x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മേ​ഖ​ല​യി​ലേ​ക്കു​ള്ള മെ​ട്രോ​യു​ടെ വ​ര​വ് ആ​ഘോ​ഷ​മാ​ക്കി കു​വൈ​റ്റ് സ​മൂ​ഹം

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: October 19, 2026 12:37 PM IST | Updated: October 19, 2026 12:37 PM IST

ചിത്രം: സ്പെഷൽ അറേഞ്ച്മെന്‍റ്

കു​വൈ​റ്റ് സി​റ്റി: ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് മേ​ഖ​ല​യി​ലേ​ക്കു​ള്ള മെ​ട്രോ​യു​ടെ വ​ര​വ് ആ​ഘാ​ശ​മാ​ക്കി കു​വൈ​റ്റ് സ​മൂ​ഹം. മെ​ട്രോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പി​ന്‍റെ ആ​ദ്യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റാ​യ മെ​ട്രോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഫ​ർ​വാ​നി​യ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ത​ടി​ച്ചു കൂ​ടി​യ​ത്.

മ​ഗാ​തീ​ർ കോം​പ്ല​ക്സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളും സാ​ധാ​ര​ണ​ക്കാ​രും പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​വ​ത​രി​പ്പി​ച്ച ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളും ഉ​പ​ഭോ​ക്തൃ ആ​നു​കൂ​ല്യ​ങ്ങ​ളും സ​ന്ദ​ർ​ശ​ക​രി​ൽ വ​ലി​യ ആ​വേ​ശം സൃ​ഷ്ടി​ച്ചു.

നി​ര​വ​ധി രാ​ജ്യ​ങ്ങ​ളു​ടെ അം​ബാ​സ​ഡ​ർ​മാ​ർ, ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ, ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ, സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ, വ്യ​വ​സാ​യ-​വാ​ണി​ജ്യ മേ​ഖ​ല​യി​ലെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മെ​ട്രോ ഹൈ​പ്പ​ർ​മാ​ർ​ക​റ്റ് മാ​നേ​ജ്മെ​ന്‍റ്, മെ​ട്രോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് മാ​നേ​ജ്മെ​ന്‍റ്, ബി​സി​ന​സ് പ​ങ്കാ​ളി​ക​ൾ, സീ​നി​യ​ർ-​ജൂ​ണി​യ​ർ മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഗ്രൂ​പ്പി​ന്‍റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള നേ​തൃ​ത്വ​വും പ​ങ്കാ​ളി​ക​ളും ഒ​രു​മി​ച്ചെ​ത്തി​യ ച​ട​ങ്ങ് സ്ഥാ​പ​ന​ത്തിന്‍റെ വ​ള​ർ​ച്ച​യി​ലെ​യും കു​വൈ​റ്റി​ലെ റീ​ട്ടെ​യി​ൽ രം​ഗ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ലെ​യും സു​പ്ര​ധാ​ന നാ​ഴി​ക​ക്ക​ല്ലാ​യി.

ആ​രോ​ഗ്യ​പ​രി​ച​ര​ണ രം​ഗ​ത്ത് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ലൂ​ടെ വ​ർ​ഷ​ങ്ങ​ളാ​യി നേ​ടി​യെ​ടു​ത്ത ജ​ന​വി​ശ്വാ​സ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ലാ​ണ് മെ​ട്രോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു​വ​രു​ന്ന​ത്.

വ്യ​ത്യ​സ്ത ദേ​ശീ​യ​ത​ക​ളി​ലു​ള്ള​വ​ർ ഒ​രു​മി​ച്ചെ​ത്തി​യ​തോ​ടെ ഉ​ദ്ഘാ​ട​ന​വേ​ദി കു​വൈ​റ്റിന്‍റെ ബ​ഹുസ്വ​ര സാം​സ്കാ​രി​ക സാ​മൂ​ഹി​കാ​ന്ത​രീ​ക്ഷ​ത്തി​ന്റെ പ്ര​തി​ഫ​ല​ന​മാ​യി.

