x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ലണ്ടനിൽ ഐഒസി യുകെയുടെ പ്രതിഷേധം

റോ​മി കു​ര്യാ​ക്കോ​സ്
Published: October 19, 2026 03:48 PM IST | Updated: October 19, 2026 03:48 PM IST

പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയവർ

ല​ണ്ട​ൻ: ഇ​ന്ത്യ​യി​ൽ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ സു​താ​ര്യ​ത​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ല​ണ്ട​നി​ലെ പാ​ർ​ല​മെ​ന്‍റ് സ്ക്വ​യ​റി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് (യു​കെ) കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം.

ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ പ്ര​ക്ഷോ​ഭ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് നൂ​റു​ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്ന​തോ​ടെ ല​ണ്ട​നി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ലെ വേ​ദി പ്ര​തി​ഷേ​ധ​ത്തി​ന്റെ കേ​ന്ദ്ര​മാ​യി മാ​റി.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജി​വ​യ്ക്കു​ക, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ത്തി​ന്‍റെ സു​താ​ര്യ​ത​യും നി​ഷ്പ​ക്ഷ​ത​യും ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി​യ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി പ്ര​വ​ർ​ത്ത​ക​ർ ശ​ക്ത​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി.

ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണ പോ​രാ​ട്ട​ത്തി​ന് വി​ദേ​ശ​മ​ണ്ണി​ൽ​നി​ന്നു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം ശ​ക്ത​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​താ​യി​രു​ന്നു പ്ര​തി​ഷേ​ധം. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്വ​ത​ന്ത്ര​മാ​യ പ്ര​വ​ർ​ത്ത​ന​വും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന ആ​വ​ശ്യം പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​യ​ർ​ത്തി.

ഡ​ൽ​ഹി​യി​ൽ ഉ​യ​ർ​ന്ന പ്ര​തി​ഷേ​ധ​ത്തിന്‍റെ സ​ന്ദേ​ശം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ എ​ത്തി​ക്കു​ന്ന​തി​ലും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​ലും സം​ഗ​മം ശ്ര​ദ്ധേ​യ​മാ​യി.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന ശ്ര​ദ്ധേ​യ​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യ സം​ഗ​മം, ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ പ്ര​വാ​സി സ​മൂ​ഹ​ത്തി​നു​ള്ള താ​ത്​പ​ര്യ​വും ഇ​ട​പെ​ട​ലും വി​ളി​ച്ചോ​തു​ന്ന​താ​യി.

പ്ര​തി​ഷേ​ധ സം​ഗ​മം ഐ​ഒ​സി യുകെ കേ​ര​ള ചാ​പ്റ്റ​ർ ല​ണ്ട​ൻ ഏ​രി​യ പ്ര​സി​ഡന്‍റ് സു​ജു കെ. ​ഡാ​നി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള ചാ​പ്റ്റ​ർ മി​ഡ്‌​ലാ​ൻ​ഡ്‌​സ് ഏ​രി​യ പ്ര​സി​ഡന്‍റ് ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

 

K-Rail Survey K-Rail Survey K-Rail Survey

ചാ​പ്റ്റ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​പ്പ ഗ​ഫൂ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബേ​ബി​ക്കു​ട്ടി ജോ​ർ​ജ്, അ​ശ്വ​തി നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ റോ​മി കു​ര്യാ​ക്കോ​സ്, അ​ഷ്‌​റ​ഫ് അ​ബ്ദു​ള്ള, അ​ജി​ത് വെ​ൺ​മ​ണി, സെ​ക്ര​ട്ട​റി റോ​ണി, ഐ​ഒ​സി യുകെ ദേ​ശീ​യ വ​ക്താ​വ് അ​ജി​ത് മു​ത​യി​ൽ, സാ​ജു മ​ണ​ക്കു​ഴി ജോ​സ് കൊ​ച്ചു​പു​ര​യ്ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി സം​സാ​രി​ച്ചു. കേ​ര​ള ചാ​പ്റ്റ​ർ ട്ര​ഷ​റ​ർ ബി​ജു വ​ർ​ഗീ​സ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ കേ​ര​ള ചാ​പ്റ്റ​ർ നേ​താ​ക്ക​ളാ​യ അ​ജി ജോ​ർ​ജ്, ഷാ​ജി ആ​ന​ന്ദ്, രാ​ജ​ൻ പ​ടി​യി​ൽ, ജ​വാ​ഹ​ർ​ലാ​ൽ, അ​ഷ്‌​റ​ഫ്, ബേ​ബി ലൂ​ക്കോ​സ്, ഷൈ​ജ​ൻ ജോ​സ്, ഐഒസി യുകെ - ​മ​ഹാ​രാ​ഷ്ട്ര നേ​താ​വ് അ​വി​നാ​ശ് ഷി​ൻ​ഡെ തു​ട​ങ്ങി​യ​വ​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഐ​ഒ​സി യുകെ യു​വ​ജ​ന വി​ഭാ​ഗ​വും പാ​ർ​ല​മെ​ന്‍റ് സ്ക്വ​യ​റി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ ധ്രു​വ് റാ​ഠി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ലും ഐ​ഒ​സി യുകെ കേ​ര​ള ചാ​പ്റ്റ​റി​ന്‍റെ​യും യു​വ​ജ​ന വി​ഭാ​ഗ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​ക​ർ പ​ങ്കു​ചേ​ർ​ന്ന് ഡ​ൽ​ഹി​യി​ലെ സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

ജ​നാ​ധി​പ​ത്യ സം​ര​ക്ഷ​ണം കേ​വ​ലം രാ​ഷ്ട്രീ​യ മു​ദ്രാ​വാ​ക്യ​മ​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​നാ മൂ​ല്യ​ങ്ങ​ളും പൗ​രാ​വ​കാ​ശ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​നു​ള്ള പൊ​തു​ബാ​ധ്യ​ത​യാ​ണെ​ന്നും പ്ര​തി​ഷേ​ധ​ക്കാ​ർ ഉ​യ​ർ​ത്തി​ക്കാ​ട്ടി. ജ​നാ​ധി​പ​ത്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യും തെ​ര​ഞ്ഞെ​ടു​പ്പ് സം​വി​ധാ​ന​ത്തി​ന്‍റെ സു​താ​ര്യ​ത​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ശ​ബ്ദം ല​ണ്ട​നി​ൽ ശ​ക്ത​മാ​യി ഉ​യ​ർ​ന്നു.

Tags : IndianOverseasCongress IOCUK Protest London DemocraticValues

Recent News

Corehub Up