പ്രേം നസീർ സുഹൃത് സമിതി ലോഗോ പ്രകാശനം
ദോഹ: പ്രേം നസീർ സുഹൃത് സമിതിയുടെ പുതിയ ലോഗോ ദോഹയിൽ പ്രകാശനം ചെയ്തു. മജാസ് റസ്റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ തുളസീദാസ്, മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയ്ക്ക് ലോഗോ കൈമാറി പ്രകാശനകർമം നിർവഹിച്ചു.
ചടങ്ങിൽ കേരള ബിസിനസ് ഫോറം (കെബിഎഫ്) പ്രസിഡന്റ് ഷഹീൻ മുഹമ്മദ് ഷാഫി വിശിഷ്ടാതിഥിയായിരുന്നു. പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ ചടങ്ങിന് നേതൃത്വം നൽകി.
മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ കലാജീവിതത്തെയും മാനവിക മൂല്യങ്ങളെയും സ്മരിക്കുന്ന സമിതിയുടെ പ്രവർത്തനങ്ങൾക്ക് പുതിയ ലോഗോ കൂടുതൽ ശ്രദ്ധയും സ്വീകാര്യതയും നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Tags : Deepika DeepikaNewspaper BreakingNews NewsUpdate new logo of the Prem Nazir Suhruth Samithi