ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
പാലക്കാട്: കേളി കലാ സാംസ്കാരിക വേദിയുടെ പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ പ്രതീക്ഷ വിദ്യാഭ്യാസ പുരസ്കാരം പാലക്കാട് ജില്ലയിൽ വിതരണം ചെയ്തു.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാഷ് അവാർഡും മൊമന്റോയും ഉൾപ്പെടുത്തിയാണ് കേളി പുരസ്കാരം നൽകുന്നത്.
ഈ അധ്യയന വർഷം ആകെ 232 വിദ്യാർഥികളാണ് പുരസ്കാരത്തിന് അർഹരായത്. ഇതിൽ റിയാദിൽ 16 കുട്ടികൾക്ക് നേരത്തേ പുരസ്കാരം വിതരണം ചെയ്തിരുന്നു.
.jpeg1792399774.jpg)
കേരളത്തിലെ വിവിധ ജില്ലകളിലായി 216 കുട്ടികൾക്കുള്ള പുരസ്കാര വിതരണത്തിന്റെ ഭാഗമായാണ് പാലക്കാട്ടും ചടങ്ങ് സംഘടിപ്പിച്ചത്.
കേളി കേന്ദ്രകമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് അലി പട്ടാമ്പി അധ്യക്ഷനായ പരിപാടി സിപിഎം ചെർപ്പുളശേരി ഏരിയ സെക്രട്ടറി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.
കേളി കേന്ദ്രകമ്മിറ്റി അംഗം റഫീക്ക് പാലത്ത്, കേരള പ്രവാസി സംഘം ചെർപ്പുളശേരി ഏരിയ സെക്രട്ടറി കുഞ്ഞബ്ദുള്ള, കേളി മുൻ അംഗങ്ങളായ ചെക്കുട്ടി, ഹനീഫ ഒറ്റപ്പാലം, സതീഷ് ബാബു കോങ്ങാടാൻ എന്നിവർ ആശംസകൾ നേർന്നു.
കേളി ട്രഷറർ മധു ബാലുശേരി സ്വാഗതവും കേളി ജീവകാരുണ്യ കമ്മിറ്റി അംഗം മധു ഇടപ്പുറത്ത് നന്ദിയും പറഞ്ഞു.
Tags : Keli PratheekshaAward PalakkadDistrict Distribution