ചു. ഫെബ്രുവരി 15 ഞായറാഴ്ച മുതൽ പുതുക്കിയ സമയക്രമം നിലവിൽ വരും.

ഇതിനനുസരിച്ച് ആലുവ, തൃപ്പൂണിത്തുറ എന്നീ ടെർമിനൽ സ്റ്റേഷനുകളിൽ നിന്ന് അവസാന സർവീസ് രാത്രി 11:00ന് പുറപ്പെടും. ആലുവ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകളും നടത്തും.

പ്രത്യേക സർവീസുകൾ 

ഫെബ്രുവരി 15: തൃപ്പൂണിത്തുറ ടെർമിനലിൽ നിന്ന് അവസാന സർവീസ് രാത്രി 11:30ന് പുറപ്പെടും. ഫെബ്രുവരി 16: ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് പുലർച്ചെ 4:00ന് സർവീസ് ആരംഭിക്കും. രാവിലെ 6:00 വരെ 30 മിനിറ്റ് ഇടവേളയിൽ സർവീസ് ഉണ്ടായിരിക്കും. തുടർന്ന് ട്രെയിനുകൾ പതിവ് ടൈംടേബിൾ പ്രകാരം സർവീസ് നടത്തും.

Kerala

എ​റ​ണാ​കു​ള​ത്ത് മെ​ട്രോ നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി; റോ​ഡ് ഉ​പ​രോ​ധി​ച്ച് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ  

കൊ​ച്ചി: എ​റ​ണാ​കു​ളം ക​ലൂ​രി​ൽ മെ​ട്രോ നി​ർ​മാ​ണ​ത്തി​നി​ടെ വീ​ണ്ടും പൈ​പ്പ് പൊ​ട്ടി. ക​ലൂ​ർ സ്റ്റേ​ഡി​യം റോ​ഡി​ല്‍ മു​ഴു​വ​ൻ വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. പൈ​പ്പ് പൊ​ട്ടി​യ​തി​ന് പി​ന്നാ​ലെ ഉ​മാ തോ​മ​സ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ച്ചു.

ഈ ​രാ​ത്രി​യി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്നാ​ണ് വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള മ​റു​പ​ടി​യെ​ന്നും ആ​ളു​ക​ൾ കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ ബു​ദ്ധി​മു​ട്ടു​ക​യാ​ണെ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞു.

കൂ​ടാ​തെ, കു​ടി​വെ​ള്ളം ഇ​ല്ലാ​ത്ത​വ​രു​ടെ വീ​ടു​ക​ളി​ലേ​ക്ക് വെ​ള്ളം എ​ത്തി​ക്കേ​ണ്ട​ത് കെ​എം​ആ​ർ​എ​ലി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നും ഇ​ത് വ​ലി​യ വീ​ഴ്ച​യാ​ണ്, കു​ളി​ക്കാ​നോ കു​ടി​ക്കാ​നോ വെ​ള്ള​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ആ​ളു​ക​ൾ എ​ന്നും ഉ​മാ തോ​മ​സ് പ​റ​ഞ്ഞു.

Kerala

കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യ്ക്ക് പു​തി​യ ര​ണ്ട് ടെ​ർ​മി​ന​ലു​ക​ൾ​കൂ​ടി

 കൊ​ച്ചി: കൊ​ച്ചി വാ​ട്ട​ർ മെ​ട്രോ​യ്ക്ക് പു​തി​യ ര​ണ്ട് ടെ​ർ​മി​ന​ലു​ക​ൾ​കൂ​ടി. മ​ട്ടാ​ഞ്ചേ​രി, വി​ല്ലിം​ഗ്ഡ​ണ്‍ ഐ​ല​ന്‍റ് ടെ​ര്‍​മി​ന​ലു​ക​ളാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ടെ​ർ​മി​ന​ലു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.

