Kerala
കൊച്ചി: ലഹരി നല്കി പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിച്ച് സ്വകാര്യ ദൃശ്യങ്ങള്‍ ടെലിഗ്രാമില്‍ പങ്കുവച്ച കേസില്‍ ഭര്‍ത്താവിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി അധ്യാപികയായ തൃശൂര്‍ സ്വദേശിനി. ഭര്‍ത്താവ് പാലക്കുഴ അമ്പലംകുന്ന് സ്വദേശി പ്രശാന്ത് പരമേശ്വരന് ലഹരിക്കടിമയെന്ന് അധ്യാപിക. മയക്കുമരുന്ന് ഇന്ജെക്ഷന് എടുക്കാറുണ്ടെന്നും അധ്യാപിക ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചു.
കൂത്താട്ടുകളം എസ്എച്ച്ഒയില്‍ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാണിച്ച് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ കേസ് പുത്തന്‍കുരിശ് ഡിവൈഎസ്പിക്ക് കൈമാറിയിരുന്നു. ഷമീര്‍ എന്ന ലഹരിക്കേസ് പ്രതിയുമായി ഭര്‍ത്താവിന് വര്‍ഷങ്ങളായി ബന്ധമുണ്ട്.
കാക്കനാടുള്ള ഷെമീറിന്റെ ഫ്ലാറ്റിലേക്ക് ഇയാള്‍ സ്ഥിരമായി പോകാറുണ്ട്. ഇയാള്‍ക്ക് എവിടെ നിന്നാണ് ലഹരി കിട്ടുന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. ഇയാളുടെ ഫോണ്‍ ചെക്ക് ചെയ്താല്‍ ഇതിനെ കുറിച്ചുള്ള ഡീറ്റെയ്ല്‍സ് കിട്ടും. എന്നാല്‍ അതൊന്നും കൂത്താട്ടുകുളം പൊലിസ് ചെയ്തിട്ടില്ല.
ഇയാള്‍ എംഡിഎംഎ ഇപ്പോഴും വാങ്ങുന്നുണ്ട്. പനങ്ങാട് സ്റ്റേഷനില്‍ എംഡിഎംഎ കേസിലെ പ്രതിയാണ്. കൂത്താട്ടുകളം സ്റ്റേഷനില്‍ തന്നെ അമ്മയെയും അച്ഛനെയും തല്ലിയത് അടക്കം നിരവധി ക്രിമിനല്‍ കേസുകളുണ്ട്.
ഇവനെതിരെ താന്‍ ഇറങ്ങുമെന്ന് തോന്നിയപ്പോള്‍ തനിക്കെതിരെ തൂഫാനില്‍ കള്ളപ്പരാതി നല്കി. തന്റെ വീട്ടില്‍ ഡാന്‍സാഫ് സംഘമെത്തി വണ്ടി ചെക്ക് ചെയ്തിട്ട് പോയി. തന്നെ ഭയപ്പെടുത്താന്‍ ചെയ്തതാണ്. ഏതറ്റം വരെ വേണമെങ്കിലും പോകുമെന്നും തന്റെ ജോലി തെറിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
ശനിയാഴ്ച എഫ്ഐആര്‍ ഇട്ട കേസിലെ അന്വേഷണം എന്തായെന്ന് അറിയാനായി ചൊവ്വാഴാച വിളിച്ചു നോക്കിയപ്പോള്‍ ഞങ്ങള്‍ തെളിവുകള്‍ ശേഖരിക്കാനുണ്ട്, അന്വേഷണം നടത്തുവല്ലേ, എപ്പോഴും വിളിക്കണ്ടെന്ന് പറഞ്ഞു. ഇയാളെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ അറിയാം ലഹരി ഉപയോഗത്തെ കുറിച്ച് അതും ചെയ്തിട്ടില്ല എന്ന് അധ്യാപിക പറഞ്ഞു.
അതേസമയം, പാലക്കുഴ അമ്പലംകുന്നിലെ പ്രശാന്തിന്റെ വീട്ടില്‍ രാത്രികളില്‍ കാറുകളും മറ്റ് വാഹനങ്ങളും എത്തുന്നതായി നാട്ടുകാരും പറഞ്ഞു. പ്രശാന്തിന്റെ വീട് അന്വേഷിച്ച് രാത്രികളില്‍ പലതവണ അയല്‍വാസികളുടെ വീടുകളിലേക്കും ആളുകള്‍ എത്തിയിരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.
Movies
ഒളിച്ചോടിയെന്ന പരിഹാസങ്ങൾക്കിടെ ഫേസ്ബുക്കിൽ പുതിയ പോസ്റ്റ് പങ്കുവച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ.
‘ചെങ്ങന്നൂരുള്ള എന്റെ അച്ഛന്റെ വീട്ടിൽ’ എന്ന അടിക്കുറിപ്പോടെയാണ് മേഘ ചിത്രങ്ങൾ പങ്കുവച്ചത്.
ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ വലിയ തരത്തിലുള്ള പിന്തുണയും വിമർശനങ്ങളുമാണെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ പരിഹസിക്കുന്നതുപോലെ മറ്റാരുടെയും കൂടെ അല്ല താനുള്ളതെന്ന് മേഘ പറയാതെ പറയുന്നത് പോലെയായിരുന്നു ഈ പോസ്റ്റ്.
അഖിലുമായുള്ള ബന്ധം മേഘ വേർപ്പെടുത്തിയോ എന്നതൊന്നും വ്യക്തമല്ല. പുതിയ പങ്കാളിയെ കുറിച്ചും പ്രചരിക്കുന്ന വാർത്തകളെക്കുറിച്ചുമൊന്നും മേഘ പ്രതികരിച്ചിട്ടുമില്ല.
Kerala
കൊല്ലം: കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല സൈറ്റുകള്‍ക്കു വിറ്റ് സംഭവത്തില്‍ ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കി യുവതി. വിദേശത്ത് ഒരുമിച്ചു താമസിക്കവെ ഭര്‍ത്താവ് സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റുവെന്നും ഇതു ചോദ്യം ചെയ്തപ്പോള്‍ ക്രൂരമര്‍ദനം ഏല്‍ക്കേണ്ടി വന്നുവെന്നും ആണ് യുവതിയുടെ പരാതി. ഇസ്തിരിപ്പെട്ടി കൊണ്ട് തലയ്ക്ക് അടിച്ചതായും താക്കോല്‍കൂട്ടം കൊണ്ട് ദേഹമാസകലം ഇടിച്ചതായും മൊഴിയിലുണ്ട്.
പോക്സോ ചുമത്തിയില്ലെന്നു പരാതി
നാലു വയസുകാരിയായ മകളുടെ മുന്നില്‍ വച്ച് ഭര്‍ത്താവ് ലൈംഗിക വൈകൃതം കാണിച്ചെന്ന പരാതി കൊട്ടിയം പൊലീസ് അവഗണിച്ചവെന്ന് പരാതിക്കാരി ആരോപിച്ചു. മകളുടെ മുന്നിലിരുന്ന് അശ്ലീല വിഡിയോ കാണുകയും വൈകൃതങ്ങള്‍ കാട്ടുകയും ചെയ്തുവെന്നാണ് ആരോപണം. ഇതു ചൂണ്ടിക്കാട്ടി യുവതി ഡിജിപിക്കും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്കി. പ്രതിയായ ഭര്‍ത്താവിനെതിരെ പോക്സോ കേസ് ചുമത്തണമെന്നാണ് ആവശ്യം. കൊല്ലം കമ്മിഷണര്‍ അവധി ആയതിനാലാണ് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ഒളിവില്‍ പോയ പ്രതിയെ ഇതുവരെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. പരാതിക്കാരി ഭര്‍ത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹര്‍ജി നല്കി.
ഏറെ വര്‍ഷങ്ങളായി യുകെയിലായിരുന്ന ദമ്പതികള്‍ കഴിഞ്ഞ 14 നാണു നാട്ടിലെത്തിയത്. യുകെയില്‍ വച്ചാണു സ്വകാര്യ ദൃശ്യങ്ങള്‍ അവിടത്തെ അശ്ലീല വെബ്സൈറ്റുകള്‍ക്കു ഭര്‍ത്താവ് കൈമാറിയതെന്നു യുവതി പറഞ്ഞു. നാട്ടിലെത്തിയ ശേഷം ഭര്‍ത്താവിനെ കൗണ്‍സലിംഗിനു വിധേയനാക്കിയെങ്കിലും പിന്നീടും തന്നെ മർദിച്ചതായി യുവതി മൊഴി നല്കി.
ഒരു പതിറ്റാണ്ടു നീണ്ട പ്രണയം
10 വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. ഭര്‍ത്താവ് അശ്ലീല വിഡിയോകള്‍ക്ക് അടിമയാണെന്നാണ് യുവതിയുടെ പ്രധാന പരാതി. നിരന്തരം കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തുമായിരുന്നെന്നും കുളിമുറിയില്‍ ഒളികാമറ വയ്ക്കുമായിരുന്നെന്നും യുവതി മൊഴി നല്കി. നഗ്നദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റ് പണം സമ്പാദിക്കുകയും മറ്റു പുരുഷന്മാരുമായി കിടക്ക പങ്കിടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
വിസമ്മതിച്ചപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും പതിവായി. സഹികെട്ടു സുഹൃത്തിന്റെ വീട്ടിലേക്കു താമസം മാറ്റി. കൗണ്‍സലിംഗ് നടത്തിയാല്‍ മാറ്റം ഉണ്ടാകുമെന്നു കരുതിയാണു ഭര്‍ത്താവുമായി നാട്ടിലെത്തിയത്. കുടുംബ ജീവിതത്തില്‍ താല്പര്യമില്ലെന്നും സ്വതന്ത്രനായി പറക്കണമെന്നുമാണു കൗണ്‍സലിംഗിനിടെ ഭര്‍ത്താവ് പറഞ്ഞതെന്നും യുവതി മൊഴി നല്കി.
Kerala
കൊല്ലം: കൊല്ലത്തു ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചിത്രീകരിച്ചു ഭര്‍ത്താവ് വിറ്റെന്ന പരാതിയില്‍ ഞെട്ടിക്കുന്ന കൂടുതൽ വെളിപ്പെടുത്തല്‍. നാലു വയസുകാരി മകളുടെ ദൃശ്യങ്ങളും പകര്‍ത്തി എന്നാണ് പരാതിക്കാരി നല്‍കിയിരിക്കുന്ന മൊഴി. ഒന്നിലധികം ആളുകളുമായി കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചു എന്നും പരാതിക്കാരി പറയുന്നു.
കൊല്ലത്തെ വിവാദ പങ്കാളി കൈമാറ്റ ദമ്പതികളുമായും ഭര്‍ത്താവിനു ബന്ധം ഉണ്ടെന്നാണ് വിവരം. ഇതിനിടെ, പരാതിക്കാരി ഭര്‍ത്താവായ പ്രതിക്കെതിരെ വിവാഹമോചന ഹര്‍ജി നല്കി. നാട്ടിലും വിദേശത്തുമായി കിടപ്പറ ദൃശ്യങ്ങള്‍ ചിത്രീകരിച്ചെന്നാണ് പരാതിക്കാരി വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രീകരണം തടഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിനു ഇത്തരം പല സംഘങ്ങളുമായി ബന്ധം ഉണ്ടെന്നും മറ്റു സ്ത്രീകളോടും പുരുഷന്മാരോടും അടുപ്പമുണ്ടെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
കിടപ്പുമുറിയില്‍നിന്നുള്ള സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നലെ പുറത്ത് വന്നിരുന്നു. പ്രതി സ്വന്തം കുടുംബാംഗങ്ങളുടെയും മറ്റു ചില സ്ത്രീകളുടെയും നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ഫോണില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും യുവതി പറഞ്ഞിരുന്നു. പോലീസിന് നല്കിയ പരാതിയിലാണ് കൂടുതല്‍ വിവരങ്ങളുള്ളത്. പരാതിയില്‍ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ മകളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതം കാണിച്ചിരുന്നത്രേ.
ഇതോടെ വീട്ടുകാരോടു കാര്യം പറഞ്ഞതില്‍ പ്രകോപിതനായി ഇയാൾ യുവതിയെ ആക്രമിച്ചിരുന്നു. ഇസ്തിരിപ്പെട്ടികൊണ്ട് തലയ്ക്ക് അടിക്കുകയും താക്കോല്‍കൂട്ടം കൊണ്ട് ദേഹമാസകലം ഇടിക്കുകയുമായിരുന്നു. യുവതി നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിദേശത്തു കഴിയവേയാണ് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് ഫോണില്‍ പകര്‍ത്തിയത്. തനിക്കു കാണാനാണ് ഇതെന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് ഇയാൾ ഇത് അശ്ലീലവെബ്സൈറ്റുകൾക്കും മറ്റും വിൽക്കുകയായിരുന്നു. ഇതു സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ചിലർ യുവതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. കൗണ്‍സലിംഗ് നൽകി ഭർത്താവിനെ നന്നാക്കുക എന്ന ലക്ഷ്യത്തോടെ യുവതി ഇയാളെയുമായി നാട്ടിലെത്തുകയായിരുന്നു. എന്നാല്‍, കൗണ്‍സലിംഗിനു പോകണമെന്നു നിര്‍ബന്ധിച്ചപ്പോഴും മര്‍ദിച്ചെന്നും യുവതി പറയുന്നു. ഭര്‍ത്താവിനു പങ്കാളിയെ പങ്കുവയ്ക്കല്‍ സംഘങ്ങളുമായും ബന്ധമുണ്ടെന്നും യുവതി ആരോപിക്കുന്നു. പോലീസ് പരാതിയില്‍ അന്വേഷണം നടത്തിവരികയാണ്. യുവതിയുടെ മൊഴി രേഖപ്പെടുത്തി.
Kerala
കൊല്ലം: കിടപ്പറദൃശ്യം പകര്‍ത്തി ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റുകള്‍ക്കു വിറ്റതായ ഭാര്യയുടെ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭര്‍ത്താവിനു ബന്ധമുണ്ടെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില ഗ്രൂപ്പുകളില്‍ തന്റെ ഭര്‍ത്താവ് അംഗമാണെന്നും ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പില്‍ ആവശ്യപ്പെട്ടെന്നും യുവതി വെളിപ്പെടുത്തി. സംഭവത്തില്‍ കൊട്ടിയം പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ പ്രതി ഒളിവിലാണ്.
കൊല്ലം ജില്ലക്കാരായ ദമ്പതികള്‍ യുകെയിലാണ് താമസിക്കുന്നത്. തനിക്കു കാണാനെന്ന പേരിലാണ് ഭര്‍ത്താവ് ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ നിർബന്ധിച്ചു പകര്‍ത്തിയത്. ഒരു തരത്തിലും പുറത്തേക്കു ദൃശ്യങ്ങൾ പോകരുതെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് ഇയാൾ ദൃശ്യങ്ങള്‍ വെബ്സൈറ്റുകള്‍ക്കു വില്‍ക്കുകയായിരുന്നുവെന്നാണ് പരാതി. ദൃശ്യങ്ങള്‍ പ്രചരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ട ചില സുഹൃത്തുക്കളാണ് യുവതിയെ ഇക്കാര്യം അറിയിച്ചത്. വിദേശത്തു നിന്നെത്തിയാണ് യുവതിയാണ് ഭര്‍ത്താവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്.
കൗണ്‍സലിംഗ് നല്കി നന്നാക്കാനായിട്ടാണ് യുവതി ഭർത്താവിനെയുമായി നാട്ടിലേക്കു വന്നത്. കൗണ്‍സലിംഗിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതോടെ യുവതി പോലീസിൽ പരാതി നല്‍കുകയായിരുന്നു. സംഭാഷണങ്ങള്‍ അടക്കമുള്ള തെളിവുകളും യുവതി പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.
ദൃശ്യങ്ങള്‍ പങ്കുവച്ചതില്‍ ഭര്‍ത്താവിനു യാതൊരു കുറ്റബോധമില്ലെന്നും യുവതി പറഞ്ഞു. ദൃശ്യങ്ങള്‍ പങ്കുവച്ച് ഭര്‍ത്താവ് പണമുണ്ടാക്കി. കുട്ടികളുടെ മുന്നില്‍വച്ച് ലൈംഗിക വൈകൃതങ്ങള്‍ കാണിച്ചെന്നും യുവതി ആരോപിച്ചു. യുവതി നിലവില്‍ ചികിത്സയിലാണ്.
