Kerala
കോഴിക്കോട്: വടകരയിൽ ഡിവൈഎഫ്ഐ നേതാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡിവൈഎഫ്ഐ വടകര നോർത്ത് മേഖല സെക്രട്ടറി വി.എം.സുമേഷ്(37) ആണ് മരിച്ചത്.
സുമേഷിന്റെ ഉടമസ്ഥതയിലുള്ള അലൂമിനിയം ഫാബ്രിക്കേഷൻ സ്ഥാപനത്തിലാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ കടയിലെത്തി പരിശോധിച്ചപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ടോൾ ഫ്രീ നമ്പർ: 1056
National
ന്യൂഡൽഹി: കേരളമുൾപ്പെടെയുള്ള പത്ത് സംസ്ഥാനങ്ങളിലെ 30 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സന്ദർശനം നടത്തി വിദ്യാർഥികളുടെ മാനസികാരോഗ്യത്തിനും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആത്മഹത്യകൾ തടയുന്നതിനുമുള്ള ദേശീയ ടാസ്ക് ഫോഴ്സ്.
വിദ്യാർഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങൾ കണ്ടെത്തുന്നതിനും ബന്ധപ്പെട്ട നിയമങ്ങൾ, നയങ്ങൾ, സ്ഥാപനപരമായ ചട്ടക്കൂടുകൾ എന്നിവയുടെ വിശകലനം നടത്തുന്നതിനും നിലവിലുള്ള നിയമപരവും സ്ഥാപനപരവുമായ ചട്ടക്കൂടുകളിൽ ആവശ്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നതിനും സുപ്രീംകോടതി നിയമിച്ച ദേശീയ ടാസ്ക് ഫോഴ്സ് രാജ്യത്തുടനീളമുള്ള 30 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം മേയ് മുതലാണ് നേരിട്ടു സന്ദർശനം നടത്തിയത്.
National
ഹൈദരാബാദ്: തെലുങ്കാനയിലെ മേദക് ജില്ലയിൽ ഭർത്താവിന്റെയും ഭർതൃമാതാവിന്റെയും പീഡനത്തിൽ മനംനൊന്ത് അഞ്ചുമാസം ഗർഭിണിയായ യുവതി ജീവനൊടുക്കി. ഗഡിപെഡ്ഡാപുർ സ്വദേശി സുഷ്മിത (23) യാണ് മരിച്ചത്. സംഭവത്തിൽ സുഷ്മിതയുടെ ഭർത്താവ് ജി. അഭിലാഷിനെയും ഭർതൃമാതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
സുഷ്മിതയെ സംശയിച്ചിരുന്ന ഭർത്താവ് നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നതായാണ് കുടുംബത്തിന്റെ പരാതി. ഒന്നരവർഷം മുൻപാണ് സുഷ്മിതയും അഭിലാഷും വിവാഹിതരായത്. അഞ്ചുമാസം മുൻപ് സുഷ്മിത ഗർഭിണിയായി. എന്നാൽ, ഭാര്യയുടെ ഗർഭത്തിൽ അഭിലാഷ് സംശയിച്ചിരുന്നു. പിതൃത്വം തെളിയിക്കാനായി ഗർഭസ്ഥശിശുവിന്റെ ഡിഎൻഎ പരിശോധന നടത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി യുവതിയെ ഉപദ്രവിച്ചതായും കുടുംബത്തിന്റെ പരാതിയിൽ പറയുന്നു.
ഗർഭിണിയായതോടെ സ്വന്തം വീട്ടിലെത്തിയ സുഷ്മിതയെ കാണാനായി ഭർത്താവും ഭർതൃമാതാവും ജൂൺ 23-ന് ഇവിടെ എത്തിയിരുന്നു. വളകാപ്പ് ചടങ്ങ് നടത്തുന്നത് സംസാരിക്കാനാണ് ഇവരെത്തിയത്. എന്നാൽ, ഇതിനിടെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാവുയും അഭിലാഷ് സുഷ്മിതയെ ഉപദ്രവിക്കുകയും ചെയ്തു. തുടർന്ന് മനംനൊന്ത് യുവതി ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Kerala
പാലക്കാട്: പാലക്കാട് ആര്യമ്പാവിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ആര്യമ്പാവ് കുണ്ടൂർക്കുന്ന് റോഡിൽ കൊമ്പത്ത് പള്ളത്ത് കോളനിയിൽ ദീപ (42) യും സുകുമാരനും (50) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് രാത്രി എട്ടരയോടെയായിരുന്നു കൊലപാതകം.
ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവം നടക്കുമ്പോൾ 19കാരിയായ മകൾ വീട്ടിൽ ഉണ്ടായിരുന്നു.
സുകുമാരന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാര്‍ വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ദീപയെ സുകുമാരന്‍ ആക്രമിച്ചതെന്നാണ് വിവരം.
National
ഭോപ്പാൽ: മധ്യപ്രദേശിലെ മൊറീനയിൽ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. കിഷൻപൂർ സ്വദേശി ബൽറാം സിംഗ് കുശ്വാഹ (35) യാണ് ഭാര്യ രവിത (32)യെയും എട്ടും, അഞ്ചും വയസുള്ള രണ്ട് ആൺമക്കളെയും കോടാലി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം ഇയാൾ ട്രെയിന്‍ മുന്നിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി രവിത ഉറങ്ങിക്കിടക്കുമ്പോൾ ബൽറാം കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയും തുടർന്ന് മക്കളെയും കോടാലി കൊണ്ട് ആക്രമിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ രവിതയും മക്കളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തുടർന്ന് ഇയാൾ ഗ്രാമത്തിൽ നിന്ന് കുറച്ചകലെയുള്ള ശിക്കാർപൂർ റെയിൽവേ ക്രോസിലേക്ക് പോയി കുശ്വാഹ ട്രെയിന്‍ മുന്നിൽ ചാടുകയായിരുന്നു.
ഫോറൻസിക് സംഘവും പോലീസും സ്ഥലത്ത് വിശദമായ പരിശോധന നടത്തി. അയൽക്കാരെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
National
മുംബൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി എഴുതിയതിന് പിന്നാലെ മഹാരാഷ്ട്രയിൽ വിദ്യാർത്ഥി ജീവനൊടുക്കി. സുശീൽ ധാഗെ എന്ന വിദ്യാർത്ഥിയാണ് പരീക്ഷാ സമ്മർദത്തെ തുടർന്ന് ദാരുണമായി ജീവനൊടുക്കിയത്. മരണത്തിന് തൊട്ടുമുൻപ് കൈകൾ കൂപ്പി അമ്മയോട് മാപ്പ് ചോദിക്കുന്ന ഒരു വീഡിയോ സന്ദേശം സുശീൽ മൊബൈലിൽ ചിത്രീകരിച്ചിരുന്നു.
ഇക്കഴിഞ്ഞ ജൂൺ 21-നാണ് സുശീൽ രാജ്യവ്യാപകമായി നടന്ന നീറ്റ് പുനഃപരീക്ഷയിൽ പങ്കെടുത്തത്. പരീക്ഷ കഴിഞ്ഞ് ദിവസങ്ങൾക്കകമാണ് ഈ ദാരുണ സംഭവം പുറത്തുവരുന്നത്."അമ്മേ, എന്നോട് ക്ഷമിക്കൂ... എനിക്ക് മികച്ച സ്കോർ നേടാൻ കഴിയില്ലെന്ന് തോന്നുന്നു" എന്ന് കൈകൾ കൂപ്പി കരഞ്ഞുകൊണ്ട് പറയുന്ന സുശീലിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നൊമ്പരമായി മാറിയിരിക്കുകയാണ്.
സംഭവത്തിൽ പ്രാദേശിക പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ദേശീയ തലത്തിൽ നീറ്റ് പരീക്ഷാ വിവാദങ്ങളും പുനഃപരീക്ഷകളും തുടരുന്ന സാഹചര്യത്തിൽ, വിദ്യാർത്ഥികൾ നേരിടുന്ന കടുത്ത മാനസിക സമ്മർദത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം.
Kerala
കാട്ടാക്കട: പ്ലസ് ടു വിദ്യാർഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കിളിമാനൂർ പേരൂർ ഉള്ളവനക്കുന്ന് അംബേദ്കർ ഉന്നതിയിൽ ബിജു മന്ദിരത്തിൽ ബിനോയ് ബിജുവിനെ (17) ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബിജു - സരിത ദമ്പതികളുടെ മകനാണ് ബിനോയ്.
കിളിമാനൂർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. മുറിയിൽ നിന്ന് പുറത്തിറങ്ങാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ പരിശോധനയിലാണ് ബിനോയി തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
ഉടൻതന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: ബേപ്പൂരിൽ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. വെസ്റ്റ് ഹിൽ സ്വദേശി സന്ധ്യ ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 8:30തോടെ ഫറോക്ക് പഴയ പാലത്തിന് നിന്നും യുവതി ചാലിയാർ പുഴയിലേക്ക് ചാടുന്നത്.
ഇതുവഴി വന്ന ഓട്ടോറിക്ഷ ഡ്രൈവർ പോലീസിലും ഫയർ ഫോഴ്സിലും വിവരം അറിയിച്ചതിനെ തുടർന്ന് തെരച്ചിൽ തുടങ്ങി. രാവിലെ ഒൻപതിന്ബേപ്പൂർ ഹാർബറിന് സമീപത്തുനിന്നുമാണ് മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
പന്നിയങ്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സന്ധ്യ. സന്ധ്യയെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച രാവിലെ ആറിന് വീട് വിട്ട് ഇറങ്ങിയ സന്ധ്യ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. സംഭവത്തിൽ ബേപ്പൂർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഹിസാറിൽ നീറ്റ് പുനഃപരീക്ഷ നടക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ വിദ്യാർഥിനി ജീവനൊടുക്കി. ധാനി ഖാൻ ബഹാദൂർ സ്വദേശിനി സിമ്രാൻ (19) ആണ് മരിച്ചത്. പരീക്ഷ കേന്ദ്രത്തിലേക്ക് പോകാനായി ഞായറാഴ്ച രാവിലെ 11 മണിയോടെ തയാറെടുക്കുന്നതിനിടെയാണ് സംഭവം.
കഴിഞ്ഞ മൂന്ന് വർഷമായി നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു സിമ്രാൻ. വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിനിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു.
പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾ സിമ്രാനെ മാനസികമായി തളർത്തിയിരുന്നതായി കുടുംബം പറയുന്നു. അതേസമയം, സിമ്രാൻ അബദ്ധത്തിൽ കീടനാശിനി കഴിച്ചതാണെന്ന് ഗ്രാമ പഞ്ചായത്ത് തലവൻ വിജയ് കുമാർ പറഞ്ഞു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കണ്ണൂർ: കണ്ണൂരിൽ അധ്യാപക ജീവനൊടുക്കിയ സംഭവത്തിൽ ആൺസുഹൃത്ത് ശരൺ പിടിയിൽ. ഇയാളുടെ മർദനത്തെ തുടർന്നാണ് ആദിത്യ അനിൽകുമാർ (28) ജീവനൊടുക്കിയതെന്ന് കാട്ടി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.
സംഭവത്തിൽ പാനൂർ പോലീസ് കേസെടുത്തിരുന്നു. കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപികയായിരുന്നു മരിച്ച ആദിത്യ.
കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ അവശനിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ആദിത്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സയിലിരിക്കെ വൈകിട്ട് നാലോടെയായിരുന്നു അന്ത്യം.
National
കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് പരീക്ഷക്കായി തയാറെടുക്കുകയായിരുന്ന വിദ്യാർഥിനി ജീവനൊടുക്കി. കോവൈപുതുരിലെ പാർക്ക് ടൗൺ സ്വദേശിനി അനുകീർത്തന (19) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് സംഭവം. വീണ്ടും നീറ്റ് പരീക്ഷയെഴുതാൻ ഭയമുണ്ടെന്ന് ബന്ധുക്കൾക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് അനുകീർത്തന ജീവനൊടുക്കിയത്.
വാട്സ്ആപ്പ് സന്ദേശം കണ്ട് ബന്ധുക്കൾ വീട്ടിലെത്തി വാതിൽ തുറന്നപ്പോഴാണ് അബോധാവസ്ഥയിലായ അനുകീർത്തനയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം മരണം സംഭവിക്കുകയായിരുന്നു.
