ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ്-3 സെന്റ് ജെയിംസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ യാക്കോബ് ശ്ലീഹായുടെ ഓർമപ്പെരുന്നാളും പാരിഷ് കൺവൻഷനും ഈ മാസം 18 മുതൽ 25 വരെ നടക്കും. ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്ത പെരുന്നാൾ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും.
21, 22, 23 തീയതികളിൽ വൈകിട്ട് 6.30-ന് സന്ധ്യാനമസ്കാരവും തുടർന്ന് സുവിശേഷയോഗവും നടക്കും. റവ. ഫാ. ജോൺ ടി. വർഗീസ് കുളക്കട സുവിശേഷയോഗങ്ങൾക്ക് നേതൃത്വം നൽകും. 24-ന് പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും.
പെരുന്നാളിന്റെ സമാപനദിനമായ 25-ന് ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന നടക്കും.
ഇതോടനുബന്ധിച്ച് സിൽവർ ജൂബിലി സമാപനവും വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും നടത്തുമെന്ന് ഇടവക വികാരി ഫാ. ജോൺ കെ. സാമുവൽ അറിയിച്ചു.
Tags : FeastCelebration St.James Church Delhi