ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
കുവൈറ്റ് സിറ്റി: ന്യൂട്രീഷ്യനിസ്റ്റ് കൺസൾട്ടേഷനായി പ്രത്യേക ഓഫറുമായി സാൽമിയയിലെ സൂപ്പർ മെട്രോ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ. ജൂലൈ 15 മുതൽ ഓഗസ്റ്റ് 15 വരെ ലഭ്യമാകുന്ന ഈ പ്രത്യേക ഓഫറിലൂടെ, വിദഗ്ധ ഡയറ്റീഷ്യന്റെ കൺസൾട്ടേഷനോടൊപ്പം വിവിധ ആരോഗ്യ പരിശോധനകളും ഉൾക്കൊള്ളുന്ന "ന്യൂട്രീഷൻ & വെൽനെസ്' പാക്കേജുകൾ രോഗികൾക്ക് ലഭ്യമാകും.
ശരീരഭാരം കുറയ്ക്കാനും കൂട്ടാനും ആഗ്രഹിക്കുന്നവർക്കും പ്രമേഹം, പിസിഒഎസ്, തൈറോയ്ഡ്, ഉയർന്ന കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്കും ഗർഭിണികൾക്കും കായികതാരങ്ങൾക്കും ദഹനസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കുമായി വ്യക്തിഗത ഭക്ഷണക്രമം തയ്യാറാക്കി നൽകുന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം.
ഓഫറിന്റെ ഭാഗമായി മൂന്ന് പ്രത്യേക "ന്യൂട്രീഷൻ & വെൽനെസ്' പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. ഡയറ്റീഷ്യൻ കൺസൾട്ടേഷനോടൊപ്പം ഫാസ്റ്റിംഗ് ബ്ലഡ് ഷുഗർ (FBS), ടോട്ടൽ കൊളസ്ട്രോൾ, എച്ച്.ബിഎവൺസി (HbA1c), വിറ്റാമിൻ D3 എന്നിവ ഉൾപ്പെടെയുള്ള പ്രധാന ആരോഗ്യ പരിശോധനകൾ ഈ പാക്കേജുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജീവിതശൈലി രോഗങ്ങൾ നേരത്തെ കണ്ടെത്താനും ആരോഗ്യകരമായ ഭക്ഷണശീലങ്ങളിലൂടെ അവയെ നിയന്ത്രിക്കാനും ഇത് സഹായകമാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. "ശരിയായ ഭക്ഷണമാണ് മികച്ച മരുന്ന്' എന്ന സന്ദേശത്തോടെയാണ് ഈ പ്രത്യേക ക്യാമ്പയിൻ ഒരുക്കിയിരിക്കുന്നത്.
മരുന്നുകൾക്ക് പുറമെ ശരിയായ ഭക്ഷണശീലവും ആരോഗ്യകരമായ ജീവിതരീതിയും സ്വീകരിക്കുന്നതിലൂടെ നിരവധിയായ രോഗങ്ങളെ നിയന്ത്രിക്കാനും മികച്ച ആരോഗ്യം കൈവരിക്കാനും കഴിയുമെന്ന് മെട്രോ അധികൃതർ കൂട്ടിച്ചേർത്തു.
Tags : Metro Medical Group NRINews