പാലക്കാട്: കേളി കലാ സാംസ്കാരിക വേദിയുടെ പ്രവർത്തകരുടെ മക്കൾക്കായി ഏർപ്പെടുത്തിയ പ്രതീക്ഷ വിദ്യാഭ്യാസ പുരസ്കാരം പാലക്കാട് ജില്ലയിൽ വിതരണം ചെയ്തു.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച് ഉപരിപഠനത്തിന് അർഹത നേടിയ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി കാഷ് അവാർഡും മൊമന്റോയും ഉൾപ്പെടുത്തിയാണ് കേളി പുരസ്കാരം നൽകുന്നത്.
ഈ അധ്യയന വർഷം ആകെ 232 വിദ്യാർഥികളാണ് പുരസ്കാരത്തിന് അർഹരായത്. ഇതിൽ റിയാദിൽ 16 കുട്ടികൾക്ക് നേരത്തേ പുരസ്കാരം വിതരണം ചെയ്തിരുന്നു.