Kerala
കൊല്ലം: കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റതായി ഭർത്താവിനെതിരെ യുവതിയുടെ പരാതി. തനിക്ക് കാണാനെന്ന വ്യാജേനയാണ് ഭർത്താവ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്. വിദേശത്തായിരുന്ന യുവതി നാട്ടിലെത്തിയാണ് പരാതി നൽകിയത്. കൗൺസിലിംഗ് നൽകി ഭർത്താവിനെ തിരുത്താമെന്ന ധാരണയിൽ അദ്ദേഹത്തെയും നാട്ടിലേക്ക് വരുത്തി.
തുടർന്ന് രണ്ട് ദിവസം ഇവർ കൗൺസിലിംഗിനായി പോകുകയും ചെയ്തു. എന്നാൽ മൂന്നാം ദിവസം ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചുവെന്നും ഇതിന് പിന്നാലെയാണ് പോലീസിനെ സമീപിക്കാൻ തീരുമാനിച്ചതെന്നും യുവതി വ്യക്തമാക്കി.
ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ തെളിവുകൾ സഹിതമാണ് യുവതി പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ക്രൂരമർദനത്തിന് ഇരയായ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Kerala
ഉള്ളൂർ: ഭർത്താവ് ജീവനൊടുക്കാൻ ശ്രമിക്കുന്നു എന്ന ഭാര്യയുടെ പരാതിയെ തുടർന്നാണ് ചൊവ്വാഴ്ച രാത്രി എട്ടോടെ മെഡിക്കൽ കോളജ് പോലീസ് സംഭവസ്ഥലത്തേക്ക് തിരിച്ചത്. ഒടുവിൽ പോലീസ് എത്തി ജനാലച്ചില്ലുകൾ പൊട്ടിച്ചു നോക്കിയപ്പോൾ കണ്ടത് ഉറങ്ങുന്ന ഭർത്താവിനെ!
മെഡിക്കൽ കോളജിന് സമീപം മഞ്ചാടി ഭാഗത്താണ് പോലീസിനെയും നാട്ടുകാരെയും ഭീതിയിലാഴ്ത്തുകയും പിന്നീട് ചിരിപ്പിക്കുകയും ചെയ്ത സംഭവം അരങ്ങേറിയത്. മധ്യവയസ്കരായ ദമ്പതികളുടെ വീട്ടിലാണ് സംഭവം നടക്കുന്നത്.
രാവിലെ മുതൽ ഭാര്യയും ഭർത്താവും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിനെ തുടർന്ന് ഭർത്താവ് മുറിക്കുള്ളിൽ കയറി കതകടച്ചു കുറ്റിയിട്ടു. അല്പം മദ്യലഹരിയിൽ ആയിരുന്നതിനാൽ ഭർത്താവ് ജീവനൊടുക്കാൻ ശ്രമിക്കുമോ എന്നായിരുന്നു ഭാര്യയുടെ സംശയം. വളരെനേരം കഴിഞ്ഞിട്ടും മുറിയുടെ വാതിലോ ജനാലകളോ തുറക്കാതായതോടെ ഭാര്യ വിവരം നാട്ടുകാർക്കും പോലീസിനും കൈമാറി.
മെഡിക്കൽ കോളജ് എസ്ഐയും സംഘവും സ്ഥലത്തെത്തി വാതിലിൽ മുട്ടി വിളിച്ചിട്ട് അനക്കം ഉണ്ടായില്ല. ഒടുവിൽ ജനാലച്ചില്ലുകൾ അടിച്ചു പൊട്ടിച്ചശേഷം അകത്തേക്ക് നോക്കുമ്പോൾ കാണുന്നത് കട്ടിലിൽ കിടന്നുറങ്ങുന്ന ഭർത്താവിനെയാണ്. തുടർന്ന് പോലീസ് ശബ്ദമുണ്ടാക്കി മദ്യലഹരിയിൽ നിന്ന് ഇയാളെ ഉണർത്തി.
തുടർന്ന് ഭർത്താവ് കതക് തുറന്നു പുറത്തേക്ക് വരികയായിരുന്നു. താൻ മദ്യലഹരിയിൽ ഉറങ്ങിപ്പോയതാണെന്നും ആത്മഹത്യാശ്രമം നടത്തിയിട്ടില്ല എന്നും ഭർത്താവ് അറിയിച്ചതോടെയാണ് നാട്ടുകാർക്കും സമാധാനമായത്.
Kerala
കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം യുവാവിനെ ജീപ്പിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കായക്കൊടി സ്വദേശി വിനു പ്രസാദ് (35) ആണ് മരിച്ചത്.
പ്രസവത്തിന് അഡിമിറ്റ് ചെയ്ത സാഹചര്യത്തിൽ ഒപ്പമെത്തിയതാണ് വിനു. മരണകാരണം എന്താണെന്ന് വ്യക്തമല്ല.
വിവരമറിഞ്ഞ് ഉടനടി പോലീസും അധികൃതരും സംഭവസ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവികതയുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Movies
സമൂഹമാധ്യമങ്ങളായ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും കഴിഞ്ഞ ദിവസത്തെ വലിയ ചർച്ചകളിലൊന്നായിരുന്നു ഇൻഫ്ലുവൻസറും നടനുമായ അഖിൽ എൻആർഡിയുടെ സ്വകാര്യ ജീവിതം. അഖിലിന്റെ ഭാര്യ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിപ്പോയെന്നും അതിന്റെ കാരണങ്ങളുമായിരുന്നു പലരുടെയും ചർച്ചാവിഷയം.
ഇപ്പോഴിതാ ഈ ചർച്ചകളിൽ സത്യമുണ്ടെന്നും അഖിൽ ഈ വിഷയത്തെക്കുറിച്ച് പ്രതികരിച്ചതുമാണ് അഖിലിന്റെ സുഹൃത്തും മുൻ ബിഗ് ബോസ് താരവുമായ സായി കൃഷ്ണ പറയുന്നത്.
ഇരുവരുടെയും വിവാഹത്തിന് പങ്കെടുത്ത ആള് എന്ന നിലയില്‍ ഈ വാർത്ത തന്നെ ഞെട്ടിച്ചുവെന്നും ഇക്കാര്യം സംസാരിച്ചപ്പോൾ ആരെയും കുറ്റപ്പെടുത്താനില്ല എന്നായിരുന്നു അഖിലിന്റെ പ്രതികരണമെന്നും സായി കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.
‘‘ഈ വിഷയം കുറച്ച് കടുത്തതാണ്. പക്ഷേ കുറച്ച് കാര്യങ്ങൾ സംസാരിക്കണം. ഇതൊക്കെ ആരുടെ ജീവിതത്തിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതാണ്. അഖിൽ എൻആർഡിയുടെ ഭാര്യ ഒളിച്ചോടിപ്പോയി. ഞാൻ ഇവരുടെ വിവാഹത്തിന് പോയ ഒരാളാണ്. 2021 മുതലൊക്കെ അത്യാവശ്യം നല്ല രീതിയിലുള്ള സുഹൃദ്ബന്ധവും അഖിലുമായി കാത്തുസൂക്ഷിക്കുന്നുണ്ട്.
ഈ വാർത്ത കേട്ട സമയത്ത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അഖിൽ എൻആർഡി അവരുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളായിരുന്നില്ല വ്ലോഗ് ആയി ചെയ്തുകൊണ്ടിരുന്നത്. അവരുടെ വീഡിയോസ് ഒരുപാട് നാളായി കാണുന്നുമുണ്ടായിരുന്നു.
കണ്ടാൽ നല്ലൊരു ദമ്പതികൾ. ഈ വീഡിയോ എടുക്കുന്നതിനു മുമ്പും ഞാൻ അഖിലിനെ വിളിച്ച് സംസാരിച്ചിരുന്നു. ഓക്കെ ആയിട്ടിരിക്കുന്നു എന്നല്ലാതെ ഈ വിഷയത്തിൽ വേറൊന്നും പറയാനില്ല.
അഖിൽ ആരെയും കുറ്റപ്പെടുത്തില്ല, അതാണ് അവന്റെ ക്യാരക്ടർ. ഈ കേസിലും അഖിലിനു പറയാനുള്ളത്, പോയത് പോയി, കഴിഞ്ഞതു കഴിഞ്ഞു എന്നതാണ്. എന്റെയൊരു അവസ്ഥ, ഇങ്ങനെയൊരു പ്രൊഫൈൽ ആണ് എന്റേത്. വീഡിയോ ചെയ്യുക എന്നതാണ് എന്റെ ജോലി. വീഡിയോ ചെയ്തേ തീരൂ, അത് അവനോടും പറഞ്ഞിട്ടുണ്ടായിരുന്നു.
അഖിലിന്റെ കേസ് സോഷ്യൽമീഡിയയിൽ ആദ്യം കണ്ടത് ആരുടെയും പേര് പറയാതൊരു പോസ്റ്റ് ആയിരുന്നു. അത് കണ്ട സമയത്ത് ആരെക്കുറിച്ചാണെന്നും ഒരു ഐഡിയ ഇല്ലായിരുന്നു. പക്ഷേ കമന്റ് ബോക്സിൽ അഖിലിന്റെ പേര് പലരും പറയുന്നുണ്ടായിരുന്നു. രാത്രിയായപ്പോള്‍ അഖിലിന്റെ അടുത്തുനിന്നുള്ള ആളുകൾ എനിക്ക് വോയ്സ് നോട്ടായി പലതും അയച്ചു. അവര്‍ക്കൊക്കെ ഇത് ആഘോഷമായിരുന്നു.
ഒരാളുടെ ജീവിതം തകരുമ്പോഴും ഒരുത്തന്റെ ഭാര്യ ഒളിച്ചോടുമ്പോഴുമുള്ള സന്തോഷം. ഈ നാട്ടുകാർ ചിന്തിക്കണ്ടേ, ഇവർക്കും ജീവിതത്തിൽ നാളെ ഇതുപോലെ സംഭവിച്ചാലെന്ന്. സോഷ്യൽമീഡിയയില്‍ പരിചിതമായ മുഖങ്ങളായതുകൊണ്ട് ഇവരുടെ ഒളിച്ചോട്ടവും പ്രശ്നങ്ങളും കുറച്ച് പക്വതയോടെ ഈ വീഡിയോ ചെയ്യുന്നവരൊക്കെ എടുക്കണം.
വലിയൊരു ആൾക്കൂട്ടത്തിലേക്ക് വരാൻ മടിയുള്ള ക്യാരക്ടർ ആണ് അഖിൽ എന്‍ആർഡി. അവൻ അത്ര ലൗഡ് അല്ല. അങ്ങനെയുള്ള വ്യക്തികൾ നമ്മളെപ്പോലെ എല്ലാം തുറന്നു പറയണമെന്നില്ല. അതുപോലുള്ള ഒരു മനുഷ്യന് ഇത്തരം കാര്യം സംഭവിക്കുമ്പോൾ അത് എത്രത്തോളം അവരെ ബാധിക്കുമെന്ന് നമുക്ക് അറിയാമല്ലോ.
സിസിടിവി ഫൂട്ടേജ് ആരൊക്കെയോ എടുത്തു പുറത്തുവിടുന്നു. അവള്, അവളുടെ ഇഷ്ടമുള്ള ആളുടെ കൂടെ ഒളിച്ചോടിപ്പോയി. അഖിൽ എൻആർഡിക്ക് എന്തോ പ്രശ്നമുള്ള രീതിയിലാണ് ഇപ്പോൾ ചർച്ച. പോലീസ് സ്റ്റേഷനിൽ ഈ കുട്ടി മൊഴി കൊടുത്തിരിക്കുന്നത്, അഖിലിന് വേറെ കുറച്ച് ബന്ധങ്ങൾ ഉണ്ടെന്നാണെന്നൊക്കെയാണ് കമന്റുകൾ വരുന്നു. ഈ പെൺകുട്ടിയെ കുറ്റപ്പെടുത്തിയും കമന്റുകൾ വരുന്നുണ്ട്.
അതിൽ കൂടുതൽ ആളുകളും അഖിലിനെയാണ് കുറ്റപ്പെടുത്തുന്നത്. അവർ വളരെ സന്തോഷത്തോടെ ജീവിച്ചവരാണ്. സ്നേഹിച്ച് വിവാഹം കഴിച്ചവരാണ്. ഈ കുട്ടിയുടെ വീടും അഖിലിന്റെ വീട് അടുത്തായിരുന്നു. സോഷ്യൽമീഡിയ വഴി പരിചയപ്പെട്ടാണ് പ്രണയത്തിലാകുന്നത്. അങ്ങനെ വീട്ടുകാർ വഴി സംസാരിച്ച് വിവാഹം കഴിച്ചു.
ഒരു സോഷ്യൽമീഡിയയിലും ഭാര്യയെക്കുറിച്ച് മോശം പറഞ്ഞിട്ടില്ല. ആ കുട്ടിയും അങ്ങനെ തന്നെയായിരുന്നു. മനുഷ്യരാണ്, യഥാർഥ ജീവിതത്തിൽ എന്ത് സംഭവിക്കുമെന്ന് പറയാൻ പറ്റില്ല. ഈ വിഷയം അറിഞ്ഞ ശേഷം ഞാൻ അഖിലിനെ വിളിച്ച് ഒരുപാട് ആശ്വസിപ്പിച്ചിരുന്നു. പക്ഷേ അവനോട് ബഹുമാനം തോന്നുന്ന കാര്യമുണ്ട്.
‘സംസാരിക്കുന്നവർ സംസാരിക്കട്ടെ, പക്ഷേ അവളെ ഒന്നും പറയരുത്. അവൾ ചെയ്യാനുള്ളത് അവൾ ചെയ്തു. അവൾക്ക് അതാകും ശരിയായി തോന്നിയത്. ഇത്രയും വർഷം പ്രണയിച്ച ഒരാളെ വെറുതെയെങ്കിലും ആളുകൾ കുറ്റം പറയുന്നത് കേൾക്കാനായി സോഷ്യൽമീഡിയയിലേക്ക് ഞാൻ വരുന്നില്ല.
സംഭവിച്ചത് സംഭവിച്ചു, ഞാൻ തിരിച്ചുവരും. ഇതൊന്നും ഒരു അവസാനമല്ല. അടുത്ത ഓപ്ഷൻ എടുക്കുക. അതുമായി മുന്നോട്ടു പോകുക.’ഇതാണ് അഖിൽ എന്നോടു പറഞ്ഞത്.
പറയുമ്പോൾ ചിലർക്ക് ഫീൽ ആകും. ഈ കുട്ടിയുടെ താൽപര്യമാണ് ആരുടെ ഒപ്പം പോകുക എന്നത്. ആ കുട്ടിക്ക് ബസ് കണ്ടക്ടറെ ആണ് ഇഷ്ടപ്പെട്ടതിന്റെ അയാളുടെ പ്രഫഷൻ വച്ച് അയാളെ തള്ളിപ്പറയേണ്ട കാര്യമില്ല. അയാളുടെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ഇത് അഖിൽ എൻആർഡിയുടെ ഭാര്യയാണോ എന്നത് അയാൾക്ക് അറിയുമോ എന്നുപോലും നമുക്ക് അറിയില്ല.
ഒരു ബന്ധം അവസാനിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇരുവീട്ടുകാരോടും സംസാരിച്ച് നിയമപരമായി അത് അവസാനിപ്പിക്കാൻ ശ്രമിക്കുക. അല്ലെങ്കിൽ ജീവനും കൊണ്ട് ഓടേണ്ട ഒരു ടോക്സിക് റിലേഷൻ ആയിരിക്കണം. എന്റെ അറിവിൽ അങ്ങനൊരു ടോക്സിക് റിലേഷൻ ഇതിൽ ഉണ്ടായിട്ടില്ല. ഇത് അപ്പുറത്തുള്ള ആളെ ഒന്നും അല്ലാതാക്കിയാണ് ഈ കുട്ടി ഇങ്ങനെ ചെയ്തിരിക്കുന്നത്. വളരെ മാന്യമായി ഈ ബന്ധം അവസാനിപ്പിക്കാമായിരുന്നു. അങ്ങനെ ഓടിപ്പോകാൻ മാത്രം എന്തുപ്രശ്നമാണ് ഉണ്ടായിരുന്നത്.
