x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലിസ്

വെബ് ഡെസ്‌ക്
Published: October 28, 2026 01:10 PM IST | Updated: October 28, 2026 01:10 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തിരുമലയിൽ ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ചു. പാച്ചല്ലൂർ സ്വദേശി വിജയനാണ് ഭാര്യ സീമയെ വെട്ടുകത്തികൊണ്ട് ആക്രമിച്ചത്. പരിക്കേറ്റതിനെ തുടർന്ന് സീമ ആശുപത്രിയിൽ ചികിത്സ തേടി.

ബുധനാഴ്ച രാവിലെ 9:54നാണ് സംഭവം. ജോലിക്കായി സ്കൂട്ടറിൽ പോകുകയായിരുന്ന സീമയെ ബൈക്കിൽ പിന്തുടർന്നെത്തിയ വിജയൻ നടുറോഡിൽ വെച്ച് ആക്രമിക്കുകയായിരുന്നു. ജീവൻ രക്ഷിക്കാനായി സീമ തൊട്ടടുത്തുള്ള കടയിലേയ്ക്ക് ഓടിക്കയറുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. 12 വർഷമായി ഇരുവരും തമ്മിൽ പിരിഞ്ഞു കഴിയുകയായിരുന്നു. കുടുംബ തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സീമയുടെ സഹോദരൻ പറഞ്ഞു. കടയുടമ തടഞ്ഞതുകൊണ്ടാണ് സീമ രക്ഷപ്പെട്ടതെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

സംഭവത്തിൽ സീമയുടെ മൊഴി രേഖപ്പെടുത്തിയ മലയിൻകീഴ് പൊലീസ് കേസെടുത്തുവെന്നാണ് വിവരം. പ്രതിയായ വിജയനെ ഉടൻ പിടികൂടുമെന്ന് പൊലിസ് അറിയിച്ചു.

Tags : Husband Attacks Wife hacks injures Thiruvananthapuram police accused

Recent News

Corehub Up