മ​ട്ടാ​ഞ്ചേ​രി ടെ​ര്‍​മി​ന​ലി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ മ​ന്ത്രി പി. ​രാ​ജീ​വ് അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. 38 കോ​ടി രൂ​പ ചി​ല​വി​ലാ​ണ് ര​ണ്ട് ടെ​ര്‍​മി​ന​ലു​ക​ളും പ​ണി​ക​ഴി​പ്പി​ച്ച​ത്. ഇ​തോ​ടെ വാ​ട്ട​ര്‍ മെ​ട്രോ ടെ​ര്‍​മി​ന​ലു​ക​ളു​ടെ എ​ണ്ണം 12 ആ​യി.

8,000 ച​തു​ര​ശ്ര​യ​ടി വ​ലി​പ്പ​ത്തി​ലു​ള്ള മ​ട്ടാ​ഞ്ചേ​രി ടെ​ര്‍​മി​ന​ല്‍ ഡെ​ച്ച് പാ​ല​സി​ന് തൊ​ട്ട​ടു​ത്താ​ണ്. പ​ഴ​യ ഫെ​റി ടെ​ര്‍​മി​ന​ലി​ന് അ​ടു​ത്താ​ണ് 3000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ര്‍​ണ​മു​ള്ള വി​ല്ലിം​ഗ്ഡ​ണ്‍ ഐ​ല​ന്‍റ് ടെ​ര്‍​മി​ന​ല്‍. ര​ണ്ട് ടെ​ര്‍​മി​ന​ലു​ക​ളും പൂ​ര്‍​ണ​മാ​യും വെ​ള്ള​ത്തി​ലാ​ണ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

District News

കോഴിക്കോട് മെട്രോ സാധ്യത പഠനം പുനരാരംഭിക്കാൻ നിർദ്ദേശം; നഗരവികസനത്തിന് പുതിയ ഉണർവ്

കോഴിക്കോട് നഗരത്തിൽ മെട്രോ റെയിൽ പദ്ധതിയുടെ സാധ്യത പഠനം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി. നഗരത്തിലെ വർധിച്ചുവരുന്ന ഗതാഗതക്കുരുക്കിനും ഭാവിയിലെ യാത്രാ ആവശ്യങ്ങൾക്കും മെട്രോ ഒരു ശാശ്വത പരിഹാരമാകുമെന്ന വിലയിരുത്തലിലാണ് ഈ നീക്കം. ഡി.എം.ആർ.സി (ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ) പ്രാഥമിക പഠനം നടത്തിയിരുന്നുവെങ്കിലും തുടർനടപടികൾ നിലച്ചിരുന്നു.

പദ്ധതിയുടെ സാമ്പത്തിക ഭാരം, യാത്രാ ആവശ്യകത, ഭൂമി ഏറ്റെടുക്കൽ തുടങ്ങിയ കാര്യങ്ങൾ ഉൾപ്പെടെയുള്ള വിശദമായ പഠനത്തിനാണ് ഇപ്പോൾ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളെയും സമീപ പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന രീതിയിലായിരിക്കും മെട്രോ പാത വിഭാവനം ചെയ്യുന്നത്. ഇത് കോഴിക്കോട് നഗരത്തിന്റെ സമഗ്ര വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്.

മെട്രോ യാഥാർത്ഥ്യമായാൽ നഗരത്തിലെ പൊതുഗതാഗതം കൂടുതൽ കാര്യക്ഷമമാവുകയും കാർബൺ ബഹിർഗമനം കുറയ്ക്കുകയും ചെയ്യും. പുതിയ പദ്ധതി നഗരത്തിലെ വാണിജ്യ, വ്യവസായ മേഖലകൾക്ക് പുതിയ ഉണർവ് നൽകുമെന്നും തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. എത്രയും പെട്ടെന്ന് പഠനം പൂർത്തിയാക്കി പ്രായോഗികമായ പദ്ധതി രൂപരേഖ സമർപ്പിക്കാനാണ് നിർദ്ദേശം.

Latest News

Corehub Up