അവർക്ക് അവരുടെ ഭാഗം ഉണ്ടാകും, അത് ഞാൻ കേട്ടിട്ടില്ല, പോലീസ് സ്റ്റേഷനിലെ മൊഴിയായി എന്തോ പുറത്തുവന്നിട്ടുണ്ട്. അതും സത്യമാണോ എന്നറിയില്ല. ഞാന്‍ അഖിലിനോട് മാത്രമാണ് സംസാരിച്ചിട്ടുള്ളത്. ഒന്നുമല്ലേല്ലും, ഇത്ര നാളും നിന്നെ നോക്കിയ ആളല്ലേ, ഒരു ബഹുമാനം കൊടുത്തിട്ട് ഇറങ്ങിപ്പോണമായിരുന്നു. നാളെ അഖിൽ എൻആർഡി എന്തൊക്കെയാകും നേരിടേണ്ടി വരുക. ആ കുട്ടിക്കും ഇതേ അവസ്ഥ തന്നെയാകും ഉണ്ടാകുക.
National
ഹൈദരാബാദ്: തെലുങ്കാനയിൽ ഭർത്താവിനെ കൊലപ്പെടുത്താൻ യുവതിയും കാമുകനും ചേർന്ന് പദ്ധതിയിട്ടതായി പരാതി. കൊലപാതകം ഒരു റോഡ് അപകടമാക്കി മാറ്റാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്ന് തെളിയിക്കുന്ന വാട്സാപ്പ്, ഇൻസ്റ്റാഗ്രാം ചാറ്റുകൾ പുറത്തുവന്നു. സംഭവത്തിൽ ഭർത്താവ് പോലീസിൽ പരാതി നൽകി. മഹബാബാദ് ജില്ലയിലെ ഗഡെ രാജേശ്വര റാവുവാണ് ഭാര്യ ഭവാനിക്കും ഖമ്മത്തിലെ കൊറിയർ ഡെലിവറി ഏജന്റായ സെയ്ദുലുവിനുമെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.
2016-ൽ വിവാഹിതരായ രാജേശ്വരയ്ക്കും ഭവാനിക്കും രണ്ട് പെൺമക്കളുണ്ട്. രാജേശ്വര വീട്ടില്‍ ഇല്ലാതിരുന്ന സമയങ്ങളില്‍ സെയ്ദുലു വീട്ടിൽ വരാറുണ്ടായിരുന്നതായി അദ്ദേഹം ആരോപിക്കുന്നു. ജൂലൈ 27-ന് സംശയം തോന്നി ഭാര്യയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് രാജേശ്വരയെ കൊലപ്പെടുത്താൻ ഇരുവരും ഗൂഢാലോചന നടത്തിയതായി അറിയുന്നത്.
രാജേശ്വരയെ വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയാൽ സംശയത്തിന് ഇടയാക്കുമെന്നും, അതിനാൽ മരണം റോഡ് അപകടമാക്കി മാറ്റാമെന്നും ചാറ്റുകളിൽ ചർച്ച ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു. രാജേശ്വര നൽകിയ സ്ക്രീൻഷോട്ടുകളും മറ്റ് ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിനുശേഷം ഒളിവിൽ പോയ ഭവാനിക്കും സെയ്ദിലുവിനുമായി പോലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ തെളിവുകൾ പരിശോധിച്ചു വരികയാണെന്നും അന്വേഷണത്തിന് ശേഷം കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. തനിക്കും മക്കൾക്കും സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് രാജേശ്വര റാവു അധികൃതരെ സമീപിച്ചിട്ടുണ്ട്.
Kerala
തിരുവനന്തപുരം: കാലടിയിൽ വയോധികയെ അതിക്രൂരമായി മർദിച്ച കേസിൽ മകനും മരുമകളും അറസ്റ്റിൽ. മധു (40), ഭാര്യ ആതിര (32) എന്നിവരാണ് പിടിയിലായത്.
കാലടി മരുതൂർക്കടവ് കുഞ്ചുവീട് ലെയ്നിൽ താമസിക്കുന്ന സരസ്വതിയെയാണ് (73) ഇളയ മകൻ മധുവും ഭാര്യ ആതിരയും ചേർന്ന് മർദിച്ച് തലയിലും മുഖത്തും പരിക്കേൽപ്പിച്ചത്. മർദനത്തിൽ സരസ്വതിയുടെ ചുണ്ടിലും തലയിലും മുറിവുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ മർദനത്തിനു ശേഷം ഫോർട്ട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയപ്പോൾ ഒത്തുതീർപ്പാക്കുകയുമായിരുന്നു. എന്നാൽ മർദന വിവരം വാർത്തയായതോടെ പോലീസ് വീണ്ടും എത്തി സരസ്വതിയുടെ മൊഴിയെടുത്ത് കേസെടുക്കുകയായിരുന്നു.
Kerala
കൊച്ചി: ഭാര്യക്കും കുഞ്ഞിനും ജീവനാംശം നല്‍കാത്തത് ഭര്‍തൃവീട്ടില്‍ സ്ത്രീ ഗാര്‍ഹിക പീഡനത്തിനിരയായി എന്നതിന് ഏറ്റവും വലിയ തെളിവെന്നു ഹൈക്കോടതി. നടപടി സാമ്പത്തിക പീഡനമായതിനാല്‍ ഗാര്‍ഹികപീഡന പരിധിയില്‍ വരുമെന്നും ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
ഗാര്‍ഹിക പീഡനക്കേസില്‍ ഭാര്യക്കും മകള്‍ക്കും പ്രതിമാസം 10,000 രൂപവീതം ജീവനാംശവും ഭാര്യക്ക് രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണമെന്ന ചിറ്റൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിധി ചോദ്യം ചെയ്തു പാലക്കാട് പുതുശേരി സ്വദേശിയായ ഭര്‍ത്താവ് നല്കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്. മജിസ്ട്രേറ്റ് കോടതി ഉത്തരവ് പാലക്കാട് സെഷന്‍സ് കോടതിയും നേരത്തേ ശരിവച്ചിരുന്നു.
ഭാര്യ സ്വകാര്യ കോളജില്‍ അധ്യാപികയാണെന്നും ജീവനാംശത്തിന് അര്‍ഹതയില്ലെന്നും ജീവനാംശം നല്‍കാനുള്ള സാമ്പത്തികശേഷിയില്ലെന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍, എട്ടു മാസം മാത്രം താത്കാലിക ജോലി ചെയ്തത് ജീവനാംശം നിഷേധിക്കാന്‍ മതിയായ കാരണമല്ലെന്നു കോടതി വ്യക്തമാക്കി.
സാമ്പത്തികശേഷി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭാര്യക്കും മകള്‍ക്കും ജീവനാംശം നല്‍കണം. ഭര്‍ത്താവിന് ആരോഗ്യപ്രശ്നങ്ങളില്ല. നിലവിലെ ജീവിതച്ചെലവ് പരിഗണിക്കുമ്പോള്‍ അനുവദിച്ച തുക അമിതമല്ലെന്നും ജീവനാംശം നല്കാന് ഭര്‍ത്താവിന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
National
ബംഗളൂരു: കർണാടകയിലെ ബാഗൽകോട്ടിൽ അവിഹിത ബന്ധം സംശയിച്ചു ഭാര്യയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ഭാഗ്യശ്രീ ജിഗലൂറിനെ (23) ആണ് ഭർത്താവ് പ്രവീൺ ജിഗലൂർ കൊലപ്പെടുത്തിയത്.
ആദ്യം മരത്തടി ഉപയോഗിച്ച് ഭാര്യയെ മർദിച്ച ശേഷം ഇയാൾ വീടിനുള്ളിൽ തൂക്കിക്കൊല്ലുകയായിരുന്നു. ഭാഗ്യശ്രീ ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് പ്രവീൺ ഫോണിൽ പകർത്തുകയും യുവതിയുടെ മാതാപിതാക്കളെ വീഡിയോ കോളിൽ വിളിച്ച് മകളുടെ ദയനീയവസ്ഥ നേരിട്ട് കാണാൻ നിർബന്ധിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ ഇയാൾ മറ്റു ചിലർക്കും അയച്ചുകൊടുത്തിട്ടുണ്ട്.
കുടുംബവഴക്കിനെത്തുടർന്ന് കഴിഞ്ഞ രണ്ടു മാസമായി ഭാഗ്യശ്രീ സ്വന്തം വീട്ടിലായിരുന്നു താമസം. എന്നാൽ, സമാധാനത്തോടെ ജീവിക്കാമെന്നു വാഗ്ദാനം ചെയ്ത് പ്രവീൺ ഭാഗ്യശ്രീയെ വീട്ടിലേക്കു തിരികെ വിളിച്ചുവരുത്തുകയായിരുന്നു. തിരികെ എത്തിയ അന്നുതന്നെയാണ് കൊലപാതകം നടന്നത്.
വിവരമറിഞ്ഞ ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
National
ബംഗളൂരു: കർണാടകയിലെ മൈസൂരു ജില്ലയിലെ ഹുൻസൂരിൽ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ന്യൂ മാരുതി ലേഔട്ടിലെ വീടിന്റെ ഒന്നാം നിലയിലെ മുറിയിലാണ് ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ഹരീഷ് (49), ഭാര്യ നിശ്ചിത (36), മക്കളായ നെക്സ (14), രക്ഷ (എട്ട്) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഭാര്യയുടെയും കുട്ടികളുടെയും വായിൽ ടേപ്പ് ഒട്ടിച്ച് ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. സംഭവസ്ഥലത്തുനിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയും കടുത്ത കടബാധ്യതയുമാണ് സംഭവത്തിന് പിന്നിലെന്ന് ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
സംഭവം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ഹരീഷ് തന്റെ അമ്മയെ മുത്തശിയുടെ വീട്ടിലേക്ക് അയച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
National
ഹാസൻ: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മയുടെ സംസ്കാരം ഇന്ന് പൂർണ സംസ്ഥാന ബഹുമതികളോടെ നടത്തും.
ദേവഗൗഡയുടെ ജന്മനാടായ ഹരദനഹള്ളിക്കുസമീപം മാവിനകെരെയിലെ രംഗനാഥസ്വാമി ബെട്ടയിലാണ് സംസ്കാരം.
ശനിയാഴ്ച ബംഗളുരുവിലെ സ്വകാര്യാശുപത്രിയിൽവച്ചാണ് 88കാരിയായ ചെന്നമ്മ അന്തരിച്ചത്. ഇന്നുരാവിലെ മൃതദേഹം എത്തിക്കും.
National
ബംഗളുരു: മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവ ഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡ (89) അന്തരിച്ചു. ശ്വാസതടസം മൂലം ബുധനാഴ്ച ബംഗളൂരു ഓൾഡ് എയർപോർട്ട് റോഡിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം.
ദേവഗൗഡ, മകനും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ഉൾപ്പെടെ അടുത്ത ബന്ധുക്കൾ മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.
1954 ലായിരുന്നു ദേവഗൗഡയുമായുള്ള വിവാഹം. 2001ൽ ബന്ധുവായ ലോകേഷ് നടത്തിയ ആസിഡ് ആക്രമണത്തിൽ ചെന്നമ്മയ്ക്കു ഗുരുതരമായി പരിക്കേറ്റിരുന്നു.
ഭർത്താവും മക്കളും ഉൾപ്പെടെ കുടുംബം രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നിരുന്നുവെങ്കിലും പൊതുവേദികളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന പ്രകൃതമായിരുന്നു ചെന്നമ്മയുടേത്. എച്ച്.ഡി. രേവണ്ണ (എംഎല്‍എ), എച്ച്.ഡി. ബാലകൃഷ്ണഗൗഡ, എച്ച്.ഡി. രമേശ്, അനസൂയ, ശൈലജ എന്നിവരാണ് മറ്റു മക്കള്‍.
Kerala
കൊച്ചി: രാസലഹരി വിൽപ്പനക്കാരനെ കുറിച്ച് പോലീസിന് വിവരം നൽകി എന്നാരോപിച്ച് പോലീസുകാരന്റെ ഭാര്യയെ വീടിന് മുന്നിൽ വച്ച് അസഭ്യം പറഞ്ഞ് അവഹേളിക്കുകയും കുടുംബത്തിനെതിരെ ഭീഷണി മുഴക്കുകയും ചെയ്ത ദമ്പതികൾക്കെതിരെ ഞാറക്കൽ പോലീസ് കേസെടുത്തു. എടവനക്കാട് സെന്റ് അംബ്രോസ് റോഡിൽ ഷീജന്റെയും ഭാര്യയുടെയും പേരിലാണ് കേസെടുത്തത്.
എടവനക്കാട് ചൂളക്കടവിൽ ഷബന ആസ്മിയുടെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. ചൊവ്വാഴ്ച പ്രതികളുടെ അയൽവാസിയും ലഹരി വില്പനക്കാരനുമായ കൊല്ലം പറമ്പിൽ ലെനിഷ് ലാലിനെ (33) ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെപ്പറ്റി വിവരം നൽകിയത് പരാതിക്കാരിയുടെ പോലീസ് ഉദ്യോഗസ്ഥനായ ഭർത്താവാണെന്ന് ആരോപിച്ചാണ് അസഭ്യം പറഞ്ഞത് ഭീഷണി മുഴക്കിയത്.
Kerala
കട്ടപ്പന: ഭാര്യ കിണറ്റില്‍ വീണു മരിച്ചതിന്റെ മനോവിഷമത്തില്‍ ഭര്‍ത്താവ് വിഷം കഴിച്ചു ജീവനൊടുക്കി. കട്ടപ്പന വെള്ളയാംകുടി എകെജി പടി കിഴക്കേ ആലുങ്കല്‍ കെ.എസ്. ഷിബു (36) ആണ് മരിച്ചത്.
ഏതാനും ദിവസം മുമ്പാണ് ഷിബുവിന്റെ ഭാര്യ രാധുവിനെ ഇവര്‍ താമസിക്കുന്ന വീടിനു സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാല് വഴുതി കിണറ്റില്‍ വീണതാണെന്നാണ് സംശയം. ഇതേത്തുടര്‍ന്ന് ഷിബു മനോവിഷമത്തിലായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് ഷിബുവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഏതാനും ദിവസം മുമ്പാണ് ഇവര്‍ വെള്ളയാംകുടിയില്‍ വാടക വീട്ടില്‍ താമസമാരംഭിച്ചത്. ഷിബുവിന്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഇവര്‍ക്ക് നാലു മക്കളുണ്ട്. കട്ടപ്പന പോലീസ് കേസെടുത്തു.
National
ഭുവനേശ്വർ: ഒഡീഷയിലെ ബോലാങ്കിരിൽ കുടുംബ വഴക്കിനിടെ ഭാര്യയിൽനിന്നു മൊബൈൽ ഫോൺ കൊണ്ടു തലയ്ക്കടിയേറ്റ് യുവാവ് മരിച്ചു. ചിന്മിഭാട്ടി പാദ സ്വദേശി സ്വപ്നേശ്വർ മിശ്ര ആണ് മരിച്ചത്.
ദമ്പതികൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഭാര്യ മൊബൈൽ എടുത്തു യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ബോലാങ്കിറിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് സ്വപ്നേശ്വറിന്റെ ആരോഗ്യനില തൃപ്തികരമായതിനെത്തുടർന്നു ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്കു മടക്കി.
വീട്ടിലെത്തിയതിനു പിന്നാലെ യുവാവിന്റെ ആരോഗ്യനില വഷളായതോടെ കുടുംബാംഗങ്ങൾ ചേർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഞായറാഴ്ച സ്വപ്നേശ്വർ മരണത്തിനു കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ യുവാവിന്റെ പിതാവ് പോലീസിൽ പരാതി നൽകി. മകന്റെ മരണത്തിന് ഉത്തരവാദി മരുമകളാണെന്നും വിശദമായ അന്വേഷണം നടക്കണമെന്നും പിതാവ് പരാതിയിൽ ആവശ്യപ്പെട്ടു.
അന്വേഷണം ആരംഭിച്ച പോലീസ് സ്വപ്നേശ്വറിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്നു പോലീസ് പറഞ്ഞു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം യുവാവ് നേപ്പാളിലേക്കു കടന്നു. സംഭവത്തിൽ മനീസർ സ്വദേശി അങ്കിത് (25), കാമുകി രജ്ഞിനി ദേവി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മെയ് 21- നാണ് മകളെ കാണാനില്ലെന്ന് കൊല്ലപ്പെട്ട യുവതിടെ അമ്മ പോലീസിൽ പരാതി നൽകുന്നത്. സംഭവത്തിൽ ഭർതൃവീട്ടുകാരെ സംശയിക്കുന്നുണ്ടെന്നു പരാതിയിൽ പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മേയ് 22ന് യുവതിയുടെ മൃതദേഹം ഒരു വാടക വീട്ടിൽനിന്നു കണ്ടെത്തുകയായിരുന്നു.