ഒരു വർഷമായി നീറ്റ് പരിശീലനത്തിലായിരുന്നു അനുകീർത്തന. ഇക്കുറി പരീക്ഷയെഴുതി മെഡിക്കൽ കോളജിൽ പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര സർക്കാർ പരീക്ഷ റദ്ദാക്കിയതും പുനഃപരീക്ഷ പ്രഖ്യാപിച്ചതും. ഇതോടെ അനുകീർത്തന കടുത്ത വിഷാദത്തിലായിരുന്നു എന്ന് കുടുംബം പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പോലീസ് കേസ് അനുകീർത്തനയുടെ ഫോൺ കസ്റ്റഡിയിൽ എടുത്ത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വിദ്യാർഥിനിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. 1999 ലെ കാർഗിൽ യുദ്ധത്തിലെ പങ്കെടുത്ത വിരമിച്ച സൈനികന്റെ മകൾ റിയ കുമാരി താപ്പ(23)ആണ് മരിച്ചത്.
വസതിയിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് റിയയെ കണ്ടെത്തിയത്. റിയ മുറിയിൽ നിന്നും പുറത്തുവന്നിരുന്നില്ല. മാതാവ് വിളിച്ചുവെങ്കിലും റിയ പ്രതികരിച്ചില്ല. തുടർന്ന് പിതാവിനെ വിവരമറിയിച്ചു. ഇരുവരും ചേർന്ന് വാതിൽ ബലമായി തുറന്നപ്പോഴാണ് റിയയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
"ഞാൻ നിങ്ങളെ സ്നേഹിക്കുന്നു അമ്മേ, പപ്പാ. നിങ്ങൾ ആരും തെറ്റുകാരല്ല' എന്ന് എഴുതിയ ആത്മഹത്യക്കുറിപ്പ് മുറിയിൽ നിന്നും കണ്ടെത്തി. രാത്രിയിൽ പഠിക്കാറുണ്ടായിരുന്ന റിയ പതിവായി സാധാരണയായി വൈകിയാണ് ഉണരാറുണ്ടായിരുന്നതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അങ്കിത് കന്ദരി പറഞ്ഞു.
പഠനത്തിൽ വിജയിക്കാത്തതിലുള്ള നിരാശയാണ് ഈ നടപടിക്ക് പിന്നിലെ പ്രധാന കാരണമെന്ന് പോലീസ് വ്യക്തമാക്കി.
12-ാം ക്ലാസിൽ 97 ശതമാനം മാർക്ക് നേടി സ്കൂളിൽ ഒന്നാമതായ താപ്പ, ജൂൺ 21 ന് നീറ്റ്-യുജി പുനഃപരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. ആദ്യ ശ്രമത്തിൽ റിയ പരീക്ഷ പാസായിരുന്നില്ലെന്നാണ് റിപ്പോർട്ട്.
National
മുംബൈ: ഹിന്ദി ടെലിവിഷന്‍ നടി സഞ്ചിത ഉഗാലെ(22) മരിച്ച നിയിലയില്. മുംബൈയിലെ വസതിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുങ്കും ഭാഗ്യ , വാഗേ കി ദുനിയ തുടങ്ങിയ പരമ്പരകളിലൂടെ പ്രശസ്തയായ നടിയാണ് സഞ്ചിത. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.
ഞായറാഴ്ച നളസൊപാറ ഈസ്റ്റിലെ ആച്ചോള് ഗ്രാമത്തിലെ സായ് സന്തോഷി ബില്‍ഡിംഗിലെ വസതിയില്‍ സാരി ഇപയോഗിച്ച് തൂങ്ങിയ നിലയിലാണ് താരത്തിനെ കണ്ടെത്തിയത്.
കുടുംബാംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് വസായ്-വിരാര്‍ മുനിസിപ്പല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. റിപ്പോർട്ടിന് ശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
പിതാവ് മഛീന്ദ്ര ഉഗലെ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ (ബിഎന്‍എസ്എസ്) സെക്ഷന്‍ 194 പ്രകാരം അച്ചോലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളുടെ ആത്മഹത്യകളെ കേവലമൊരു മാനസികാരോഗ്യ പ്രശ്നമായി മാത്രം കാണാനാകില്ലെന്നു സുപ്രീംകോടതി നിയോഗിച്ച സമിതി.
വിദ്യാർഥികളിലെ ആത്മഹത്യകളെപ്പറ്റി പഠിക്കാൻ നിയോഗിച്ച സമിതി സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലാണു നിർണായക കണ്ടെത്തൽ.
വിദ്യാർഥികളുടെ ആത്മഹത്യക്കു പിന്നിൽ വിദ്യാഭ്യാസരംഗത്തെ വ്യവസ്ഥാപിതവും ഘടനാപരവുമായ പാളിച്ചകളാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഡൽഹി ഐഐടിയിൽ രണ്ട് വിദ്യാർഥികളുടെ ആത്മഹത്യക്കു പിന്നാലെ കഴിഞ്ഞ മാർച്ചിലാണ് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് എസ്. രവീന്ദ്ര ഭട്ട് അധ്യക്ഷനായ സമിതിക്കു രൂപം നൽകിയത്.
പരാതിപരിഹാരം രേഖകളിൽ മാത്രം
വിദ്യാഭ്യാസമേഖലയിലെ ആത്മഹത്യകൾ തടയാൻ രാജ്യത്ത് കൃത്യമായൊരു നിയമനിർമാണം ഇല്ലെന്നതാണു സമിതിയുടെ പ്രധാന കണ്ടെത്തൽ. നിലവിലുള്ള ഇടപെടലുകൾ പൊതുവായതും ഒരുസംഭവം നടന്നതിനുശേഷം മാത്രമുള്ളതുമാണെന്നും സമിതിയുടെ കണ്ടെത്തലിലുണ്ട്.
ഭൂരിഭാഗം സ്ഥാപനങ്ങളിലും മാനസികാരോഗ്യത്തിന് ആവശ്യമായ സേവനങ്ങൾ ലഭ്യമല്ല. സമിതി നടത്തിയ സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം വിദ്യാർഥികളും തങ്ങളുടെ സ്ഥാപനങ്ങളിലെ കൗൺസലിംഗ് സംവിധാനത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
National
മുംബൈ: മഹാരാഷ്ട്രയിൽ ഒരു കുടുംബത്തിലെ നാലുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വാഷിം ജില്ലയിലെ മാലേഗാവ് താലൂക്കിലെ ടിവ്ലി ഗ്രാമത്തിലാണ് സംഭം. മരിച്ചവരിൽ ഒരു യുവതിയും രണ്ട് കുട്ടികളും ഉൾപ്പെടുന്നു.
ഭർത്താവ് തൂങ്ങിമരിച്ചതായും ഭാര്യയും മകനും മകളും കിണറ്റിൽ ചാടി മരിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് പോലീസ് അറിയിച്ചു.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യുപി നോയിഡ സ്വദേശി സൗരവ് (24) ആണ് അറസ്റ്റിലായത്.
ലോൺ ആപ്പ് ടെലികോളറാണ് അറസ്റ്റിലായ പ്രതി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇയാളെ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ മൂന്നു പേർ അറസ്റ്റിൽ ആയിരുന്നു.
ഹരിയാന സ്വദേശിയായ ജയ് പ്രകാശ്, ഉത്തർ പ്രദേശ് സ്വദേശികൾ ആയ പ്രശാന്ത് കേവൽ, ഋഷികേശ് തിവാരി എന്നിവർ ആണ് നേരത്തെ അറസ്റ്റിൽ ആയത്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്പി,പി ബാലകൃഷ്ണൻ നായരുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജീവൻ ജോർജ് ആണ് ലോൺ ആപ്പ് കേസ് അന്വേഷിക്കുന്നത്.
അതേസമയം, രാജിന്റെ മരണത്തിൽ ഡോക്ടർ റാമിന്റെ മുൻകൂർ ജാമ്യപേക്ഷ ഹൈക്കോടതി വിധി പറയാൻ മാറ്റി. തനിക്ക് ഈ സംഭവവുമായി യാതൊരു ബന്ധമില്ലെന്നും കേസിലേക്ക് വലിച്ചിഴക്കുകയാണെന്നും ജാമ്യഅപേക്ഷയിൽ ഡോ. റാം മുൻകൂർ വാദിച്ചത്. നേരത്തെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
Kerala
അടൂർ: വെള്ളമൊഴുകുന്ന ചാൽ അയൽവാസി അടച്ചതു കാരണം വെള്ളത്തിലായ വെറ്റില കൃഷി സംരക്ഷിക്കണമെന്ന ആവശ്യത്തിന്മേൽ നടന്ന ചർച്ച പരാജയപ്പെട്ടതോടെ കർഷൻ കീടനാശിനി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.
അടൂർ നഗരസഭ, അടൂർ ആർഡിഒ, കൃഷി ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ചർച്ച നടക്കുമ്പോഴാണ് ആത്മഹത്യാശ്രമം ഉണ്ടായത്. ആത്മഹത്യയ്ക്ക് ശ്രമിച്ച കോട്ടമുകൾ തറയിൽ പുത്തൻവീട്ടിൽ സുരേന്ദ്രൻ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സുരേന്ദ്രത്തിന്റെ വീടിനു മുമ്പിലുള്ള കോട്ടമുകൾ പുലിക്കണ്ണാച്ചിറ ഏലായിലാണ് വെറ്റിലക്കൃഷിയുള്ളത്. ഒരു വർഷം മുൻപാണ് അയൽവാസി ചാൽ അടച്ചത്.
കൃഷിയിടത്തിലെ ഉൾപ്പെടെ വെള്ളം ഒഴുകിപ്പോകാനുള്ള ചാലാണ് സമീപവാസി അടച്ചത്.
ഇതോടെയാണ് മഴക്കാലമായാൽ സുരേന്ദ്രന്റെ വെറ്റിലകൃഷി വെള്ളത്തിലാകുന്ന സ്ഥിതിയിലെത്തിയത്. വെള്ളക്കെട്ടു കാരണം വിളവെടുക്കാൻ പാകമായ കൃഷി അഴുകി നശിച്ചു. ജില്ലാ കളക്ടർ, അടൂർ ആർഡിഒ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് സുരേന്ദ്രൻ പരാതി നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല.
കഴിഞ്ഞ ദിവസം സംഭവവുമായി ബന്ധപ്പെട്ട് അടൂർ നഗരസഭ ചെയർപേഴ്സൺ റീനാ ശാമുവേലിൻ്റെ നേതൃത്വത്തിൽ അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾക്കായി പരാതിക്കാരനായ സുരേന്ദ്രൻ, അയൽവാസികൾ എന്നിവരുമായി ആർഡിഒ, കൃഷി ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ തീരുമാനിച്ചു.
ഇതിന്റെ അടിസ്ഥാനത്തിൽ കൃഷിയിടത്തിനു സമീപം ഇരു കുട്ടരുമായി ചർച്ച നടന്നു. ചർച്ചയിൽ അയൽവാസി ചാൽ തുറക്കാൻ തയാറല്ലെന്ന് അറിയിച്ചു. പിന്നാലെയാണ് സുരേന്ദ്രനെ കീടനാശിനി ഉള്ളിൽ ചെന്ന് അവശനിലയിൽ കണ്ടത്.
Kerala
കൊച്ചി: മുനമ്പം സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ബിനു വര്‍ഗീസിന്റെ (43) മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പറവൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സി.എ. രാജീവ്. ഒരു കേസുമായി ബന്ധപ്പെട്ട് ബിനു മാനസിക സമ്മര്‍ദത്തിലായിരുന്നു, അതില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും പ്രശ്നങ്ങളുണ്ടായോ എന്ന് അന്വേഷിക്കണം എന്നാണ് ബിനുവിന്റെ അടുത്ത സുഹൃത്ത് കൂടിയായ രാജീവ് പറയുന്നത്.
തിങ്കളാഴ്ച വൈകിട്ട് ഒരു കേസുമായി ബന്ധപ്പെട്ട്, ഒരു സ്ത്രീ കൊടുത്ത പരാതിയില്‍ ഒരു പ്രതിയെ നിയമപ്രകാരം റിമാന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി ബിനുവിനോട് തര്‍ക്കിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു. അതിനെ കുറിച്ച് കൂട്ടുകാരോടെല്ലാം പറഞ്ഞിരുന്നു. അതിലൊരു മാനസിക പ്രശ്നം ബിനുവിന് ഉണ്ടായിരുന്നു.
അതിന് ശേഷം ചൊവ്വാഴ്ച ജോലിക്ക് പോയി 11.30ന് ആണ് ബിനു വീട്ടിലെത്തുന്നത്. ഒരു മണിയോടെ ഭക്ഷണം തയാറായ സമയത്താണ് ബിനു വീടിന് മുകളിലേക്ക് പോയത്. കാണാതെ വന്നതോടെ ചെന്നു നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പറവൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു.