ഷോ​പ്പി​ങ്ങി​നൊ​പ്പം ക്രെ​ഡി​റ്റ് സൗ​ക​ര്യം, ലോ​യ​ൽ​റ്റി റി​വാ​ർ​ഡു​ക​ൾ, ആ​രോ​ഗ്യ​പ​രി​ച​ര​ണ ആ​നു​കൂ​ല്യ​ങ്ങ​ൾ, ഗോ​ൾ​ഡ​ൻ ട്രോ​ളി ല​ക്കി ഡ്രോ, ​പ്ര​ത്യേ​ക വി​ല​ക്കു​റ​വു​ക​ൾ, വെ​ള്ളി​യാ​ഴ്ച​ക​ളി​ലെ ഫ്രൈ​ഡേ മാ​ർ​ക്ക​റ്റ് എ​ന്നി​വ​യെ ഒ​രേ പ്ലാ​റ്റ്ഫോ​മി​ൽ കൂ​ട്ടി​ച്ചേ​ർ​ക്കു​ന്ന​താ​ണ് മെ​ട്രോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് വാ​ങ്ങ​ലു​ക​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യ​വും ഷോ​പ്പിംഗി​ലൂ​ടെ അ​ധി​ക നേ​ട്ട​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി​ക​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

‘ഇ​പ്പോ​ൾ വാ​ങ്ങു, പി​ന്നീ​ട് പ​ണ​മ​ട​ക്കു’ എ​ന്ന ആ​ശ​യ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച പ​വ​ർ കാ​ർ​ഡ് മെ​ട്രോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.

തി​രി​ച്ച​ട​വ് വ്യ​വ​സ്ഥ​ക​ൾ, മ​റ്റ് ബാ​ധ​ക​മാ​യ നി​ബ​ന്ധ​ന​ക​ൾ എ​ന്നി​വ​യ്ക്ക് വി​ധേ​യ​മാ​യാ​ണ് ക്രെ​ഡി​റ്റ് സൗ​ക​ര്യം ല​ഭ്യ​മാ​ക്കു​ക.

 

K-Rail Survey K-Rail Survey

മെ​ട്രോ കെ​യ​ർ ചെ​ക്ക​പ്പ് പ​ദ്ധ​തി​യി​ലൂ​ടെ നി​ശ്ചി​ത തു​ക​യ്ക്ക് മു​ക​ളി​ൽ ഷോ​പ്പി​ങ് ന​ട​ത്തു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ബാ​ധ​ക​മാ​യ നി​ബ​ന്ധ​ന​ക​ൾ​ക്ക് വി​ധേ​യ​മാ​യി ആ​രോ​ഗ്യ പ​രി​ശോ​ധ​നാ പാ​ക്കേ​ജു​ക​ൾ ല​ഭ്യ​മാ​ക്കും.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഫ​ർ​വാ​നി​യ, ഖൈ​ത്താ​ൻ, ജ​ലീ​ബ് എ​ന്നി​വി​ട​ങ്ങ​ളി​ലെ മെ​ട്രോ മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ളി​ലാ​ണ് ഈ ​സേ​വ​നം ല​ഭ്യ​മാ​കു​ക. ആ​രോ​ഗ്യ​പ​രി​ച​ര​ണ മേ​ഖ​ല​യി​ലെ ഗ്രൂ​പ്പി​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ പ്ര​യോ​ജ​ന​ക​ര​മാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

സ്ഥി​രം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി അ​വ​ത​രി​പ്പി​ച്ച മെ​ട്രോ ഹൈ​പ്പ​ർ ഹ​ബീ​ബി പോ​യി​ന്റ്സ് കാ​ർ​ഡ് ഷോ​പ്പി​ങ്ങി​ലൂ​ടെ റി​വാ​ർ​ഡു​ക​ൾ നേ​ടാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്നു. ഓ​രോ ദി​നാ​റി​നും ഒ​രു പോ​യി​ന്‍റ് വീ​തം ല​ഭി​ക്കു​ക​യും 100 പോ​യി​ന്‍റു​ക​ൾ ഒ​രു ദി​നാ​റിന്‍റെ ഡി​സ്കൗ​ണ്ട് ല​ഭി​ക്കു​ക​യും ചെ​യ്യും.

മെ​ട്രോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന് പു​റ​മെ മെ​ട്രോ മെ​ഡി​ക്ക​ൽ സെ​ന്‍റ​റു​ക​ളി​ലും പോ​യി​ന്‍റു​ക​ൾ ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​ത് പ​ദ്ധ​തി​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്.

