കുവൈറ്റ് സിറ്റി: ഹൈപ്പർ മാർക്കറ്റ് മേഖലയിലേക്കുള്ള മെട്രോയുടെ വരവ് ആഘാശമാക്കി കുവൈറ്റ് സമൂഹം. മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പർമാർക്കറ്റായ മെട്രോ ഹൈപ്പർമാർക്കറ്റ് ഫർവാനിയയുടെ ഉദ്ഘാടനത്തിന് ആയിരക്കണക്കിന് ആളുകളാണ് തടിച്ചു കൂടിയത്.
മഗാതീർ കോംപ്ലക്സിൽ നടന്ന ചടങ്ങിൽ വിവിധ രാജ്യക്കാരായ വിശിഷ്ട വ്യക്തിത്വങ്ങളും സാധാരണക്കാരും പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് അവതരിപ്പിച്ച ആകർഷകമായ ഓഫറുകളും ഉപഭോക്തൃ ആനുകൂല്യങ്ങളും സന്ദർശകരിൽ വലിയ ആവേശം സൃഷ്ടിച്ചു.
നിരവധി രാജ്യങ്ങളുടെ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ, വ്യവസായ-വാണിജ്യ മേഖലയിലെ പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിൽ മെട്രോ ഹൈപ്പർമാർകറ്റ് മാനേജ്മെന്റ്, മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ് മാനേജ്മെന്റ്, ബിസിനസ് പങ്കാളികൾ, സീനിയർ-ജൂണിയർ മാനേജർമാർ എന്നിവർ ചേർന്ന് ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രൂപ്പിന്റെ വിവിധ തലങ്ങളിലുള്ള നേതൃത്വവും പങ്കാളികളും ഒരുമിച്ചെത്തിയ ചടങ്ങ് സ്ഥാപനത്തിന്റെ വളർച്ചയിലെയും കുവൈറ്റിലെ റീട്ടെയിൽ രംഗത്തേക്കുള്ള പ്രവേശനത്തിലെയും സുപ്രധാന നാഴികക്കല്ലായി.
ആരോഗ്യപരിചരണ രംഗത്ത് മെട്രോ മെഡിക്കൽ ഗ്രൂപ്പിലൂടെ വർഷങ്ങളായി നേടിയെടുത്ത ജനവിശ്വാസത്തിന്റെ പിൻബലത്തിലാണ് മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ് റീട്ടെയിൽ മേഖലയിലേക്ക് കടന്നുവരുന്നത്.
വ്യത്യസ്ത ദേശീയതകളിലുള്ളവർ ഒരുമിച്ചെത്തിയതോടെ ഉദ്ഘാടനവേദി കുവൈറ്റിന്റെ ബഹുസ്വര സാംസ്കാരിക സാമൂഹികാന്തരീക്ഷത്തിന്റെ പ്രതിഫലനമായി.
ഷോപ്പിങ്ങിനൊപ്പം ക്രെഡിറ്റ് സൗകര്യം, ലോയൽറ്റി റിവാർഡുകൾ, ആരോഗ്യപരിചരണ ആനുകൂല്യങ്ങൾ, ഗോൾഡൻ ട്രോളി ലക്കി ഡ്രോ, പ്രത്യേക വിലക്കുറവുകൾ, വെള്ളിയാഴ്ചകളിലെ ഫ്രൈഡേ മാർക്കറ്റ് എന്നിവയെ ഒരേ പ്ലാറ്റ്ഫോമിൽ കൂട്ടിച്ചേർക്കുന്നതാണ് മെട്രോ ഹൈപ്പർമാർക്കറ്റിന്റെ പ്രധാന സവിശേഷത.
ഉപഭോക്താക്കൾക്ക് വാങ്ങലുകളിൽ കൂടുതൽ സൗകര്യവും ഷോപ്പിംഗിലൂടെ അധിക നേട്ടങ്ങളും ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതികൾ ഒരുക്കിയിരിക്കുന്നത്.
‘ഇപ്പോൾ വാങ്ങു, പിന്നീട് പണമടക്കു’ എന്ന ആശയത്തിൽ അവതരിപ്പിച്ച പവർ കാർഡ് മെട്രോ ഹൈപ്പർമാർക്കറ്റിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.
തിരിച്ചടവ് വ്യവസ്ഥകൾ, മറ്റ് ബാധകമായ നിബന്ധനകൾ എന്നിവയ്ക്ക് വിധേയമായാണ് ക്രെഡിറ്റ് സൗകര്യം ലഭ്യമാക്കുക.