ആ പരാതിയെ തുടര്‍ന്ന് ബിനുവിന് കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നു. മുകളില്‍ നിന്നും ആരെങ്കിലും വിളിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ എന്തെങ്കിലും വിഷയമുണ്ടായോ എന്ന് സംശയമുണ്ട്. സാമ്പത്തിക പരാധീനതയൊന്നും ബിനുവിന് ഇല്ല. പരാതിയെ സംബന്ധിച്ചുള്ള സമ്മര്‍ദ്ദം മനസിന് പ്രശ്നമുണ്ടാക്കിയിരുന്നുവെന്ന് ഭാര്യയോടും ബിനു പറഞ്ഞിരുന്നു.
മരണത്തിന്റെ കാരണം അദ്ദേഹത്തിന്റെ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും അറിയണം. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഏത് ശക്തിയാണെങ്കിലും അത് പുറത്തു കൊണ്ടുവരാന്‍ പറവൂരിന്റെ എംഎൽഎയും മുഖ്യമന്ത്രിയുമായ വി.ഡി. സതീശന് തയാറാവണം എന്ന് സി.എ രാജീവ് പറഞ്ഞു. സംസ്കാരത്തിന് ശേഷം ബിനുവിന്റെ പിതാവ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കും.
Kerala
കൊച്ചി: എറണാകുളം മുനമ്പം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെ മരിച്ച നിലയില്‍ കണ്ടെത്തി. സിപിഒ ബിനു വര്‍ഗീസിനെ (43) ആണ് പട്ടാപ്പകല്‍ പെരുമ്പടന്നയില്‍ ഉള്ള വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഇയാള്‍ ഉച്ചക്ക് 12 ഓടെ വീട്ടിലേക്ക് പോയിരുന്നു. ഉച്ചയ്ക്ക് രണ്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. പറവൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.
National
പനജി: റോഡരികിൽ മാലിന്യം തള്ളുന്ന വീഡിയോ വൈറലായതിനെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. ഗോവയിൽ നടന്ന സംഭവത്തിൽ സാമുവൽ ഡി ബ്രാഗൻസ (23) ആണ് മരിച്ചത്. റോഡിൽ മാലിന്യം തള്ളിയ സംഭവത്തിൽ സാമുവലിനെതിരെ പോലീസ് കേസെടുത്തിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപങ്ങളെ തുടർന്ന് യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. റോഡരികിൽ സാമുവൽ മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഒരു പ്രദേശവാസി മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
തുടർന്ന് മാലിന്യ തള്ളിയതിന് സാമുവലിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നാലെ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തിരുന്നു. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ സാമുവൽ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സ്വയം വെടിയുതിർക്കുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)
National
ലക്നോ: ഉത്തർപ്രദേശിലെ ഹാപ്പൂരിൽ ഭാര്യയെ അടിച്ചുകൊന്ന ശേഷം യുവാവ് ജീവനൊടുക്കി. ദെഹ്പ വിനായക്പൂർ സ്വദേശി സച്ചിൻ (32) ആണ് ഭാര്യ ജ്യോതി (28) യെ കൊലപ്പെടുത്തിയത്.
ഇരുവരും തമ്മിൽ രൂക്ഷമായ തർക്കമുണ്ടാവുകയും കോപാകുനായ സച്ചിൻ ഇരുമ്പ് വടികൊണ്ട് ജ്യോതിയുടെ തലയ്ക്കടിക്കുകയായിരുന്നു. ജ്യോതി സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. ഭാര്യ മരിച്ചുവെന്ന് ഉറപ്പായതോടെ സച്ചിൻ വീടിന് സമീപത്തെ റെയിൽവേ ട്രാക്കിലെ ട്രെയിന്‍ മുന്നിൽ ചാടുകയായിരുന്നു.
സംഭവം നടക്കുന്പോൾ ദമ്പതികളുടെ രണ്ട് കുട്ടികളും ഉറങ്ങുകയായിരുന്നു. പിന്നീട് കുട്ടികൾ ഉണർന്നപ്പോൾ ജ്യോതി രക്തത്തിൽ കുളിച്ചുകിടക്കുന്നത് കാണുകയും തുടർന്ന് അയൽവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയുമായിരുന്നു.
സച്ചിനും ജ്യോതിയും തമ്മിൽ ദീർഘനാളായി കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇരുവരും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇരു മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
Kerala
പത്തനംതിട്ട: കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണം സിബിഐക്കു വിടാന്‍ തീരുമാനിച്ചതില്‍ യുഡിഎഫ് സർക്കാരിന് നന്ദി അറിയിച്ച് കുടുംബം.
തങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി ഒപ്പം നിന്ന മുഖ്യമന്ത്രിക്കും സർക്കാരിനും നന്ദിയും കടപ്പാടും അറിയിക്കുന്നുവെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. റാന്നി എംഎൽഎ പഴകുളം മധുവിനൊപ്പം കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി വി.ഡി. സതീശനെയും മന്ത്രി രമേശ് ചെന്നിത്തലയെയും മഞ്ജുഷയും മക്കളും സഹോദരൻ പ്രവീൺ ബാബുവും നേരിൽ കണ്ടത്.
സിബിഐ അന്വേഷണം സംബന്ധിച്ചു ഇത്ര പെട്ടെന്ന് ഉത്തരവിറക്കിയ സര്‍ക്കാരിനോട് നന്ദി പറയുന്നുവെന്നും സത്യസന്ധമായി അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്നും നവീന്‍ ബാബുവിന്റെ സഹോദരന് പ്രവീണ്‍ ബാബു പറഞ്ഞു. നിവേദനം കൊടുത്ത ഉടന്‍ തന്നെ ഉത്തരവ് ഇറങ്ങിയതില്‍ സന്തോഷമുണ്ടെന്നും സിബിഐ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിഷ്പക്ഷമായ അന്വേഷണം ഇരയുടെ അവകാശമാണെന്നും ഗൂഢാലോചന പുറത്തുവരണം. ആരെയും ശിക്ഷിക്കണം എന്ന് പറഞ്ഞല്ല ഞങ്ങള്‍ പോകുന്നത്.
ഞങ്ങള്‍ക്ക് രാഷ്ട്രീയമില്ല. നീതി മാത്രമാണ് നോക്കുന്നത്. സിബിഐയെ ഭയക്കുന്നില്ലെങ്കില്‍ എന്തുകൊണ്ടാണ് പ്രതിപക്ഷം അന്വേഷണത്തെ എതിർക്കുന്നത്. ഇടതു ഭരണകാലത്ത് സിബിഐ അന്വേഷണത്തെ സര്‍ക്കാര്‍ എതിര്‍ത്തു. കേസിന്റെ മെറിറ്റ് നോക്കിയല്ല സുപ്രീംകോടതി സിബിഐ അന്വേഷണം അംഗീകരിക്കാതിരുന്നത്. ഇടത് സര്‍ക്കാരിന്റെ നിലപാടിനേ തുടര്‍ന്നാണ് സിബിഐ അന്വേഷണം അംഗീകരിക്കാതിരുന്നത്. ഞങ്ങളുടെ സംശയങ്ങള്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ടെന്നും പ്രവീൺ ബാബു പറഞ്ഞു.
Kerala
ആലപ്പുഴ: ഹരിപ്പാട് വിവാഹം കഴിഞ്ഞ് 39-ാം നാൾ യുവതി കുടുംബവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരേ പോലീസ് കേസെടുത്തു. തൃക്കുന്നപ്പുഴ പാനൂർ കൊല്ലന്റെഴത്ത് വീട്ടിൽ അബ്ദുൾ നാസർ - റഹ്മത്ത് ദമ്പതികളുടെ മകൾ ഫാത്തിമ (നാദിയ - 19) യാണു മരിച്ചത്.
കടുത്ത ഗാർഹിക-സ്ത്രീധന പീഡനങ്ങളെത്തുടർന്നാണ് ഫാത്തിമ ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ പരാതിയിൽ ഭർത്താവ് പുന്നപ്ര വലിയപറമ്പ് നൗഫൽ മൻസിലിൽ മുഹമ്മദ് നൗഫൽ (28), ഇയാളുടെ അമ്മ, സഹോദരി എന്നിവർക്കെതിരേയാണ് തൃക്കുന്നപ്പുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 8.45 ഓടെയാണ് പാനൂരിലെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ ഫാത്തിമയെ മരിച്ചനിലയിൽ കണ്ടെത്തിയത്. യുവതി ഗർഭിണിയായിരുന്നു. കഴിഞ്ഞ ഏപ്രിൽ 19 നായിരുന്നു ആലപ്പുഴയിലെ സ്വകാര്യ സ്ഥാപന ജീവനക്കാരനായ മുഹമ്മദ് നൗഫലുമായി ഫാത്തിമയുടെ വിവാഹം നടന്നത്.
വിവാഹസമയത്ത് 11.5 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നൽകിയിരുന്നെങ്കിലും സ്ത്രീധനം കുറഞ്ഞുപോയെന്ന് ആരോപിച്ച് ഭർത്താവും വീട്ടുകാരും ഫാത്തിമയെ നിരന്തരം മാനസികമായി ഉപദ്രവിച്ചിരുന്നതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ഫാത്തിമയ്ക്ക് തലമുടി കുറവായതിന്റെ പേരിൽ നിരന്തരം അധിക്ഷേപിക്കുകയും യാത്രാവേളകളിൽപ്പോലും മറ്റുള്ളവരുടെ മുന്നിൽ വച്ച് പരസ്യമായി ശകാരിച്ച് മാനസികമായി തളർത്തുകയും ചെയ്തിരുന്നുവത്രേ. സ്വന്തമായി ബിസിനസ് സ്ഥാപനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചാണ് നൗഫൽ വിവാഹം കഴിച്ചതെന്നും കുടുംബം ആരോപിക്കുന്നു.
ഇതിനുപുറമെ, നൗഫലിന് മറ്റൊരു യുവതിയുമായി അടുപ്പമുള്ളതായി ഫാത്തിമ അറിഞ്ഞിരുന്നു. ഇതേച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഒരിക്കൽ പുലർച്ചെ രണ്ടിനു ഫാത്തിമയെ നൗഫൽ വീടിനു പുറത്താക്കി നിർത്തിയതായും പരാതിയിലുണ്ട്. മരണം സംഭവിച്ച വ്യാഴാഴ്ച ഉച്ചയ്ക്ക് നൗഫൽ പാനൂരിലെ വീട്ടിലെത്തി ഫാത്തിമയുമായി വഴക്കുണ്ടാക്കിയിരുന്നു.
തുടർന്ന് ഇയാൾ പോയതിനുശേഷം ഫാത്തിമ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നൗഫൽ കോളുകൾ നിരസിച്ചു. രാത്രിയായിട്ടും ഫാത്തിമയെ മുറിക്കു പുറത്തേക്ക് കാണാത്തതിനെത്തുടർന്ന് ബന്ധുക്കൾ വിളിച്ചു നോക്കിയെങ്കിലും മറുപടിയുണ്ടായില്ല. തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹം കബറടക്കി.
Kerala
കോഴിക്കോട്: വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വയോധികൻ ജീവനൊടുക്കിയതിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് മരിച്ച ഇബ്രാഹിമിന്റെ ബന്ധുക്കൾ.
കോൺഗ്രസ് നേതാവ് സുധീർകുമാർ സെക്രട്ടറിയായ കടത്തനാട് സഹകരണ സംഘത്തിൽ നിന്ന് 75 ലക്ഷം രൂപ ഇബ്രാഹിമിന് ലഭിക്കാനുണ്ട്. ഇത് ലഭിക്കാത്തതിനാൽ ഇബ്രാഹിം മനോവിഷമത്തിൽ ആയിരുന്നു. മരണമൊഴിയിൽ ഇക്കാര്യങ്ങൾ പറയുന്നുണ്ട്.
സുധീര്‍ കുമാറിന്റെ വീട്ടില്‍വച്ച് പെട്രോളൊഴിച്ച് തീക്കൊളുത്തി ഗുരുതരമായി പരിക്കേറ്റ തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിംകുട്ടി(71) ഇന്നലെയാണ് മരിച്ചത്. വീട്ടുകാരും നാട്ടുകാരും ഓടിക്കൂടിയാണ് തീ അണച്ചത്.
ശരീരത്തില്‍ അറുപത് ശതമാനം പൊള്ളലേറ്റ ഇബ്രാഹിമിനെ ഉടന്‍ തന്നെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.സംഭവത്തില്‍ വടകര പോലിസ് അന്വേഷണം ആരംഭിച്ചു.