മെ​ട്രോ ഹൈ​പ്പ​ർ ഗോ​ൾ​ഡ​ൻ ട്രോ​ളി പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യി. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ജ​യി​ക്ക് മു​മ്പ​ത്തെ ഷോ​പ്പി​ങ്ങി​ന് ചെ​ല​വ​ഴി​ച്ച തു​ക​യ്ക്ക് തു​ല്യ​മാ​യ മൂ​ല്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ അ​ടു​ത്ത ഷോ​പ്പി​ങ്ങി​ൽ സൗ​ജ​ന്യ​മാ​യി സ്വ​ന്ത​മാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ഭി​ക്കു​ക.

എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും രാ​വി​ലെ എട്ട് മു​ത​ൽ ഉ​ച്ച​യ്ക്ക് രണ്ട് വ​രെ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ ഫ്രൈ​ഡേ മാ​ർ​ക്ക​റ്റി​ൽ ഫ്ര​ഷ് ഉ​ത്പ​ന്ന​ങ്ങ​ളും മ​റ്റും പ്ര​ത്യേ​ക ഓ​ഫ​റി​ൽ ല​ഭി​ക്കും.

പ​വ​ർ കാ​ർ​ഡ്, ഹ​ബീ​ബി പോ​യിന്‍റ്സ്, കെ​യ​ർ ചെ​ക്ക​പ്പ്, ഗോ​ൾ​ഡ​ൻ ട്രോ​ളി, ഫ്രൈ​ഡേ മാ​ർ​ക്ക​റ്റ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ ഒ​രു​മി​ച്ച് അ​വ​ത​രി​പ്പി​ച്ച​ത് മെ​ട്രോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​നെ മ​റ്റു ഷോ​പ്പിംഗ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​ക്കു​ന്നു.

ഫ​ർ​വാ​നി​യ​യി​ലെ മ​ഗാ​തീ​ർ കോം​പ്ല​ക്സി​ന്‍റെ ബേ​സ്മെ​ന്‍റി​ൽ ആ​രം​ഭി​ച്ച ആ​ദ്യ ഔ​ട്ട്ല​റ്റ് മെ​ട്രോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പി​ന്‍റെ വി​പു​ല​മാ​യ റീ​ട്ടെ​യി​ൽ വി​ക​സ​ന പ​ദ്ധ​തി​യു​ടെ തു​ട​ക്ക​മാ​ണ്. കു​വൈറ്റി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല വ്യാ​പി​പ്പി​ക്കാ​നാ​ണ് ഗ്രൂ​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ആ​രോ​ഗ്യ​പ​രി​ച​ര​ണ രം​ഗ​ത്ത് നേ​ടി​യ വി​ശ്വാ​സ​ത്തെ റീ​ട്ടെ​യി​ൽ മേ​ഖ​ല​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്ന മെ​ട്രോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്, ഷോ​പ്പിംഗ്, ക്രെ​ഡി​റ്റ് സൗ​ക​ര്യം, റി​വാ​ർ​ഡു​ക​ൾ, ആ​രോ​ഗ്യ​പ​രി​ച​ര​ണം എ​ന്നി​വ​യെ ഒ​രു​മി​പ്പി​ക്കു​ന്ന പു​തി​യൊ​രു മാ​തൃ​ക​യാ​ണ് മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ലെ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​വും വി​വി​ധ ദേ​ശീ​യ​ത​ക​ളി​ലു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​വും സം​രം​ഭ​ത്തി​ന് ല​ഭി​ച്ച ശ്ര​ദ്ധേ​യ​മാ​യ സ്വീ​ക​ര​ണ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്തി.

ഫ​ർ​വാ​നി​യ​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച ഈ ​യാ​ത്ര കു​വൈ​റ്റി​ലെ മ​റ്റു മേ​ഖ​ല​ക​ളി​ലേ​ക്കും വ്യാ​പി​പ്പി​ച്ച് കു​ടും​ബ​ങ്ങ​ളു​ടെ വി​ശ്വ​സ്ത​മാ​യ ഷോ​പ്പിംഗ് ല​ക്ഷ്യ​സ്ഥാ​ന​മാ​യി മാ​റാ​നാ​ണ് മെ​ട്രോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പി​ന്‍റെ ല​ക്ഷ്യം.

Tags : Kuwait Metro HypermarketSector

Recent News

Corehub Up