അങ്കിതും രജ്ഞിനിയും ചേർന്നു യുവതിയെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കൊലപാതകത്തിനു തൊട്ടടുത്ത ദിവസം ഇരുവരും ഹരിദ്വാറിലേക്കു പോവുകയും അവിടെനിന്ന് നേപ്പാളിലേക്കു കടക്കുകയുമായിരുന്നു.
പിടികൂടിയ ശേഷം നടന്ന ചോദ്യം ചെയ്യലിലാണ് കൊലപാതത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
അമൃത്സർ: പഞ്ചാബിലെ തരണ്‍ തരണില്‍ കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ സഹോദരൻ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ജൂൺ 13-നാണ് ദാരുണമായ സംഭവം. അമൃത്സറിലെ ലോപോക് ഗ്രാമവാസിയായ ലവ്പ്രീത് സിംഗാണ് മരിച്ചത്. ഭാര്യ സന്ദീപ് കൗറിനെ അനുനയിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ഭാര്യവീട്ടിലെത്തിയതായിരുന്നു ലവ്പ്രീത്.
സന്ദീപ് കൗറിന്റെ സഹോദരൻ സജൻ സിംഗുമായുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ സജൻ സിംഗ് ലവ്പ്രീതിന്റെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ലവ്പ്രീതിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സജൻ സിംഗിന്റെ ഭാര്യ ഗുർജിത് കൗറിന്റെ ദേഹത്തും തീ പടർന്നു. ഗുരുതരമായി പൊള്ളലേറ്റ ലവ്പ്രീത് സംഭവസ്ഥലത്ത് വെച്ചും, ദിവസങ്ങൾക്ക് ശേഷം ചികിത്സയിലിരിക്കെ ഗുർജിത് കൗറും മരണത്തിന് കീഴടങ്ങി.
പ്രതിയായ സജൻ സിംഗിനും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്, ഇയാൾ ഇപ്പോൾ പോലീസ് കസ്റ്റഡിയിൽ ചികിത്സയിലാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തറിയുന്നത്. സംഭവത്തിൽ സജൻ സിംഗിനെതിരെയും സന്ദീപ് കൗറിനെതിരെയും പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
National
ലക്നോ: വെനസ്വേലയിൽ മരിച്ച നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാതായ സംഭവത്തിൽ പ്രതികരണവുമായി ഭാര്യ. ഭർത്താവിനെ കപ്പലിൽ കൊലപ്പെടുത്തിയതെന്ന് രാകേഷ് ചൗഹാന്റെ ഭാര്യ രഞ്ജന ചൗഹാൻ ആരോപിക്കുന്നു.
രാകേഷ് ഉപയോഗിച്ച സാധനങ്ങൾ ഇതുവരെ തിരിച്ചേൽപ്പിച്ചിട്ടില്ല. ജോലി ചെയ്ത സ്ഥാപന അധികൃതർ കൃത്യമായി വിവരങ്ങൾ അറിയിച്ചില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. വിദേശകാര്യ മന്ത്രാലയത്തിനടക്കം പരാതി നൽകിയെന്നും കുടുംബം വ്യക്തമാക്കി. കഴിഞ്ഞ ദിവസം മൃതദേഹം രാജ്യത്തെത്തിച്ചപ്പോൾ കുടുംബത്തിന്റെ ആവശ്യപ്രകാരം രണ്ടാം പോസ്റ്റ്മോർട്ടത്തിലാണ് ആന്തരികാവയവങ്ങൾ എടുത്തുമാറ്റിയെന്ന് കണ്ടെത്തിയത്.
Kerala
തിരുവനന്തപുരം∙ വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27)യെയാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അഭിലാഷ് മദ്യപിച്ചെത്തി നിരന്തരം ശാരീരികമായി ഉപദ്രവിച്ചിരുന്നുവെന്നും ഇതിൽ മനംനൊന്ത് ജീവനൊടുക്കുകയാണെന്നും എഴുതിയ വിഘ്നേശ്വരിയുടെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യപ്രേരണാക്കുറ്റം ചുമത്തിയാണ് അഭിലാഷിനെ അറസ്റ്റ് ചെയ്തത്.
വിഘ്നേശ്വരിയുടെ ഫോണിലും ശാരീരികപീഡനത്തിന്റെ തെളിവുകൾ ഉണ്ടായിരുന്നുവെന്നു പോലീസ് പറഞ്ഞു. രണ്ടു ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം.
നാഗർകോവിൽ സ്വദേശികളായ നാഗരാജൻ- കല ദമ്പതികളുടെ മകളായ വിഘ്നേശ്വരിയെ ചൊവ്വാഴ്ച വൈകുന്നേരമാണ് വീട്ടിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു.
അഭിലാഷിന്റെ പിതാവ് ചന്ദ്രൻ സന്ധ്യയ്ക്കു വീട്ടിലെത്തിയപ്പോൾ വീട് പൂട്ടി നിലയിലായിരുന്നു. വിഘ്നേശ്വരി ഫോൺ എടുക്കാതിരുന്നതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
National
ബംഗളൂരു: കാറിൽവച്ച് ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബോലേഗാവ് സ്വദേശിയും സൈനികനുമായ ഭാഗവത് ജ്ഞാനേശ്വറാണ് ഭാര്യ സഞ്ജനയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതിക്ക് പരസ്ത്രീ ബന്ധമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയായിരുന്നു കൊലപാതകം.
ഭാഗവത് ജൂൺ 25- നാണ് അവധിക്ക് നാട്ടിലെത്തിയത്. ഭാര്യയുടെ കുടുംബവീട് സന്ദർശിക്കാമെന്നും വഴിയിലുള്ള ക്ഷേത്രങ്ങളിൽ പോകാമെന്നു പറഞ്ഞ് ഇയാൾ സഞ്ജനയെ കാറിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ക്ഷേത്രങ്ങൾ സന്ദർശിച്ച ശേഷം വിജനമായ സ്ഥലത്തെത്തിയപ്പോൾ ഭാഗവത് കാർ നിർത്തി. പിന്നീട് ഇരുമ്പ് വടി ഉപയോഗിച്ച് സഞ്ജനയുടെ തലയിലും കഴുത്തിലും മാരകമായി പരുക്കേൽപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ റോഡ് അപകടമായി ചിത്രീകരിക്കാനും ഭാഗവത് ശ്രമിച്ചു. ഗുരുതരമായി പരുക്കേറ്റ സഞ്ജന ആശുപത്രിയിലെത്തിച്ചെങ്കിലും നാല് ദിവസത്തിനുശേഷം മരണം സംഭവിക്കുകയായിരുന്നു. ഭർത്താവാണ് ആക്രമിച്ചതെന്ന് സഞ്ജന പോലീസിനു മൊഴി നൽകിയിരുന്നു.
ഏകദേശം ഒരു വർഷം മുൻപ് ഭക്ഷണത്തിൽ വിഷം കലർത്തി ഭാഗവത് സഞ്ജനയെ കൊല്ലാൻ ശ്രമിച്ചിരുന്നതായി കുടുംബം പോലീസിനോട് പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
ജയ്പൂർ: രാജസ്ഥാനിലെ ഫലോദി ജില്ലയിൽ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. ഗേന റാം (35) എന്ന യുവാവാണ് ഭാര്യ പുഷ്പ (32), മകൾ ഖുശ്ബു (13), മകൻ കിഷൻ (10) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടിക്കിയത്.
ഗേന റാമിനെ തൂങ്ങിയ നിലയിലും ഭാര്യയെയും രണ്ട് മക്കളെയും കട്ടിലിൽ കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ഗേന റാം പുഷ്പയെയും മക്കളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അതേസമയം, മരണത്തിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
Kerala
പാലക്കാട്: പാലക്കാട് ആര്യമ്പാവിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ദീപ (42) യും സുകുമാരനും (50) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം.
ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ 19കാരിയായ മകൾ വീട്ടിൽ ഉണ്ടായിരുന്നു.
സുകുമാരന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ദീപയെ സുകുമാരന്‍ ആക്രമിച്ചതെന്നാണ് വിവരം.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കിഷൻപൂർ സ്വദേശി ബൽറാം സിംഗ് കുശ്വാഹ (35) യാണ് ഭാര്യ രവിത (32)യെയും എട്ടും, അഞ്ചും വയസുള്ള രണ്ട് ആൺമക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ട്രെയിന്‍ മുന്നിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി രവിത ഉറങ്ങിക്കിടക്കുമ്പോൾ ബൽറാം കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയും തുടർന്ന് മക്കളെയും കോടാലി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രവിതയും മക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്ന് ഇയാൾ ഗ്രാമത്തിൽ നിന്ന് കുറച്ചകലെയുള്ള ശിക്കാർപൂർ റെയിൽവേ ക്രോസിലേക്ക് പോയി കുശ്വാഹ ട്രെയിന്‍ മുന്നിൽ ചാടുകയായിരുന്നു.
ഫോറൻസിക് സംഘവും പോലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. അയൽക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
Movies
അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ ഭാര്യ ഐഷ എലിസബത്ത് (75) അന്തരിച്ചു. രണ്ടു ദിവസം മുമ്പ് കടവന്ത്ര ജംഗ്ഷനില്‍ നടന്ന അപകടത്തെ തുടര്‍ന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്ന് രാവിലെ ഒമ്പതോടെയാണ് മരണം സംഭവിച്ചത്.
കടവന്ത്ര ജംഗ്ഷനില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് കടവന്ത്ര അമ്പിസ്വാമി ഹോട്ടലിന് മുന്നിലാണ് അപകടം സംഭവിച്ചത്. റോഡ് മുറിച്ചു കടക്കവെയാണ് ഐഷയ്ക്ക് ബുള്ളറ്റ് തട്ടി പരിക്കേറ്റത്. അപകടത്തിന് ഇടയാക്കിയ ബുള്ളറ്റ് ഓടിച്ചിരുന്ന നിവേദ് ചികിത്സയിലാണ്.
1976 ജൂണ്‍ 14ന് ആയിരുന്നു ജോണ്‍ പോളിന്റെയും ഐഷയുടെയും വിവാഹം. മകള്‍ ജിഷ. മരുമകന് ജിബി ഏബ്രഹാം കൂത്താട്ടുകുളം. 2022 ഏപ്രില്‍ 23ന് ആയിരുന്നു ജോണ്‍ പോള്‍ അന്തരിച്ചത്.
National
അമരാവതി: ഹൃദ്രോഗിയായ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. ആന്ധ്രാപ്രദേശ് കാക്കിനാഡ സ്വദേശി പുല്ല ദുർഗാ പ്രസാദ് (38) കൊല്ലപ്പെട്ട കേസിൽ ഇയാളുടെ ഭാര്യ രമാദേവി, ഇവരുടെ കാമുകൻ പ്രസാദം ഗോപിസായി എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാർച്ചിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ഗോപിസായിയുമായി രമാദേവി പ്രണയത്തിലാവുകയായിരുന്നു. തുടർന്ന് ഒന്നിച്ച് ജീവിക്കാൻ ഭർത്താവ് തടസമാണെന്ന് കണ്ടതോടെയാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
കൃത്യം നടന്ന ദിവസം ദുർഗാ പ്രസാദിന് നൽകിയ ജ്യൂസിൽ പ്രതികൾ ഉറക്കഗുളികകൾ കലർത്തി. ജ്യൂസ് കുടിച്ച് ബോധരഹിതനായ ഇയാളെ ഇരുവരും ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. എന്നാൽ ദുർഗാ പ്രസാദ് ഹൃദ്രോഗിയായതിനാൽ ആരും സംശയിച്ചിരുന്നില്ല.
എന്നാൽ മാസങ്ങൾക്ക് ശേഷം പുല്ലയുടേത് ഒരു സാധാരണ മരണമല്ലെന്നും മറിച്ച് ഒരു കൊലപാതകമാണെന്നും രമാദേവിക്ക് മറ്റൊരു ബന്ധമുണ്ടെന്നും ബന്ധുക്കൾക്ക് വിവരം ലഭിച്ചു. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
National
നാഗ്പുരിൽ നിർബന്ധിത മതപരിവർത്തനക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുസ്ലീം പണ്ഡിതൻ ഹസ്രത്ത് മൗലാന അറസ്റ്റിൽ. എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് ഒളിവിൽ പോയ മൗലാനയെക്കുറിച്ച് നാഗ്പൂർ പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മധ്യപ്രദേശിൽ വച്ച് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
പഴയ സഹപാഠിയും കൂട്ടാളികളും ചേർന്ന് തന്നെ കൂട്ടബലാത്സംഗം ചെയ്തുവെന്നും ഭീഷണിപ്പെടുത്തി പണം തട്ടിയെന്നും ആഭിചാരക്രിയകൾക്കും നിർബന്ധിത മതപരിവർത്തനത്തിനും ഇരയാക്കിയെന്നും യുവതി പോലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.
സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. യുവതിയുടെ പഴയ സഹപാഠിയും കേസിലെ പ്രധാന പ്രതിയുമായ അയാസ് താജ് മദാരെ(26)യാണ് വീഡിയോയിലുള്ളത്. ഭയന്ന് കരയുന്ന യുവതിയുടെ കൈകൾ ഇയാൾ ബലമായി പിടിച്ച് വച്ചിരിക്കുന്നതും ഉറുദു മന്ത്രങ്ങളും കൽമയും ചൊല്ലി യുവതിയുടെ മുഖത്തേക്ക് തുടർച്ചയായി ഊതുന്നതും വീഡിയോയിൽ ദൃശ്യമാണ്.
അമീൻ ഷെയ്ഖ് എന്ന കൂട്ടാളിയെക്കൊണ്ടാണ് അയാസ് ഈ ദൃശ്യങ്ങൾ കാമറയിൽ പകർത്തിയത്. എന്നെ വിടൂ എന്ന് യുവതി ദയനീയമായി കെഞ്ചുന്നതും രക്ഷപെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.
ഇത്തരത്തിൽ ബലമായി മന്ത്രങ്ങൾ ചൊല്ലി, മുഖത്ത് ഊതുന്നത് ആഭിചാരക്രിയയുടെയും ഹിപ്നോട്ടിസത്തിന്റെയും ഭാഗമാണെന്ന് അയാസ് തന്നോട് പറഞ്ഞിരുന്നതായി യുവതി പരാതിയിൽ വ്യക്തമാക്കുന്നു.
ഒരു പ്രത്യേക ദ്രാവകം തന്നെക്കൊണ്ട് നിർബന്ധിച്ച് കുടിപ്പിച്ച ശേഷമാണ് പ്രതികൾ ഈ ക്രൂരതകൾ ചെയ്തിരുന്നതെന്നും യുവതി പോലീസിനോട് പറഞ്ഞു. ഈ നിർബന്ധിത മതപരിവർത്തന ചടങ്ങിന് ശേഷമാണ് ഹസ്രത്ത് മൗലാന എന്ന മൗലവി യുവതിയുടെ മതപരിവർത്തനം പൂർത്തിയായതായും നിക്കാഹ് കഴിഞ്ഞതായും പ്രഖ്യാപിച്ചത്.
കേസിലെ പ്രധാന പ്രതികളായ അയാസ് മദാരെ, കൂട്ടാളി അമീൻ ഷെയ്ഖ് എന്നിവരെ പോലീസ് നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. മൗലവിയാണ് ഈ ക്രൂരതയ്ക്ക് പിന്നിലെ പ്രധാന ആസൂത്രകരിലൊരാൾ.
2025 ഫെബ്രുവരി എട്ടിനാണ് സംഭവം ആദ്യം നടന്നത്. ഒരു ഹോട്ടലിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടെ അയാസ് മദാരെ യുവതിക്ക് പാനീയത്തിൽ ലഹരിമരുന്ന് കലർത്തി നൽകി. ബോധരഹിതയായ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും ഇവർ ഫോണിൽ പകർത്തി.
ഈ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പിന്നീട് ബ്ലാക്ക്മെയിലിംഗ് ആരംഭിച്ചത്. ഈ ദൃശ്യങ്ങൾ കാണിച്ച് ഭയപ്പെടുത്തി യുവതിയെ പ്രതികൾ തുടർച്ചയായി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കൂടാതെ ഭീഷണിപ്പെടുത്തി ഏകദേശം നാല് ലക്ഷം രൂപയോളം പ്രതികൾ യുവതിയിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു.
പീഡനം സഹിക്കവയ്യാതെ ഇവർ കാര്യങ്ങൾ ഭർത്താവിനോടു തുറന്നു പറഞ്ഞു. തുടർന്നാണ് വിവരം പോലീസിൽ അറിയിച്ചത്.