ഇബ്രാഹിമിന്റെ മരണം ആത്മഹത്യ അല്ല, കൊലപാതകമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. ലീഗ് -കോൺഗ്രസ് ഉന്നത നേതാക്കൾ ആണ് സൊസൈറ്റിയിലേക്ക് ധന സമാഹരണത്തിന് മുന്നിൽ നിന്നതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കണ്ണൂർ: നൃത്താധ്യാപികയായ നവവധുവിനെ ഭർതൃഗൃഹത്തിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരിമ്പം സ്വദേശിയായ ആകാശ് മോഹന്റെ ഭാര്യയും രമേശന്-താര ദമ്പതികളുടെ മകളുമായ സാന്ദ്രതാര (22) യാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് യുവതിയെ വീട്ടിലെ കിടപ്പു മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാലുമാസം മുമ്പാണ് സാന്ദ്രയും ആകാശും വിവാഹിതരായത്. കൊല്ലം സ്വദേശികളായ സാന്ദ്രതാരയുടെ കുടുംബം നേരത്തെ തളിയില്‍ താമസക്കാരായിരുന്നു. ഇപ്പോള്‍ ബാവുപ്പറമ്പിലാണ് താമസം.
മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തളിപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Kerala
ഒറ്റപ്പാലം: മീറ്റ്നയിൽ വീട്ടിനുള്ളിൽ ഗൃഹനാഥനെ മരിച്ച നിലയിലും കുടുംബാംഗങ്ങളായ രണ്ടു പേരെ അവശനിലയിലും കണ്ടെത്തി. കൂട്ട ആത്മഹത്യാ ശ്രമമെന്നാണ് പ്രാഥമിക നിഗമനം.
മീറ്റ്നയിൽ താമസിക്കുന്ന തൃശൂർ കുറ്റൂർ വീട്ടിൽ രാമകൃഷ്ണൻ (65) ആണ് മരിച്ചത്. അവശനിലയിലായിരുന്ന ഭാര്യ വസന്ത (57), മകൻ അഭിജിത്ത് (33) എന്നിവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
മൂവരും വിഷം ഉള്ളിൽച്ചെന്ന നിലയിലാണ്. രാമകൃഷ്ണന്റെ മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മകനു മാനസിക വെല്ലുവിളികൾ ഉണ്ടായിരുന്നെന്നും ഇതിന്റെ മനോവിഷമമാകാം കൂട്ട ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു.
National
കലബുറഗി: കർണാടകയിലെ കലബുറഗിയിൽ നീറ്റ് പരീക്ഷ എഴുതിയ 18 വയസുകാരിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പരീക്ഷയ്ക്ക് പിന്നാലെയുണ്ടായ ഈ ദാരുണ സംഭവം പ്രദേശത്ത് വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
നീറ്റ് പരീക്ഷ എഴുതിക്കഴിഞ്ഞതിന് പിന്നാലെയാണ് പെൺകുട്ടിയെ താമസസ്ഥലമായ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പരീക്ഷാ സമ്മർദ്ദമാണോ അതോ മറ്റ് കാരണങ്ങളാണോ മരണത്തിന് പിന്നിലെന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത കലബുറഗി പോലീസ് എല്ലാ കോണുകളിലൂടെയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ മൊബൈൽ ഫോൺ രേഖകളും അപ്പാർട്ട്മെന്റിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്.
പരീക്ഷയ്ക്ക് മുൻപും ശേഷവും പെൺകുട്ടിയുടെ മാനസികാവസ്ഥ എങ്ങനയായിരുന്നു എന്ന് വ്യക്തമാകുന്നതിനായി ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി വരികയാണ്.
Kerala
പാലക്കാട്: സഹോദരൻ ടിവി റിമോട്ട് നൽകാത്തതിൽ പ്രകോപിതനായി 12 വയസുകാരൻ ജീവനൊടുക്കി. തച്ചമ്പാറ മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന് പ്രദോഷ് ആണ് മരിച്ചത്.
സഹോദരന് ടിവിയുടെ റിമോട്ട് നല്‍കാത്തതില്‍ പ്രകോപിതനായതോടെയാണ് സംഭവമെന്നാണ് വിവരം. വീടിന്റെ തട്ടിന് പുറത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവയ്ക്കൂ)
National
പാറ്റ്ന: അധ്യാപകരുടെ മാനസിക പീഡനത്തെ തുടർന്ന് വിദ്യാർഥി ജീവനൊടുക്കി. ബിഹാർ സ്വദേശി ചുന്നു കുമാർ(23) ആണ് ബംഗളൂരുവിൽ മരിച്ചത്.
ബാങ്ക് കോച്ചിംഗ് പരിശീലനത്തിനായി മാർച്ചിലാണ് ചുന്നു കുമാർ ബംഗളൂരുവിൽ എത്തിയത്. ബാങ്കിംഗ്, ഫിനാൻഷ്യൽ സർവീസസ്, ഇൻഷുറൻസ് പ്രഫഷണലുകൾക്ക് കോച്ചിംഗ് നൽകുന്ന മണിപ്പാൽ അക്കാദമിയിലാണ് ചുന്നു കുമാർ ചേർന്നത്. തിങ്കളാഴ്ച ചുന്നു കുമാറിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അക്കാദമിയിലെ ഫാക്കൽറ്റി അംഗങ്ങൾ ചുന്നു കുമാറിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്നും പരസ്യമായി അപമാനിച്ചെന്നും കുടുംബം ആരോപിക്കുന്നു.
ചില വിഷയങ്ങളിൽ പരാജയപ്പെട്ടതിനെ തുടർന്ന് അധ്യാപകർ ചുന്നുവിനെ നിരന്തരം അവഹേളിച്ചിരുന്നതായി സഹപാഠികളും സുഹൃത്തുക്കളും ആരോപിച്ചു. ക്ലാസ് മുറികളിൽ വച്ച് പരസ്യമായി അപമാനിക്കുക, ഒരുപകാരവുമില്ലാത്തവൻ എന്ന് വിളിച്ച് ആക്ഷേപിക്കുക, അമിതമായ പ്രോജക്ട് ജോലികൾ നൽകി ബുദ്ധിമുട്ടിക്കുക എന്നിങ്ങനെ പലതവണ ഫാക്കൽറ്റി അംഗങ്ങൾ ചുന്നുവിനെ കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയതായി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അക്കാദമി അധികൃതരിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റം കാരണം വലിയ രീതിയിലുള്ള മാനസിക വിഷമം അനുഭവിക്കുന്നതായി ചുന്നു പല സുഹൃത്തുക്കളോടും സംസാരിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. അധ്യാപകരുടെ പീഡനം താങ്ങാനാകുന്നില്ലെന്ന് മരണത്തിന് മുൻപ് അവൻ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു.
ചെന്നുവിന്റെ റൂംമേറ്റായ അങ്കിത് ശർമ, നിരന്തരമായുള്ള അപമാനവും മാനസിക സമ്മർദ്ദവും കാരണം ചുന്നു പലപ്പോഴും കടുത്ത വിഷാദത്തിലേക്ക് വീണുപോകാറുണ്ടായിരുന്നുവെന്ന് കുടുംബത്തോട് പറഞ്ഞു.സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
National
ഭോപ്പാൽ: മധ്യപ്രദേശിൽ പീഡനത്തിനിരയായ ഗവേഷക വിദ്യാർഥി ജീവൊടുക്കി. ദാതിയ സ്വദേശിയായ 25 കാരിയാണ് മരിച്ചത്.
സംഭവത്തിൽ യോഗേഷ് റാവത്ത്(25) എന്നയാളെ പോലീസ് പിടികൂടി. യുവതിയെ യോഗേഷ് ലൈംഗീകമായി പീഡിപ്പിക്കുകയും പീഡന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേതുടർന്നുണ്ടായ മാനസികസംഘർഷമാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
ഗ്വാളിയോറിൽ താമസിച്ച് പിഎച്ച്ഡി പഠനം നടത്തിവരികയായിരുന്നു യുവതി. ഇവിടെ വച്ചാണ് തന്റെ ഒരു സുഹൃത്തിന്റെ സഹോദരനായ യോഗേഷ് റാവത്തുമായി ഇവർ സൗഹൃദത്തിലാകുന്നത്. തുടർന്ന് പ്രതി യുവതിയെ ഗ്വാളിയോറിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
അവിടെ വച്ച് ലഹരിപദാർത്ഥം അടങ്ങിയ പാനീയം നൽകി അബോധാവസ്ഥയിലാക്കിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്തതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതി പീഡന ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
തുടർന്ന് ഈ വീഡിയോകൾ കാട്ടി ഭീഷണിപ്പെടുത്തി യുവതിയെ ഇയാൾ വീണ്ടും ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയും രണ്ടാം തവണയും ക്രൂരമായി പീഡിപ്പിച്ചുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
പ്രതിയുടെ നിരന്തരമായ പീഡനത്തിലും ഭീഷണികളിലും മനംനൊന്ത് യുവതി മാർച്ച് 15ന് ഗ്വാളിയോറിലെ പടാവ് പോലീസ് സ്റ്റേഷനിൽ യോഗേഷ് റാവത്തിനെതിരെ പരാതി നൽകി. പരാതി നൽകിയതിന് തൊട്ടുപിന്നാലെ അവർ ദാതിയയിലുള്ള തന്റെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും, അവിടെ വച്ച് കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്യുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
യുവതി എഴുതിവച്ച ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. തന്റെ മരണത്തിന് കാരണം യോഗേഷ് റാവത്തും അയാളുടെ രണ്ട് സഹോദരിമാരുമാണെന്ന് യുവതി ഈ കത്തിൽ വ്യക്തമാക്കുന്നു.
ഇവർ മൂവരും ചേർന്ന് തനിക്കെതിരെ കടുത്ത മാനസിക പീഡനം നടത്തിയെന്നാണ് യുവതിയുടെ ആരോപണം. ഇവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്നും ആത്മഹത്യാക്കുറിപ്പിലൂടെ യുവതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
പരാതി രജിസ്റ്റർ ചെയ്തതിന് തൊട്ടുപിന്നാലെ പോലീസ് വ്യാപകമായ തെരച്ചിൽ ആരംഭിക്കുകയും അശോക് നഗറിൽ നിന്ന് പ്രതിയായ യോഗേഷ് റാവത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
National
ഭോപ്പാൽ: മധ്യപ്രദേശിൽ ഭർതൃഗൃഹത്തിൽ മരിച്ച ട്വിഷ ശർമയുടേത് കൊലപാതകമല്ല, ആത്മഹത്യ തന്നെയെന്ന് ആവർത്തിച്ച് ഭോപ്പാൽ പോലീസ്. ട്വിഷയുടെ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കുടുംബം ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടെയിലാണ് പോലീസിന്റെ ഈ സ്ഥിരീകരണം.
അതേസമയം, ട്വിഷ ലഹരിമരുന്നിന് അടിമയായിരുന്നുവെന്ന ഭർതൃമാതാവിന്റെ വാദങ്ങളെ തള്ളുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെന്ന് ഭോപ്പാൽ പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ വ്യക്തമാക്കി.
യുവതിയുടെ ശരീരത്തിൽ ലഹരിമരുന്നിന്റെ യാതൊരു ലക്ഷണങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് അദ്ദേഹം ദേശീയ മാധ്യമത്തോടു പറഞ്ഞു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്നും ഇതുവരെ ശേഖരിച്ച മറ്റ് തെളിവുകളിൽ നിന്നും ഇത് ആത്മഹത്യാ കേസ് ആണെന്നാണ് വ്യക്തമാകുന്നതെന്നും കൊലപാതകമല്ലെന്നും പോലീസ് കമ്മീഷണർ കൂട്ടിച്ചേർത്തു.
നോയിഡ സ്വദേശിയായ ട്വിഷയെ മേയ് 12നാണ് ഭോപ്പാലിലെ ഭർത്താവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്ത്രീധനത്തെച്ചൊല്ലി ഭർതൃവീട്ടുകാരിൽ നിന്ന് കടുത്ത മാനസിക പീഡനം ട്വിഷ നേരിട്ടിരുന്നതായി കുടുംബം ആരോപിക്കുന്നു.
ട്വിഷ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ വ്യക്തമാക്കുന്നു.ഇതുവരെ ശേഖരിച്ച തെളിവുകളെല്ലാം ഇത് വ്യക്തമായ ഒരു ആത്മഹത്യാ കേസാണെന്നാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്വിഷയുടെ ഭർത്താവ് സമർഥ് സിംഗ്, വിരമിച്ച ജഡ്ജിയായ ഭർതൃമാതാവ് ഗിരിബാല സിംഗ് എന്നിവരാണ് കേസിലെ പ്രതികൾ. ഭാര്യയുടെ മരണശേഷം സമർഥ് ഒളിവിൽ പോയിരിക്കുകയാണ്. ട്വിഷ ലഹരി മരുന്നിന് അടിമയാണെന്നായിരുന്നു ഗിരിബാല സിംഗിന്റെ ആരോപണം.
"പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ലഹരിമരുന്നുകളെക്കുറിച്ച് യാതൊരു പരാമർശവുമില്ല. ഞങ്ങളുടെ അന്വേഷണത്തിലും അത്തരം കാര്യങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല'.- എന്ന് പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ വ്യക്തമാക്കി.
എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ കാലതാമസം വരുത്തിയെന്ന ആരോപണവും പോലീസ് കമ്മീഷണർ നിഷേധിച്ചു. രണ്ടാമത് പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള അനുമതി ഭോപ്പാൽ പോലീസ് പിൻവലിച്ചെന്ന കുടുംബത്തിന്റെ വാദത്തോട് പ്രതികരിക്കവേ, അത്തരം അനുമതി നൽകാൻ പോലീസിന് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
National
ചെന്നൈ: തമിഴ് സിനിമാ നിർമാതാവ് കെ.രാജൻ (85) നദിയിൽചാടി ജീവനൊടുക്കി. ചെന്നൈയിലെ അഡയാർ നദിയിൽ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നടൻ പ്രഭുകാന്ത് മകനാണ്. അഗ്നിരക്ഷാ സേനയെത്തി മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
1983ൽ ബ്രഹ്മചാരികൾ എന്ന ചിത്രത്തിലൂടെയാണ് രാജൻ സിനിമാ നിർമാണ രംഗത്തേക്ക് വരുന്നത്. 1991ൽ നമ്മ ഊരു മറിയാമ്മ എന്ന ചിത്രം സംവിധാനം ചെയ്തു. നിഴൽഗൾ രവിയും ശരത് കുമാറുമായിരുന്നു ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ചത്. ഉണര്‍ച്ചിഗൾ എന്ന മറ്റൊരു ചിത്രവും സംവിധാനം ചെയ്തു. ഗണേഷ് സിനി ആർട്സ് എന്ന നിർമാണക്കമ്പനി സ്ഥാപിച്ച് അനേകം സിനിമകൾ നിർമിച്ചിട്ടുണ്ട്. 2000ൽ ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
അടുത്തിടെ തമിഴ് സിനിമാ രംഗത്തെക്കുറിച്ച് രാജൻ വിവാദ പരാമർശങ്ങൾ നടത്തിയത് ചർച്ചയായിരുന്നു. നിർമാതാക്കൾ നേരിടുന്ന വലിയ സാമ്പത്തിക ബാധ്യതയെക്കുറിച്ചും അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലത്തെക്കുറിച്ചും സിനിമാരംഗത്തെ മോശം പ്രവണതകളെക്കുറിച്ചും അദ്ദേഹം പൊതുപരിപാടികളും യുട്യൂബ് ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിലും സംസാരിച്ചിരുന്നു. ഇത് വലിയ വിവാദവുമായിരുന്നു.
കെ.രാജന്റെ മരണത്തിൽ സിനിമാരംഗത്തെ പ്രമുഖർ ഞെട്ടൽ രേഖപ്പെടുത്തി. മരണ വാർത്ത ഞെട്ടിച്ചെന്നും തുറന്നു സംസാരിക്കുന്ന വ്യക്തിത്വത്തെയാണ് നഷ്ടപ്പെട്ടതെന്നും ഖുഷ്ബു സുന്ദർ പ്രതികരിച്ചു. തമിഴ് സിനിമാരംഗത്തുണ്ടായ വലിയ നഷ്ടമെന്ന് ശരത് കുമാർ പറഞ്ഞു.
Kerala
വൈപ്പിൻ: ആറു വർഷം മുമ്പ് സ്വന്തം ചരമ വാർത്തയും ഫ്ലക്സ് ബോർഡ് മാറ്ററും ചരമ കത്തും ഏഴാം ചരമദിന കത്തും തയാറാക്കി മരണത്തെ കാത്തിരുന്ന നായരമ്പലം കുടുങ്ങാശേരി തെക്കേപ്പറമ്പില്‍ ടി.പി.വിക്ടര്‍ മാസ്റ്റർ (86) അന്തരിച്ചു.
സംസ്കാരം ഇന്ന് രാവിലെ 9 .30ന് വാടേൽ സെന്റ് ജോർജ് പള്ളിയിൽ നടക്കും. താൻ മരിച്ചു കഴിഞ്ഞാൽ ആറിടങ്ങളിൽ ഫ്ലക്സ് ബോർഡ് സ്ഥാപിക്കണമെന്നും, 600 ചരമ അറിയിപ്പ് കത്തുകൾ അടിക്കണമെന്നും പ്രമുഖരായ ആർക്കൊക്കെ കത്ത് നൽകണമെന്നും ഇതിലെ മാറ്റർ എഴുതി വച്ചതിനൊപ്പം പ്രത്യേക കുറിപ്പായി മാസ്റ്റർ എഴുതിയിരുന്നു.
തൈക്കൂടം സെന്റ് അഗസ്റ്റിന്‍സ് സ്കൂൾ ഹെഡ്മാസ്റ്ററായിരുന്നു. വാടേല്‍ സെന്റ് ജോസഫ് സ്കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്സ് ഹെസ്കൂള്, ഓച്ചന്തുരുത്ത് സാന്താക്രൂസ് ഹൈസ്കൂള്‍, കര്‍ത്തേടം എസ്എച്ച്ജിയുപി സ്കൂള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നായരമ്പലം സ്പോര്‍ട്സ് ആൻഡ് ഗെയിംസ് ഡവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡന്റ്, കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് നായരമ്പലം യൂണിറ്റ് പ്രസിഡന്റ്, നായരമ്പലം സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: റിട്ട. അധ്യാപിക കലൂര്‍ കുറിച്ചിപ്പറമ്പില്‍ കൊച്ചുത്രേസ്യ. മക്കള്‍ പോള്‍സൺ (പോള്‍സ് ജ്വല്ലറി, എടവനക്കാട്), ജോജോ വിക്ടര്‍(അധ്യാപകന്, എസ്ഡിപിവൈ കെപിഎംഎച്ച്എസ്, എടവനക്കാട്), മരുമക്കള്‍: ഗ്രീറ്റിലാല് (ഹെഡ്മിസ്ട്രസ്, ഹോളിക്രോസ് എൽപിഎസ് ഗോതുരുത്ത്), മേരി (ഹെഡ്മിസ്ട്രസ്, സെന്റ് മേരീസ് എല്‍പിഎസ്, മുട്ടിനകം).
National
ലക്നോ: ഉത്തർപ്രദേശിൽ സലൂൺ മാനേജർ ജീവനൊടുക്കിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. രത്ന സിംഗ് (31) ആണ് മരിച്ചത്.
മേയ് 12ന് ലക്നോവിലെ ഗോമ്തിനഗർ വിസ്താരിലെ ഫ്ലാറ്റിൽ വച്ചാണ് രത്ന സിംഗ് ജീവനൊടുക്കിയത്. ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് ഇവർ ആത്മഹത്യ ചെയ്യാനുണ്ടായ കാരണം മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്തിരുന്നു.
തന്റെ മരണത്തിന് കാരണം വ്യവസായി ശരദ് സിംഗും ഭാര്യയും കൂട്ടാളികളുമാണെന്നായിരുന്നു രത്ന സിംഗ് പറഞ്ഞത്. ഇവർ തനിക്കെതിരെ നടത്തിയ മാനസിക പീഡനങ്ങളെക്കുറിച്ച് രത്ന സിംഗ് തുറന്നു പറഞ്ഞു.
ഇതേത്തുടർന്ന് ശരദ് സിംഗിന്റെ ഹോട്ടലും സലൂണും പോലീസ് സീൽ ചെയ്തു. കേസിൽ ശരദ് സിംഗിന്റെ ഹോട്ടൽ ജീവനക്കാരനായ മംഗൽ യാദവ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും, പ്രധാന പ്രതികളായ ശരദ് സിംഗും ഭാര്യ പല്ലവി ജോഷിയും നിലവിൽ ഒളിവിലാണ്.
രത്ന സിംഗിന്റെ പിതാവ് സുധീർ കുമാർ സിംഗ് നൽകിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശരദ് സിംഗ് തന്റെ മകളെ നിരന്തരം ചൂഷണം ചെയ്തിരുന്നതായും, ഇതിനെ എതിർത്തപ്പോഴൊക്കെ കൊലപ്പെടുത്തുമെന്നും സഹോദരിമാരുടെ മാനം കെടുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതായും പിതാവ് പരാതിയിൽ ആരോപിക്കുന്നു.
കൂടാതെ, ചില ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതിയുടെ സുഹൃത്തുക്കളാണെന്നും ഇവർ പ്രതിയെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നു.
Kerala
കോഴിക്കോട്: നരിക്കുനിയില്‍ യുവാവിനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പറമ്പില്‍ ബസാര്‍ സ്വദേശി വിനേഷ് കുമാറാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മകൾക്ക് പൊള്ളലേറ്റു. മകളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. നരിക്കുനി -കൊടുവള്ളി റോഡിലെ കടമുറിക്കുള്ളില്‍ നിന്ന് പുക ഉയരുകയും ശബ്ദം കേള്‍ക്കുകയും ചെയ്തതോടെ നാട്ടുകാരാണ് ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചത്.
ഫയര്‍ഫോഴ്സ് എത്തി ഷട്ടര്‍ ഉയര്‍ത്തി പരിശോധിച്ചപ്പോളാണ് പുക ശ്വസിച്ചും പൊള്ളലേറ്റും അവശനിലയിൽ കുട്ടിയെ കണ്ടത്.
കുട്ടിയെ മാറ്റിയ ശേഷം നടത്തിയ തിരച്ചിലിലാണ് വിനേഷ് കുമാറിനെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാൻ കാരണമെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും കുറിപ്പിൽ പറയുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Kerala
കാസർഗോഡ്: പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. കാസർഗോഡ് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്.
വീട്ടിലെ ഹാളിലെ ഫാനിൽ തൂങ്ങിയ നിലയിലാണ് പ്രഫുല്ലയെ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിലാണ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മണി മരിച്ചത്.
നാലു മാസം മുമ്പാണ് തമിഴ്നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഒരു മാസം മുമ്പ് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ മണി കഴിഞ്ഞ ദിവസം മരിച്ചു.
വീട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് പ്രഫുല്ല ജീവനൊടുക്കിയത്. പെൺകുട്ടിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മണിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെയും സംസ്കരിക്കണമെന്നാണ് കുറിപ്പിലുള്ളത്.
നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് നൽകും.
International
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ പോലീസ് പോസ്റ്റിൽ ചാവേർ സ്ഫോടനവും തുടർന്ന് ഭീകരാക്രമണവും നടന്നു. കുറഞ്ഞത് 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
വടക്കുപടിഞ്ഞാറൻ ജില്ലയായ ബന്നുവിലാണ് സംഭവം. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം പോലീസ് പോസ്റ്റിലേക്ക് അടുക്കുന്നതു കണ്ട സുരക്ഷാസേന വെടിയുതിർത്തു. ഇതേത്തുടർന്ന് വാഹനം പൊട്ടിത്തെറിക്കുകയായിരുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ പരിസരത്തെ നിരവധി വീടുകളുടെ മേൽക്കൂരകൾ തകർന്നു. പോലീസ് പോസ്റ്റ് കെട്ടിടം നിലംപൊത്തുകയും ഒന്നിലധികം സുരക്ഷാ ഉദ്യോഗസ്ഥർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങുകയും ചെയ്തു.
സ്ഫോടനത്തിനു പിന്നാലെ ഭീകരർ ഒരു വലിയ സംഘമായി ആ പോലീസ് പോസ്റ്റ് ലക്ഷ്യം വച്ച് ആക്രമണം നടത്തി. ഇരു ഭാഗങ്ങൾക്കുമിടയിൽ ശക്തമായ വെടിവയ്പ് ഉണ്ടായി. എത്ര ഭീകരർ കൊല്ലപ്പെട്ടു അല്ലെങ്കിൽ ആരെങ്കിലും പിടിക്കപ്പെട്ടോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
National
ഭുവനേശ്വർ: പരാജയഭീതിയെ തുടർന്ന് നീറ്റ് പരീക്ഷാർഥി ജീവനൊടുക്കി. ഒഡീഷയിലെ ഭദ്രക് ജില്ലയിലെ തിഹിഡി ബ്ലോക്കിന് കീഴിലുള്ള നുണ്ട ഗ്രാമവാസിയായ ജ്യോതി പ്രകാശ് ബാരിക്ക്(19) ആണ് മരിച്ചത്.
