x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ൻ തു​ക​യു​ടെ ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ്; ജോ​ലി രാ​ജി​വ​യ്ക്കാ​ൻ ബിഎംഡ​ബ്ല്യു ജീ​വ​ന​ക്കാ​രു​ടെ വ​ൻ പ്ര​വാ​ഹം

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: October 18, 2026 01:57 AM IST | Updated: October 18, 2026 01:57 AM IST

ബിഎംഡ​ബ്ല്യു

മ്യൂ​ണി​ക്ക്: ജ​ർ​മ​ൻ ആ​ഡം​ബ​ര കാ​ർ നി​ർ​മ്മാ​താ​ക്ക​ളാ​യ ബിഎംഡ​ബ്ല്യു  ജീ​വ​ന​ക്കാ​രെ കു​റ​യ്ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ഖ്യാ​പി​ച്ച സ്വ​മേ​ധ​യാ ഉ​ള്ള പി​രി​ഞ്ഞു​പോ​ക​ൽ പ​ദ്ധ​തി​ക്ക് അ​പ്ര​തീ​ക്ഷി​ത പ്ര​തി​ക​ര​ണം. ജോ​ലി ഉ​പേ​ക്ഷി​ക്കാ​ൻ വ​ൻ​തു​ക​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മെ​ന്നാ​യ​തോ​ടെ ജീ​വ​ന​ക്കാ​ർ കൂ​ട്ട​ത്തോ​ടെ അ​പേ​ക്ഷ​യു​മാ​യി എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​മ്പ​നി​ക്ക് പ​ദ്ധ​തി താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ക്കേ​ണ്ടി വ​ന്നു.

അ​പേ​ക്ഷാ പ്ര​വാ​ഹം താ​ങ്ങാ​നാ​വാ​തെ പോ​ർ​ട്ട​ൽ ത​ക​ർ​ന്നു

ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജ് ക​ണ​ക്കാ​ക്കാ​നും ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​മാ​യി ജീ​വ​ന​ക്കാ​ർ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത ക​മ്പ​നി​യു​ടെ ആ​ഭ്യ​ന്ത​ര വെ​ബ് പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ സ​ന്ദ​ർ​ശ​ക​രു​ടെ ബാ​ഹു​ല്യം കാ​ര​ണം ത​ക​രാ​റി​ലാ​യി. തു​ട​ർ​ന്ന് ല​ഭി​ച്ച ആ​യി​ര​ക്ക​ണ​ക്കി​ന് അ​പേ​ക്ഷ​ക​ൾ പ​രി​ശോ​ധി​ച്ചു തീ​ർ​ക്കു​ന്ന​തി​നാ​യി പോ​ർ​ട്ട​ൽ താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ​താ​യി ബ​യ​റി​ഷ​ർ റു​ണ്ട്ഫു​ങ്ക്  റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​മ്പ​നി​യി​ലെ സേ​വ​ന കാ​ലാ​വ​ധി​യും നി​ല​വി​ലെ ശ​മ്പ​ള​വും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക നി​ശ്ച​യി​ക്കു​ന്ന​ത്. ദീ​ർ​ഘ​കാ​ല​മാ​യി ഉ​യ​ർ​ന്ന ശ​മ്പ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന മു​തി​ർ​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​ന് യൂ​റോ വ​രെ​യാ​ണ് ആ​നു​കൂ​ല്യ​മാ​യി വാ​ഗ്ദാ​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്. കൃ​ത്യ​മാ​യ തു​ക ക​മ്പ​നി ഔ​ദ്യോ​ഗി​ക​മാ​യി വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും, പ​ദ്ധ​തി​ക്ക് ജീ​വ​ന​ക്കാ​ർ​ക്കി​ട​യി​ൽ വലിയ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ച​തെ​ന്ന് ബിഎംഡ​ബ്ല്യു സ്ഥി​രീ​ക​രി​ച്ചു.

8,000 തൊ​ഴി​ലു​ക​ൾ വെ​ട്ടി​ച്ചു​രു​ക്കാ​ൻ ല​ക്ഷ്യം

2027 അ​വ​സാ​ന​ത്തോ​ടെ ക​മ്പ​നി​യി​ൽ നി​ന്നും 8,000-ത്തോ​ളം ത​സ്തി​ക​ക​ൾ വെ​ട്ടി​ക്കു​റ​യ്ക്കാ​നാ​ണ് ബി​എംഡ​ബ്ല്യു ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​ധാ​ന​മാ​യും അ​ഡ്മി​നി​സ്ട്രേ​ഷ​ൻ, ഗ​വേ​ഷ​ണ-​വി​ക​സ​ന  വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഈ ​വെ​ട്ടി​ച്ചു​രു​ക്ക​ൽ ബാ​ധി​ക്കു​ക.

നോ​യെ ക്ലാ​സ്സെ എ​ന്ന പു​തി​യ ത​ല​മു​റ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ളു​ടെ പ്രാ​രം​ഭ വി​ക​സ​ന ഘ​ട്ടം പൂ​ർ​ത്തി​യാ​യ​തോ​ടെ ഡെ​വ​ല​പ്പ​ർ​മാ​രു​ടെ ആ​വ​ശ്യം കു​റ​ഞ്ഞ​തും, കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​ൻ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ്  വ്യാ​പ​ക​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തു​മാ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

ചൈ​നീ​സ് വി​പ​ണി​യി​ലെ മാ​ന്ദ്യ​വും ചെ​ല​വ് ചു​രു​ക്ക​ലും

ആ​ഗോ​ള ഓ​ട്ടോ​മൊ​ബൈ​ൽ മേ​ഖ​ല നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​യും, ബിഎംഡ​ബ്ല്യു​വി​ന്‍റെ ഏ​റ്റ​വും വ​ലി​യ വി​പ​ണി​യാ​യ ചൈ​ന​യി​ൽ വി​ൽ​പ​ന​യും ലാ​ഭ​വും കു​ത്ത​നെ ഇ​ടി​ഞ്ഞ​തും ക​മ്പ​നി​യെ ക​ടു​ത്ത ചെ​ല​വ് ചു​രു​ക്ക​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് ന​യി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വോ​ള​ന്‍ററി റി​ട്ട​യ​ർ​മെ​ന്‍റ് പ​ദ്ധ​തി​ക്കാ​യി തു​ട​ക്ക​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് ദ​ശ​ല​ക്ഷം യൂ​റോ ക​മ്പ​നി​ക്ക് ചെ​ല​വാ​കു​മെ​ങ്കി​ലും, 2028 മു​ത​ൽ പ്ര​തി​വ​ർ​ഷം ഏ​ക​ദേ​ശം 100 കോ​ടി യൂ​റോ (1 ബി​ല്യ​ൺ യൂ​റോ) ലാ​ഭി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് മാ​നേ​ജ്‌​മെ​ന്റി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഈ ​വ​ൻ ഡി​മാ​ൻ​ഡ് തു​ട​രു​ക​യാ​ണെ​ങ്കി​ൽ, നി​ശ്ച​യി​ച്ച സ​മ​യ​പ​രി​ധി​ക്ക് വ​ള​രെ മു​ന്നേ ത​ന്നെ ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ ബിഎംഡ​ബ്ല്യു​വി​ന് സാ​ധി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Tags : Deepika DeepikaNewspaper BreakingNews NewsUpdate Substantial compensation package leads massive exodus

Recent News

Corehub Up