x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി


Published: June 5, 2026 11:46 AM IST | Updated: June 5, 2026 11:46 AM IST

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹാ​പ്പൂ​രി​ൽ ഭാ​ര്യ​യെ അ​ടി​ച്ചു​കൊ​ന്ന ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ദെ​ഹ്പ വി​നാ​യ​ക്പൂ​ർ സ്വ​ദേ​ശി സ​ച്ചി​ൻ (32) ആ​ണ് ഭാ​ര്യ ജ്യോ​തി (28) യെ ​കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ഇ​രു​വ​രും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്ക​മു​ണ്ടാ​വു​ക​യും കോ​പാ​കു​നാ​യ സ​ച്ചി​ൻ ഇ​രു​മ്പ് വ​ടി​കൊ​ണ്ട് ജ്യോ​തി​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. ജ്യോ​തി സം​ഭ​വ​സ്ഥ​ല​ത്തു വ​ച്ചു ത​ന്നെ മ​രി​ച്ചു. ഭാ​ര്യ മ​രി​ച്ചു​വെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ സ​ച്ചി​ൻ വീ​ടി​ന് സ​മീ​പ​ത്തെ റെ​യി​ൽ​വേ ട്രാ​ക്കി​ലെ ട്രെ​യി​ന് മു​ന്നി​ൽ ചാ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ക്കു​ന്പോ​ൾ ദ​മ്പ​തി​ക​ളു​ടെ ര​ണ്ട് കു​ട്ടി​ക​ളും ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് കു​ട്ടി​ക​ൾ ഉ​ണ​ർ​ന്ന​പ്പോ​ൾ ജ്യോ​തി ര​ക്ത​ത്തി​ൽ കു​ളി​ച്ചു​കി​ട​ക്കു​ന്ന​ത് കാ​ണു​ക​യും തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

സ​ച്ചി​നും ജ്യോ​തി​യും ത​മ്മി​ൽ ദീ​ർ​ഘ​നാ​ളാ​യി കു​ടും​ബ​പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യും ഇ​രു​വ​രും ത​മ്മി​ൽ നി​ര​ന്ത​രം വ​ഴ​ക്കി​ടാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ് പോലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​രു മൃ​ത​ദേ​ഹ​ങ്ങ​ളും പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു. ഫോ​റ​ൻ​സി​ക് സം​ഘം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : suicide kill wife

Recent News

Corehub Up