കുട്ടിയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മേയ് മൂന്നിന് എഴുതിയ പരീക്ഷയിൽ പരാജയപ്പെടുമെന്ന് ഭയന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് കുടുംബം പറഞ്ഞു.
സംഭവത്തിൽ ഭദ്രക് ടൗൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച പരീക്ഷ എഴുതിയതിന് ശേഷം ജ്യോതി പ്രകാശ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
കഴിഞ്ഞ വർഷം നീറ്റ് പരീക്ഷയിൽ പരാജയപ്പെട്ട ജ്യോതി പ്രകാശ്, ഇത്തവണ നീറ്റ് പരീക്ഷയിൽ വിജയിക്കുമെന്ന് വിശ്വസിച്ചിരുന്നു. ഉപജീവനത്തിനായി ചായക്കട നടത്തുന്നയാളാണ് ജ്യോതി പ്രകാശിന്റെ പിതാവ്. വീണ്ടും പരാജയപ്പെടുമെന്ന് ഭയന്നാണ് മകൻ ജീവനൊടുക്കിയതെന്ന് പിതാവ് പറഞ്ഞു.
National
ഹൈദരാബാദ്: ടെക്കി യുവാവ് തടാകത്തിൽ ചാടി ജീവനൊടുക്കി. ഹൈദരാബാദിൽ സോഫ്റ്റ്വെയർ എൻജിനീയറായി ജോലിചെയ്യുന്ന സീതാറാം (36) ആണ് ഹുസൈൻ സാഗർ തടാകത്തിൽ ചാടി മരിച്ചത്.
യുവാവിന്റെ മരണത്തിനു കാരണം ഭാര്യ രേണുകയാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. സീതാറം എഴുതിയ 19 പേജുകളുള്ള ആത്മഹത്യാക്കുറിപ്പും കുടുംബം പുറത്തുവിട്ടു.
ഭാര്യ രേണുകയ്ക്ക് മൂന്നുപുരുഷന്മാരുമായി രഹസ്യബന്ധമുണ്ടെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് കുറിപ്പിൽ പറയുന്നത്. കഴിഞ്ഞ ഒന്നരവർഷമായി മൂന്നുപേരുമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. ഇതിൽ ഒരാൾ ഭാര്യയ്ക്കൊപ്പമുള്ള സ്വകാര്യനിമിഷങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇൻസ്റ്റഗ്രാമിലൂടെ ഴി ഈ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നും കുറിപ്പിൽ പറയുന്നു.
ഭാര്യയുടെ സ്വകാര്യവിഡിയോകൾ ഇന്റർനെറ്റിൽ കണ്ടതോടെയാണ് ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ള കാര്യം താൻ അറിയുന്നത്. ഇത് മാനസികമായി തളർത്തി. ഇതിനിടെ ഭാര്യയുമായി അടുപ്പമുള്ള മറ്റൊരാൾ ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്നും മനസിലായി.
ഭാര്യ തന്നെ വഞ്ചിച്ചെന്നും ഭാര്യയാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്നും സീതാറാമിന്റെ കുറിപ്പിലുണ്ട്. സീതാറാം എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിനെക്കുറിച്ചും ഇതിൽ പറയുന്ന കാര്യങ്ങളെ സംബന്ധിച്ചും അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിനുശേഷം തുടർനടപടികളുണ്ടാകുമെന്നും പോലീസ് അറിയിച്ചു.
National
ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ സഫ്ദര്‍ജംഗില്‍ ജഡ്ജിയെ വസതിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അമന് കുമാര്‍ ശര്‍മ (30) ആണ് മരിച്ചത്.
സഹോദരി ഭര്‍ത്താവ് അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്ത് എത്തുകയായിരുന്നു. ആത്മഹത്യയാണെന്നാണ് നിഗമനമെങ്കിലും എല്ലാ വശങ്ങളും പരിശോധിക്കുമെന്നു പോലീസ് പറഞ്ഞു.
2021 ജൂണിലാണ് അമൻ ശര്‍മ ഡല്‍ഹി ജുഡിഷല് സര്‍വീസില്‍ പ്രവേശിക്കുന്നത്.
International
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ കർണൂൽ സ്വദേശി ചന്തു(26) ആണ് മരിച്ചത്. പഠനത്തിന് ശേഷം ജോലി ലഭിക്കാത്തതിന്റെ മാനസികസംഘർഷത്തെ തുടർന്നാണ് ചന്തു മരിച്ചത്.
ഷിക്കാഗോയിലെ ഡിപോൾ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ചന്തു നാളുകളായി ജോലി അന്വേഷിക്കുകയായിരുന്നു. ജോലി ലഭിക്കാത്തതിനെ തുടർന്ന് ചന്തു കനത്ത മാനസികസംഘർഷത്തിലായിരുന്നു. വീട്ടിലാണ് ചന്തുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ചന്തുവിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനായി അമേരിക്കയിലെ ഇന്ത്യക്കാർ ധനസമാഹരണം ആരംഭിച്ചു.
National
ഹൈദരാഹാദ്: ഭാര്യയുടെ അവിഹിത ബന്ധത്തിൽ മനംമടുത്ത് ടെക്കി തടാകത്തിൽ ചാടി ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. എസ്. സീതാറാം(39) ആണ് ഹൈദരാബാദിലെ ഹുസൈൻ സാഗർ തടാകത്തിൽ ചാടി മരിച്ചത്.
ഭാര്യയ്ക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിക്കുന്ന സീതാറാമിന്റെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തി. അന്വേഷണത്തിൽ എം. രമണ റെഡ്ഡി എന്ന വ്യവസായിയുമായി സീതാറാമിന്റെ ഭാര്യ രേണുകയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി.
സംഭവം അറിഞ്ഞ സീതാറാം ഭാര്യയുമായി നിരന്തരം വഴക്കുണ്ടായി. കൂടാതെ ഇത് സീതാറാമിനെ കടുത്ത മാനസികസമ്മർദത്തിലുമാക്കി. ഭാര്യയുടെ അവിഹിത ബന്ധവും അതുമായി ബന്ധപ്പെട്ട മറ്റ് പ്രശ്നങ്ങളും മകനെ വളരെയധികം അസ്വസ്ഥനാക്കിയിരുന്നുവെന്ന് സീതാറാം റെഡ്ഡിയുടെ പിതാവ് വെങ്കടേശ്വർ ആരോപിച്ചു.
കൂടാതെ മറ്റൊരാളുമായുള്ള രേണുകയുടെ സ്വകാര്യ ദൃശ്യങ്ങൾ കണ്ടത് സീതാറാമിനെ കടുത്ത മാനസിക വിഷമത്തിലാക്കിയെന്നും പിതാവ് പറഞ്ഞു. ഏപ്രിൽ 21 ന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി രേണുകയെയും കാമുകനെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 2018 ൽ വിവാഹിതരായ ദമ്പതികൾക്ക് ഏഴും അഞ്ചും വയസുള്ള രണ്ട് കുട്ടികളുണ്ട്.
National
ചണ്ഡീഗഡ്: ഹരിയാനയിലെ ഫരീദാബാദിൽ ഓൺലൈൻ ഗെയിമിലൂടെ വൻതുക നഷ്ടപ്പെട്ടതിനെ തുടർന്ന് ബിരുദ വിദ്യാർഥി ജീവനൊടുക്കി. മൂന്നാം വർഷ ബിഎസ്സി വിദ്യാർഥി ആദിത്യ ഭാട്ടി (22) യാണ് മരിച്ചത്.
വീട്ടിലെ ശുചിമുറിയിൽ കയറി വാതിലടച്ച ശേഷം ആദിത്യ സ്വയം വെടിയുതിർത്തു. വെടിയൊച്ച കേട്ട് ഓടിയെത്തിയ അമ്മയും സഹോദരനും കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന ആദിത്യയെയാണ്. ശുചിമുറിയുടെ വാതിൽ തകർത്താണ് ഇരുവരും അകത്തുകയറിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
ഓൺലൈൻ ഗെയിമിലൂടെ ആദിത്യക്ക് വൻതോതിൽ പണം നഷ്ടപ്പെട്ടിരുന്നു. ഇതേ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന വിരമിച്ച സൈനികനായ അമ്മവന്റെ ലൈസൻസുള്ള തോക്കുപയോഗിച്ചാണ് ആദിത്യ വെടിവച്ചത്.
സംഭവത്തിൽ കേസെടുത്ത പോലീസ് ആദിത്യയുടെ മൊബൈൽ ഫോൺ, ബാങ്ക് ഇടപാടുകൾ എന്നിവ പരിശോധിച്ച് വരികയാണ്.
Kerala
വയനാട്: വിദ്യാര്‍ഥിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബീനാച്ചി അമ്പലപ്പറമ്പില്‍ അബ്ദുളളയുടെയും ഹസ്നയുടെയും മകനായ മുഹമ്മദ് ഫാദില്‍ (14) നെയാണ് വീട്ടിലെ ഹാളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് രാവിലെ ആറരയോടെയാണ് മുഹമ്മദ് ഫാദില്‍ തുങ്ങി നില്‍ക്കുന്നത് വീട്ടുകാര്‍ കണ്ടത്. തുടർന്ന് സുല്‍ത്താന്‍ ബത്തേരി പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പിന്നീട് ബത്തേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയിലേക്ക് മറ്റി. ബീനാച്ചി ഗവണ്മെന്റ് ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഫാദില്‍. മുഹമ്മദ് ആദില്‍, മുഹമ്മദ് റബീദ് എന്നിവരാണ് സഹോദരങ്ങള്‍
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
National
ചെന്നൈ: എ.സി വാങ്ങാൻ ഭർത്താവ് വിസമ്മതിച്ചതിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. തിരുവള്ളൂരിന് സമീപം പൂണ്ടി ജയറാം സ്ട്രീറ്റിൽ താമസിക്കുന്ന മോണിക്കയാണ് (25) മരിച്ചത്. കടുത്ത ചൂടുകാരണം രാത്രി ഉറങ്ങാൻ പറ്റാത്തതിനാൽ വീട്ടിൽ എ.സി വാങ്ങാൻ മോണിക്ക ഭർത്താവ് ആകാശിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആകാശ് സമ്മതിച്ചില്ല. ഇതേച്ചൊല്ലി ഇരുവരും വാക്കുതർക്കമുണ്ടായതായി പറയുന്നു.
വെള്ളിയാഴ്ച രാത്രി ആകാശും സഹോദരനും അച്ഛനും അമ്മയും വീടിന്റെ ടെറസിൽ ഉറങ്ങാൻ പോയപ്പോൾ മോണിക്ക വീട്ടിനുള്ളിൽ തൂങ്ങിമരിക്കുകയായിരുന്നു. രാവിലെ ആകാശ് കിടപ്പുമുറിയിൽ എത്തിയപ്പോഴാണ് ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെത്തുടർന്ന് പുല്ലാരമ്പാക്കം പോലീസ് വീട്ടിലെത്തി അന്വേഷണം നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവള്ളൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
National
ചെന്നൈ: തമിഴ്നാട്ടിലെ തിരുവള്ളൂരിൽ എസി വാങ്ങാൻ ഭർത്താവ് വിസമ്മതിച്ചതിനെ തുടർന്ന് ഭാര്യ ജീവനൊടുക്കി. പുല്ലാരംപാക്കം സ്വദേശി മോണിക്ക (23) ആണ് മരിച്ചത്.
എസി വാങ്ങുന്നതിനെ ചൊല്ലി രാത്രിയിൽ മോണിക്കയും ഭർത്താവ് ആകാശും തമ്മിൽ തർക്കം ഉണ്ടായി. പിന്നാലെ ആകാശും അച്ഛനമ്മമാരും സഹോദരനും രാത്രി ടെറസിൽ ആണ് ഉറങ്ങിയത്.
രാവിലെ താഴെ വന്നപ്പോൾ മോണിക്കയുടെ മുറി അടഞ്ഞു കിടക്കുകയായിരുന്നു. വാതിൽ പൊളിച്ച് അകത്തു കടന്നപ്പോൾ മോണിക്കയെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പുല്ലാരമ്പാക്കം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചതോടെ പൊലീസ് സ്ഥലത്തെത്തി. മോണിക്കയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. മോണിക്കയുടെ മരണത്തിൽ സംശയം ഉണ്ടെന്ന് അച്ഛനമ്മമാർ പറഞ്ഞു.
അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു. വസ്ത്രവില്പനശാലയിൽ ജീവനക്കാരായ ഇരുവരുടെയും വിവാഹം മൂന്ന് വർഷം മുൻപായിരുന്നു. ഒരുമിച്ച് പഠിച്ച ഇരുവരും പ്രണയിച്ചാണ് വിവാഹിതരായത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
National
ഗുരുഗ്രാം: ഭർത്താവുമായി വഴക്കുണ്ടായതിന് പിന്നാലെ യുവതി ജീവനൊടുക്കി. ഗുരുഗ്രാമിലെ പാൽഡ ഗ്രാമത്തിലാണ് സംഭവം.
ബാദ്ഷാപൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പാൽഡ ഗ്രാമവാസിയായ ശാന്തി(30) ആണ് മരിച്ചത്. ഇവരെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
ഭർത്താവ് വീരേന്ദ്രയുടെ അമിത മദ്യപാനവുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
തൃശൂർ: മാള പുത്തൻചിറയിൽ യുവതിയെയും യുവാവിനെയും മരിച്ചനിലയിൽ കണ്ടെത്തി. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്.
വാടകവീട്ടിൽ ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. മരണത്തിന് പിന്നിൽ പ്രണയബന്ധവും കുടുംബപ്രശ്നങ്ങളുമാണെന്നാണ് പ്രാഥമിക നിഗമനം.
വെണ്ണൂർ സ്വദേശിനിയായ മിൽനയെ കഴിഞ്ഞ ദിവസമാണ് കാണാതായത്. തുടർന്ന് ബന്ധുക്കൾ മാള പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. മിൽനയുടെ വിവാഹം നിശ്ചയിച്ചിരിക്കെയാണ് യുവതിയെ കാണാതാകുന്നത്. പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് ശ്രീജിത്തിന്റെ വാടകവീട്ടിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.
ശ്രീജിത്ത് നേരത്തെ രണ്ട് വിവാഹം കഴിച്ചിട്ടുള്ള വ്യക്തിയാണ്. ഇയാളുടെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്ക് മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു.
ഗുരുതരാവസ്ഥയിലായ ഇവർ നിലവിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
National
ബംഗളൂരു: ഗെയിം കളിക്കാൻ അമ്മ മൊബൈൽ ഫോൺ നൽകാത്തതിനെ തുടർന്ന് 14 വയസുകാരൻ ജീവനൊടുക്കി. കർണാടകയിലെ ഹുബ്ബള്ളി ഉദയനഗറിലാണ് സംഭവം.
14 വയസുകാരനായ സമർഥ് ആണ് മരിച്ചത്. കുട്ടി ഫ്രീ ഫയർ എന്ന ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു.
മൊബൈൽ ഫോണിൽ അമിതമായി ഗെയിം കളിക്കുന്ന ശീലം നിർത്തണമെന്ന് വീട്ടുകാർ സമർഥിനോട് പല തവണ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം രാത്രിയും അമ്മ ഗെയിം കളിക്കരുതെന്ന് ഉപദേശിച്ചു. ഇതിൽ മനംനൊന്ത കുട്ടി മുറിയിൽ കയറി അമ്മയുടെ സാരിയിൽ തൂങ്ങിമരിക്കുകയായിരുന്നു.
സംഭവത്തിൽ ഹുബ്ബള്ളിയിലെ കേശ്വാപുർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഹുബ്ബള്ളിയിലെ കിംസ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഏപ്രിൽ 28-ന് സംസ്ഥാനവ്യാപകമായി ഹർത്താൽ ആചരിക്കും. നിതിൻ രാജ് ആക്ഷൻ കൗൺസിലാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും അതിൽ കടുത്ത ദുരൂഹതയുണ്ടെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു.
നിതിൻ രാജിനെ ജാതീയമായി അധിക്ഷേപിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഡോ. റാം, ഡോ. സംഗീത എന്നിവരെ ഉടൻ അറസ്റ്റ് ചെയ്യുക, ഒളിവിലുള്ള പ്രതികളെ പിടികൂടുന്നതിൽ പോലീസ് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക, മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് അർഹമായ ധനസഹായം നൽകുക, വിദ്യാർത്ഥി പീഡനം പതിവായ അഞ്ചരക്കണ്ടി ദന്തൽ കോളജിന്റെ അംഗീകാരം റദ്ദാക്കാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ആക്ഷൻ കൗൺസിൽ ഉന്നയിക്കുന്നത്.
തിരുവനന്തപുരം ഉഴമലയ്ക്കൽ സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ പത്തിനാണ് കോളജ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്. അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത മാനസിക പീഡനവും ജാതീയ അധിക്ഷേപവുമാണ് മരണകാരണമെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. അധ്യാപകർക്കെതിരെ എസ്സി/എസ്ടി പീഡന നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ടെങ്കിലും ഇവർ ഇതുവരെ പിടിയിലായിട്ടില്ല.
ലോൺ ആപ്പ് തട്ടിപ്പാണ് മരണകാരണമെന്ന കോളജ് മാനേജ്മെന്റിന്റെ വാദം പ്രതികളെ രക്ഷിക്കാനുള്ള നീക്കമാണെന്ന് ആക്ഷൻ കൗൺസിൽ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി ആക്ഷൻ കൗൺസിൽ രംഗത്തിറങ്ങിയിരിക്കുന്നത്.
National
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകൻ ഹോട്ടൽ കെട്ടിടത്തിൽ നിന്നുംചാടി ജീവനൊടുക്കി. രാജേഷ് സിംഗ്(26) ആണ് മരിച്ചത്.
ഡൽഹിയിലെ കൊണാട്ട് പ്ലേസ് പ്രദേശത്തുള്ള ദി റോയൽ പ്ലാസ ഹോട്ടലിന്റെ 15-ാം നിലയിൽ നിന്നും ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. മഹാവീർ എൻക്ലേവ് സ്വദേശിയാണ് രാജേഷ് സിംഗ്.
ഹോട്ടലിലെ മുറിയിൽ ഇയാൾ ഒറ്റയ്ക്കാണ് താമസിച്ചിരുന്നതെന്നും ആത്മഹത്യക്കുറിപ്പ് ലഭിച്ചുവെന്നും പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക.അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Kerala
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിന്‍ രാജ് ജീവനൊടുക്കുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രിൻസിപ്പലിന്റെ മുറിയിൽ അധ്യാപകരോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
കഴിഞ്ഞ പത്താം തീയതി ഉച്ചയ്ക്ക് 1:20ന് ശേഷമാണ് നിതിന്‍ പ്രിന്‍സിപ്പലിന്റെ ഓഫിസ് മുറിയില്‍ നിന്ന് ഇറങ്ങുന്നത്. 1.38 നായിരുന്നു ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി നിതിൻ ജീവനൊടുക്കിയത്.
മരണത്തിന് വെറും 18 മിനിറ്റ് മുന്‍പ് പ്രിന്‍സിപ്പല്‍ വിനോദ് മോനിയുടെ ഓഫീസ് മുറിയില്‍ നിന്ന് കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്ന നിതിന്റെ ദൃശ്യങ്ങളാണ് സിസിടിവി കാമറയില്‍ പതിഞ്ഞത്. മൂന്ന് അധ്യാപകരും പ്രിന്‍സിപ്പലും നിതിനോട് സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
കോളജിനകത്തെ സിസിടിവി ദൃശ്യങ്ങളും നിര്‍ണായക രേഖകളും നേരത്തെ തന്നെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങളില്‍ പ്രിന്‍സിപ്പല്‍, നിതിന്‍, അധ്യാപിക ലത ശശിധരന്, മറ്റ് രണ്ട് അധ്യാപകര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
കേസില്‍ ആരോപണ വിധേയരായ അധ്യാപകർ എം.കെ. റാം, സംഗീത നമ്പ്യാര്‍ എന്നിവര്‍ ദൃശ്യങ്ങളില്‍ ഇല്ല.
Kerala
കോഴിക്കോട്: ചെലവൂർ മൂഴിക്കലില്‍ യുവതിയെയും യുവാവിനെയും ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇരുവരുടെയും ഫോണുകള്‍ പെൺകുട്ടിയുടെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തി. കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ഈസ്റ്റ് മൂഴിക്കൽ പൂതംകുഴി വീട്ടിൽ നസ്രീനയുടെ(16) രണ്ടു ഫോണും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ നല്ലളം കൊളത്തറ മാവത്തിനിലം കെ.പി.ഹൗസിൽ അദ്നാന്റെ (20) ഫോണുമാണ് കിണറ്റില്‍നിന്ന് പോലീസ് കണ്ടെത്തിയത്.
മാതൃസഹോദരിയുടെ മകൾ നസ്രീനയെ കൊലപ്പെടുത്തിയ നിലയിലും യുവാവായ അദ്നാനെ ജീവനൊടുക്കിയ നിലയിലുമാണ് കണ്ടെത്തിയത്. വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇരുവരുടെയും ഫോണുകൾ കിണറ്റിൽ എങ്ങനെയെത്തി എന്നത് ദുരൂഹമാണ്. നസ്രീനയുടെ വീട്ടിലെ കിണറ്റില്‍ നിന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഫോണുകള്‍ കണ്ടെടുത്തത്. തെളിവു നശിപ്പിക്കാന്‍ ശ്രമം നടന്നതായാണ് സൂചന. അദ്നാൻ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മുറിയിൽ നിന്ന് ഒരു ഫോൺ ലഭിച്ചിരുന്നു. പ്രതിയാണ് തെളിവു നശിപ്പിക്കാൻ ശ്രമിച്ചതെങ്കിൽ ഈ ഫോണും നശിപ്പിക്കേണ്ടതായിരുന്നു എന്നാണ് നിഗമനം.
അദ്നാനെ മരിച്ച നിലയിൽ കണ്ടെത്തിയ മുറി ഉള്ളിൽനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു. പ്രതി മരിച്ച ശേഷം ഫോണുകൾ കിണറ്റിൽ എങ്ങനെ എത്തിയെന്നതാണ് ദുരൂഹത ഉണർത്തുന്നത്. കുടുംബാംഗങ്ങളിൽ ആരെങ്കിലും ആസൂത്രിതമായി തെളിവു നശിപ്പിക്കാൻ ഇടപെട്ടിട്ടുണ്ടോ എന്നാണ് പോലീസിന്റെ സംശയം. ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഫോണിലെ വിവരങ്ങൾ വീണ്ടെടുക്കുന്നതോടെ കൊലപാതകത്തിനു പിന്നിലെ യഥാർഥ കാരണം പുറത്തുവരുമെന്നാണ് കരുതുന്നത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെയാണ് നസ്രീനയെയും മാതൃസഹോദരിയുടെ മകൻ അദ്നാനെയും ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നസ്രീനയുടെ വീട്ടിൽ താമസിച്ചു വന്ന അദ്നാനെ അടുത്തകാലത്ത് വീട്ടിലുണ്ടായ ചില പ്രശ്നങ്ങൾക്കു പിന്നാലെ ഡിസംബറിൽ വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. കഴുത്തിൽ തുണി മുറുക്കി ശ്വാസം മുട്ടിച്ചതാണ് നസ്രീനയുടെ മരണത്തിന് ഇടയാക്കിയതെന്നും ടേപ്പ് ഉപയോഗിച്ച് മുഖം മുഴുവൻ ചുറ്റിയതിനാൽ ശ്വാസം മുട്ടിയാണ് അദ്നാൻ മരിച്ചതെന്നുമാണ് സൂചന.
Kerala
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ അനാട്ടമി വിഭാഗം പ്രൊഫസർ എം.കെ. റാമിനെ കോളജിൽ നിന്നും പുറത്തക്കി.
റാമിനെ പുറത്താക്കുമെന്ന് മാനേജ്മെന്റ് വിദ്യാർഥികൾക്ക് ഉറപ്പ് നൽകി. റാമിനെതിരെ കൂടുതൽ വിദ്യാർഥികൾ ആരോപണവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി.
നിതിന്റെ മരണത്തിൽ റാമിനെതിരെ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ഒളിവിൽ കഴിയുകയാണ് ഇയാൾ. അധ്യാപകനെതിരെ വിദ്യാർഥികൾ ഇന്ന് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. കോളേജിൽ നിന്നും റാമിനെ പുറത്താക്കണമെന്നും നീതി വേണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ പ്രതിഷേധം സംഘടിപ്പിച്ചത്. പിന്നാലെയാണ് നടപടി ഉണ്ടായത്.