National
മുംബൈ: നാഗ്പൂരിൽ വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ സഹപാഠിയും സംഘവും ചേർന്ന് പീഡിപ്പിക്കുകയും ബ്ലാക്ക്മെയിൽ ചെയ്യുകയും മന്ത്രവാദത്തിലൂടെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി.
സംഭവത്തിൽ പ്രധാന പ്രതിയായ അയാസ് മദാരെ ഉൾപ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട ഒരു മൗലവിയെ കണ്ടെത്താനായി പോലീസ് സംഘം നിലവിൽ മധ്യപ്രദേശിലേക്ക് തിരിച്ചു.
അയാസ് മദാരെ, ഇയാളുടെ കൂട്ടാളി അമീൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാനെന്ന വ്യാജേന ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി യുവതിക്ക് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുകയും ചെയ്തു.
പിന്നീട് യുവതിയെ നിർബന്ധപൂർവം മന്ത്രവാദ ക്രിയകൾക്ക് വിധേയയാക്കുകയും, ഒരു മൗലവിയുടെ സാന്നിധ്യത്തിൽ മതം മാറ്റാൻ ശ്രമിക്കുകയുമായിരുന്നു എന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
2025 ഫെബ്രുവരി എട്ടിന് ഒരു ഹോട്ടലിൽ വച്ച് നടന്ന കൂടിക്കാഴ്ചയ്ക്കിടയിലാണ് പ്രതിയായ അയാസ്, 24കാരിയായ യുവതിക്ക് മയക്കുമരുന്ന് കലർത്തിയ പാനിയം നൽകിയത്. യുവതി ബോധരഹിതയായ സമയത്ത് പ്രതി ഇവരുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും മൊബൈലിൽ പകർത്തി. പിന്നീട് ഈ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവിന് അയച്ചുകൊടുക്കുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ബ്ലാക്ക്മെയിൽ ചെയ്യാൻ തുടങ്ങി.
ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് പ്രതി തന്നെ നിരന്തരം ക്രൂരമായ ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി യുവതി പരാതിയിൽ പറയുന്നു. ഭീഷണിയെത്തുടർന്ന് പലപ്പോഴായി നാല് ലക്ഷത്തോളം രൂപ പ്രതികൾ യുവതിയിൽ നിന്ന് തട്ടിയെടുക്കുകയും ചെയ്തു. ഭർത്താവിന്റെ പദവിയും കുടുംബജീവിതവും തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ഈ ക്രൂരതകളെല്ലാം ചെയ്തത്.
ഈ കേസിൽ നിലവിൽ പുറത്തുവന്ന ഒരു വീഡിയോ പ്രതികൾക്കെതിരെയുള്ള ഏറ്റവും നിർണായകമായ തെളിവായി മാറിയിരിക്കുകയാണ്. വീഡിയോയിൽ, യുവതി കരഞ്ഞുകൊണ്ട് തന്നെ വിട്ടയക്കാൻ പ്രതിയായ അയാസ് മദാരെയോട് കെഞ്ചുന്നതായി കാണാം.
അയാസ് യുവതിയുടെ കൈകളിൽ ബലമായി പിടിച്ചുവച്ച് മതപരമായ ശ്ലോകങ്ങൾ ഉച്ചരിക്കുകയും അവളുടെ മേൽ ആവർത്തിച്ച് ഊതുകയും ചെയ്യുമ്പോൾ, എന്നെ വിടൂ എന്ന് യുവതി പറയുന്നത് വീഡിയോയിൽ വ്യക്തമായി കേൾക്കാം. പ്രതിയുടെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ യുവതി പരമാവധി ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഈ മന്ത്രവാദ ക്രിയകൾക്ക് ശേഷം താൻ ഔദ്യോഗികമായി മതം മാറ്റപ്പെട്ടു എന്ന് പ്രതികൾ പ്രഖ്യാപിച്ചതായി യുവതി ആരോപിക്കുന്നു. ബലപ്രയോഗത്തിലൂടെയുള്ള മതപരിവർത്തനവും മന്ത്രവാദ നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും തെളിയിക്കാൻ ഈ ഡിജിറ്റൽ തെളിവ് പോലീസിനെ ഏറെ സഹായിക്കും.
പ്രതിയായ അയാസ് മദാരെ പലപ്പോഴും ഒരു പ്ലാസ്റ്റിക് കുപ്പിയിൽ ദ്രാവകങ്ങൾ കൊണ്ടുവരികയും അത് കുടിക്കാൻ തന്നെ നിർബന്ധിക്കുകയും ചെയ്തിരുന്നതായി യുവതി പരാതിയിൽ പറയുന്നു. ഇത് കുടിച്ചതിന് ശേഷം ഇയാൾ ഉർദുവിൽ എന്തൊക്കെയോ മന്ത്രിക്കുകയും യുവതിയുടെ മുഖത്തേക്ക് ഊതുകയും ചെയ്യുമായിരുന്നു. ഇതെല്ലാം ഹിപ്നോട്ടിസവും മന്ത്രവാദവുമാണ് എന്ന് അവകാശപ്പെട്ടായിരുന്നു പ്രതി യുവതിയെ പീഡിപ്പിച്ചിരുന്നത്.
മേയ് 31ന് അയാസ് മദാരെയും ഇയാളുടെ കൂട്ടാളിയും ചേർന്ന് യുവതിയെ ബലമായി കൽമേശ്വറിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വച്ചാണ് കേസിൽ മൂന്നാം പ്രതിയായ മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലെ താമിയ ഗ്രാമത്തിൽ നിന്നുള്ള ഹസ്രത് മൗലാന എന്നയാൾ രംഗപ്രവേശം ചെയ്യുന്നത്.
അവിടെ വച്ച് മൗലാന പ്രത്യേക മതപരമായ ചടങ്ങുകൾ നടത്തുകയും യുവതിയെ നിർബന്ധിച്ച് "ഖബൂൽ ഹേ' എന്ന് പറയിപ്പിച്ച് മതം മാറ്റാൻ ശ്രമിക്കുകയുമായിരുന്നു എന്ന് എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ഈ സംഭവത്തിന് ശേഷമാണ് ഒളിവിൽ പോയ മൗലാനയെ കണ്ടെത്താൻ നാഗ്പൂർ പോലീസ് പ്രത്യേക സംഘത്തെ മധ്യപ്രദേശിലേക്ക് അയച്ചത്.
തന്റെ പൂർണമായ സമ്മതമില്ലാതെ, നിർബന്ധിതമായാണ് ഈ ചടങ്ങുകളെല്ലാം നടത്തിയതെന്ന് യുവതി പരാതിയിൽ വ്യക്തമാക്കുന്നു. ചടങ്ങുകൾക്ക് ശേഷം, യുവതി ഔദ്യോഗികമായി ഇസ്ലാം മതം സ്വീകരിച്ചുവെന്നും അയാസുമായുള്ള അവരുടെ വിവാഹം കഴിഞ്ഞുവെന്നും മൗലാന പ്രഖ്യാപിക്കുകയായിരുന്നു. തുടർന്ന് യുവതിയെക്കൊണ്ട് നിർബന്ധിപ്പിച്ച് മാംസം കഴിപ്പിക്കുകയും കൽമ ചൊല്ലിക്കുകയും ചെയ്തു.
ഇതിനുശേഷം പ്രതികൾ യുവതിയെ ഒരു ഹോട്ടലിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെവച്ച് അയാസ് വീണ്ടും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് പ്രതികൾ യുവതിയുടെ വീട്ടിൽ നിരന്തരം അതിക്രമിച്ചു കയറി ലൈംഗീകമായി പീഡിപ്പിക്കുന്നത് തുടർന്നതായും യുവതി എഫ്ഐആറിൽ ആരോപിക്കുന്നുണ്ട്.
പ്രതികൾക്കെതിരെ ബലാത്സംഗം, നിരന്തരമായ ലൈംഗീക പീഡനം, പണം തട്ടിയെടുക്കൽ, ബ്ലാക്ക്മെയിലിംഗ്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമെ, മഹാരാഷ്ട്രയിലെ കർശനമായ മന്ത്രവാദ വിരുദ്ധ നിരോധന നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.
National
ബംഗളൂരു: കർണാടകയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്. ബംഗളൂരുവിലെ മഹാദേവപുരയിലാണ് സംഭവം.
മഹാദേവപുര പോലീസ് സ്റ്റേഷനിൽ ഹോം ഗാർഡായി ജോലി ചെയ്തിരുന്ന മഞ്ജുള(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മഞ്ജുളയുടെ ഭർത്താവ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു.
15 വർഷങ്ങൾക്ക് മുൻപായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. പ്രദീപ് ഓൺലൈൻ വാതുവെപ്പിന് അടിമയായിരുന്നുവെന്നും ഇത് കുടുംബകലഹങ്ങൾക്ക് കാരണമായെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു.
മഞ്ജുളയുടെ സ്വഭാവത്തെ സംശയിച്ചിരുന്ന പ്രദീപ്, കുട്ടികളുടെ പിതൃത്വത്തെ ചോദ്യം ചെയ്തിരുന്നു. പീഡനം സഹിക്കാൻ വയ്യാതെ, കഴിഞ്ഞ ഒന്നര മാസമായി മഞ്ജുള കുട്ടികളുമായി അമ്മയോടൊപ്പം താമസിച്ചുവരികയായിരുന്നു.
ഞായറാഴ്ച ഇവരുടെ വീട്ടിലെത്തിയ പ്രദീപ്, തന്റെയൊപ്പം മടങ്ങി വരണമെന്ന് മഞ്ജുളയോട് അപേക്ഷിച്ചു. കൂടാതെ മഞ്ജുളയുടെ കാലിൽ വീണ് തന്റെ മോശം പെരുമാറ്റത്തിന് ക്ഷമ ചോദിച്ചു.
എന്നാൽ പെട്ടന്ന് അക്രമാസക്തനായ പ്രദീപ് ജാക്കറ്റിനുള്ളിൽ ഒളിപ്പിച്ചുവച്ചിരുന്ന കത്തിയെടുത്ത് മഞ്ജുളയെ കുത്തി. 20 ലധികം പ്രാവശ്യം പ്രദീപ്, മഞ്ജുളയെ കുത്തിയെന്ന് പോലീസ് പറഞ്ഞു.
കൊലപാതകം നടത്തുന്നതിന് മുമ്പ്, പ്രദീപ് ഫോണിൽ ഒരു വീഡിയോ റിക്കാർഡ് ചെയ്തിരുന്നു. വാതുവെപ്പ് ആസക്തി തന്റെ കുടുംബത്തെ തകർത്തുവെന്ന് പറഞ്ഞ പ്രദീപ്, താൻ മഞ്ജുളയുടെ പിതാവിനോടും സഹോദരനോടും സംസാരിച്ചു. വൈകുന്നേരം അവൾ ജോലി കഴിഞ്ഞ് തിരിച്ചെത്തും. ഞാൻ വീണ്ടും അവളോട് എന്റെ അടുത്തേക്ക് വരാൻ ആവശ്യപ്പെടും. അവൾ ഇനി സമ്മതിക്കില്ലെന്ന് പറഞ്ഞാൽ ഞാൻ അവളെ അവിടെ വച്ച് കൊല്ലും എന്ന് വീഡിയോയിൽ പറയുന്നുണ്ട്.
ആക്രമണത്തിന് ശേഷം, പ്രദീപ് കത്തി ഉപയോഗിച്ച് സ്വന്തം കൈയുടെ ഞരമ്പ് മുറിച്ചിരുന്നു. പിന്നീട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Kerala
കൊച്ചി: പെരുമ്പാവൂരിൽ ഭാര്യയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ഒളിവിൽ. കിഴക്കെ ഐമുറി സ്വദേശി ജാൻസിയെയാണ് ഭർത്താവ് ബിജു വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ ജാൻസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുവിനായുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുടുംബപ്രശ്നമാണ് ആക്രമണത്തിന്റെ കാരണം. പ്ലേവുഡ് കമ്പനിയിൽ ജോലി ചെയ്യുന്ന ജാൻസി ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് വരുന്ന വഴിയാണ് ഒളിഞ്ഞു നിന്ന് ബിജു ആക്രമിച്ചത്.
തുടയിലും മുതുകിലും രണ്ട് കൈകളിലും ഗുരുതരമായി പരിക്കേറ്റ ജാൻസിയെ കളമശേരി മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
National
ചെന്നൈ: പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട് കേസിനുള്ളിൽ തലയും കൈകാലുകളുമില്ലത്ത മൃതദേഹം കണ്ടെത്തി. കൊല്ലപ്പെട്ടതു തേനാംപെട്ട് സ്വദേശി അമീർ അലിയാണ്. സംഭവത്തിൽ അമീറിന്റെ ഭാര്യ രോഹിമ ഖാത്തൂൺ, രോഹിമയുടെ കാമുകൻ അഷ്റഫ് അലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ് ഫോമിലേക്കുള്ള കോണിപ്പടിക്കു സമീപത്താണു സ്യൂട്ട് കേസ് കണ്ടെത്തിയത്.
മറ്റൊരിടത്തു കൊല നടത്തിയ ശേഷം ഇവിടെ മൃതദേഹം ഉപേക്ഷിച്ചതാണെന്ന നിഗമനത്തിൽ അന്വേഷണ ചുമതല പ്രത്യേക സംഘത്തിനു കൈമാറിയിരുന്നു. തുടർന്നു സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. ഓട്ടോയിലെത്തിയ പ്രതികൾ പ്ലാറ്റ്ഫോമിൽ സ്യൂട്ട് കേസ് ഉപേക്ഷിച്ചു പോവുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. കൂടുതൽ അന്വേഷണം നടന്നുവരികായണ്.
National
ലക്നോ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ഭാര്യയെ അടിച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ദെഹ്പ വിനായക്പൂർ സ്വദേശി സച്ചിൻ (32) ആണ് ഭാര്യ ജ്യോതി (28) യെ കൊലപ്പെടുത്തിയത്.
ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുകയും കോപാകുനായ സച്ചിൻ ഇരുമ്പ് വടികൊണ്ട് ജ്യോതിയുടെ തലയ്ക്കടിക്കുകയായിരുന്നു. ജ്യോതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഭാര്യ മരിച്ചുവെന്ന് ഉറപ്പായതോടെ സച്ചിൻ വീടിന് സമീപത്തെ റെയിൽവേ ട്രാക്കിലെ ട്രെയിന്‍ മുന്നിൽ ചാടുകയായിരുന്നു.
സംഭവം നടക്കുന്പോൾ ദമ്പതികളുടെ രണ്ട് കുട്ടികളും ഉറങ്ങുകയായിരുന്നു. പിന്നീട് കുട്ടികൾ ഉണർന്നപ്പോൾ ജ്യോതി രക്തത്തിൽ കുളിച്ചുകിടക്കുന്നത് കാണുകയും തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയുമായിരുന്നു.
സച്ചിനും ജ്യോതിയും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇരു മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നര വയസുകാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്കറിന്റെ ആദ്യ ഭാര്യ ആമിനയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശിച്ച് മന്ത്രി ബിന്ദു കൃഷ്ണ.
അഷ്കറിനെതിരെ നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ ആറ് പരാതികൾ നൽകിയിട്ടും കേസ് എടുത്തിരുന്നില്ല. നടപടികൾ എടുക്കാത്ത പോലീസുകാരെ കുറിച്ച് ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് നൽകും. ചികിത്സാ ചെലവിന്റെ കാര്യം മുഖ്യമന്ത്രിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
ആമിനയെ അഷ്കറിന്റെ വീട്ടുകാരും മർദിച്ചിരുന്നതായി പിതാവ് ശിഹാബ് പറഞ്ഞു. മകന്റെ മരണത്തിൽ അഷ്കറിനെ സംശയമുണ്ടെന്നും കുടുംബം ആരോപിച്ചു. സർക്കാരിന്റെ സഹായം വേണമെന്നും പിതാവ് പറഞ്ഞു.
മകനെ സ്കൂളിൽ ചെന്ന് അഷ്കർ ഭീഷണിപ്പെടുത്തിയിരുന്നു. സ്വത്ത് എഴുതി വാങ്ങാനായാണ് ആമിനയെ മർദിച്ചത്. ആറ് മാസം മുൻപ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സിഐ നടപടി ഒന്നും എടുത്തില്ല. മന്ത്രി നൽകിയ ഉറപ്പുകൾ തൃപ്തികരമാണെന്നും സർക്കാരിന്റെ സഹായം വേണമെന്നും പിതാവ് ശിഹാബ് പറഞ്ഞു.
