ഡബ്ലിൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) അയർലൻഡിന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു.
അയർലൻഡ് കേരള ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ഫ്രാൻസിസ് ജേക്കബിന്റെ നേതൃത്വത്തിലാണ് ഓണക്കിറ്റ് വിതരണം സംഘടിപ്പിച്ചത്. ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ കോൺഗ്രസ് ഭാരവാഹിയും കോൺഗ്രസ് നേതാവുമായ എം.കെ. സഞ്ജയ് നിർവഹിച്ചു.
പ്രവാസലോകത്തിരുന്നും നാടിനോടുള്ള സ്നേഹവും സാമൂഹിക പ്രതിബദ്ധതയും കാത്തുസൂക്ഷിച്ച് അർഹരായ കുടുംബങ്ങളിലേക്ക് സഹായമെത്തിക്കുന്നതിന്റെ ഭാഗമായാണ് ഐഒസി അയർലൻഡിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്.