Kerala
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ അതീവ ദുഃഖകരവും ഗൗരവമുള്ളതുമാണെന്നു ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ.എം.എന്‍. മേനോന്, ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. റോയ് ആര്. ചന്ദ്രന് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ അധ്യാപകര്‍ മാതാപിതാക്കളെപ്പോലെ കരുതലും മാര്‍ഗനിര്‍ദേശവും നല്‍കേണ്ടവരാണ്. അക്കാദമിക് വളര്‍ച്ചയ്ക്കൊപ്പം അവരുടെ മാനസികാരോഗ്യവും ആത്മവിശ്വാസവും സംരക്ഷിക്കുക എന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന ഉത്തരവാദിത്വമാണ്. വിദ്യാര്‍ഥികൾക്കുനേരേ ഏതുതരത്തിലുള്ള മാനസിക പീഡനമോ അപമാനകരമായ പെരുമാറ്റമോ ഉണ്ടായാലും അത് ഒരിക്കലും അംഗീകരിക്കാനാവില്ല.
ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായും മാനസികാരോഗ്യ സ്ക്രീനിംഗും കാലാനുസൃതമായ കൗണ്‍സലിംഗും നടപ്പാക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
ഓരോ സ്ഥാപനത്തിലും സ്വതന്ത്രവും വിശ്വാസ്യതയുള്ളതുമായ വിദ്യാര്‍ഥി പരാതി പരിഹാര സമിതികളും ആന്റിഹരാസ്മെന്റ് സെല്ലുകളും സജീവമായി പ്രവര്‍ത്തിക്കണം. അധ്യാപകര്‍ക്ക് വിദ്യാര്‍ഥികളോടുള്ള മാനസിക സമീപനവും ആശയവിനിമയ രീതികളും മെച്ചപ്പെടുത്തുന്നതിനായി സ്ഥിരമായ സെന്‍സിറ്റൈസേഷന്‍ പരിശീലനങ്ങള്‍ നല്‍കേണ്ടതാണ്.
പേരു വെളിപ്പെടുത്താതെ പരാതികള്‍ നല്‍കാനുള്ള സംവിധാനവും അതിനു വേഗത്തിലുള്ള പ്രതികരണവും ഉറപ്പാക്കണം. കൂടാതെ, ഓരോ വിദ്യാര്‍ഥിക്കും ഒരു മെന്റര്‍ സംവിധാനം ഏര്‍പ്പെടുത്തി അവരുടെ അക്കാദമിക് മാനസിക പ്രശ്നങ്ങള്‍ നേരത്തേ തിരിച്ചറിയുകയും പരിഹരിക്കുകയും ചെയ്യണം.
രക്ഷിതാക്കളുമായി സമയബന്ധിതമായ ആശയവിനിമയം ഉറപ്പാക്കണം. ഗുരുതര സാഹചര്യങ്ങളില്‍ ത്വരിത ഇടപെടലിനുള്ള ക്രൈസിസ് മാനേജ്മെന്റ് പ്രോട്ടോക്കോളുകളും എല്ലാ സ്ഥാപനങ്ങളിലും നടപ്പിലാക്കണമെന്നും ഐഎംഎ അറിയിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിൽ ഭർതൃവീട്ടിലെ ഗാർഹിക പീഡനത്തെ തുടർന്ന് കൗമാരക്കാരി ജീവനൊടുക്കി. സോളാപൂർ ജില്ലയിലെ മംഗൽവേധ തഹ്സിലിലാണ് സംഭവം. 14കാരിയാണ് മരിച്ചത്.
നാലു മാസങ്ങൾക്ക് മുൻപാണ് 19കാരനുമായി കുട്ടിയുടെ വിവാഹം നടത്തിയത്. പിന്നീട് തുടർച്ചയായ ഗാർഹിക പീഡനത്തിന് ഇരയായ കുട്ടി, ജീവനൊടുക്കുകയായിരുന്നു.
പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും ഇവർ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായെന്നും പോലീസ് പറഞ്ഞു. സംഭവത്തിൽ, ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭർത്താവിനും ഭർതൃപിതാവിനും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ മംഗൾവേദ പോലീസ് കേസെടുത്തു. ഭർത്താവിനെയും ഭർതൃപിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.
"ഒന്നാമതായി, പെൺകുട്ടി പ്രായപൂർത്തിയായിരുന്നില്ല, രണ്ടാമതായി, പല വീട്ടുജോലികളും ചെയ്യാൻ ഭർതൃവീട്ടുകാർ കുട്ടിയെ നിർബന്ധിച്ചു. തന്റെ പ്രായത്തിന്റെ ചെറുപ്പം കാരണം ഈ സമ്മർദങ്ങൾ താങ്ങാൻ കുട്ടിക്ക് കഴിഞ്ഞില്ല. മാത്രമല്ല, ശാരീരിക ബന്ധത്തിന് ഏർപ്പെടാൻ ഭർത്താവ് കുട്ടിയെ നിർബന്ധിക്കുകയും ചെയ്തു. ഇതെല്ലാം കുട്ടിയുടെ മരണത്തിന് കാരണമായി'.-മംഗൽവേദ പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ ദത്താത്രേ ബോറിഗിഡെ പറഞ്ഞു.
District News
പഴയങ്ങാടി: ഇരുപത്തിയഞ്ചുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിദേശത്തേക്ക് കടന്ന ആൺ സുഹൃത്ത് അറസ്റ്റിൽ. മാട്ടൂൽ നോർത്ത് സ്വദേശി മുഹമ്മദ് ഫർസിലിനെയാണ് (27) കോഴിക്കോട് വിമാനത്താവളത്തിൽ വച്ച് പിടികൂടിയത്.
ഏഴോം സ്വദേശിയായ യുവതിയുടെ മരണത്തിൽ ഇയാൾക്കെതിരെ പഴയങ്ങാടി പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസെടുത്തിരുന്നു. യുവതി ആത്മഹത്യ ചെയ്തതിനു പിന്നാലെ വിദേശത്തേക്ക് കടന്ന ഇയാൾ കോഴിക്കോട് വിമാനത്താവളത്തിൽ തിരിച്ചെത്തിയപ്പോൾ എമിഗ്രേഷൻ വിഭാഗമാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പഴയങ്ങാടി പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പയ്യന്നൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.
National
ഹൈദരാബാദ്∙ സ്ത്രീധനം കൂടുതൽ ചോദിച്ച് ഭർത്താവ് പീഡിപ്പിച്ചതിനെ തുടർന്ന് സോഫ്റ്റ്വെയർ എഞ്ചിനിയർ ജീവനൊടുക്കി. ബിഹാർ സ്വദേശി ഇഷിത യാദവ് (26) ആണ് മരിച്ചത്.
ഹൈദരാബാദിലെ മിയാപുർ മേഖലയിൽ ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിൽ വച്ചാണ് ഇഷിത ജീവനൊടുക്കിയത്. ഇതുമായി ബന്ധപ്പെട്ട് ഇഷിതയുടെ ഭർത്താവ് നീരജ് ബൻസാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
2020ൽ സമൂഹമാധ്യമത്തിലൂടെയാണ് ഇഷിതയും മധ്യപ്രദേശ് സ്വദേശിയായ നീരജും പരിചയപ്പെടുന്നത്. അഞ്ച് വർഷത്തെ പ്രണയത്തിനുശേഷം ഫെബ്രുവരിയിൽ പാറ്റ്നയിൽവച്ച് ഇവർ വിവാഹിതരായി. വിവാഹത്തിനുശേഷം ഇരുവരും ജോലി ചെയ്യുന്ന ഹൈദരാബാദിലേക്ക് മടങ്ങി.
എന്നാൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടും താൻ അടുത്തിടെ തുടങ്ങിയ സ്റ്റാർട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്നും ആവശ്യപ്പെട്ട് നീരജ് ഇഷിതയെ സമ്മർദത്തിലാക്കാനും മാനസികമായി പീഡിപ്പിക്കാനും തുടങ്ങി. ഇതിനു പിന്നാലെ ഇഷിത ജീവനൊടുക്കുകയായിരുന്നു. ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയിൽ മിയാപുർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
National
ലക്നോ: ഉത്തർപ്രദേശിൽ വിവാഹത്തിന് കുടുംബങ്ങൾ എതിർത്തതിനെ തുടർന്ന് യുവതിയും യുവാവും ജീവനൊടുക്കി. മഹാരാജ്ഗഞ്ചിലെ ഭാഗീരഥ് റെയിൽവേ സ്റ്റേഷന് സമീപം ഓടുന്ന ട്രെയിനിന് മുന്നിൽ ചാടിയാണ് ഇവർ മരിച്ചത്.
ഇരുവരും കൈകൾ കോർത്തുപിടിച്ച് നൗതൻവ-ഗോരഖ്പൂർ ഇന്റർസിറ്റി എക്സ്പ്രസിന് മുന്നിൽ ചാടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി നൗതൻവ എസ്എച്ച്ഒ പുരുഷോത്തം റാവു പറഞ്ഞു.
വിവരം കുടുംബങ്ങളെ അറിയിച്ചിട്ടുണ്ടെന്നും മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായും പിന്നീട് ബന്ധുക്കൾക്ക് കൈമാറിയതായും പോലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
National
അമൃത്സർ: പഞ്ചാബിൽ മുൻ ഗതാഗത മന്ത്രി ലാൽജിത് സിംഗ് ഭുള്ളർ അറസ്റ്റിൽ. അമൃത്സറിലെ വെയർഹൗസ് കോർപ്പറേഷൻ മാനേജർ ഗഗൻദീപ് സിംഗ് രൺധാവയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടപടി.
ഗഗൻദീപ് സിംഗിന്റെ മരണത്തിന് രണ്ട് ദിവസത്തിന് ശേഷമാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാന്റെ നിർദേശത്തെ തുടർന്ന് ഭുള്ളറുടെ അറസ്റ്റ്. നേരത്തെ, ഭഗവന്ത് സിംഗിന്റെ ഇടപെടലിനെ തുടർന്ന് ഗഗൻദീപ് സിംഗ് മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
മാർച്ച് 21 നാണ് ഗഗൻദീപ് സിംഗ് വീട്ടിൽ വിഷം കഴിച്ച് ജീവനൊടുക്കിയത്. മരിക്കുന്നതിന് മുൻപ് ലാൽജിത് സിംഗിനെതിരെ ആരോപണമുന്നയിച്ച് 12 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അദ്ദേഹം സ്വയം റിക്കാർഡ് ചെയ്തിരുന്നു.
താൻ വിഷം കഴിച്ചുവെന്നും മന്ത്രി ലാൽജിത് സിംഗിനെ തനിക്ക് ഭയമാണെന്നും ഇനി രക്ഷപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും വീഡിയോയിൽ ഗഗൻദീപ് പറയുന്നുണ്ട്. വെയർഹൗസുകളുടെ ടെൻഡർ തന്റെ പിതാവിന്റെ പേരിൽ പാസാക്കാൻ ഭുള്ളർ, രൺധാവയിൽ സമ്മർദ്ദം ചെലുത്തിയതായി ആരോപിക്കപ്പെടുന്നു.
എന്നാൽ, ഈ ആവശ്യം നിരസിച്ചതിനെ തുടർന്ന് മാർച്ച് 13ന് രൺധാവയെ മന്ത്രിയുടെ വസതിയിലേക്ക് വിളിച്ചുവരുത്തി മർദ്ദിച്ചുവെന്നും തോക്കിൻമുനയിൽ നിർത്തി 10 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന വ്യാജ കുറ്റസമ്മതം വീഡിയോയിൽ പകർത്തി ബ്ലാക്ക് മെയിൽ ചെയ്തുവെന്നും ആരോപണം ഉയർന്നു.
ഗഗൻദീപ് സിംഗിന്റെ മരണമൊഴി വൈറലായതോടെ പഞ്ചാബിൽ വലിയ പ്രതിഷേധം ഉയർന്നു. മുഖ്യമന്ത്രി ഭഗവന്ത് മാൻ ഉടൻ തന്നെ നടപടിയെടുക്കുകയും ലാൽജിത് ഭുള്ളറുടെ രാജി സ്വീകരിക്കുകയും വിഷയം ചീഫ് സെക്രട്ടറി കെ.എ.പി. സിൻഹയ്ക്ക് കൈമാറുകയും ചെയ്തു.
തുടർന്ന്, ലാൽജിത് ഭുള്ളറിനും അദ്ദേഹത്തിന്റെ പിതാവ് സുഖ്ദേവ് സിംഗ് ഭുള്ളറിനുമെതിരെ ഐപിസി 109, 351(3), 3(5) വകുപ്പുകൾ പ്രകാരം അമൃത്സർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.