Kerala
കോഴിക്കോട്: പുതുപ്പാടിയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്ക്. അടിവാരം കമ്പിവേലിമ്മലിലാണ് സംഭവം. പാലക്കാട് സ്വദേശി ഇബ്രാഹീമാണ് (55) കമ്പിവേലിമ്മല്‍ സ്വദേശി ഖദീജ (50)യെ ആക്രമിച്ചത്.
സംഭവത്തില്‍ ഇബ്രാഹീമിനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. വീട്ടിലെ അടുക്കളയിലെ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം.
ആക്രമണത്തില്‍ ഖദീജയുടെ വലതുചെവിക്ക് മുകളില്‍ ഗുരുതരമായി പരിക്കേറ്റു. ഖദീജയെ ഉടന്‍ താമരശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ ഖദീജയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: പനവൂര്‍ കരിക്കുഴിയില്‍ ഒന്നര വയസ് മാത്രം പ്രായമുള്ള അര്‍ഷിദിനെ ക്രൂരമായ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ അഷ്കറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആദ്യഭാര്യ ആമിനയുടെ മാതാവ്.
അഷ്കർ മകളെ ക്രൂരമായി മർദിച്ചിരുന്നുവെന്നും ഗുരുതര പരിക്കേറ്റ മകൾ 13 മാസത്തോളം കോമ സ്റ്റേജിലായിരുന്നുവെന്നും ഓപ്പറേഷന് കഴിഞ്ഞ് രണ്ടര മാസം വെന്റിലേറ്ററിലായിരുന്നുവെന്നും പത്തുമാസമായിട്ടുള്ളൂ ഓര്മ തിരിച്ചുകിട്ടിയിട്ടെന്നും മാതാവ് പറഞ്ഞു.
"അഷ്കര്‍ എന്റെ മകളെയും മര്‍ദ്ദിച്ചിട്ടുണ്ട്. വീട്ടില്‍ നിന്ന് അഷ്കര്‍ മകളെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. അവന്റെ വീട്ടില്‍ എത്തിയ ശേഷം മകളെ നിരവധി തവണ മര്‍ദ്ദിച്ചിട്ടുണ്ട്. മകളുടെ തല ഭിത്തിയില്‍ കൊണ്ടുപോയി ഇടിപ്പിച്ചിട്ടുണ്ട്. ക്ലോസറ്റിലാണ് ഇടിപ്പിച്ചത്. തലയിടിച്ച് ബോധംകെട്ട് പലദിവസവും കിടന്നിട്ടുണ്ട്'.
"വീട്ടില്‍ പോണമെന്ന് പറഞ്ഞപ്പോള്‍ അവന്റെ അമ്മയും സഹോദരിയും ഇവനും കൂടി മകളെ വലിച്ചിഴച്ചു ബാത്ത്റൂമില്‍ കൊണ്ടുപോയി വയറ്റില്‍ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു. കൊല്ലാന്‍ ശ്രമിച്ചു. മര്‍ദ്ദനത്തില്‍ ബോധംകെട്ടപ്പോള്‍ മകളെ ഫാനില്‍ കെട്ടിത്തൂക്കാന്‍ വരെ ശ്രമിച്ചു'.
"മകള്‍ക്ക് ബോധംവന്നത് കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടത്. മകള്‍ കരഞ്ഞു വിളിച്ചപ്പോള്‍ അയല്‍വാസികള്‍ ഞങ്ങളെ വിളിച്ചു. മകള്‍ 13 മാസത്തോളം കോമ സ്റ്റേജിലായിരുന്നു. ഓപ്പറേഷന് കഴിഞ്ഞ് രണ്ടര മാസം വെന്റിലേറ്ററിലായിരുന്നു. പത്തുമാസമായിട്ടുള്ളൂ ഓര്മ തിരിച്ചുകിട്ടിയിട്ട്. മകള്‍ ഇപ്പോഴും കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കില്ല. രണ്ടു വര്‍ഷമായി ഹോസ്പിറ്റലില്‍ പോകുന്നു'.
"അവന്റെ മര്‍ദ്ദനം കൊണ്ടാണ് സംഭവിച്ചത്. പലപ്രാവശ്യം പോലീസില്‍ പരാതി കൊടുത്തു. നെടുമങ്ങാട് പോലീസ് കണക്കിലെടുത്തില്ല. പോലീസുകാരെല്ലാം അവന്റെ സൈഡ് ആണ്. പോലീസിന്റെ വണ്ടി ഓടിച്ചിട്ടുണ്ട്. അതുകൊണ്ട് അവരുടെ സൈഡ് ആണ് പോലീസുകാര്‍ എല്ലാം. വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്'- അഷ്കറിന്റെ ആദ്യഭാര്യയുടെ മാതാവ് പറഞ്ഞു.
Kerala
കൊച്ചി: പെരുമ്പാവൂരിൽ ചികിത്സയിൽ കഴിയുന്ന ഭർത്താവിന് കൂട്ടിരിക്കെ ഭാര്യ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. പാണംകുഴി മറ്റമന എമിലി ജെയിംസ് (68) ആണ് മരിച്ചത്.
ഒരാഴ്ചയായി ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഭർത്താവ് ജയിംസ് തോമസിനൊപ്പം ആശുപത്രിയിൽ കൂട്ടിരിക്കെയാണ് എമിലിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. ഉടൻ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാണംകുഴിയിലെ വീട്ടിനോട് ചേർന്ന് ഇരുവരും ഹോംസ്റ്റേ നടത്തി വരികയായിരുന്നു. ദിവ്യ, ബേസിൽ ജെയിംസ് എന്നിവരാണ് മക്കൾ. മരുമക്കൾ: ദീപക് (ഇടവിളായിൽ, പോത്താനിക്കാട്), ജീവ മറിയം സണ്ണി (മാടപ്പമ്പിൽ, മഴുവന്നൂർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ക്രാരിയേലി മർത്തമറിയം യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ നടക്കും.
National
ഗാന്ധിനഗർ: ഗുജറാത്തിലെ ബനസ്കന്തയിൽ സ്വന്തം ഭാര്യയെ 50,000 രൂപയ്ക്ക് വിറ്റ യുവാവ് പിടിയിൽ. ഗണഷ്പുര സ്വദേശി നികേഷ് പാട്ടേൽ ആണ് ഭാര്യയോടുള്ള വെറുപ്പ് കാരണം വിറ്റത്.
മേയ് 19 ന് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് നികേഷ് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസിന്റെ സംശയം തിരിച്ചുവിടാനും അന്വേഷണം വഴിതെറ്റിക്കാനുമായാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. അന്വേഷണം പുരോഗമിച്ചതോടെ നികേഷിന്റെ മൊഴികളിൽ സംശയം തോന്നി. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. ഭാര്യയോടുള്ള വെറുപ്പ് കാരണം സുഹൃത്തുക്കളോട് ചേർന്ന് വിൽക്കുകയായിരുന്നുവെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.
പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് യുവതിയെ തടങ്കിലിൽ പാർപ്പിച്ചിരുന്ന രഹസ്യകേന്ദ്രം കണ്ടെത്തുകയും സുരക്ഷിതമായി മോചിപ്പിക്കുകയും ചെയ്തു. തടങ്കിലിൽ പാർപ്പിച്ചിരുന്ന സമയത്ത് മനുഷ്യക്കടത്ത് സംഘത്തിലെ പ്രതികൾ തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞു.
National
മുംബൈ: മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയുടെ സ്വകാര്യ ഭാഗങ്ങളിൽ ആസിഡ് ഒഴിച്ച് പൊള്ളലേൽപ്പിച്ച് ഭർത്താവ്. ഏപ്രിൽ 20ന് പൂനെയിലെ ഉറുളി കാഞ്ചൻ ഏരിയയിലാണ് സംഭവം നടന്നത്. ഒരു മാസത്തിന് ശേഷം മേയ് 15ന് യുവതി പോലീസിൽ പരാതി നൽകിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്.
ക്രൂരമായ മർദനത്തിന് പിന്നാലെ ഫ്ലോർ ക്ലീനിംഗ് ആസിഡാണ് ഇയാൾ യുവതിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഒഴിച്ചത്. തുടർന്ന് ചികിത്സതേടുന്നതിൽ നിന്നും ഇയാൾ യുവതിയെ വിലക്കി. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ഇയാൾ ഭാര്യയെ ഭീഷണിപ്പെടുത്തി.
വെൽഡറായി ജോലി ചെയ്യുന്ന യുവാവ്, 25കാരിയായ യുവതിക്ക് മറ്റെരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചിരുന്നു. ഏപ്രിൽ 20ന് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ഇയാൾ ഭാര്യയെ മർദ്ദിക്കുകയും തുടർന്ന് വീട്ടിലുണ്ടായിരുന്ന ഫ്ലോർ ക്ലീനിംഗ് ആസിഡ് എടുത്ത് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഒഴിക്കുകയും, വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
തന്നെ ആശുപത്രിയിൽ എത്തിക്കാൻ യുവതി ഭർത്താവിനോട് കെഞ്ചി അപേക്ഷിച്ചെങ്കിലും വൈദ്യസഹായം തേടാൻ ഇയാൾ അനുവദിച്ചില്ലെന്ന് ഉറുളി കാഞ്ചൻ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ സച്ചിൻ വാങ്കഡെ പറഞ്ഞു.
പിന്നീട് ഭർത്താവ് ജോലിക്ക് പോയ സമയത്ത് യുവതി രണ്ട് മക്കളെയുമൂകൂട്ടി സോലാപൂരിലുള്ള സ്വന്തം വീട്ടിലേക്ക് പോവുകയും അവിടെയുള്ളവരോട് വിവരം പറഞ്ഞ ശേഷം തിരികെ എത്തി പോലീസിൽ പരാതി നൽകുകയുമായിരുന്നു.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 115 (അറിഞ്ഞുകൊണ്ട് പരിക്കേൽപ്പിക്കൽ), സെക്ഷൻ 351(2) (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവയ്ക്കൊപ്പം മറ്റ് പ്രസക്തമായ വകുപ്പുകൾ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു.
Kerala
കൊല്ലം: കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. കുളത്തുപ്പുഴ 16 ഏക്കറിൽ വാടകയ്ക്ക് താമസിക്കുന്ന അജീഷാണ് ഭാര്യ അശ്വതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
കുടുംബ പ്രശ്നങ്ങളാണ് വധശ്രമത്തിന് പിന്നിലെന്നാണ് വിവരം. ഏറെ നാളായി ഇരുവരും വേർ വേർപിരിഞ്ഞു താമസിച്ചിവരികയായിരുന്നു. സംഭവ ശേഷം രക്ഷപെടാൻ ശ്രമിച്ച അജീഷിനെ നാട്ടുകാർ പിടികൂടി കുളത്തുപ്പുഴ പോലീസിന് കൈമാറി.
അശ്വതി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നാലുവർഷമായി കുടുംബപ്രശ്നത്തേ തുടർന്ന് ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിൽ സലൂൺ മാനേജർ ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രത്ന സിംഗ് (31) ആണ് മരിച്ചത്.
മേയ് 12ന് ലക്നോവിലെ ഗോമ്തിനഗർ വിസ്താരിലെ ഫ്ലാറ്റിൽ വച്ചാണ് രത്ന സിംഗ് ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഇവർ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്തിരുന്നു.
തന്റെ മരണത്തിന് കാരണം വ്യവസായി ശരദ് സിംഗും ഭാര്യയും കൂട്ടാളികളുമാണെന്നായിരുന്നു രത്ന സിംഗ് പറഞ്ഞത്. ഇവർ തനിക്കെതിരെ നടത്തിയ മാനസിക പീഡനങ്ങളെക്കുറിച്ച് രത്ന സിംഗ് തുറന്നു പറഞ്ഞു.
ഇതേത്തുടർന്ന് ശരദ് സിംഗിന്റെ ഹോട്ടലും സലൂണും പോലീസ് സീൽ ചെയ്തു. കേസിൽ ശരദ് സിംഗിന്റെ ഹോട്ടൽ ജീവനക്കാരനായ മംഗൽ യാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും, പ്രധാന പ്രതികളായ ശരദ് സിംഗും ഭാര്യ പല്ലവി ജോഷിയും നിലവിൽ ഒളിവിലാണ്.
രത്ന സിംഗിന്റെ പിതാവ് സുധീർ കുമാർ സിംഗ് നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശരദ് സിംഗ് തന്റെ മകളെ നിരന്തരം ചൂഷണം ചെയ്തിരുന്നതായും, ഇതിനെ എതിർത്തപ്പോഴൊക്കെ കൊലപ്പെടുത്തുമെന്നും സഹോദരിമാരുടെ മാനം കെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് പരാതിയിൽ ആരോപിക്കുന്നു.
കൂടാതെ, ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതിയുടെ സുഹൃത്തുക്കളാണെന്നും ഇവർ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്. സംഭവത്തിൽ അയിലം സ്വദേശി സജിക്കെതിരെ പോലീസ് കേസെടുത്തു.
കുഞ്ഞിന്റെ തല ചുമരിലിടിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ക്രൂരമായ മർദനമാണ് ഭാര്യയ്ക്കും കുഞ്ഞിനും നേരെ ഉണ്ടായിരിക്കുന്നത്.
അയിലം നെല്ലിമൂട് സ്വദേശിയായ സജി കഴിഞ്ഞ ബുധനാഴ്ച രാത്രി 11 ഓടെയാണ് വീട്ടിലെത്തി ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. ഇക്കാലമത്രയും യുവതിയെ ഇയാൾ പല കാരണങ്ങൾ പറഞ്ഞ് ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
സൗന്ദര്യം കുറഞ്ഞു, സ്ത്രീധനം കുറഞ്ഞു എന്നിങ്ങനെയാണ് സജി പറയുന്ന കാരണങ്ങൾ. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സജി അക്രമാസക്തനായി അവിടെയുണ്ടായിരുന്ന വാളിന്റെ പിടി ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ചു പരിക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
രണ്ടരവയസുള്ള കുഞ്ഞിനെ ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞു, കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
National
പാറ്റ്ന: കേദാർനാഥ് തീർഥയാത്ര കഴിഞ്ഞ് ഭർത്താവിനൊപ്പം മടങ്ങുന്നതിനിടെ കാണാതായ യുവതിയെ കണ്ടെത്തി. ആറു ദിവസങ്ങൾക്ക് ശേഷം ബിഹാറിലെ ബെഗുസാരായി ജില്ലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.
പ്രഗ്യാ സിംഗ്(29)നെ ആണ് കാണാതായത്. ഉത്തരാഖണ്ഡ് പോലീസും റെയിൽവേ പോലീസും മറ്റ് അന്വേഷണ ഏജൻസികളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്.
മേയ് അഞ്ചിന് രാത്രി കേദാർനാഥ് തീർഥാടനം പൂർത്തിയാക്കിയ ശേഷം പ്രജ്ഞ, ഭർത്താവ് മനീഷിനൊപ്പം ഡെറാഡൂണിൽ നിന്ന് ഗാസിയാബാദിലേക്ക് നന്ദാദേവി എക്സ്പ്രസിലാണ് യാത്ര ചെയ്തത്.
ട്രെയിൻ ഹരിദ്വാർ കടക്കുന്നതുവരെ തങ്ങൾ സംസാരിച്ചിരുന്നുവെന്നും അതിനുശേഷം താൻ ഉറങ്ങിപ്പോയെന്നും ഭർത്താവ് പോലീസിനോട് പറഞ്ഞു. മുസാഫർനഗർ സ്റ്റേഷന് സമീപത്ത് വച്ച് ഉണർന്നപ്പോൾ പ്രഗ്യയെ സീറ്റിൽ നിന്ന് കാണാനില്ലായിരുന്നു. വാഷ്റൂമിൽ പോയിരിക്കുമെന്ന് കരുതി കാത്തിരുന്നു. എന്നാൽ അവൾ തിരിച്ച് വന്നില്ല. കാണാതായപ്പോൾ മുഴുവൻ കോച്ചിലും അന്വേഷിച്ചു പക്ഷേ, കണ്ടെത്താനായില്ലെന്നും മോബൈലിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ആയിരുന്നെന്നും മനീഷ് പറയുന്നു.
