ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഡബ്ലിൻ: നാലാം ശനിയാഴ്ചകളിൽ ഡബ്ലിനിൽ നടന്നുവരുന്ന അഭിഷേകാഗ്നി ബെെബിൾ കൺവൻഷൻ (മലയാളം) ശനിയാഴ്ച (ഒക്ടോബർ 24) ബ്യൂമൗണ്ടിലെ ബ്ലെസഡ് മാർഗരറ്റ് ബോൾ ദേവാലയത്തിൽ 11 മുതൽ 4.30 വരെ നടക്കും.
ഫാ. സേവ്യർ ഖാൻ വട്ടായിലിലൂടെ പരിശുദ്ധാത്മാവ് രൂപം നൽകുകയും അനേകായിരങ്ങളുടെ ജീവിതത്തിൽ വിശ്വാസവളർച്ചയ്ക്കും ദൈവിക ഇടപെടലുകൾക്കും ദൈവം വഴിയൊരുക്കിയതുമായ അഭിഷേകാഗ്നി കാതോലിക് മിനിസ്ട്രി (എഎഫ്സിഎം) ആണ് ബെെബിൾ കൺവെൻഷൻ ഡബ്ലിനിൽ ഒരുക്കുന്നത്.
വിശുദ്ധ ബലി, ദിവ്യകാരുണ്യ ആരാധന, വിശുദ്ധ കുമ്പസാരം, വചന ശുശ്രൂഷ, സ്തുതിയാരാധന എന്നിവ ഉൾപ്പെടുന്ന കൺവെൻഷനിലേക്ക് എഎഫ്സിഎം അയർലൻഡ് ഏവരെയും സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.
Tags : Abhishekagni BibleConvention Dublin