കോഴിക്കോട്: നരിക്കുനിയില്‍ യുവാവിനെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പറമ്പില്‍ ബസാര്‍ സ്വദേശി വിനേഷ് കുമാറാണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന മകൾക്ക് പൊള്ളലേറ്റു. മകളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. നരിക്കുനി -കൊടുവള്ളി റോഡിലെ കടമുറിക്കുള്ളില്‍ നിന്ന് പുക ഉയരുകയും ശബ്ദം കേള്‍ക്കുകയും ചെയ്തതോടെ നാട്ടുകാരാണ് ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചത്.
ഫയര്‍ഫോഴ്സ് എത്തി ഷട്ടര്‍ ഉയര്‍ത്തി പരിശോധിച്ചപ്പോളാണ് പുക ശ്വസിച്ചും പൊള്ളലേറ്റും അവശനിലയിൽ കുട്ടിയെ കണ്ടത്.
കുട്ടിയെ മാറ്റിയ ശേഷം നടത്തിയ തിരച്ചിലിലാണ് വിനേഷ് കുമാറിനെ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊടുവള്ളി പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. സാമ്പത്തിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാൻ കാരണമെന്നും മറ്റാര്‍ക്കും പങ്കില്ലെന്നും കുറിപ്പിൽ പറയുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Tags : suicide