കുവൈറ്റ് സിറ്റി: മഹ്ബൂലയിൽ പുതുതായി ആരംഭിച്ച മെട്രോ സൂപ്പർ മെഡിക്കൽ കെയറിൽ വിവിധ സ്പെഷ്യാലിറ്റി വിഭാഗങ്ങൾക്കൊപ്പം ഒഫ്താൽമോളജി വിഭാഗവും പൂർണ രൂപത്തിൽ പ്രവർത്തിച്ചു വരുന്നു.
കാഴ്ച സംരക്ഷണത്തിനും കണ്ണുകളുടെ സമഗ്ര ആരോഗ്യ പരിപാലനത്തിനുമായി മികച്ച ചികിത്സാ സംവിധാനങ്ങളോടെയാണ് ഈ വിഭാഗം പ്രവർത്തിക്കുന്നത്. പ്രശസ്ത ഒഫ്താൽമോളജിസ്റ്റായ ഡോ. ഹുദയുടെ നേതൃത്വത്തിലാണ് വിഭാഗം പ്രവർത്തിക്കുന്നത്.
നേത്രസംബന്ധമായ രോഗനിർണയത്തിലും ചികിത്സയിലും മികച്ച അനുഭവസമ്പത്തുള്ള ഡോ. ഹുദ, ഇതിനോടകം തന്നെ രോഗികളുടെ വിശ്വാസം നേടിക്കഴിഞ്ഞിരിക്കുകയാണ്.
വിവിധ നേത്രരോഗങ്ങൾ കൃത്യമായി നിർണയിക്കുകയും ഫലപ്രദമായ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നതിൽ ഡോക്ടർക്ക് പ്രത്യേക പ്രാവീണ്യമുണ്ട്.

കണ്ണിലെ അലർജി, ചുവപ്പ്, വരണ്ട കണ്ണ്, കാഴ്ച മങ്ങൽ, ഇൻഫെക്ഷൻ, കണ്ണിലെ സമ്മർദ്ദ വ്യതിയാനങ്ങൾ തുടങ്ങി വിവിധ പ്രശ്നങ്ങൾക്കുള്ള ചികിത്സകൾ ഇവിടെ ലഭ്യമാണ്. കൂടാതെ, സമഗ്ര നേത്ര പരിശോധനകളും ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ കൃത്യതയോടെ നടത്തപ്പെടുന്നു.
മേയ് 31 വരെ ഒഫ്താൽമോളജി കൺസൾട്ടേഷൻ ഫീസ് വെറും ഒരു കുവൈറ്റി ദിനാർ മാത്രമായി നിശ്ചയിച്ചിരിക്കുന്നതും രോഗികൾക്ക് വലിയ ആശ്വാസമാകുന്നു. കൂടാതെ, ഓപ്റ്റിക്കൽ വിഭാഗത്തിൽ പ്രത്യേക ഓഫറുകളും ലഭ്യമാണ്.
ഒഫ്താൽമോളജി വിഭാഗത്തിനൊപ്പം പീഡിയാട്രിക്സ്, ഇന്റേണൽ മെഡിസിൻ, ഒബ്സ്റ്റെട്രിക്സ് & ഗൈനക്കോളജി (ഒബിജി), ഡെന്റൽ, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളും മെട്രോയിൽ സജ്ജമാണ്.
ഗുണമേന്മയുള്ള ആരോഗ്യ സേവനങ്ങൾ എല്ലാവർക്കും സുലഭമാക്കുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന "മെട്രോ സൂപ്പർ മെഡിക്കൽ കെയർ', മഹ്ബൂലയിലെ ആരോഗ്യരംഗത്ത് വിശ്വാസത്തിന്റെ പുതിയ അധ്യായമായി മാറിക്കൊണ്ടിരിക്കുകയാണ്.
Tags : metro ophthalmology mahboula