തുടർന്ന് വിഷയം റെയിൽവേ പോലീസ് ഏറ്റെടുത്തു. അന്വേഷണം റൂർക്കി പോലീസിന് കൈമാറി. റൂർക്കി, മുസാഫർനഗർ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് അന്വേഷണം സങ്കീർണ്ണമായി. രണ്ട് സ്റ്റേഷനുകളിലെയും സിസിടിവി കാമറകൾ പ്രവർത്തന രഹിതമായിരുന്നു.
പോലീസ് റെയിൽവേ ട്രാക്കുകളിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തി. പിന്നാലെ പ്രഗ്യയുടെ ഫോണ്‍ കോളുകൾ, വാട്സാപ്പ് സന്ദേശങ്ങൾ എന്നിവ പോലീസ് പരിശോധിച്ചു. എന്നാൽ, സംശയാസ്പദമായ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ആറ് ദിവസത്തെ അന്വേഷണത്തിന് ശേഷം, പ്രഗ്യയെ, ബിഹാറിലെ ബെഗുസാരായിൽ കണ്ടെത്തിയെന്ന വിവരം പോലീസിന് ലഭിച്ചു. തുടർന്ന് പോലീസ് സംഘം ബിഹാറിലെത്തി പ്രഗ്യയെ തിരിച്ച് കൊണ്ട് വരികയായിരുന്നു.
തിരോധാനത്തെ കുറിച്ച് ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. തിരോധാനത്തിന് പിന്നിലെ കാരണവും ബിഹാറിലേക്ക് പോകാനുണ്ടായ സാഹചര്യവും കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം.
National
ഹൈദരാബാദ്: റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ജയില്‍ ഡിജിപിയായി 2019ല്‍ വിരമിച്ച വിനയ് രഞ്ജന്‍ റേയുടെ ഭാര്യ തനുജ രഞ്ജനെ(62) യാണു കഴിഞ്ഞദിവസം രാവിലെ ഹൈദരാബാദ് ജൂബിലി ഹില്‍സിലെ പ്രശാസന്‍ നഗറിലുള്ള വസതിയിൽ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീട്ടിലെ നേപ്പാള്‍ സ്വദേശിനിയായ ജോലിക്കാരി ആസൂത്രണം ചെയ്ത കവര്ച്ചയ്ക്കിടെയാണു കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വിനയ് രഞ്ജന്‍ റേ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ബംഗളൂരുവിലായിരുന്ന സമയത്താണു കൃത്യം നടന്നത്.
വീട്ടിൽ തനുജയും രണ്ടു മക്കളുമാണ് ഉണ്ടായിരുന്നത്. വെള്ളിയാഴ്ച രാവിലെ 9.15 ഓടെ മറ്റൊരു വീട്ടുജോലിക്കാരി എത്തിയപ്പോള്‍ മകള്‍ സുനന്ദ വാതില്‍ തുറന്നു. സ്ഥിരം ജോലിക്കാരിയായ കല്പനയെ കാണാതിരുന്നതിനെത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് തനുജയെ മുറിയില്‍ കൈകാലുകള്‍ ബന്ധിച്ചനിലയില്‍ കണ്ടെത്തിയത്.
വായില്‍ തുണി തിരുകിയ നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്നും ചുണ്ടിലും കൈത്തണ്ടയിലും മുറിവുകളുണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുലര്‍ച്ചെ രണ്ടോടെ കൊലപാതകം നടന്നിരിക്കാമെന്നാണു പോലീസിന്റെ നിഗമനം.
വിനയ് രഞ്ജന്റെ അമ്മയെ പരിചരിക്കാന്‍ നിന്ന കല്പന എന്ന ജോലിക്കാരിയാണു കൊലപാതകത്തിന് സൗകര്യമൊരുക്കിയതെന്ന് പോലീസ് പറയുന്നു. ഇവര്‍ നിലവില്‍ ഒളിവിലാണ്.
സിസിടിവി ദൃശ്യങ്ങളില്‍ പുലര്‍ച്ചെ ഒന്നോടെ മൂന്നു പുരുഷന്മാര് വീട്ടില്‍ കയറുന്നതും 2.30ഓടെ മാരകായുധങ്ങളും ഒരു ബാഗുമായി പുറത്തുപോകുന്നതും വ്യക്തമാണ്. ആസൂത്രിതമായ കൊലപാതകമാണെന്നും ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കാനാണ് കൃത്യം നടത്തിയതെന്നും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞു.
National
ചെന്നൈ: വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിക്കും മകള്‍ വിദ്യാറാണിക്കും നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍തോല്‍വി.
കൃഷ്ണഗിരി മണ്ഡലത്തില്‍ മുത്തുലക്ഷ്മി വീരപ്പന് തമിഴക വാഴ്വുരുമൈ കക്ഷി സ്ഥാനാര്‍ഥിയായി മത്സരിച്ച് നേടിയത് 366 വോട്ടുകള്‍. വിജയ് നയിച്ച തമഴക വെട്രി കഴകം പാര്‍ട്ടി സ്ഥാനാര്‍ഥി പി. മുകുന്ദനാണ് ഇവിടെ വിജയിച്ചത്.
വീരപ്പന്റെ മകള്‍ വിദ്യാറാണി നാം തമിഴര്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയായി മേട്ടൂര്‍ മണ്ഡലത്തിലാണ് മത്സരിച്ചത്. വിദ്യാറാണിക്ക് 7109 വോട്ടുകള്‍ ലഭിച്ചു.
Kerala
മഞ്ചേരി: ഭാര്യയുമായി കൂടിക്കാഴ്ചക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് മാരപ്പ മഞ്ചേരി യുഎപിഎ കോടതിയെ സമീപിച്ചു. വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ കഴിയുന്ന കര്‍ണ്ണാടക റായ്ചാല്‍ മാന്‍വി അറോളി ദൊഡ്ഡമഹാദേവപ്പ മകന് മാരപ്പ എന്ന ജയണ്ണ (51)യാണ് വിയ്യൂര്‍ വനിതാ ജയിലില്‍ കഴിയുന്ന കര്‍ണ്ണാടക ബെല്‍ത്തങ്ങാടി കുത്ലുരു കൊട്ടിയാന്തടുക്കമനൈ ബാബു മേലേക്കുടിയയുടെ മകള്‍ സുന്ദരി എന്ന ഗീത എന്ന ബിത്രു (33)യെ കാണണമെന്ന ആവശ്യവുമായി നീതിപീഢത്തെ സമീപിച്ചത്.
കര്‍ണ്ണാടക സര്‍ക്കാരിന്റെ നക്സല്‍ രഹിത സംസ്ഥാനം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് സ്വീകരിച്ച് 2025 ജനുവരി എട്ടിന് കീഴടങ്ങിയ ആറു മാവോയിസ്റ്റുകളില്‍ ഇവരുമുണ്ടായിരുന്നു. കീഴടങ്ങിയ പ്രതികളെ കേരള പോലീസ് ഫോര്‍മല്‍ അറസ്റ്റ് ചെയ്ത് നവംബര്‍ 18ന് വിയ്യൂര്‍ ജയിലിലേക്ക് മാറ്റുകയായിരുന്നൂ.
ജയിലില്‍ ഭാര്യയെ കാണണമെന്ന ആവശ്യവുമായി മാരപ്പ ജയില്‍ അധികൃതരെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കിയില്ല. നേരത്തെ ബംഗളൂരു ജയിലിലായിരുന്ന ഇരുവര്‍ക്കും ആഴ്ചയിലൊരിക്കല്‍ കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയിരുന്നു. കേരളത്തിലെ ജയിലുകളിലേക്ക് മാറ്റിയതിന് ശേഷം ഈ സൗകര്യം ലഭ്യമല്ലാതായതായി ഹര്‍ജിയില്‍ പറയുന്നു. ദൂരപരിധി മൂലം ബന്ധുക്കള്‍ക്ക് പതിവായി സന്ദര്‍ശിക്കാന്‍ കഴിയാത്ത സാഹചര്യവും ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, വിയ്യൂര്‍ ഹൈ സെക്യൂരിറ്റി ജയില്‍ സൂപ്രണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സുരക്ഷാ കാരണങ്ങളും ജയില്‍ ചട്ടങ്ങളും ചൂണ്ടിക്കാട്ടി അപേക്ഷയ്ക്ക് എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്കും വിയ്യൂര്‍ വനിതാ ജയിലിന്റെ സൂപ്രണ്ടിനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത്.
Kerala
കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ. കോഴിക്കോട് എടച്ചേരി വേങ്ങോളിയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് ഹമീദിനെ ആണ് പിടികൂടിയത്.
24 വർഷത്തിനുശേഷമാണ് ഇയാൾ പിടിയിലായത്. 2001 സെപ്റ്റംബർ എട്ടിനാണ് എടച്ചേരി സ്വദേശിനിയായ ജമീല കൊല്ലപ്പെട്ടത്.
ജമീലയെ ഭർത്താവായ ഹമീദ് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. കാസർകോട് ആദൂർ നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്.
National
ഹൈദരാഹാദ്: ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംമടുത്ത് ടെക്കി തടാകത്തിൽ ചാടി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. എസ്. സീതാറാം(39) ആണ് ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാകത്തിൽ ചാടി മരിച്ചത്.
ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സീതാറാമിന്റെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തി. അന്വേഷണത്തിൽ എം. രമണ റെഡ്ഡി എന്ന വ്യവസായിയുമായി സീതാറാമിന്റെ ഭാര്യ രേണുകയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി.
സംഭവം അറിഞ്ഞ സീതാറാം ഭാര്യയുമായി നിരന്തരം വഴക്കുണ്ടായി. കൂടാതെ ഇത് സീതാറാമിനെ കടുത്ത മാനസികസമ്മർദത്തിലുമാക്കി. ഭാര്യയുടെ അവിഹിത ബന്ധവും അതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും മകനെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നുവെന്ന് സീതാറാം റെഡ്ഡിയുടെ പിതാവ് വെങ്കടേശ്വർ ആരോപിച്ചു.
കൂടാതെ മറ്റൊരാളുമായുള്ള രേണുകയുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടത് സീതാറാമിനെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും പിതാവ് പറഞ്ഞു. ഏപ്രിൽ 21 ന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി രേണുകയെയും കാമുകനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2018 ൽ വിവാഹിതരായ ദമ്പതികൾക്ക് ഏഴും അഞ്ചും വയസുള്ള രണ്ട് കുട്ടികളുണ്ട്.
Kerala
തൃശൂർ: ആനക്കല്ലിൽ യുവതിയെ ഭർത്താവ് കൊലപ്പെടുത്തി. അവണശേരി സ്വദേശി ഉണ്ണിമായ(30)ആണ് മരിച്ചത്. സംശയത്തെ തുടർന്ന് ഉണ്ണിമായയെ ഭർത്താവ് ശിവപ്രസാദ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ശിവപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ മാർക്കറ്റിൽ ഹോൾ സെയിൽ പച്ചക്കറിക്കട നടത്തുന്നയാളാണ് ശിവപ്രസാദ്. ഉണ്ണിമായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. രാവിലെ ജോലിക്ക് പോകാനൊരുങ്ങിയ ഉണ്ണിമായ മുറിയിൽ പ്രവേശിച്ചപ്പോഴാണ് സംഭവം.
സംഭവസമയം ശിവപ്രസാദിന്റെ അമ്മയും വീട്ടിലുണ്ടായിരുന്നു. ഉണ്ണിമായയെ കൊന്നുവെന്ന് ശിവപ്രസാദ് ആണ് അമ്മയോടു പറഞ്ഞത്. തുടർന്ന് ഇവരുടെ നിലവിളികേട്ട് അയൽവാസികൾ ഇവിടേക്ക് വരുകയായിരുന്നു.
സംഭവത്തിന് പിന്നിലെ കൃത്യമായ വിവരം വ്യക്തമല്ല. ഇവർക്ക് നാലു വയസുള്ള പെൺകുഞ്ഞുണ്ട്.
Movies
സ്വപ്നങ്ങൾ ഒരിക്കൽ ഉപേക്ഷിച്ചതാണെങ്കിലും പിന്നീട് മനസുണ്ടെങ്കിൽ അതിനെ വീണ്ടും നേടിയെടുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ നീരജ് മാധവിന്റെ ഭാര്യ ദീപ്തി ജനാർദനൻ.
കോളേജ് പഠനകാലത്ത് ഏറ്റവും അധികം ആഗ്രഹിച്ച ഐഐഎമ്മിൽ പ്രവേശനം നേടിയ സന്തോഷമാണ് താരപത്നി പങ്കുവച്ചത്.
തന്റെ ഇൻസ്റ്റാഗ്രാമിലൂടെ ദീപ്തി പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.
കോളജ് കാലത്ത് ക്യാറ്റ് പരീക്ഷ വിജയിക്കാൻ സാധിക്കാതെ വന്നതോടെ താൻ ആ സ്വപ്നം ഉപേക്ഷിച്ചിരുന്നുവെന്നും പിന്നീട് ജോലിയും തിരക്കുകളുമായി സുരക്ഷിതമായ ഒരു ജീവിതത്തിലേക്ക് ഒതുങ്ങിപ്പോയെന്നും ദീപ്തി ഓർക്കുന്നു.
‘‘ചില സ്വപ്നങ്ങൾ നമ്മെ വിട്ടുപോകില്ല... അവ എവിടെയോ ശാന്തമായി നമുക്കായി കാത്തിരിക്കും.
എന്റെ കോളജ് കാലഘട്ടത്തിൽ ഞാൻ ഇത് ഒത്തിരി ആഗ്രഹിച്ചിരുന്നു, ഒരു ഐഐഎമ്മിൽ പഠിക്കണമെന്നും, അവിടുത്തെ ജീവിതത്തിന്റെ ഭാഗമാകണമെന്നും.
പക്ഷേ വിധിയുടെ പ്ലാനുകൾ മറ്റൊന്നായിരുന്നു. അന്ന് എനിക്ക് ക്യാറ്റ് പരീക്ഷ വിജയിക്കാൻ സാധിച്ചില്ല. സാവധാനം ഞാൻ ജോലിയിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും എനിക്ക് സുരക്ഷിതമെന്ന് തോന്നിയ ഒരു കംഫർട്ട് സോണിലേക്കും ഒതുങ്ങിപ്പോയി.
ദിവസങ്ങൾ വർഷങ്ങളായി മാറി. ആ സ്വപ്നത്തെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് പോലും നിർത്തി... പക്ഷേ അത് ഒരിക്കലും എന്നെ വിട്ടുപോയിരുന്നില്ല.
ഒടുവിൽ ഒരു ദിവസം, ആ സ്വപ്നത്തിന് വീണ്ടും ചെവികൊടുക്കാൻ ഞാൻ തീരുമാനിച്ചു. തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല. എനിക്ക് പരിചിതമായ സാഹചര്യങ്ങളിൽ നിന്ന് പുറത്തുകടക്കുക എന്നതായിരുന്നു അതിന്റെ അർത്ഥം.
സ്വന്തം സംശയങ്ങളെ നേരിടേണ്ടി വന്നു, എല്ലാം വീണ്ടും ആദ്യം മുതൽ തുടങ്ങേണ്ടി വന്നു. പക്ഷേ ഇത്തവണ ഞാൻ പിന്മാറിയില്ല. ഇന്ന് ഇവിടെ നിൽക്കുമ്പോൾ, ഞാൻ പുതിയ ഒരിടത്ത് എത്തിയതായി എനിക്ക് തോന്നുന്നില്ല മറിച്ച്, പണ്ട് എവിടെയോ ഉപേക്ഷിച്ചുപോയ എന്റെ തന്നെ ഒരു പതിപ്പിലേക്ക് ഞാൻ തിരികെ എത്തിയതുപോലെ തോന്നുന്നു.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഞാൻ വീണ്ടും ഒരു കോളജ് വിദ്യാർഥിയെപ്പോലെ ചിരിച്ചു, പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കി, സമ്മർദ്ദമില്ലാതെ കൗതുകത്തോടെ ക്ലാസ് മുറികളിലിരുന്നു. ഞാൻ എത്രമാത്രം മിസ്സ് ചെയ്തിരുന്നു എന്ന് എനിക്ക് പോലും അറിയാതിരുന്ന ആ പഴയ ലഘുത്വം ഞാൻ തിരിച്ചറിഞ്ഞു.
