x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ല​ക്കാ​ട്ട് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി

വെബ് ഡെസ്‌ക്
Published: June 27, 2026 09:59 PM IST | Updated: June 27, 2026 09:59 PM IST

പ്രതീകാത്മക ചിത്രം

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ആ​ര്യ​മ്പാ​വി​ൽ ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി. ആ​ര്യ​മ്പാ​വ് കു​ണ്ടൂ​ർ​ക്കു​ന്ന് റോ​ഡി​ൽ കൊ​മ്പ​ത്ത് പ​ള്ള​ത്ത് കോ​ള​നി​യി​ൽ ദീ​പ (42) യും ​സു​കു​മാ​ര​നും (50) ആ​ണ് മ​രി​ച്ച​ത്. കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം.

ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്ക​ൽ​പ്പി​ച്ച ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി എ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ 19കാ​രി​യാ​യ മ​ക​ൾ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു.

സു​കു​മാ​ര​ന്‍റെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദീ​പ​യെ നാ​ട്ടു​കാ​ര്‍ വ​ട്ട​മ്പ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

നാ​ട്ടു​ക​ല്‍ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്. കു​ടും​ബ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്നാ​ണ് ദീ​പ​യെ സു​കു​മാ​ര​ന്‍ ആ​ക്ര​മി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Tags : husband killed wife committed suicide palakkad police

Recent News

Corehub Up