ഇത് കേവലം ഒരു ഐഐഎമ്മിൽ പ്രവേശനം കിട്ടിയതിനെക്കുറിച്ച് മാത്രമല്ല. നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ ജീവിതത്തിന്റെ ഒരു ഭാഗം വീണ്ടും ജീവിക്കാനും വളരാനും ലഭിച്ച ഒരു രണ്ടാം അവസരത്തെക്കുറിച്ചാണ്. ചില സ്വപ്നങ്ങൾക്ക് സമയമെടുക്കും. ചില യാത്രകൾ ഒരു വട്ടം പൂർത്തിയാക്കി തുടങ്ങിയ ഇടത്ത് തന്നെ എത്തും. ചില നിമിഷങ്ങൾക്കായി... എത്ര വളഞ്ഞ വഴികൾ താണ്ടുന്നതും നഷ്ടമല്ല.’’ ദീപ്തി ജനാർദ്ദനൻ കുറിച്ചു.
മഞ്ജു വാര്യറടക്കം നിരവധി പേരാണ് ദീപ്തിക്ക് ആശംസകളഉമായെത്തിയത്. അഭിമാനം എന്നാണ് നീരജ് മാധവിന്റെ കമന്റ്.
Kerala
കാട്ടാക്കട: നെയ്യാറ്റിന്‍കര വ്ലാത്താങ്കരയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടലാണെന്ന് പ്രതി വിഷ്ണുനാഥിന്റെ മൊഴി. യൂട്യൂബറായ ഭാര്യ പലർക്കും മെസേജുകൾ അയക്കുന്നുണ്ടെന്ന് താൻ സംശയിച്ചിരുന്നുവെന്നും ചാറ്റുകളെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നതായും പ്രതി പറഞ്ഞു.
കൊലപാതക ദിവസം രാവിലെയും തർക്കമുണ്ടായിരുന്നു. ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റാരുടെയെങ്കിലും കൂടെ പോകുമോയെന്ന് സംശയമുണ്ടായിരുന്നെന്നും വിഷ്ണുനാഥ് പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നാണ് പ്രതിയുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വാക്കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. വിഷ്ണുനാഥിനെ പാറശാല പോലീസ് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അല്‍മയെ (33) വിഷ്ണുനാഥ് (36) കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നാലെ അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിഷ്ണുനാഥ് വിവരം അറിയിക്കുകയായിരുന്നു.
ഈ സമയം വിഷ്ണുനാഥും സഹോദരനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാറശാല പോലീസ് സ്ഥലത്തെത്തുമ്പോള്‍ മുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു അല്‍മ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.
Kerala
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ യുവതിയെ ഭർത്താവ് കൊന്ന് മൃതദേഹം മരപ്പെട്ടിക്കുള്ളിൽ സിമന്റ് നിറച്ച് ഒളിപ്പിച്ച നിലയിൽ.
എസ്എംഐഎംഇആർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡയറ്റീഷൻ ശിൽപ(39)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശിൽപയുടെ ഭർത്താവ് വിശാൽ സാൽവി(40)യെ പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 20നായിരുന്നു സംഭവം. ശിൽപയെ കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാനായി ഭർത്താവ്, മൃതദേഹം മരപ്പെട്ടിക്കുള്ളിൽ ഒളിപ്പിച്ച് സിമന്റിട്ട് ഉറപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.
പ്രതിയുടെ പഴയ വീട്ടിൽ ഈ പെട്ടി ഒളിപ്പിച്ചുവച്ചു. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ, പിന്നീട് പ്രതിതന്നെ കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്ന തരത്തിലുള്ള ഒരു കത്ത് മകൻ വഴി ബന്ധുക്കളിലേക്ക് എത്തിക്കുകയായിരുന്നു.
2010ലാണ് ശിൽപയും വിശാലും വിവാഹിതരായത്. ഇവർക്ക് 18, 13 വയസ് പ്രായമുള്ള രണ്ട് കുട്ടികളുണ്ട്. സമാധാന പൂർണമായ ജീവിതമായിരുന്നു തങ്ങളുടേതെന്നും എന്നാൽ, പതിയെ പതിയെ ഇത് സാഹചര്യം മോശമാകാൻ തുടങ്ങിയെന്നും നിരന്തരം താനും ഭാര്യയും തർക്കത്തിൽ ഏർപ്പെട്ടു തുടങ്ങിയെന്നും സാൽവി കത്തിൽ പറയുന്നു.
ഈ കത്തിൽ തന്റെ ഭാര്യയുടെ മൃതദേഹം എവിടെയെന്നതും സൂചിപ്പിക്കുന്നുണ്ട്. കത്ത് കിട്ടിയ മകൻ വിവരം ബന്ധുക്കളെ വാട്സാപ്പ് വഴി അറിയിക്കുകയായിരുന്നു. തൊഴിലില്ലാതായതോടെയാണ് സാൽവിയും ഭാര്യയും തമ്മിൽ തർക്കം തുടങ്ങിയതെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.
ആദ്യം ശിൽപ പുറത്തുപോയെന്നായിരുന്നു വീട്ടുകാരെ അറിയിച്ചിരുന്നത്. സംശയം തോന്നിയ ശിൽപയുടെ ബന്ധുക്കൾ നിരന്തരം ചോദ്യം ഉന്നയിച്ചപ്പോൾ അവർ ആശുപത്രിയിൽ പോയെന്നും തിരിച്ചുവന്നില്ലെന്നും മറുപടി നൽകി. തുടർന്ന് ശിൽപയുടെ ബന്ധുക്കൾ ചത്തീസ്ഗഡിൽനിന്ന് സൂറത്തിലെത്തി പോലീസിനെ സമീപിച്ചു.
പരിശോധനയിലാണ് ശിൽപയുടെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം മരപ്പെട്ടിക്കുള്ളിൽ സിമന്റിട്ട് ഉറപ്പിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ എസി വാങ്ങാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്.
എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും തമ്മിൽ തർക്കം ഉണ്ടായി. പിന്നാലെ ആകാശും അച്ഛനമ്മമാരും സഹോദരനും രാത്രി ടെറസിൽ ആണ് ഉറങ്ങിയത്.
രാവിലെ താഴെ വന്നപ്പോൾ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ മോണിക്കയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പുല്ലാരമ്പാക്കം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. മോണിക്കയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. മോണിക്കയുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛനമ്മമാർ പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. വസ്ത്രവില്പനശാലയിൽ ജീവനക്കാരായ ഇരുവരുടെയും വിവാഹം മൂന്ന് വർഷം മുൻപായിരുന്നു. ഒരുമിച്ച് പഠിച്ച ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
National
ചത്തീസ്ഗഡ്: പോലീസുകാരന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ യുവതി വീട്ടമ്മയെയും മകനെയും കുത്തിക്കൊന്നു. രണ്ട് പെൺമക്കളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ചത്തീസ്ഗഡിൽ ശനിയാഴ്ച രാവിലെയാണ് സംഭവം.
പോലീസ് കോൺസ്റ്റബിളായ ലളിതേഷ് യാദവിന്റെ ഭാര്യയും മകനുമാണ് കൊല്ലപ്പെട്ടത്. പ്രതിയായ സരോജിനി ഭരദ്വാജും പോലീസുകാരനും പ്രണയത്തിലായിരുന്നുവെന്നാണ് സൂചന.
കുടുംബത്തോടൊപ്പം സ്വന്തം നാട്ടിലേക്ക് പോകാൻ ട്രെയിൻ ടിക്കറ്റ് വാങ്ങുന്നതിനായി ലളിതേഷ് റെയിൽവേ സ്റ്റേഷനിൽ പോയപ്പോഴാണ് സംഭവം.
വീട്ടിലെത്തിയ സരോജിനി ഭരദ്വാജും കൊല്ലപ്പെട്ട റീന യാദവും തമ്മിൽ വാക്കേറ്റമുണ്ടായി. ശബ്ദം പുറത്ത് കേൾക്കാതിരിക്കാൻ ടിവിയുടെ ശബ്ദം ഉറക്കെവച്ച സരോജിനി, റീനയെ കത്തികൊണ്ട് ആക്രമിച്ചു. ആക്രമണത്തിൽ ഇവർക്ക് ഗുരുതര പരിക്കേറ്റു. തുടർന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന ഒമ്പതു വയസുകാരനായ ആദിത്യയെ തുടർച്ചയായി കുത്തി.
പിന്നീട് സരോജിനി പെൺകുട്ടികളായ നൈനയെയും താനിയയെയും ആക്രമിക്കാനൊരുങ്ങി. മക്കളെ വെറുതെ വിടണമെന്ന് സരോജിനിയുടെ കാല് പിടിച്ച് അപേക്ഷിച്ച റീന, അവരോട് ഓടി രക്ഷപെടാൻ ആവശ്യപ്പെട്ടു. ഒരു മകൾ കുളിമുറിയിൽ കയറി ഒളിച്ചു. മറ്റൊരാൾ ഓടി പുറത്തിറങ്ങി അയൽക്കാരെ വിവരമറിയിച്ചു.
അയൽക്കാർ ഫ്ലാറ്റിലേക്ക് ഓടിയെത്തിയപ്പോൾ, രക്തം പുരണ്ട കത്തിയുമായി സരോജിനി വാതിലിനടുത്ത് നിൽക്കുന്നത് കണ്ടു. ഇവർ ബലപ്രയോഗത്തിലൂടെ സരോജനിയെ കീഴ്പ്പെടുത്തി പോലീസിൽ ഏൽപ്പിച്ചു.
റീന യാദവിനെയും മക്കളെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവരും മകനും മരിച്ചു രണ്ട് പെൺമക്കളും ചികിത്സയിലാണ്. ഒരാളുടെ നില ഗുരുതരമാണ്.
പ്രാഥമിക അന്വേഷണത്തിൽ സരോജനിയും ലളിതേഷ് യാദവും പ്രണയത്തിലാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച സരോജനി വീട്ടിലെത്തിയിരുന്നുവെങ്കിലും ഇവരെ ലളിതേഷ് പറഞ്ഞയച്ചു. തുടർന്ന് പിറ്റേദിവസവും ഇവർ മടങ്ങിയെത്തുകയായിരുന്നു.
National
റായ്പൂര്‍: ഛത്തീസ്ഗഡിലെ കൊർബായിൽ ഭാര്യയെ കഴുത്തറത്ത് കൊന്നു. സംഭവത്തിൽ സാലിക് റാം യാദവ് (58) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയോടുളള സംശയത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം.
ബുധനാഴ്ച രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇയാൾ ഭാര്യയുമായി വഴക്കിടുകയും കഴുത്തറത്ത് കൊലപ്പെടുത്തുകയുമായിരുന്നു. പിന്നീട് ശരീരം ചാക്കിലാക്കുകയും തലയുമായി തെരുവിലൂടെ നടക്കുകയും ചെയ്തു.
ഉടന്‍ തന്നെ പോലീസെത്തി പ്രതിയെ പിടികൂടി. ഭാര്യയുമായി പ്രശ്നങ്ങളുണ്ടാക്കിയിരുവെന്നും സംശയം മൂലമാണ് കൊല ചെയ്തതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.
പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ്, കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധം പിടിച്ചെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Kerala
അമ്പലപ്പുഴ: ഭാര്യയെയും പ്രായപൂർത്തിയാകാത്ത മകളെയും ക്രൂരമായി മർദിച്ച സംഭവത്തിൽ അമ്പലപ്പുഴ പുതുവൽ സ്വദേശി സിബിമോനെതിരെ പോലീസ് കേസെടുത്തു. ഭാര്യ നിഷാമോൾ (39), 16 വയസുകാരിയായ മകൾ നന്ദ എന്നിവരെയാണ് മർദിച്ചത്.
ഏപ്രിൽ 15ന് രാത്രി 10.30നും 11നും ഇടയിലാണ് സംഭവം നടന്നത്. കഠിനമായ ചൂട് സഹിക്കാനാവാതെ രാത്രിയിൽ മുറിയിൽനിന്ന് ഇറങ്ങി വീടിന്റെ മുറ്റത്ത് തുണി വിരിച്ച് കിടന്നതിനായിരുന്നു മർദനമെന്ന് പോലീസിന്റെ എഫ്ഐആറിൽ പറയുന്നു. പ്രതി അസഭ്യവാക്കുകൾ പറഞ്ഞ് അധിക്ഷേപിച്ചെന്നും എഫ്ഐആറിലുണ്ട്.
"ആരെ കാണിക്കാനാണ് ഇവിടെ തുണി വിരിക്കുന്നത്" എന്ന് ചോദിച്ചുകൊണ്ടാണ് സിബിമോൻ മർദിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. ഭാര്യ നിഷമോളുടെ നടുവിന് ചവിട്ടുകയും മുടിയിൽ പിടിച്ചു വലിച്ച് മുഖത്ത് ക്രൂരമായി കൈവീശി അടിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു.
മർദനം തടയാൻ എത്തിയ 16 വയസുകാരിയായ മകൾ നന്ദയെ പ്രതി അസഭ്യം പറയുകയും കൈകൊണ്ട് പലതവണ അടിക്കുകയും ചെയ്തു. നിഷാമോൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 296(b), 115(2) എന്നിവ പ്രകാരവും മകളെ മർദിച്ചതിന് ജുവനൈൽ ജസ്റ്റിസ് (JJ) ആക്റ്റിലെ സെക്ഷൻ 75 പ്രകാരവുമാണ് അമ്പലപ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്.
National
ഭോപ്പാൽ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി കത്തിച്ച കേസിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. മധ്യപ്രദേശിലെ ഭോപ്പാലിൽ നടന്ന സംഭവത്തിൽ ധൻരാജ് നാഥ് (39) ആണ് കൊല്ലപ്പെട്ടത്. കേസിൽ ധൻരാജിന്റെ ഭാര്യ ധാപുവ് കാമുകൻ പങ്കജ് ചൗധരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഭാര്യയുടെയും പങ്കജിന്റെയും ബന്ധത്തെക്കുറിച്ച് ധൻരാജ് നാഥ് അറിഞ്ഞിരുന്നു. ഇത് സംബന്ധിച്ച് ഇവർ തമ്മിൽ പതിവായി തർക്കങ്ങൾ ഉണ്ടായിരുന്നു. കഴിഞ്ഞ ഒമ്പതിന് കാര്യങ്ങൾ പറഞ്ഞു തീർക്കാം എന്ന വ്യാജേന പങ്കജ് ചൗധരി ധൻരാജിനെ തന്റെ ഫാമിലേക്ക് വിളിച്ചു വരുത്തുകയും അവിടെ വച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
തുടർന്ന് ധാപുവും പങ്കജും ചേർന്ന് മൃതദേഹം വെട്ടിനുറുക്കി. തെളിവുകൾ നശിപ്പിക്കാൻ ശരീരഭാഗങ്ങൾ കത്തിക്കാൻ ശ്രമിച്ചെങ്കിലും പൂർണമായി വിജയിച്ചില്ല. പിന്നീട് ശരീരഭാഗങ്ങൾ കുഴിച്ചിടുകയായിരുന്നു. മകനെ കാണാനില്ലെന്ന് പറഞ്ഞ് ധൻരാജ് നാഥിന്റെ പിതാവ് പോലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതക വിവരം പുറത്തറിയുന്നത്. പ്രതികൾ കുറ്റം സമ്മതിച്ചെന്ന് പോലീസ് പറഞ്ഞു.
National
ചെന്നൈ: സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം നടന്ന സ്കൂളിന് ഒരുകിലോമീറ്റർ അകലെയാണ് ഭർത്താവ് വിജയമുരുകന്റെ മൃതദേഹം കണ്ടെത്തിയത്.
ഇവരുടെ മൂന്ന് വയസുള്ള മകളുടെ മൃതദേഹവും കണ്ടെത്തി. മകൾക്ക് വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് നിഗമനം. അധ്യാപിക ശ്രീവിദ്യയെ വെട്ടിപരിക്കെല്പിച്ചതിന് ശേഷം മകളെയും എടുത്ത് മതിൽ ചാടി ഓടിരക്ഷപെടുകയായിരുന്നു.
തിങ്കളാഴ്ചയാണ് അധ്യാപികയെ സ്കൂളിൽ കയറി ഭർത്താവ് വെട്ടിക്കൊന്നത്. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്. ഓമലൂർ സർക്കാർ സ്കൂളിൽ വച്ചാണ് സംഭവം നടന്നത്.
ശ്രീവിദ്യയെ വെട്ടിപരിക്കേല്പിച്ച ശേഷം പ്രതി വിജയമുരുഗൻ ഇറങ്ങിയോടുകയായിരുന്നു. മൂന്ന് വയസ്സുള്ള മകളെയും എടുത്തുകൊണ്ടാണ് ഓടിപ്പോയത്. വിജയമുരുഗനേതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു.